ഓട്സ് എത്രനേരം തിളപ്പിക്കണം?
ഓട്സ്  എത്രനേരം തിളപ്പിക്കണം?
ഗ്ലൈസീമിക് ഇൻഡക്സ്(ജിഐ) കുറഞ്ഞ ആഹാരമാണു പ്രമേഹബാധിതർക്കു വേണ്ടത്. ജിഐ –70നു മുകളിലുള്ള ആഹാരസാധനങ്ങൾ– ഉദാ: ഉരുളക്കിഴങ്ങ് (96), കോൺ ഫ്ളേക്സ് (90), പച്ചരി (96), തണ്ണിമത്തൻ (100), ഏത്തപ്പഴം (72), പുഴുങ്ങിയ ഏത്തക്കായ (100) തുടങ്ങിയവ– ഒഴിവാക്കുന്നതാണു നല്ലത്. ധാന്യങ്ങളുടെ തവിട്, തൊലി തുടങ്ങിയവ കളഞ്ഞാൽ ജിഐ കൂടും. അതിനാൽ ഗോതമ്പ്, പഞ്ഞപ്പുല്ല് (റാഗി) തുടങ്ങിയവ തൊലിസഹിതം വേണം പൊടിപ്പിക്കാൻ. തൊലി അരിച്ചുകളയാൻ പാടില്ല. റിഫൈൻ ചെയ്ത ധാന്യപ്പൊടികൾ (ഉദാ– മൈദ) ഒഴിവാക്കേണ്ടതാണ്.

വേവുകൂടിയാൽ ജിഐ കൂടും. ഓട്സ് തിളയ്ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്ടു മിനിറ്റിനകം തീയിൽനിന്നും മാറ്റുകയും വേണം. രണ്ടു മിനിറ്റിൽ കൂടുതൽ തിളപ്പിച്ചാൽ അതിന്റെ അമൂല്യമായ നാരുകൾ നശിച്ചുപോകും. അത് കഞ്ഞിക്കു തുല്യമാണ്, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാൽ പെട്ടെന്നു ദഹിച്ച്, പെട്ടെന്ന് ആഗിരണം ചെയ്ത് രക്‌തത്തിലെ ഷുഗർനില പെട്ടെന്നുയരും. അതുകൊണ്ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്.


വിവരങ്ങൾ: ഡോ.യു. രാജേന്ദ്രൻ,്
ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ,* ഡയബറ്റോളജിസ്റ്റ്, റാന്നി, പത്തനംതിട്ട.

തയാറാക്കിയത്: ടി.ജി.ബൈജുനാഥ്