ഡെങ്കിപ്പനി തടയാം
ഡെങ്കിപ്പനി തടയാം
* കൊതുകിന്റെ കടിയേല്ക്കാതെ സൂക്ഷിക്കുക. മഴക്കാലത്തു ശരീരമാകെ മൂടിക്കിടക്കുന്ന വസ്ത്രങ്ങൾ ധരിക്കുക. ഉറങ്ങുമ്പോൾ കൊതുകുവല ഉപയോഗിക്കുക.

* ഡോക്ടറിന്റെ നിർദ്ദേശപ്രകാരം മാത്രം വാക്സിനുകൾ സ്വീകരിക്കുക.(ഡങ്കിപ്പനിക്കു ഫലപ്രദമായതും അംഗീകൃതവുമായ വാക്സിനുകൾ നിലവിലില്ല)

* കൊതുകുനശീകരണ മാർഗങ്ങൾ നടപ്പിലാക്കുക. കെട്ടിക്കിടക്കുന്ന വെളളത്തിൽ മണ്ണെണ്ണ തളിക്കുക.

* മഴക്കാലത്താണ് കൊതുകുകൾ വ്യാപിക്കാനുളള സാധ്യത ഏറുന്നത്. ഇക്കാലങ്ങളിൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. ചപ്പുചവറുകൾ തൂത്തുകൂട്ടി കത്തിക്കുക. ഉദ്യാനത്തിലെ പാഴ്ച്ചെടികളും കാടും വെട്ടിവെടിപ്പാക്കുക

* മുറികളിൽ കൊതുകു കയറാത്ത വിധം പ്രതിരോധമാർഗങ്ങൾ സ്വീകരിക്കുക. കുന്തിരിക്കം പുകയ്ക്കുന്നതു ഗുണപ്രദം

* ഈഡിസ് കൊതുകുകൾ സാധാരണ കടിക്കുന്നതു പകൽ സമയങ്ങളിലാണ്. പ്രത്യേകിച്ചും അതിരാവിലെയും വൈകുന്നേരങ്ങളിലും. ഈ സമയങ്ങളിൽ കൊതുകിന്റെ കടിയേല്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.രക്ഷാമാർഗങ്ങൾ സ്വീകരിക്കുക.


* കൃഷിയിടങ്ങളിൽ പണിയെടുക്കുന്നവരും യാത്ര ചെയ്യുന്നവരും കൊതുകുകടിയേല്ക്കാതെ സൂക്ഷിക്കുക.

* വീടിന്റെ പരിസരപ്രദേശങ്ങളിൽ വെളളം കെട്ടിനില്ക്കാൻ അനുവദിക്കരുത്. കെട്ടിക്കിടക്കുന്ന വെളളത്തിലാണു കൊതുകു മുട്ടയിടുന്നത്. വീടിന്റെ പരിസരങ്ങളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന പാത്രങ്ങൾ, ടയറിന്റെ ട്യൂബുകൾ എന്നിവയിൽ വെളളം കെട്ടിനില്ക്കാൻ അനുവദിക്കരുത്. വീടിന്റെ ടെറസ്, ഷേഡുകൾ, വീടിനുളളിലെ ചെടിച്ചട്ടി, തുടങ്ങിയവയിൽ വെളളം കെട്ടിനില്ക്കുന്നത് ഒഴിവാക്കുക.