സ്ത്രീകളിൽ വിഷാദം കൂടുതൽ
സ്ത്രീകളിൽ വിഷാദം കൂടുതൽ
സ്തീകളിലാണ് വിഷാദരോഗം കൂടുതലായും കാണപ്പെടുന്നത്. പത്തിൽ ഒരാൾക്കു വിഷാദമുണ്ടെന്നാണ് ഏറ്റവും ഖേദകരമായ വസ്തുത.

മറ്റേത് മാനസികരോഗത്തിലുമെന്നതുപോലെതന്നെ വിഷാദവും ഒരു പാരമ്പര്യരോഗം തന്നെയാണ്. പ്രസവം, ആർത്തവ വിരാമം എന്നിവ വിഷാദരോഗത്തെ പുറത്തെത്തിക്കുന്ന പ്രധാന ജീവിത സാഹചര്യങ്ങൾതന്നെയാണ്. ചിലരിലെങ്കിലും മോശമായ ജീവിത സാഹചര്യങ്ങൾ, മാറാരോഗങ്ങളുടെ സാന്നിധ്യം, അമിത മദ്യപാനം, ജീവിത പങ്കാളിയുടെ മരണം, മാരകരോഗം, നഷ്‌ടങ്ങൾ, വിവാഹമോചനം, സാമൂഹികമായ പിൻതള്ളൽ തുടങ്ങി പലതും വിഷാദരോഗത്തിന് കാരണമാകാറുണ്ട്. ചില മരുന്നുകളുടെ അമിതമായ ഉപയോഗം പ്രത്യേകിച്ച് ആകാംക്ഷരോഗങ്ങൾക്കും ഉറക്കത്തിനും ഉപയോഗിക്കുന്ന മരുന്നുകൾ, രക്‌തസമ്മർദ്ദത്തിനുപയോഗിക്കുന്ന ചില മരുന്നുകൾ, ചില ഹോർമോണുകൾ, പ്രത്യേകിച്ചും ഗർഭനിരോധന മരുന്നുകൾ തുടങ്ങിയവ വിഷാദരോഗത്തിന് കാരണംതന്നെ.

വിഷാദരോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കൃത്യമായി രോഗനിർണയം ചെയ്യുന്നതോടൊപ്പം ശരിയായ മരുന്നുകൾ കഴിക്കേണ്ടതും രോഗനിവാരണത്തിന് അനിവാര്യം.


ഹോമിയോപ്പതിയിൽവിഷാദരോഗത്തിന് പൂർണമായ ചികിത്സയുണ്ട്. ഹോമിയോപ്പതി മരുന്നുകൾ മറ്റ് മരുന്നുകളെ അപേക്ഷിച്ച് പാർശ്വഫലങ്ങൾ കുറഞ്ഞവയുമാണ്. രോഗിയെ നേരിൽ പരിശോധിച്ച് അവരുടെ മറ്റ് ലക്ഷണങ്ങളും കണക്കിലെടുത്താണ് ഹോമിയോപ്പതി മരുന്നുകൾ നിർദേശിക്കുന്നത്.




ഡോ. സുനീത് മാത്യു BHMS, M.Phil (Psy) FCECLD ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കൗൺസലിംഗ് * പഠനവൈകല്യ പരിഹാരവിഭാഗം, വി.കെയർ മൾട്ടി സ്പെഷാലിറ്റി ഹോമിയോപ്പതി, കൈരളി റോഡ്, ബാലുശേരി, കോഴിക്കോട്, ഫോൺ– 9048624204