ഛർദിക്കും ഓക്കാനത്തിനും ശേഷം വയറ് ശാന്തമാക്കാൻ..
ഛർദിക്കും ഓക്കാനത്തിനും ശേഷം വയറ് ശാന്തമാക്കാൻ..
ഓക്കാനവും ഛർദിയും സാധാരണയായി കണ്ടുവരാറുള്ള ഒരുപ്രശ്നമാണ്. ഇതുണ്ടാകാൻ പലകാരണങ്ങളുമുണ്ട്. ഛർദിക്കും ഓക്കാനത്തിനും ശേഷം ശരിയായ രീതിയിൽ ഭക്ഷണം കഴിച്ചാൽ വയറിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ക്ഷീണം മാറ്റുന്നതിനും ഉപകരിക്കും.

എരിവും പുളിയും ഇല്ലാത്ത ഭക്ഷണം

ഛർദിക്കു ശേഷം കഴിക്കാവുന്ന ഭക്ഷണങ്ങളിൽ പ്രധാനപ്പെട്ടത് എരിവോ പുളിയോ ഇല്ലാത്തവയാണ്. ഛർദിക്കുശേഷം എരിവും പുളിയും ഉള്ള ഭക്ഷണം കഴിക്കുകയാണെങ്കിൽ അസിഡിറ്റിക്കു കാരണമാവുകയും പിന്നീട് വീണ്ടും ഛർദിക്കു കാരണമാകും. എരിവും പുളിയും ഇല്ലാത്ത സാൻവിച്ച് പോലുള്ള ഭക്ഷണം ഛർദിക്കുശേഷം കഴിക്കാവുന്നതാണ്

ഓറഞ്ച് ജ്യൂസ്

ഛർദിക്കും മനം പുരട്ടലിനും ശേഷം ഒരുഗ്ലാസ് ഓറഞ്ച്ജ്യൂസ് കുടിക്കുകയാണെങ്കിൽ ഛർദിയുണ്ടാകുന്നതു തടയുന്നതിനു സഹായിക്കുകയും വയറിന്റെ പ്രവർത്തനങ്ങൾ ശരിയായ രീതിയിലാക്കുന്നതിനും ഉപകരിക്കും


തൈര്

ഭക്ഷണത്തിനു ശേഷം തൈര് ഉപയോഗിക്കുകയാണെങ്കിൽ ദഹനപ്രക്രിയ സുഗമമാക്കുന്നതിനും അസിഡിറ്റി തടയുന്നതിനും സഹായിക്കും

ഐസ് ക്യൂബ്

ഛർദിക്കുശേഷം ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്. എന്നാൽ വെള്ളം കുടിക്കാൻ താത്പര്യമില്ലെങ്കിൽ പകരം രണ്ടോ മൂന്നോ ഐസ് ക്യൂബുകൾ കഴിക്കാവുന്നതാണ്.

ഏത്തപ്പഴം

ഛർദിക്കും മനംപുരട്ടലിനും ശേഷം എത്തപ്പഴം കഴിക്കുകയാണെങ്കിൽ അസിഡിറ്റി തടയുന്നതിനും വയറ് ശാന്തമാക്കുന്നതിനും സഹായിക്കും