Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ചരിത്രമാകുന്ന വിരാട്
കടലിലെ ഇന്ത്യൻ പോർമുഖം ഇനി ചരിത്രം. നാവികസേനയുടെ ഐതിഹാസിക പോരാട്ട ങ്ങൾക്കു ശക്‌തിനൽകിയ രാജ്യത്തെ ഏറ്റവും പഴക്കമേറിയ വിമാനവാഹിനി യുദ്ധക്കപ്പൽ ഐഎൻ എസ് വിരാട് സേവനമവസാനിപ്പിക്കുകയാണ്.

29 വർഷം ഇന്ത്യൻ നാവികസേനയുടെ ശക്‌തി യായിരുന്ന യുദ്ധകപ്പൽ ഡീക്കമ്മീഷൻ ചെയ്യുന്ന തിനുള്ള നടപടികൾ ഈ വർഷം നവംബറിൽ ആരംഭിക്കും. മുംബൈയിൽ പ്രത്യേക ചടങ്ങു സംഘടിപ്പിച്ചാണ് നാവികസേന ഗ്രാന്റ് ഓൾഡ് ലേഡി എന്നു വിളിപ്പേരുള്ള വിരാടിന്റെ സേവനം അവസാനിപ്പിക്കുക. ഡീക്കമ്മീഷനു മുന്നോടിയായി അവസാനഘട്ട അറ്റകുറ്റപ്പണിക്കായി (ഡീക്കമ്മീഷനിംഗ് റീഫിറ്റ്) കൊച്ചിയിലെത്തിച്ച വിരാടിനെ അടുത്ത ആഴ്ച്ചയോടെ മുംബൈ പശ്ചിമനാവികസേനാ ആസ്‌ഥാനത്തേക്കു കൊണ്ടുപോകും. എൻജിനും പ്രൊപ്പല്ലറും അഴിച്ചു മാറ്റിയതിനാൽ മറ്റു കപ്പലുകളുടെ സഹായത്തോടെ കെട്ടിവലിച്ചാ യിരിക്കും വിരാടിനെ തിരികെ മുംബൈയിലെത്തിക്കുക. സ്വന്തം പ്രൊപ്പല്ലറുകളുപയോഗിച്ചുള്ള വിരാട് നടത്തിയ അവസാനയാത്രയായിരുന്നു കൊച്ചിയിലേത്. കപ്പൽ മുംബൈയിൽ എത്തിക്കാൻ എട്ടു മുതൽ പത്തു വരെ ദിവസങ്ങളെടുക്കുമെന്നാണു കരുതുന്നത്. കാലാവസ്‌ഥയും പാതയും കണക്കാക്കി മാത്രമേ പുറപ്പെടുന്ന തീയതി നിശ്ചയിക്കാൻ സാധിക്കൂ.

അറ്റകുറ്റപ്പണികൾ നടത്തിയതും കൊച്ചിയിൽ

വിരാട് തനി കൊച്ചിക്കാരനാണ്. ഡീകമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായി അവസാന സന്ദർശനത്തിനായി ഐഎൻഎസ് വിരാട് കൊച്ചിയിലെത്തിയത് ജൂലൈ 28നാണ്. 1991 മുതൽ കൊച്ചിയിൽ അറ്റകുറ്റപ്പണികൾ ചെയ്തു വരുന്ന വിരാടിന്റെ ഡീക്കമ്മീഷനു മുന്നോടിയായ അവസാനഘട്ട അറ്റകുറ്റപ്പണി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്. രണ്ടു മാസത്തോളം കപ്പൽ കൊച്ചിയിലുണ്ടായിരുന്നു. വിശാഖപട്ടണത്തു നടന്ന ഫ്ളീറ്റ് റിവ്യൂവിനു മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി കഴിഞ്ഞ വർഷം ഓഗസ്റ്റിലും കപ്പൽ കൊച്ചിയിലെത്തിയിരുന്നു. പ്രായത്തിന്റെ അവശതകളെ മറികടക്കാൻ വിരാടിനെ സഹായിച്ചിരുന്നത് കൊച്ചിയിൽ നടത്തിയിരുന്ന സുഖചികിത്സയാണ്.തലമുറകളുടെ വിരാട്

വിരാടിനോടു നാവിക സേന ഉദ്യോഗസ്‌ഥർക്കു വൈകാരിക ബന്ധമാണുള്ളത്. കാലപ്പഴക്കം മൂലമാണ് കപ്പൽ ഡീക്കമ്മീഷൻ ചെയ്യുന്നത്. ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ കാലമായി ഉപയോഗത്തിലിരിക്കുന്ന വിമാനവാഹിനിക്കപ്പലാണ് വിരാട്. അടുത്ത വർഷം ഈ യുദ്ധക്കപ്പൽ ഡീക്കമ്മീഷൻ ചെയ്യാനാണു പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇന്ത്യൻ നാവിക ചരിത്രത്തിന്റെ പ്രൗഢമായ അധ്യായത്തിന് ഇതോടെ തിരശീല വീഴും. ഡീകമ്മീഷൻ ചെയ്തതിനു ശേഷം വിരാടിനെ എങ്ങനെ ഉപയോഗിക്കുമെന്ന കാര്യത്തിൽ പ്രതിരോധ മന്ത്രാലയമായിരിക്കും അന്തിമ തീരുമാനമെടുക്കുക. ഇക്കാര്യത്തിൽ ഇതു വരെ വ്യക്‌തത വന്നിട്ടില്ല. കപ്പലിന്റെ 22–ാമത്തെ കമാന്റിംഗ് ഓഫീസറായ പുനീത് ചദ്ധയാണ് ഇപ്പോഴത്തെ ക്യാപ്റ്റൻ.

ആവിയിൽ കുതിച്ച വിരാട്

നിലവിൽ ആവി എൻജിനിൽ പ്രവർത്തിക്കുന്ന ലോകത്തെ ഏക വിമാനവാഹിനികപ്പലാണ് വിരാട്. നാവിക സേനയിൽ 57 വർഷങ്ങളായി പ്രവർത്തിക്കുന്ന വിരാട്, 1959 നവംബർ 18ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായി എച്ച്എംഎസ് ഹെംസ് എന്ന പേരിലാണ് കമ്മിഷൻ ചെയ്തത്. തടി കൊണ്ടു നിർമിച്ച പായ് കപ്പലിൽ തുടങ്ങി ലോഹം കൊണ്ടു നിർമിച്ച ശരീരവുമായി പുതു ജനനം നേടുന്നതു വരെ 10 തലമുറ കപ്പലുകളായി ഹെംസ് ബ്രിട്ടനെ സേവിച്ചിരുന്നു. 1985 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്നു ഹെംസ്. 1982 ൽ നടന്ന പ്രസിദ്ധമായ ഫോക്ലാൻഡ് യുദ്ധത്തിൽ ഹെംസ് ബ്രീട്ടീഷ് നാവികസേനയുടെ കരുത്തുറ്റ പോരാളിയായിരുന്നു. ഫോക്ലാൻഡിന്റെയും സൗത്ത് ജോർജിയയുടെയും ആധിപത്യത്തിനായി ബ്രിട്ടണും അർജന്റീനയുമായി നടന്ന യുദ്ധത്തിൽ ഹെംസും സീ ഹാരിയർ യുദ്ധ വിമാനങ്ങളുമായിരുന്നു ബ്രീട്ടീഷ് നാവികസേനയുടെ കരുത്ത്. 100 ദിവസം നീണ്ട യുദ്ധത്തിൽ ഹെംസ് തന്റെ കരുത്ത് തെളിയിച്ചു.


1986 ഏപ്രിലിലാണു ഇന്ത്യ ഈ കപ്പൽ വാങ്ങി എഎൻഎസ് വിരാട് എന്നു പേരു മാറ്റി നാവിക സേനയിലേക്കു കമ്മീഷൻ ചെയ്യുന്നത്. അന്നു മുതൽ ഇന്നു വരെ നാവിക സേനയുെടേ വിശ്വസ്ത പോരാളിയെന്നാണു സേനാംഗങ്ങൾ വിരാടിനെ വിശേഷിപ്പിക്കുന്നത്. സമുദ്രത്തിൽ നിന്ന് പിൻവലിക്കപ്പെടുന്നതിന് മുമ്പ് കൊച്ചിയെ വീണ്ടുമൊന്ന് കാണാനാണ് ഇന്ത്യയുടെ യുദ്ധപുത്രിയെത്തിയത്. 2250 ദിവസം ഇന്ത്യൻ പതാകയുമായി കടലിൽ സഞ്ചരിച്ചിട്ടുള്ള വിരാട് 1989ലെ ഓപ്പറേഷൻ ജുപ്പിറ്റർ, 1999ലെ ഓപ്പറേഷൻ വിജയ് തുടങ്ങിയ നിർണായക സൈനിക ഇടപെടലുകളിൽ സൈന്യത്തിനൊപ്പം കരുത്തായി നിലയുറപ്പിച്ചിരുന്നു. ഓപ്പറേഷൻ ജുപ്പിറ്ററിന്റെ ഭാഗമായി ശ്രീലങ്കയിലെ കലാപ സമയത്തു വിഐപികളെ ഒഴിപ്പിക്കാൻ നിയോഗിച്ചതും നാവിക സേനയുടെ മാനസപുത്രിയെ തന്നെയാണ്. ഒട്ടേറെ പോരാട്ടങ്ങളിൽ ഇന്ത്യൻ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ച വിരാടിന്റെ ചരിത്രം ഓരോ സൈനികനും ആവേശമാണ്.

ചലിക്കുന്ന സൈനിക വിമാനത്താവളം

പ്രവർത്തന മികവു കൊണ്ടു അന്നു ലോകോത്തരമായിരുന്ന വിരാട് ഇന്ത്യൻ നാവിക സേനയുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്. 227 മീറ്റർ നീളമുള്ള പടക്കപ്പലിൽ 1500 ലേറെ പേരെ താമസിപ്പിക്കാൻ സൗകര്യമുണ്ട്. സീ ഹാരിയർ പോർവിമാനം, ചേതക്, സീകിംഗ് ഹെലികോപ്റ്ററുകൾ എന്നിവയായിരുന്നു വിരാടിലൂടെ നാവിക സേന ഉപയോഗിച്ചിരുന്നത്. ശ്രീലങ്കയിലെ സമാധാന സംരക്ഷണ സേനയെ പിന്തുണക്കാനടക്കം നിരവധി നിർണായക നീക്കങ്ങളിൽ നാവിക സേന ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 2010നു മുമ്പേ വിരാടിനെ ഡീകമ്മീഷൻ ചെയ്യാനായിരുന്നു ഉദ്ദേശമെങ്കിലും റഷ്യയിൽ നിന്നു വാങ്ങിയ യുദ്ധകപ്പലായ ഐഎൻഎസ് വിക്രമാദിത്യ രാജ്യത്തിനു കൈമാറാൻ വൈകിയതിനാൽ ഇതു നീളുകയായിരുന്നു. ഈ വർഷം മേയ് ആറിന് സീ ഹാരിയർ വിമാനങ്ങളും അവസാനമായി വിരാടിൽ നിന്നു പറന്നുയർന്നു. സീ ഹാരിയർ ഫാലീറ്റിന് ഗോവയിലെ ഐഎൻഎസ് ഹൻസയിലാണ് വിടവാങ്ങൽ നൽകിയത്. നേവിയുടെ സീഹാരിയർ വിമാനങ്ങളായിരുന്നു വിരാടിന്റെ പ്രധാനപ്പെട്ട കരുത്ത്.

വിരാടിന്റെ ഡീക്കമ്മീഷനോടെ ഇന്ത്യൻ നാവിക സേനയ്ക്കു നിലവിൽ ഉപയോഗിക്കാൻ സാധിക്കുന്ന വിമാനവാഹിനി കപ്പൽ ഐഎൻഎസ് വിക്രമാദിത്യ മാത്രമാകും. തദ്ദേശീയമായി വികസിപ്പിക്കുന്ന ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്ക്കു ഭാവിയിൽ മുതൽകൂട്ടാണെങ്കിലും നിർമാണം പൂർത്തീകരിച്ചിട്ടില്ല. കൊച്ചിയിൽ ഇതിന്റെ നിർമാണം പുരോഗമിക്കുകയാണ്.

വിരാടിന്റെ സ്വന്തം താരേന്ദ്ര പ്രതാപ് സിംഗ്

നാവിക സേനയിലെ അതികായനായ ഐഎൻഎസ് വിരാടിനൊപ്പം സേവനം അവസാനിപ്പിക്കാനൊരുങ്ങുകയാണു ഓണററി സബ് ലഫ്റ്റനന്റ് താരേന്ദ്ര പ്രതാപ് സിംഗ്. ലഖ്നൗ സ്വദേശിയായ ഇദ്ദേഹം 1986ൽ നാവികസേനയുടെ ഭാഗമായ വിരാടിനൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ടു 24 വർഷമാകുന്നു. ഇന്ത്യൻ നേവിയിൽ 32 വർഷങ്ങളായി പ്രവർത്തിക്കുന്ന താരേന്ദ്ര പ്രതാപ് സിംഗിനു വിരാട് വെറുമൊരു കപ്പലല്ല, ഒരു വികാരം കൂടിയാണ്. 1985 ഫെബ്രുവരി 11 ന് നാവികസേനയുടെ മെക്കാനിക്കൽ വിഭാഗത്തിൽ സേവനമാരംഭിച്ച താരേന്ദ്ര പ്രതാപ് സിംഗിനു സർവീസ് അടുത്ത വർഷം ഫെബ്രുവരി 28ന് അവസാനിക്കും. വല്ലാത്തൊരു ആത്മബന്ധമുണ്ട് അദ്ദേഹത്തിനു വിരാടിനോട്. വളരെ ചുരുങ്ങിയ നാളുകളൊഴിച്ചാൽ സർവീസിന്റെ ഭൂരിഭാഗവും വിരാടിലായിരുന്നു. അതു കൊണ്ടു തന്നെയാവണം തന്റെ പ്രിയപ്പെട്ട പടക്കപ്പലിനൊപ്പം തന്നെ വിരമിക്കാൻ താരേന്ദ്ര പ്രതാപ് സിംഗിന അവസരം ലഭിച്ചത്. ഫെബ്രുവരിയോടെ വിരാടിന്റെ ഡിക്കമ്മീഷനിംഗും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

–ബേസിൽ ആലങ്ങാടൻ

ഒ​റി​ജി​ന​ലിനെ വെല്ലുന്ന വ്യാ​ജ​ൻ
ഒ​റിജിന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ ക​റ​ൻ​സി നോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ ഒ​റി​ജി​ന​ലേ​ത് വ്യാ​ജ​നേ​ത് എ​ന്നു തി​രി​ച്ച​റി​യാ​...
വീ​ണ്ടും ജ​യ​കൃ​ഷ്ണ​ൻ വടക്കുന്നാഥന്‍റെ മുന്നിൽ...
ത​ങ്ങ​ളേ...​ ഞാ​ൻ വീ​ണ്ടും അ​ങ്ക​ട് വ​ര്വാ​ണ്..മ്മ​ടെ തൃ​ശൂ​ർ​ക്ക്
ത​ങ്ങ​ള്ണ്ടാ​വി​ല്ല്യേ, ണ്ടാ​വ​ണം...
ത​ങ്ങ​ളില്യാ​ണ്ടെ ഈ ​ജ​യ​കൃ​ഷ്ണ​ണ്ടോ
ന​മ്മ​...
ദുരന്തങ്ങള്‍ തുടര്‍ക്കഥയായി ബാണാസുര സാഗര്‍
ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ ഇ​ത്ത​വ​ണ​ത്തെ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത് നാ​ല് പേ​രാ​ണ്. ഞാ​യ​റാ​ഴ്ച​ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദ...
ആക്ഷൻ ഹീറോ ബൈജു പൗലോസ്
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ന​ട​ൻ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ...
റീത്തയ്ക്ക് 56-ാം പിറന്നാൾ
56 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റീ​ത്ത പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഇ​തു​വ​രെ ക​ണ്ടി‌​ട്ടി​ല്ലാ​ത്ത​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ക്കു​ന...
ആർക്കും വരാതിരിക്കട്ടെ, ഈ ദുർഗതി
ജൂ​ൺ 21, രേ​ഷം ഖാ​ൻ എ​ന്ന ല​ണ്ട​ൻ​കാ​രി മോ​ഡ​ലി​ന് 21 വ​യ​സ് പൂ​ർ​ത്തി​യാ​യ ദി​നം. അ​ന്നു​ത​ന്നെ അ​വ​ളു​ടെ ജീ​വി​തം തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത​വി​ധം ത​ക​ർ​ന്ന...
മലാല എന്ന മാലാഖ
താ​ലി​ബാ​ൻ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ മൗ​ലീ​ക അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ജ​ന​ത​യു​ടെ ഇ​ട​യി​ൽ​നി​...
പ​ന്പാ ന​ദി​യിലും കൈ​യേറ്റം
പ​ന്പാ ന​ദി​യെ ഇ​ല്ലാ​യ്മചെ​യ്ത​തി​ൽ ന​ദീതീ​ര​ത്ത് ത​മാ​സി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കു​ണ്ട്.​ഇ​വ​രി​ല​ധി​ക​വും ന​ദി കൈ​യേ​റി വ​ള​ച്ച് കെ​ട്ടി കൃ​ഷി​യും മ​റ്റും ന​...
കൊച്ചികാഴ്ചകൾ
ഒ​രൊ​റ്റ യാ​ത്ര, അ​തു​മ​തി കൊ​ച്ചി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ. കൊ​ച്ചി​യെ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ മ​ന​സി​ൽ തെ​ളി​യു​ന്ന ഗ​താ​ഗ​ത കു​രു​ക്കെ​ല്ലാം പ​ഴ​...
മാലിന്യങ്ങളുടെ ശ​വ​പ്പറന്പ്
ആ​ഴ​ത്തി​ലും പ​ര​പ്പി​ലും ശ​ക്ത​മാ​യി ഒ​രു കാ​ല​ത്ത് ഒ​ഴു​കി​യി​രു​ന്ന ന​ദി. അ​ക്ക​രെ​യി​ക്ക​രെ കാ​ണ​ണ​മെ​ങ്കി​ൽ ത​ന്നെ പ്ര​യാ​സം. ഇ​ന്ന് ഈ ​ന​ദി​യി​ൽ വെ​ള്ള​മ...
പൈതൃകങ്ങളുടെ നേര്‍ക്കാഴ്ച
പ​ന്പാന​ദി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കി ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ പാ​ണ്ട​നാ​ട് എ​ത്തു​ന്പോ​ൾ ഇ​ത് ര​ണ്ടാ​യി പി​രി​യു​ന്നു. പാ​ണ്ട​നാ​ട് ഇ​ല്ലി​മ​ല മു​ള​...
നോ ​ക​ട്ട് ഇ​ൻ വ​ട്ടം
ബ​യോ​സ്കോ​പ്പു​മാ​യി തൃ​ശൂ​രി​ലെ കാ​ട്ടൂ​ക്കാ​ര​ൻ വാ​റു​ണ്ണി ജോ​സ​ഫ് സി​നി​മാ പ​രീ​ക്ഷ​ണം ന​ട​ത്തി​യ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​നും ജോ​സ് തീ​യ​റ്റ​റി​നും ...
ബെ​ല്ലി ജ്യോതി
ദ്രു​ത​താ​ള​ത്തി​ലൂ​ന്നി​യു​ള്ള സം​ഗീ​തം. അ​ര​ക്കെ​ട്ടി​ൽ ആ​വാ​ഹി​ക്കു​ന്ന ച​ല​ന​ങ്ങ​ൾ തീ​ർ​ക്കു​ന്ന വി​സ്മ​യം. ശ​രീ​ര​വും മ​ന​സും ഒ​ന്നാ​ക്കി ന​ർ​ത്ത​കി ആ​ടി​ത...
വെന്നിമലയിലെ നിധികുംഭം
യ​ക്ഷി​ക്ക​ഥ പോ​ലെ പ​ണ്ടു​കാ​ലം മു​ത​ലേ മ​നു​ഷ്യ​നെ ഭ്ര​മി​പ്പി​ക്കു​ന്ന​താ​ണു നി​ധി​യുടെയും നി​ധി​വേ​ട്ട​യു​ടെ​യും ക​ഥ​ക​ളൊ​ക്കെ. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ...
ചെ​ങ്കോ​ലും ​കി​രീ​ട​വും
“ന​മ്മു​ടെ കു​ട്ടി​ക​ൾ ക​ർ​ക്ക​ട​ക​ത്തി​ലെ മ​ഴ കൊള്ള​ട്ടെ, അ​വ​ർ മീ​ന​മാ​സ​ത്തി​ലെ വെ​യി​ൽ കൊ​ള്ള​ട്ടെ, അ​വ​ർ ന​ന​വു​ള്ള ഈ ​മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ക്ക​ട്ടെ.....
ഒരു യാത്ര പോയാലോ....
യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ഒ​രു പ​ക്ഷേ നി​ശ്ച​യി​ച്ച സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ന​മ്മെ കാ​ത്തി​രി​ക്കു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര​മാ​യ ക...
ഘാനയില്‍ നിന്നെത്തി കേരളത്തില്‍ കുടുങ്ങി
യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​യി​രു​ന്നു കേരളാ പോലീസിന്‍റെ വലയിൽ ഒരു വന്പൻ സ്രാവ് കുടുങ്ങിയത്. ഒ​രു​മാ​സ​ത്തി​ന് മു​ന്പാണ് ഹ്വാ​ബി റോ​ബ് എ​ഡി​സ​ണ്‍ ഘാ​ന​യി​ൽ നി​ന്...
റംസാന്‍ വിടപറയുമ്പോള്‍...
പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ലം എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ റം​സാ​ൻ മാ​സം പ​രി​സ​മാ​പ്തി​യി​ലേ​ക്ക്. ഇ​ന്നു സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ശ​വ്വാ​...
'പൊന്മുട്ടയിടുന്ന താറാവ്'
വയ​നാ​ടി​ന്‍റെ ജീ​വ​നാ​ഡി​യാ​യ ചു​രം റോ​ഡ് വ​ർ​ഷാ​വ​ർ​ഷം ഇ​ടി​ഞ്ഞു​തീ​രു​ന്നു. ചു​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ാരോ വ​ർ​ഷ​വും ചെ​ല​വി​ടു​ന്ന കോ​ടി​ക്ക​ണ...
പാത്രത്തിനും വെള്ളത്തിനും ജാതി
ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് ച​ക്ലി​യ സ​മു​ദാ​യ​ത്തി​ലെ യു​വ​തിയെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചു. കൊ​ല്ല​ങ്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ...
ആറടി മണ്ണിനും അവകാശം നിഷേധിക്കപ്പെട്ടവര്‍
നി​ന്നു തി​രി​യാ​നു​ള്ള മ​ണ്ണും നി​ലം​പൊ​ത്താ​റാ​യ കൂ​ര​ക​ളു​മു​ള്ള ച​ക്ലിയ​രു​ടെ കൈ​വ​ശ​മു​ള്ള​ത് എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന ഭൂ...
ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നരകയാതന
പാ​ല​ക്കാ​ടി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ഗോ​വി​ന്ദാ​പു​രം അം​ബ​ദ്ക​ർ ച​ക്ലിയ കോ​ള​നി​യി​ലെ ജാ​തി​വി​വേ​ച​ന​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. സ...
ഫ്രെയ്മുകൾ മഴ നനയുന്പോൾ...
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു....​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ... മ​ഴ​യി​ൽ നി​ന്നാ​ണ​ല്ലോ ക്ലാ​ര സ്ക്രീ​നി​ൽ പ​...
ചരിത്രമാകാൻ കൊച്ചി മെട്രോ
കേ​ര​ളീ​യ​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​ദി​നം തൊ​ട്ടു​മു​ന്നി​ലെ​ത്തി. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് 17ന് ​പ​രി​സ​മാ​പ്തി​യാ​കു​മ്പ...
കിച്ചു ആള് കുറുമ്പനാ.....
പി​ള്ള​ മ​ന​സി​ൽ ക​ള്ള​മി​ല്ലാ​യെ​ന്നാ​ണ​ല്ലോ ചൊ​ല്ല്... ഒ​ന്നു​കൂ​ടി ചേ​ർ​ക്കാം ക​ള​ങ്ക​വു​മി​ല്ല.​ കാ​ര​ണം അ​വ​ർ വ​ഴ​ക്ക് കൂ​ടു​ന്നു, കു​റ​ച്ച് ക​ഴി​യു​ന്പേ...
മെക്സിക്കൊ: മാധ്യമപ്രവർത്തകരുടെ കൊലക്കളം
ADIOS!... പൊ​ണ്ണ​ത്ത​ടി​യ​ന്മാ​ർ​ക്ക് പേ​രു​കേ​ട്ട മെ​ക്സി​ക്കൊ​യു​ടെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ജു​വാ​റെ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ മൂ​ന്നി​നി​റ​ങ്ങി​യ ഒ​രു പ​ത...
മ​ല​ബാ​റി​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽ...
മ​ല​ബാ​റി​നും റം​സാ​നും ച​രി​ത്ര​ങ്ങ​ൾ ഏ​റെ​ പ​റ​യാ​നു​ണ്ട്. അ​ത്ര​മാ​ത്രം വി​ശു​ദ്ധി​യോ​ടെ നോ​ന്പു​കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണ് മ​ല​ബാ​റു​കാ​ർ. ഭ​ക്ഷ​ണ​ത്...
പ​റ്റി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ റെ​ഡി; നി​ങ്ങ​ളോ?
പ​ണം അ​തെ​ങ്ങ​നെ ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്ന​വ​രു​ടെ മു​ന്നി​ല്‍ ഇ​വ​രെ​ത്തും. പ​ണം ന​ല്‍​കാ​ന​ല്ല മ​റി​ച്ച് മ​റ്റു​ള്ള​വ​രെ പ​റ്റി​ച്ച് പ​ണം സ​മ്പാ​ദി​ക്കാ​ന...
കൊലക്കത്തി താഴെ വെയ്ക്കാതെ കാസര്‍ഗോഡ്‌
ക​ണ്ണൂ​രി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു കാ​ര​ണം അ​ക്ര​മ​രാ​ഷ്ട്രീ​യ​മാ​ണെ​ങ്കി​ൽ അ​യ​ൽ​ജി​ല്ല​യാ​യ കാ​സ​ർ​ഗോ​ട്ട് അടുത്തിടെ ര​ക്ത​പ്പു​ഴ​യൊ​ഴു​കിയത് മറ്റു പല കാരണ...
ഒന്നാനാം കൊച്ചുതുന്പി...
ഓ​ർ​മ​യു​ണ്ടോ, തു​ന്പി​ക​ളെ​കൊ​ണ്ട് ക​ല്ലെ​ടു​പ്പി​ച്ച​ത്? പ​മ്മി പ​മ്മി ചെ​ന്നി​ട്ടും കൈ​യെ​ത്താ​ദൂ​ര​ത്തു​നി​ന്നും പാ​റി​യ തു​ന്പി​ക്കു പി​ന്നാ​ലെ ഓ​ടി​യ​ത്...
ചിത്രം പകർത്തി ച​രി​ത്ര​മാ​യി
ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ കൊ​ച്ചി​യു​ടെ ച​രി​ത്ര​മെ​ഴു​തി​യ കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ബ്ര​ദേ​ഴ്‌​സ് സ്റ്റു​ഡി​യോ ഇ​നി ച​രി​ത്രം. 1935ല്‍ ​എ​റ​ണാ​...
മം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​ക്ക്
മം​ഗ​ളൂ​രു റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​റി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ന്ന​ത് 9 ല​ക്ഷം രൂ​പ. തെ​ളി​വു​ക​ൾ ഇ​ല്ലാ​തെ തൃ​ശ്ശി​നാ​പ്പ​ള്ളി റാം​ജി​ന​...
ക​ളി​ചി​രി​യോ​ടെ ക​യ​റിച്ചെല്ലാം ഈ പോലീസ് സ്റ്റേഷനിലേക്ക്
കൊ​ച്ചി: തെ​ല്ലും ആ​ശ​ങ്ക​വേ​ണ്ടാ...​ഇ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ന്നെ. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു കു​ട്ടി​ക​ള്‍ ക​ളി​ച്ചു​ചി​രി​ച്ചു ന​ട​ക്കു​ക​യു...
എ​ൻ​വ​ഴി ത​നി വ​ഴി
വ​രാം, ഉ​ട​നെ വ​രാം, വ​രാ​തി​രി​ക്കി​ല്ല തു​ട​ങ്ങി​യ സൂ​ച​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ൽ​കി വ​ർ​ഷ​ങ്ങ​ളാ‍​യി കൊ​തി​പ്പി​ക്കു​ന്ന ആ​ളെ എ​ന്തു​പേ​രി​ട്ട് വി​ളി​ക്കാം?....
മ​ല​ബാ​റി​ലെ "മാ​യാ​ബ​സാ​ർ’
മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്്. ഇതരജി​ല്ല​ക​ളി​ൽനി​ന്നു​പോ​ലും ഇ​വി​ടെ എ​ത്തു​ന്ന ഒ​രു​സ്ഥ​ല​മു​ണ്ട്. റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു...
കൊച്ചി ലഹരിയിലാണ്
അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​ണ് ഇ​തു​വ​രെ വി​വി​ധ​ത​രം ല​ഹ​രി വ​സ്...
അരുതേ...ഹോണ്‍ അരുതേ....
അ​മി​ത​ശ​ബ്ദ​ത്തി​ല്‍ ഹോ​ണ​ടി​ച്ച് നി​ര​ത്തു​ക​ളി​ല്‍ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു...
റാ​ണി​പു​രം വി​ളി​ക്കു​ന്നു
സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​വു​ക​യാ​ണ് റാ​ണി​പു​രം. ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ...
ഗോദ കിടുക്കും തിമിർക്കും പൊളിക്കും
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​യെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. എ​ന്തൊ​രു ആ​വേ​ശ​മാ​ണ്...
പ്രകാശം പരത്തുന്ന പാട്ടുകാരി
പ​ഞ്ചാ​ബി​ലെ അ​മൃ​ത‌്സ​റി​ന് സ​മീ​പ​മു​ള്ള ഒ​രു ചെ​റി​യ ഗ്രാ​മം. ചു​വ​ന്ന പൊ​ടി​മ​ണ്ണി​ന്‍റെ സു​ഖ​മു​ള്ള മ​ണ​മു​ള്ള ഗ്രാ​മം. അ​ത്ര​വ​ലു​ത​ല്ലാ​ത്ത ക​ട​ക​ൾ. റോ​ഡ...
അപകടങ്ങളും സ്വര്‍ണക്കടത്തും, പറന്നുയരാനാകാതെ കരിപ്പൂര്‍
അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണോ...‍? ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​...
ആ​ശു​പ​ത്രി​ സി​നി​മ​ക​ൾ തേ​ടി ഒ​രു റൗ​ണ്ട്സ്...
മ​രു​ന്നി​ന്‍റെ മ​ണ​മു​ള്ള കാ​റ്റാ​ണ് ആ​ശു​പ​ത്രി​ക്ക്. മ​ല​യാ​ള സി​നി​മ​യി​ൽ ആ ​മ​ണ​വും പേ​റി കാ​റ്റു​വീ​ശാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ബ്ലാ​ക്ക് ആ​ൻ...
ബഹിരാകാശത്തെ റിക്കാർഡ് തിളക്കം
സ്ത്രീ സമത്വത്തിന്‍റെയും സ്ത്രീശാക്തീകരണത്തിന്‍റെയും ഇന്നത്തെ കാലത്തും വനിതകൾ അപൂർവമായി മാത്രം കടന്നുവരുന്ന ഒരു മേഖലയാണ് ബഹിരാകാശ ഗവേഷണം. ഈ മേഖല‍യിൽ നിരവധി റി...
കാ​ലം കാത്തുവ​​ച്ച ര​ണ്ടാമൂ​ഴം
സ​മ​യം അ​നു​വ​ദി​ച്ചു ത​ന്ന കാ​ല​ത്തി​ന്‍റെ ദ​യ​യ്ക്കു ന​ന്ദി... ​എ​ന്ന് ര​ണ്ടാമൂ​ഴ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​ർ കു​റി​ച്ചി​ട്ടി​ട്ടു​...
ബോണക്കാട്ടെ പ്രേതബംഗ്ലാവ്
കൂ​രി​രി​ട്ടു​ള്ള രാ​ത്രി​യി​ൽ വെ​ള്ള​സാ​രി​യു​മു​ടു​ത്ത് വി​കൃ​ത​മാ​യ മു​ഖ​ത്തോ​ടെ ഇ​ര​ക​ളു​ടെ ര​ക്തം കു​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പ്രേ​ത​ങ്ങ​ളു​ടെ ക​ഥ​കേ​ൾ​ക്കാ...
സംഗീതലോകത്തെ യുവവിസ്മയം
സി​നി​മ​യ്ക്കു വേ​ണ്ടി ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ഗാ​നം ഗാ​ന​ഗ​ന്ധ​ർ​വ​നെ കൊ​ണ്ടു ആ​ല​പി​പ്പി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​ഗീ​ത സം​വി​ധാ​യ​ക​ൻ...
ക​ണി​കാ​ണും നേ​രം
""ക​ണി​കാ​ണും​നേ​രം ക​മ​ല​നേ​ത്ര​ന്‍റെ
നി​റ​മേ​റും മ​ഞ്ഞ​തു​കി​ൽ ചാ​ർ​ത്തി
ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ൾ മോ​തി​രം
അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ’’
<...
പാ​രമ്പര്യ​ത്ത​നി​മ​യി​ൽ പെ​സ​ഹാ ഭ​ക്ഷ​ണം
മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ൾ പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഒ​രു പ്ര​ധാ​ന വി​ശ്വാ​സ ആ​ച​ര​ണ​മാ​ണു പെ​സ​ഹാ ഭ​ക്ഷ​ണം അ​ഥ​വാ പെ​സ​ഹ...
മലയാളം പറയുന്ന ബാഹുബലി
ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​ലോ​കം. ഇ​തു​വ​രെ ഇ​ന്ത്യ​ൻ സി​നി​മ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള ഗ്രാ​ഫി​ക്സു​ക​ളും വി​ഷ്വ​ൽ ...
LATEST NEWS
ന്യൂജെൻ ആകാനൊരുങ്ങി ദൂരദർശനും: ലോഗോ മാറ്റും
ലിബിയൻ തെരഞ്ഞെടുപ്പ് 2018 മാർച്ചിൽ
തേ​ജ​സ്വി​യോ​ട് നി​തീ​ഷ് കു​മാ​ർ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ട്
ചി​ന്ന​മ്മ​യു​ടെ സു​ഖ​വാ​സം; സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​ന​ൽ​കി​യ​ത് എ​സ്ഐ
മും​ബൈ​യി​ൽ കെ​ട്ടി​ടം ഇ​ടി​ഞ്ഞു​വീ​ണു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണ സം​ഖ്യ 12 ആ​യി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.