Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


കേരളം * 60
(സ്വന്തം ലേഖകൻ)
തിരുവനന്തപുരം, നവം.1

കേരളത്തിലെ ഒരു കോടി 35 ലക്ഷത്തിൽപരം ജനങ്ങളെ ഭരണപരമായി ഒന്നിച്ചുചേർക്കുന്ന ആ മഹാസംഭവം വമ്പിച്ച ആഹ്ളാദാഘോഷങ്ങളോടുകൂടി ഇന്നു നടന്നിരിക്കുന്നു. തെക്ക് കളയിക്കവിള മുതൽ വടക്ക് കാസർകോട്ടു വരെയുള്ള 15,035 ചതുരശ്ര മൈലിനുള്ളിൽ അധിവസിക്കുന്ന ആബാലവൃദ്ധം ജനങ്ങൾ കേരള സംസ്‌ഥാനപ്പിറവി ഒരു മഹാമഹമായി കൊണ്ടാടിയിരിക്കുന്നു.
തലസ്‌ഥാനനഗരിയാണ് ഏറ്റവും വലിയ ഉത്സവകേന്ദ്രമായിരുന്നത്. നഗരവീഥികളിലെ പ്രധാന ഭാഗങ്ങളിലെല്ലാം മനോഹരമായ ആർച്ചുകൾ നിർമിച്ചിരുന്നു. സർക്കാർ മന്ദിരങ്ങളും ഓഫീസുകളും സ്വകാര്യസ്‌ഥാപനങ്ങളും വ്യാപാരശാലകളുമെല്ലാം മോടിപിടിപ്പിച്ചിരുന്നു. പ്രഭാതമായപ്പോഴേയ്ക്കും ദേവാലയങ്ങളിലെ മണികളുടെ സംഗീതമണിനാദം നഗരമാകെ പ്രതിധ്വനിച്ചു. ഓടുന്ന പൂങ്കാവുകളുടെ പ്രതീതി ജനിപ്പിച്ചുകൊണ്ട് എല്ലാ ഗണത്തിലുംപെട്ട പൗരമുഖ്യരെ വഹിക്കുന്ന കാറുകൾ നോക്കെത്താത്തവിധം അണിയണിയായി പ്രധാന പാതയിലൂടെ ഡർബാർ ഹാളിനെ ലക്ഷ്യമാക്കി മന്ദമായി നീങ്ങിക്കൊണ്ടിരുന്നു.

സത്യപ്രതിജ്‌ഞ

8.20 ആയപ്പോഴേയ്ക്കും ഡർബാർഹാളും അതിഥി വളപ്പും വിശിഷ്‌ടാതിഥികളെക്കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സെക്രട്ടറിയേറ്റ് മൈതാനം ഒരു മനുഷ്യമഹാസമുദ്രമായി മാറി. 8.28–ന് ശ്രീ പി.എസ്. റാവുവിനെ എതിരേറ്റുകൊണ്ടുവന്ന ഘോഷയാത്ര ഡർബാർ ഹാളിന്റെ മുൻവശത്തെത്തി. ചീഫ് സെക്രട്ടറി അദ്ദേഹത്തെ സ്വീകരിച്ചു. പോലീസ് സൈന്യത്തിന്റെ സൈനികോപചാര ചടങ്ങിനു ശേഷം ഗവർണറെ ഹാളിലേക്ക് ആനയിച്ചു. ആദ്യമായി ചീഫ് സെക്രട്ടറി ശ്രീ എൻ.ഇ.എസ്. രാഘവാചാരി ഇന്ത്യൻ പ്രസിഡന്റിന്റെ ഗവർണർ നിയമന വിളംബരം വായിച്ചു. കേരളസംസ്‌ഥാനത്തിന്റെ ഗവർണറുടെ ചുമതലകൾ നിർവഹിക്കുന്നതിനു ശ്രീ പി.എസ്. റാവുവിനെ അധികാരപ്പെടുത്തിയിരിക്കുന്നു എന്നാണ് ആ പ്രഖ്യാപനത്തിൽ പ്രസ്താവിച്ചിരിക്കുന്നത്. അനന്തരം ഗവർണർ ചീഫ് ജസ്റ്റീസിന്റെ മുമ്പാകെ സത്യപ്രതിജ്‌ഞ നടത്തി സ്വസ്‌ഥാനത്ത് ഉപവിഷ്ഠനായി. ഗവർണർ ചാർജെടുത്തതിനെ വിളംബരം ചെയ്തുകൊണ്ട് 17 ആചാരവെടികൾ മുഴക്കപ്പെട്ടു.

അടുത്ത ചടങ്ങ് കേരള ചീഫ് ജസ്റ്റീസിന്റെയും സഹജഡ്ജിമാരുടെയും സത്യപ്രതിജ്‌ഞയായിരുന്നു. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റീസ് ശ്രീ കെ.റ്റി. കോശിയും അദ്ദേഹത്തെത്തുടർന്ന് ജഡ്ജിമാരായ കെ.കെ. ശങ്കരൻ, ടി.കെ. ജോസഫ്, എം.എസ്. മേനോൻ, ജി. കുമാരപിള്ള, വരദരാജയ്യങ്കാർ എന്നിവരും ഗവർണറുടെ മുമ്പാകെ സത്യപ്രതിജ്‌ഞ നടത്തി. ചീഫ് ജസ്റ്റീസ് ബ. കെ.റ്റി. കോശിയും മി. ജസ്റ്റീസ് ടി.കെ. ജോസഫും ദൈവനാമത്തിൽ സത്യപ്രതിജ്‌ഞ നടത്തി. മററുള്ളവരുടേതു ദൈവനാമം വിട്ടുകൊണ്ടുള്ള ദൃഢപ്രതിജ്‌ഞയുമായിരുന്നു.

പതാകവന്ദനം

സത്യപ്രതിജ്‌ഞാകർമത്തിനു ശേഷം, ഗവർണർ ഹാളിൽനിന്നു റോസ്ത്രത്തിലേക്കു വന്നു. മദ്രാസ് മന്ത്രി ശ്രീ സുബ്രഹ്മണ്യരും ഗവർണറുടെ സമീപം ഉപവിഷ്ഠനായി, ജനങ്ങൾക്കു കൂപ്പുകൈ അർപ്പിച്ചു. ദേശീയപതാക ഉയർത്തി പതാകാവന്ദനം നടത്തിയപ്പോൾ ബാൻഡ്സംഘം ദേശീയഗാനം ആലപിച്ചു.

ദീപശിഖാവാഹകർ

8.40–നു കോഴിക്കോട്ടുനിന്നു വന്ന ദീപശിഖാവാഹകനായ കേരളീയ യുവാവിന്റെ ആഗമനസൂചന കേൾക്കുകയുണ്ടായി. ഗവർണർ ആസനസ്‌ഥനായിരുന്ന മണ്ഡപത്തിലേക്ക് ഓടിയണയുന്ന ആ യുവാവിനു ജനങ്ങൾ ആർപ്പുവിളികൾകൊണ്ടും കരഘോഷങ്ങൾകൊണ്ടും സ്വീകരണം നൽകി. ആ യുവാവ് ദീപശിഖ ഗവർണറുടെപക്കൽ സമർപ്പിച്ചു. സിറ്റി മേയർ ശ്രീ പൊന്നറ ശ്രീധർ അത് ഏറ്റുവാങ്ങി സമീപത്തു സജ്‌ജമാക്കിയിരുന്ന സ്തൂപികയിൽ സ്‌ഥാപിച്ചു.

കവിതാപാരായണം

ആസ്‌ഥാന മഹാകവി ശ്രീ വള്ളത്തോളിനെ പരിചയപ്പെടുത്തുക എന്നതായിരുന്നു അടുത്ത ചടങ്ങ്. മഹാകവി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് തന്റെ കവിത പാരായണം ചെയ്യുന്നതിനു യോഗ്യനായ ഒരാളെ നിയോഗിച്ചിരിക്കുന്ന വിവരം അറിയിച്ചു. ആ യുവാവ് ഗാനാത്മകമായ ആ ജയകേരള കവിത പാരായണം ചെയ്തു.

അവസാനമായി ആ ഗവർണർ ശ്രീ പി.എസ്. റാവു കേരള സംസ്‌ഥാനത്തിന്റെ സവിശേഷതകളെ പ്രകീർത്തിച്ചുകൊണ്ടും കേരളീയ ജനതയ്ക്കു വിജയാശംസ നേർന്നുകൊണ്ടും ഒരു പ്രസംഗം ചെയ്തു. പ്രസ്തുത പ്രസംഗത്തിന്റെ പരിഭാഷ മഹാകവി ജി. ശങ്കരക്കുറുപ്പ് വായിച്ചു. അനന്തരം മദ്രാസ് മന്ത്രി ശ്രീ സുബ്രഹ്മണ്യം ഒരു പ്രസംഗത്തോടുകൂടി മലബാർ ഡിസ്ട്രിക്ടിനെ പുതിയ സംസ്‌ഥാനത്തിനു വിട്ടുകൊടുത്തതായി പ്രസ്താവിച്ചു. ദേശീയഗാനം പോലീസിന്റെ സൈനികമുറയിലുള്ള ആചാരപ്രകടനം എന്നിവ കഴിഞ്ഞ് ഗവർണർ രാജഭവനിലേക്കു മടങ്ങിയതോടെ ഉദ്ഘാടനച്ചടങ്ങുകൾ പരിസമാപ്തമായി.


ക്ഷണിതാക്കൾ

ഈ മംഗളകർമത്തിൽ സംബന്ധിക്കുന്നതിനു കക്ഷിഭേദമോ മതഭേദമോ കണക്കാക്കാതെ ഗണനീയരായ എല്ലാ നേതാക്കന്മാരെയും ഗവൺമെന്റിന്റെ പ്രത്യേകാതിഥികളായി ക്ഷണിച്ചിരുന്നു എന്നാണു ഗവൺമെന്റധികാരികൾ അവകാശപ്പെടുന്നത്.

രാഷ്ട്രീയകക്ഷികളിൽ പിഎസ്പി നേതാക്കന്മാരിൽ ചിലരെയൊഴിച്ചാൽ ബാക്കി എല്ലാത്തിന്റെയും സംപൂർണ സാന്നിധ്യം ഉണ്ടായിരുന്നു. അഖണ്ഡകേരളത്തിനുവേണ്ടി നിലകൊള്ളുന്ന കെപിപി പാർട്ടിയിലെ എല്ലാ നേതാക്കന്മാരും ഹാജരായിരുന്നു. പിഎസ്പി മേയർ ശ്രീ പൊന്നറ ശ്രീധറുടെ നേതൃത്വത്തിലുള്ള തിരുവനന്തപുരം സിറ്റി കോർപറേഷൻ കൗൺസിൽ ഇന്നത്തെ എല്ലാ ആഘോഷപരിപാടികളിലും സോൽസാഹം സഹകരിച്ചു.

ഡർബാർ ഹാളിൽ

അതിഥികളുടെ സ്‌ഥാനമാനങ്ങൾക്കനുസരിച്ച ഒരു ഇരിപ്പിടക്രമീകരണം സാധിക്കുന്നതിൽ അതിനു ചുമതലപ്പെട്ട ഉദ്യോഗസ്‌ഥന്മാർ ശ്രദ്ധിക്കാതെയിരുന്നതുകൊണ്ടു ചില മെത്രാന്മാർക്കുപോലും ഡർബാർ ഹാളിൽ പ്രവേശനം ഇല്ലാതെവന്നു. ഈ രാജ്യത്തെ സ്‌ഥിതിഗതികൾ നേരിട്ടറിഞ്ഞുകൂടാത്ത ചീഫ് സെക്രട്ടറി, ഗവർണർ മുതലായവർ ഈ അവിഹിത നടപടിയിൽ പശ്ചാത്താപം രേഖപ്പെടുത്തത്തക്ക ഒരു നില വരുത്തിവച്ചത് ഏതായാലും ഖേദകരമായിപ്പോയി.

ചില സമുദായസംഘടനാ നേതാക്കന്മാരെ ക്ഷണിക്കുകയും മറ്റു ചില സമുദായ സംഘടനാ നേതാക്കന്മാരെ പാടെ അവഗണിക്കുകയും ചെയ്തതായും പരാതി കേൾക്കാനിടയായി.

ഘോഷയാത്ര

വൈകുന്നേരം നാലുമണിക്കു കിള്ളിപ്പാലത്തുനിന്ന് യൂണിവേഴ്സിറ്റി സ്റ്റേഡിയം വരെ കോർപറേഷന്റെ ആഭിമുഖ്യത്തിൽ ഒരു ഘോഷയാത്ര നടത്തി. രണ്ടു മണിക്കൂറിലധികം നേരത്തേക്കു നഗരത്തിലെ റോഡ് സഞ്ചാരം മുടങ്ങത്തക്കവണ്ണം അത്ര വമ്പിച്ച ഒരു ഘോഷയാത്രയായിരുന്നു.

അലങ്കരിച്ച മോട്ടോർ വാഹനങ്ങൾ, അമ്പാരിവച്ച ഗജവീരന്മാർ, മുത്തുക്കുടകൾ, വർണാങ്കിതമായ കൊടികൾ, ജയകേരള പ്ലാക്കാർഡുകൾ, വാദ്യമേളങ്ങൾ മുതലായവ സഹിതമുള്ള ഘോഷയാത്ര ആറരമണിയോടുകൂടിയാണ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ എത്തിയത്. അവിടെവെച്ച് സിറ്റി മേയർ ശ്രീ പൊന്നറ ശ്രീധറുടെ അധ്യക്ഷതയിൽ ഒരു മഹായോഗവും നടത്തപ്പെട്ടു. യോഗത്തെത്തുടർന്ന് കനകക്കുന്ന് കൊട്ടാരവളപ്പിൽവച്ച് നടത്തിയ കരിമരുന്നു പ്രയോഗം ഒരു മണിക്കൂർ ദീർഘിച്ചു.

ഉദ്യാനവിരുന്ന്

വൈകുന്നേരം ആറുമണിക്ക് കനകക്കുന്ന് കൊട്ടാരത്തിൽവച്ച് സംസ്‌ഥാന ഉദ്യാനവിരുന്ന് നടത്തി. അഞ്ഞൂറോളം അതിഥികൾ ഇതിൽ സംബന്ധിച്ചിരുന്നു.

മറ്റ് ആഘോഷങ്ങൾ

തലസ്‌ഥാന നഗരിയിൽ, വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ സാംസ്കാരിക കേന്ദ്രങ്ങളിലും ഇന്നു പകൽ പൊതുയോഗങ്ങൾ കൂടി കേരളപ്പിറവിയിൽ ആഹ്ളാദം രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്ത്യൻ ദേവാലയങ്ങളിലെല്ലാം കേരളവിജയത്തിനായി പ്രത്യേക പ്രാർഥനകളും നടത്തപ്പെട്ടു.

ഇന്നു മുതൽ കേരളത്തിൽ

=ഭക്ഷ്യസുരക്ഷാ നിയമം കേരളത്തിൽ നടപ്പാക്കുന്നു. ഒപ്പം, റേഷൻ കടകൾ അടച്ചിട്ടുള്ള സമരം തുടങ്ങുന്നു. മുൻഗണനാപട്ടികയിൽ ഇടംപിടിക്കാതെ 48 ലക്ഷം കുടുംബങ്ങൾ.
=സംസ്‌ഥാനത്തെ പതിനയ്യായിരത്തോളം സ്കൂളുകളെ ഉൾപ്പെടുത്തി ഐടി * സ്കൂൾ പ്രോജക്ടിന്റെ സ്കൂൾ വിക്കി (ംംം.രെവീീഹംശസശ.ശി) ഇന്നു പ്രവർത്തനസജ്‌ജം.
=കേരളം ഇന്നുമുതൽ വെളിയിട വിസർജന വിമുക്‌ത സംസ്‌ഥാനം
=മൺസൂൺ സമയക്രമം തീർന്നതിനാൽ കൊങ്കൺ വഴിയുള്ള ട്രെയിനുകൾക്ക് ഇന്നു മുതൽ പുതിയ സമയം. എറണാകുളം നിസാമുദീൻ 12617 എക്സ്പ്രസ്, ഉച്ചകഴിഞ്ഞ് 1.15നും എറണാകുളം–ലോകമാന്യതിലക് 12224 തുരന്തോ എക്സ്പ്രസ് രാത്രി 11.30നും പുറപ്പെടും.
=വാണിജ്യനികുതി വകുപ്പിന്റെ മിഷൻ വാളയാർ രണ്ടാം പതിപ്പിന് ഇന്നു തുടക്കം.
=കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നുമുതൽ ശീതകാല സമയക്രമം.

ഉണങ്ങാത്ത മുറിവ്
489 വ​​​ർ​​​ഷം മു​​​ൻ​​​പു പ​​​ണി​​​ത ഒ​​​രു മ​​​സ്ജി​​​ദ്. അ​​​തു ത​​​ക​​​ർ​​​ത്തി​​​ട്ട് ഡിസംബർ ആറിനു 25 വ​​​ർ​​​ഷം. 158 വ​​​ർ​​​ഷ​​​മാ​​​യി തു​​​ട​​​രു...
പീറ്ററേട്ടൻ സൂപ്പറാ...
"ഒ​ന്നു മ​ന​സു​വ​ച്ചാ​ൽ രോ​ഗം പ​ന്പ ക​ട​ക്കും...​മാ​ത്ര​വുമ​ല്ല ആ​തു​ര സേ​വ​ന രം​ഗ​ത്ത് ന​ട​ക്കു​ന്ന ത​ട്ടി​പ്പ് ഇ​ല്ലാ​താ​കു​ക​യും ചെ​യ്യും.’ ഇ​ത് ഏ​തെ​ങ്കി​ല...
തിളങ്ങും ബീച്ചുകൾ
മ​നോ​ഹ​ര​മാ​യ ബീ​ച്ചു​ക​ൾ​കൊ​ണ്ട് സ​ന്പ​ന്ന​മാ​ണ് മാ​ലി ദ്വീ​പ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും തെ​ളി​ഞ്ഞ ജ​ല​സ്രോ​ത​സു​ക​ളും ആ​കാ​ശ​വു​മെ​ല്ലാം ഇ​വി​ടെ​യാ​ണെ​ന്നാ​ണ് ...
ആ വെടിയൊച്ചയ്ക്ക് 54
അമേ​രി​ക്ക​യു​ടെ 46-ാം പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ജോ​ൺ ഫി​റ്റ്സ് ജ​റാ​ൾ​ഡ് കെ​ന്ന​ഡി വെ​ടി​യേ​റ്റു മ​രി​ച്ചി​ട്ട് ഇ​ന്നേ​ക്ക് 54 വ​ർ​ഷം തി​ക​യു​ന്നു.

19...
കുറ്റാന്വേഷണ നോവൽ പോലെ
ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ന​ട​ത്തി​യ കൃ​ത്യ​വും സൂ​ക്ഷ്മ​വു​മാ​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​...
കോഴിക്കോട്ടേക്കുള്ള യാത്ര
2011 സെ​പ്റ്റം​ബ​ർ 11 നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തുനി​ന്നും കോ​ഴി​ക്കോട്ടേക്കു​ള്ള യാ​ത്രാ​മ​ധ്യേ പു​തു​ക്കു​ള​ങ്ങ​ര ബാ​ല​കൃ​ഷ്ണ​ന്‍ (80) മ​ര​ണ​പ്പെ​ട്ട​തെ​ന്നാ...
കുഞ്ഞമ്പുനായരുടെ കഥ
അ​ര​നൂ​റ്റാ​ണ്ട് മു​മ്പ്, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ല്‍ 1961 ല്‍, 57 ​വ​ര്‍​ഷം മു​മ്പാ​ണ് പ​ട്ടാ​ള​ത്തി​ല്‍ ഡോ​ക്ട​റാ​യി​രു​ന്ന പു​തു​ക്കു​ള​ങ്ങ​ര കു​ഞ്ഞ​മ്പു​നാ​യ​...
മരണശേഷം മറനീങ്ങിയത്....
ത​ളി​പ്പ​റ​മ്പ് തൃ​ച്ചം​ബ​ര​ത്തെ പി.​ബാ​ല​കൃ​ഷ്ണ​ന്‍റെ (80) മ​ര​ണ​ത്തി​ൽ ത​ന്നെ ദു​രൂ​ഹ​ത​യു​ടെ ഗ​ന്ധ​മു​ണ്ട്. നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി തി​രു​വ​ന​ന്ത​പു​ര​ത...
കരവിരുതിന്റെ കളിത്തോഴന്‍
ചാ​രും​മൂ​ട്:അ​ൽ​പം ഒ​ഴി​വു​വേ​ള​ക​ൾ കി​ട്ടി​യാ​ൽ ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ എ​ന്തു​ചെ​യ്യും,ചി​ല​ർ മൊ​ബൈ​ൽ ഫോ​ണി​ൽ ഗെ​യിം ക​ളി​ക്കും മ​റ്റു​ചി​ല​രാ​ക​ട്ടെ സാ​മൂ​...
താരത്തിളക്കമില്ലാതെ....
സി​നി​മ​യു​ടെ താ​ര​ത്തി​ള​ക്ക​മി​ല്ലാ​തെ കാ​മ​റ ലൈ​റ്റു​ക​ളു​ടെ വെ​ള്ളി​വെ​ളി​ച്ച​ത്തി​ൽ നി​ന്ന​ക​ന്ന് അ​നു​ദി​നം കീ​ഴ്പ്പെ​ടു​ത്തു​ന്ന രോ​ഗ​ങ്ങ​ളോ​ട് പ​ട പൊ...
മുതിർന്നവരോടൊപ്പം നീങ്ങാം
ഒക്‌ടോബര്‍ 1 ലോക വയോജന ദിനം

ഐ​​​ക്യ​​​രാ​​​ഷ്ട്ര സ​​​ഭ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 1991 ലാ​​​ണ് ഒ​​​ക്ടോ​​​ബ​​​ർ​ ഒ​​​ന്ന് വ​​​യോ​​​...
കു​ട്ടി​ക​ളു​ടെ സു​ര​ക്ഷയ്ക്കായി പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തു കു​​​ട്ടി​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു ന​​​ട​​​പ​​​ടി​​​ക​​​ൾ ...
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം ഇ​ട​യ്ക്കി​ടെ ലോ​ക​ത്തോ​ടു പ​റ​ഞ്ഞി​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട് - ഉ​റ​ങ്ങു​ന്പോ​ൾ കാ​ണു​ന്ന​ത​ല്ല സ്വ​പ്നം, ന​മ്മു​ടെ ഉ​റ​ക്കം...
ഇങ്ങനെയും ചില കള്ളന്മാർ
കൂ​ട്ടാ​ളി​ക​ൾ​ക്ക് അ​യാ​ൾ മി​സ്റ്റ​ർ പെ​ർ​ഫെ​ക്ട് ആ​ണ്. ഓ​രോ നീ​ക്ക​വും അ​തീ​വ​ശ്ര​ദ്ധ​യോ​ടെ ന​ട​ത്തു​ന്ന, വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന സ​മ​ർ​ഥ​ൻ. ...
മരങ്ങളെ പ്രണയിക്കുന്ന പെൺകുട്ടി
കാ​ര്യ​മാ​യി പ​രി​ച​യ​പ്പെ​ടു​ന്ന​തി​നു മു​ൻ​പു​ ത​ന്നെ കൈ​യിൽ ഏ​താ​നും ക​ണി​ക്കൊ ന്ന​യു​ടെ വി​ത്തു​ക​ൾ ത​ന്നി​ട്ടു പ​റ​ഞ്ഞു, എ​ല്ലാം പാ​കി മു​ള​പ്പി​ക്ക​ണം. ആ​...
ദി​യ എ​വി​ടെ ?
കീ​ഴ്പ്പ​ള്ളി​ക്ക​ടു​ത്ത് കോ​ഴി​യോ​ട്ട് പാ​റ​ക്ക​ണ്ണി വീ​ട്ടി​ല്‍ സു​ഹൈ​ല്‍ - ഫാ​ത്തി​മ​ത്ത് സു​ഹ​റ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യി​രു​ന്നു ദി​യ. 2014 ഓ​ഗ​സ്റ്റ് ഒ​ന...
നാട്ടുകാരുടെ ഉറക്കംകെടുത്തി അജ്ഞാത സ്ത്രീ
ഇം​ഗ്ല​ണ്ടി​ലെ ലി​വ​ർ​പൂ​ളി​ന​ടു​ത്തു​ള്ള കി​ർ​ക്കി​ബി എ​ന്ന സ്ഥ​ല​ത്താ​ണ് ബെ​ക്ക് എ​ഡ്മ​ണ്ട് എ​ന്ന സ്ത്രീ ​താ​മ​സി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വ് മ​രി​ച്ച ഇ​വ​ർ ത​നി...
തായ്‌ലന്റിലെ മരണദ്വീപ്‌
ര​ണ്ടു വ​ർ​ഷം മു​ന്പു​വ​രെ ഏ​ഷ്യ​യി​ലെ പ്ര​ത്യേ​കി​ച്ച് താ​യ്‌ലാ​ൻ​ഡി​ലെ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ വി​നോ​ദ​സ​ഞ്ചാ​ര പ്ര​ദേ​ശ​മാ​യി അ​റി​യ​പ്പെ​ട്ടി​രു​ന്ന സ്ഥ...
ടമാാാർ പഠാാാർ: പാലാ തങ്കച്ചന്‍റെ കഥ
തി​ര​ക്കേ​റി​യ പാ​ലാ ന​ഗ​രം. സമയം വൈ​കു​ന്നേ​രം. ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ.​ സൈ​ല​ൻ​സ​ർ ഉൗ​രി​വ​ച്ച ജാ​വ ബൈ​ക്കി​ന്‍റെ പ​രു​ക്ക​ൻ ശ​ബ്ദം. ജ​നം അ​ക്ഷ​മ​രാ​യ...
പി​തൃ​ദി​ന​ത്തി​നു​മു​ണ്ട്, ഒ​രു ക​ഥ
അ​ങ്ങ​നെ ഒ​രു പി​തൃ​ദി​നം​കൂ​ടി ക​ട​ന്നു​പോ​യി. അ​ച്ഛ​ന്മാ​ർ​ക്കു സ​മ്മാ​ന​ങ്ങ​ളും സ്നേ​ഹാ​ശം​സ​ക​ളും നേ​ർ​ന്നു പി​തൃ​ദി​നം ആ​ഘോ​ഷി​ച്ച​വ​രാ​യി​ക്കും ഭൂ​രി​ഭാ...
ലഹരിയില്‍ മയങ്ങി ഒരു ഗ്രാമം
പ​റ​ന്പി​ൽ​നി​ന്നു പ​റി​ച്ചെ​ടു​ത്ത ചെ​റു​നാ​ര​ങ്ങ ഒ​രു ചാ​ക്കി​ൽ​കെ​ട്ടി പി​റ്റേ​ദി​വ​സം ച​ന്ത​യി​ൽ എ​ത്തി​ക്കാ​നാ​യി അ​ടു​ക്ക​ള​യു​ടെ ചാ​യ്പി​ൽ വ​ച്ചി​ട്ടാ​ണ്...
നാടൊട്ടുക്ക് തട്ടിപ്പ്‌
മേ​ജ​ർ ര​വി​യു​ടെ പട്ടാള സി​നി​മ​കളിലെ മോ​ഹ​ൻ​ലാ​ൽ വേഷം മേ​ജ​ർ മ​ഹാ​ദേ​വ​ൻ ശൈ​ലി​യി​ലാ​ണ് അ​യാ​ൾ കൊ​ല്ല​ത്തെ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ എ​ത്തി​യ​ത്. ഒരു ബു​ള്ള​...
അവസാനം ആ​യി​ട്ടി​ല്ല.., ആ​വു​ക​യു​മി​ല്ല...
ബാ​ഹു​ബ​ലി​യു​ടെ ക​ണ്‍​ക്ലൂ​ഷ​ൻ അ​ഥ​വാ ര​ണ്ടാം ഭാ​ഗം ലോ​ക​മെ​ന്പാ​ടും തിയ​റ്റ​റു​ക​ളെ പ്ര​ക​ന്പ​നം കൊ​ള്ളി​ച്ച് ബോ​ക്സോ​ഫീ​സു​ക​ളി​ൽ കോ​ടി​ക​ളു​ടെ കി​ലു​ക്...
കു​ഞ്ഞാ​മി​ന വ​ധം: നേ​ര​റി​യാ​ൻ സി​ബി​ഐ വ​രു​മോ?
ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം ഇ​രി​ക്കൂ​ർ സി​ദ്ദീ​ഖ് ന​ഗ​റി​ലെ സ​ബീ​നാ മ​ൻ​സി​ലി​ൽ കു​ഞ്ഞാ​മി​ന കൊ​ല്ല​പ്പെ​ട്ടി​ട്ട് നാ​ളേ​ക്ക് ഒ​രു വ​ർ​ഷം തി​ക​യു​ന്...
ഇ​ത്തി​രി കു​ഞ്ഞ​ന​ല്ല ഈ ​കു​ഞ്ഞു​ദൈ​വം
ബോ​സ്‌​കിം​ഗ് ഞാ​ന്‍ പ​ഠി​ച്ചി​ട്ടി​ല്ല, പി​ന്നെ കാ​രാ​ട്ടെ... പ​ഠി​ക്കാ​ന്‍ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു പ​ക്ഷേ, ന​ട​ന്നി​ല്ല. പി​ന്നെ ഗ​ളി​രി​പ്പ​യ​റ്റ്... അ​തു...
നെ​ല്ലി​ക്ക സിം​പി​ളാ​ണ്, പ​വ​ർ​ഫു​ള്ളും
പൂ​ത്തു​നി​ൽ​ക്കു​ന്ന നെ​ല്ലി​മ​ര​ത്തി​നു താ​ഴെ നി​ന്ന് മു​ക​ളി​ലേ​ക്ക് കൊ​തി​യോ​ടെ നോ​ക്കി​യി​ട്ടി​ല്ലേ...​ആ​രും കാ​ണാ​തെ ക​ല്ലെ​റി​ഞ്ഞ് നെ​ല്ലി​ക്ക കു​റേ വ...
കണ്ടു പഠിക്കണം ഈ നഴ്സ് മുത്തശിയെ...
വാ​ഷിം​ഗ്ട​ണ്‍ ന​ഗ​രം ഉ​റ​ക്കം ഉ​ണ​രും​മു​ന്പേ ഫ്ളോ​റ​ൻ​സ് റി​ഗ​നി എ​ന്ന 91 കാ​രി സ്വ​ന്ത​മാ​യി വാ​ഹ​ന​മോ​ടി​ച്ച് ടാ​കോ​മ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ...
ഒരേ ഒരു ആര്‍കെ നഗര്‍
ചെ​ന്നൈ പ​ട്ട​ണ​ത്തി​ൽ നി​ന്ന് അ​ര​മ​ണി​ക്കൂ​റോ​ളം യാ​ത്ര​ചെ​യ്താ​ൽ പ​ത്തു​കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള ആ​ർ​കെ ന​ഗ​റി​ലെ​ത്താം. ചെ​ന്നൈ നോ​ർ​ത്ത് ലോ​ക​സ​ഭാ​...
ചെമ്പിൽനിന്നും അശോകൻ
പ്രഫഷണൽ നാടകരംഗത്ത് നിന്ന് സിനിമയിലെത്തി നിരവധി കഥാപാത്രങ്ങൾ ചെയ്ത് വിസ്മയിപ്പിച്ച താരങ്ങൾ നമുക്ക് ചുറ്റും ഉണ്ട്. നാടകത്തിൽ നിന്ന് സിനിമയിൽ എത്തി തിളക്കമാർന്ന വ...
ചോരക്കളി ഒടുങ്ങുമോ
കാലിയ റഫീഖ് എന്ന അധോലോക നായകൻറെ ദാരുണമായ കൊലപാതകത്തോടെ തിരശീല വീണത് കാസർഗോഡിൻറെ അതിർത്തിപ്രദേശങ്ങളിൽ രണ്ടു ദശാബ്ദക്കാലമായി നിലനിന്നിരുന്ന ഗുണ്ടാരാജിന്. രണ്ടു കൊ...
നിങ്ങൾ ശ്വസിക്കുന്നത് മരണവായു
കുഞ്ഞിനെ ഗർഭം ധരിക്കുമ്പോൾ ഓരോ അമ്മയുടെയും മനസ്സിൽ എന്തുമാത്രം സ്വപ്നങ്ങളാണ് ഇതൾ വിരിയുക.. ഗർഭസ്‌ഥശിശുവിന്റെ വളർച്ചയുടെ ഓരോ കാലഘട്ടത്തിലും അമ്മയുടെ ഉള്ളിലെ സ്വ...
കിം ജോംഗ്നാമിന്റെ കൊലപാതകം: തെളിവുകൾ ഉന്നിലേക്ക് ?
കിം ജോംഗ് നാമിന്റെ കൊലപാതകത്തിനു പിന്നിൽ അർധ സഹോദരനും ഉത്തരകൊറിയൻ ഭരണാധികാരിയുമായ കിം ജോംഗ് ഉൻ തന്നെയോ ഉത്തരകൊറിയയുടെ ബദ്ധവൈരിയും അയൽരാജ്യവുമായ ദക്ഷിണകൊറിയയുടെ ...
അരുംകൊലയ്ക്ക് അച്ചാരം വാങ്ങുന്നവര്‍
2017 ഫെ​ബ്രു​വ​രി 10 നാ​ടെ​ങ്ങും തൈ​പ്പൂ​യ ആ​ഘോ​ഷ ല​ഹ​രി​യി​ലാ​ണ്. ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്കും തി​രി​ച്ചും ഭ​ക്ത​രു​മാ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്ക് എ​ല്ലാ റേ...
കടലാസ് എഴുത്ത്
‘‘ഓന്ത് ആത്മഹത്യ ചെയ്തു, ആത്മഹത്യ കുറിപ്പ് ഇങ്ങനെ
നിറം മാറുന്ന മത്സരത്തിൽ ഞാൻ മനുഷ്യരോട് പരാജയപ്പെട്ടു ’’

ഒന്നു ചിന്തിച്ചാൽ നൂറായിരം അർഥങ്ങൾ കിട്ടുന്ന...
ആരുടെ കൈകൾ ?
2014 ഫെബ്രുവരി 10. സമയം രാവിലെ എട്ട്്. തലേദിവസം രാത്രി എഴരയോടെ പള്ളിക്കമ്മിറ്റി മീറ്റിംഗിനായി വീട്ടിൽ നിന്നിറങ്ങിയ ഉപ്പ നേരം പുലർന്നിട്ടും വീട്ടിൽ തിരിച്ചെത്താത...
മലയാള സിനിമാ ഭൂപടത്തിലെ മലപ്പുറം
മലയാള സിനിമയിലെ മലപ്പുറത്തിൻറെ ഭാഗധേയം മരുന്നിനു മാത്രമാണുള്ളതെന്നാണ് കരുതിയത്. ബ്ലാക്ക് ആൻഡ് വൈറ്റ് കാലം മുതലുള്ള കണക്കുകൾ ചേർത്തുവച്ചപ്പോൾ മലപ്പുറം കലാകാരൻമാര...
തിരുവാതിരയിൽ .... ശ്രീപാർവതിയായ്...
ജനുവരി 11 ധനു മാസത്തിലെ തിരുവാതിര. കേരളത്തിന്റെ പ്രധാന ഉത്സവങ്ങളിലൊന്ന്. മലയാളികളുടെ ആചാരങ്ങളും സംസ്കാരവുമായി ഇഴുകിച്ചേർന്ന തിരുവാതിര ആഘോഷങ്ങളിൽ പ്രാധാന്യം മലയാ...
കത്തെഴുതിയ ഓർമകളിൽ...
എത്രയും പ്രിയപ്പെട്ട വായനക്കാർ അറിയുന്നതിന്..
കുറേക്കാലമായി ഇതുപോലൊരു കത്തെഴുതിയിട്ട്. ഇന്ന് രണ്ടുംകൽപ്പിച്ച് എഴുതാമെന്ന് കരുതി. എത്രകാലമായി കാണും ഇതുപോലൊരു ...
ഇതാ...ഇതരർക്കായി ഒരു ഗ്രാമസഭ
ഇതരസംസ്‌ഥാന തൊഴിലാളികൾക്ക് കൂടിച്ചേരാനും അവരുടെ വിഷമതകൾ പങ്കിടാനുമായി ഒരിടം. അത്തരമൊരു സങ്കൽപ്പത്തിൽ ഗ്രാമസഭകൾക്ക് രൂപം കൊടുക്കുകയാണ് കാരശേരി ഗ്രാമപഞ്ചായത്ത്. ...
തമിഴകത്തെ ’ചെങ്കോൽ‘ ശശികലയ്ക്ക്
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെതുടർന്ന് ഒഴിഞ്ഞ പാർട്ടി ജനറൽ സെക്രട്ടറിസ്‌ഥാനത്തേക്ക് തോഴി ശശികലയെ തെരഞ്ഞെടുക്കണമെന്ന് പാർട്ടി ജനറൽ ബോഡി യോഗത്തിന്റ...
കൊല്ലുന്നത് ലഹരിയാകുമ്പോൾ
ആറ്റിങ്ങലിൽ അടുത്തടുത്തായി നടന്ന രണ്ട് കൊലപാതകങ്ങളുടേയും ചോരപുരണ്ടത് ഒരു കൈയിൽ ആണെന്ന വാർത്ത ഇപ്പോഴും വിശ്വസിക്കാനാവാതെ അന്ധാളിപ്പിലാണ് ആറ്റിങ്ങലുകാർ.
മദ്യപി...
കാരുണ്യത്തിന്റെ കാക്കിക്കുപ്പായമണിഞ്ഞ് കൊച്ചിയിലെ ഓട്ടോ ബ്രദേഴ്സ്
നമ്മുടെ ജീവിതവുമായി ഏതെങ്കിലും തരത്തിൽ ബന്ധപ്പെട്ടവരാണ് ഓട്ടോത്തൊഴിലാളികൾ. ജീവിതത്തിൽ ഒരു തവണയെങ്കിലും ഓട്ടോറിക്ഷകളിൽ കയറാത്ത ആരെങ്കിലും ഉണ്ടോയെന്നു തന്നെ സംശയമ...
ബെറ്റിനാഷ് പറക്കുകയാണ്...എൺപതിലും....
നമ്മുടെയൊക്കെ നാട്ടിൽ 55 വയസുകഴിയുമ്പോൾ തന്നെ വിശ്രമജീവിതം ആരംഭിക്കുകയാണ്. എനിക്കൊന്നും ചെയ്യാൻ പറ്റില്ല, ആരോഗ്യം കുറവാണ്, ഭയങ്കര ക്ഷീണമാണു തുടങ്ങിയ ഒട്ടേറെ കാര...
പാട്ടുപുര നാണു പഴമയുടെ കൂട്ടുകാരൻ
നാടൻപാട്ടുകളുടെ ഉപാസകനായ വടകര തിരുവള്ളൂരിലെ പാട്ടുപുര നാണു പഴയകാല കാർഷിക ഉപകരണങ്ങളുടെ തോഴനാണ്.

കാർഷിക സംസ്കാരത്തിന്റെ അടയാളപ്പെടുത്തലുകളായ കാർഷികോപകരണങ...
തെരുവു നായകൾക്ക് അഭയമൊരുക്കി രാകേഷ്
വളരെ പരിതാപകരമായ സാഹചര്യത്തിലാണ് അവളെ രാകേഷ് ശുക്ല കണ്ടത്. തെരുവിൽ കഴിയുന്നതിന്റെ എല്ലാ ദൈന്യതയും ആ കണ്ണുകളിലൂടെ, ആ നോട്ടത്തിലൂടെ അദ്ദേഹത്തിന് ബോധ്യമായി. വാത്സല...
യുഎന്നിന്റെ ഞെട്ടിക്കുന്ന കണക്കുകൾ
കുട്ടികൾ നാളെയുടെ സ്വത്താണ്. അവരുടെ മരണം രാജ്യത്തിന്റെയും, എന്തിന് ലോകത്തിന്റെതന്നെ അധഃപതനവുമാണ്.

കുട്ടികളുടെ കാര്യത്തിൽ മുന്നറിയിപ്പുമായി ഐക്യരാഷ്ര്‌...
വിനോദമെന്നാൽ കേരളം
ഇന്ത്യയിലെ ഏറ്റവും മികച്ച 15 ശരത്കാല വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒൻപതെണ്ണവും കേരളത്തിലാണെന്ന് പ്രമുഖ ട്രാവൽ സൈറ്റായ ട്രിപ് അഡ്വൈസറിന്റെ അട്രാക്ഷൻസ് ട്രെൻഡ് ഇൻഡക്സ...
ആദ്യകാല നിക്കോൺ കാമറ വിറ്റുപോയത് രണ്ടു കോടി രൂപയ്ക്ക്!
ലോകത്തെ ഏറ്റവും പഴക്കമേറിയ നിക്കോൺ ക്യാമറ ലേലത്തിൽ വിറ്റത് 4,06,000 ഡോളറിന് (ഏതാണ്ട് രണ്ടു കോടി രൂപ). വെസ്റ്റ്ലിക്‌ത് ഫോട്ടോഗ്രഫിക്ക നടത്തിയ ലേലത്തിലാണ് ക്യാമറ ...
പൂമരം കൊണ്ടു കപ്പലുണ്ടാക്കിയ ഫൈസൽ റാസി
പൂമരം കൊണ്ടു കപ്പലുണ്ടാക്കി മലയാളി മനസിൽ സ്‌ഥാനം പിടിച്ചിരിക്കുകയാണ്എറണാകുളം മഹാരാജാസ് കോളജിലെ സംഗീത വിദ്യാർഥിയായിരുന്ന ഫൈസൽ റാസി എന്ന തൃശൂർക്കാരൻ. ‘ഞാനും ഞാനുമ...
കൊച്ചുപ്രേമന്റെ ‘രൂപാന്തരം’
നാൽപ്പത്തിയേഴാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഇന്ത്യൻ പനോരമയിലെ പ്രധാന ആകർഷണമാവുകയാണ് എം. ബി. പത്മകുമാറിന്റെ ‘രൂപാന്തരം’. ജന്മനാ അന്ധനായ രാഘവനാണ് ചിത്രത്തിലെ ...
LATEST NEWS
43 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാൻ പിടികൂടി
ഇന്ത്യ - ശ്രീലങ്ക മൂന്നാം ഏകദിനം ഇന്ന്: ജയിക്കുന്നവർക്ക് പരന്പര
ഉത്തരകൊറിയൻ ബന്ധം; സിഡ്നിയിൽ ഒരാൾ പിടിയിൽ
അമേരിക്കയിൽ വീണ്ടും കാട്ടുതീ പടരുന്നു
വോട്ടിംഗ് യന്ത്രത്തിലെ തകരാർ; ഗുജറാത്തില്‍ ഏഴു ബൂത്തുകളില്‍ ഇന്നു റീപോളിംഗ്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.