ഏജ് റിലേറ്റഡ് മാക്കുലാർ ഡീ ജനറേഷൻ
ഏജ് റിലേറ്റഡ് മാക്കുലാർ ഡീ ജനറേഷൻ
എഎംഡി മാക്കുലയെ ബാധിക്കുന്ന സങ്കീർണവും പ്രായവുമായി ബന്ധമുള്ളതും മാക്കുലക്ക് അധ:പതനം വരുത്തുന്നതുമായ ഒരു രോഗമാണ് മാക്കുല. മാക്കുല എന്നാൽ നിങ്ങളുടെ മുന്നിലുള്ള ചെറിയ വസ്തുക്കളും കാര്യങ്ങളും വ്യക്‌തമായി കാണാൻ സഹായിക്കുന്ന റെറ്റിനയുടെ മധ്യത്തിലുള്ള ചെറുതും നിർണായകവുമായ ഒരു ഭാഗമാണ്. നിങ്ങളൂടെ മുന്നിൽ ഒരു പുസ്തകമിരുന്നാൽ അത് കാണാൻ മുഴുവൻ റെറ്റിനയും വേണമെങ്കിലും പുസ്തകത്തിൽ എഴുതിയിരിക്കുന്നത് വായിക്കാൻ നിങ്ങളെ സഹായിക്കുന്നത് മാക്കുലയാണ്.

ചില ആളുകളിൽ എഎംഡി സാവധാനത്തിൽ പുരോഗമിക്കുകയും കാഴ്ച്ചയെ വലുതായി ബാധിക്കുകയുമില്ല. എന്നാൽ ചിലരിൽ വേഗത്തിൽ പുരോഗമിക്കുകയും കാഴ്ചയെ വളരെ ദോഷമായി ബാധിക്കുകയും ചെയ്യുന്നു. അങ്ങനെ കുറെ നാൾ കഴിയുമ്പോൾ മങ്ങിയ കാഴ്ച്ചയുടെ സ്‌ഥാനത്ത് കറുത്ത പൊട്ടുകളൊ ശൂന്യ സ്‌ഥലങ്ങളൊ (സ്കോട്ടോമ) കാണാൻ തുടങ്ങുന്നു.

എഎംഡി പൂർണമായി അന്ധതയിലേക്ക് നയിക്കുന്നില്ല എന്നിരുന്നാലും ഇത് ജീവിതശൈലിയിൽ മാറ്റം വരുത്തുന്നു. നിങ്ങളുടെ നേരെ മുൻപിലുള്ള കാഴ്ച്ചയുടെ ഏരിയെ ബാധിക്കുമെന്നതിനാൽ മുൻ പ് നിസ്സാരമായി ചെയ്തിരുന്ന വായന്, എഴുത്ത,് മുഖം നോക്കൽ ടെലിവിഷൻ കാണൽ, പാചകം ചെയ്യൽ, ഡ്രൈവിംഗ് മുതലായ കാര്യങ്ങൾ ചെയ്യുന്നതിനു ബുദ്ധിമുട്ട് തോന്നിയേക്കാം. എങ്കിലും ബഹുഭൂരിപക്ഷം ആളുകൾക്കും അവരുടെ സ്വയം പര്യാപ്തത നിലനിർത്താൻ സാധിക്കുന്നു. ഇതിനായി പലതരത്തിലുള്ള ചികിത്സാരീതികൾ ഉണ്ട് ചിലവരിൽ ചികിത്സകൊണ്ട് ഫലപ്രദമായില്ലെങ്കിൽ കാഴ്ച്ചസഹായികളും പുനഃരധിവാസവും ആവശ്യമായി വന്നേക്കാം.

റെറ്റിന കണ്ണിന്റെ ഉൾഭാഗത്തുള്ള നേരിയ പാളികളോട് കൂടിയ ടിഷ്യൂ. റെറ്റിന ക്യമറക്കുള്ളിലെ ഫിലിം പോലെ പ്രവർത്തിക്കുന്നു. രെറ്റിനയ്ക്കുള്ളിലായിട്ടാണ് മാക്കുല സ്‌ഥിതി ചെയ്യുന്നത് മാക്കുല.

മാക്കുലയിലാണ് മില്യൺ കണക്കിനു പ്രകാശത്തെ ആഗിരണം ചെയ്യുന്ന നാഡികളുടെ അറ്റമുള്ളത് ഇതിനെ ഫോട്ടോറെസ്പെറ്റേഴ്സ് എന്നു വിളിക്കുന്നു. ഇവരാണ് മസ്തിഷ്കത്തിലേക്ക് ചിത്രങ്ങൾ അയക്കുന്നതും നേരെ മുൻപിലുള്ള കാഴ്ച്ച സാധ്യമാക്കുന്നതും.

ബാധിക്കുന്ന ഘടകങ്ങൾ

പ്രായം : പ്രായം കൂടും തോറും അപകട സാധ്യതയും കൂടുന്നു. 45–55 വയസ്സ് പ്രായമുള്ളവരിൽ പത്ത് ശതമാനത്തിൽ താഴെ ഉള്ള ആളുകളെ എ ം ഡി ബാധിക്കുന്നു എഴുപത്തഞ്ച് വയസ്സിനു മുകളിലാകുമ്പോൾ ഇത് 40% പേരിലാണ്.
പാരമ്പര്യം: കുടുംബങ്ങളിൽ ഈ രോഗമുണ്ടെങ്കിൽ പാരമ്പര്യമായി പകരാനുള്ള സാധ്യത കൂടുതലാണ്
ലിംഗം : സ്ത്രീകളെ കൂടുതലായി ബാധിക്കുന്നു
പുകവലി : അപകട സാധ്യത ഇരട്ടിപ്പിക്കുന്നു
ആഹര രീതി : ആന്റി ഓക്സൈഡ് വിറ്റാമിനുകളും മിനറലുകളും കുറവുള്ള ഭക്ഷണം കഴിക്കുന്നത് മാക്കുലയെ കാര്യമായി ബാധിക്കും.
അമിതമായ വെയിലേൽക്കൽ, ഉയർന്ന രക്‌ത സമ്മർദ്ദം, അമിത വണ്ണം.

എഎംഡി രണ്ട് തരം

എഎംഡി രണ്ട് തരമുണ്ട് ഒന്ന് ഡ്രൈ എഎംഡി രണ്ട് വെറ്റ് എഎംഡി. ഇതിൽ ഡ്രൈ എഎംഡി സാവധാനത്തിൽ പുരോഗമിക്കുന്നതും വെറ്റ് എ എം ഡി യേക്കാൾ അപകട സാധ്യത കുറഞ്ഞതുമാണ് എന്നിരുന്നാലും രണ്ട് തരത്തിലുള്ള എഎംഡികളും മാക്കുലയ്ക്ക് ഹാനികരമാണ്.

ഡ്രൈ എഎംഡി

മിക്ക സന്ദർഭങ്ങളിലും എഎംഡി ആരംഭിക്കുന്നത് ഡ്രൈ എഎംഡിയിലൂടെയാണ്. എകദേശം 80– 90% ആളുകളിലും സമാന രീതിയിൽ തന്നെ തുടരും. ഇത് ഒരു കണ്ണിലോ രണ്ട് കണ്ണിലോ ഉണ്ടാകാം. ഡ്രൈ എഎംഡി യുടെ പ്രാരംഭഘട്ടം തുടങ്ങുന്നത് ഡ്രൂസൻ എന്നു വിളിക്കുന്ന മഞ്ഞനിറത്തിലുള്ള ചെറിയ തരികളായിട്ടാണ്. ഇത് റെറ്റിനയുടെ താഴത്തെ പാളിയിൽ ശേഖരിക്കാൻ തുടങ്ങുകയും അതിന്റെ സാധാരണ പ്രവർത്തനം തകരാറിലാക്കുകയും ചെയ്യുന്നു. ഈ തരികൾ ശേഖരിക്കപെടുന്ന കാര്യം സാധാരണ മനസിലാകുകയില്ല. തുടർന്ന് റെറ്റിനയുടെ പാളിക്ക് കേട് സംഭവിക്കുകയും അസാധാരണ അളവിലുള്ള ഡ്രൂസൻ ശേഖരിക്കപ്പെടാൻ തുടങ്ങുകയും ചെയ്യുന്നു. ഈ ശേഖരണം മുകളിലുള്ള പാളിയെ തടസ്സപ്പെടുത്തുകയും ക്രമേണ ഇത് ഫോട്ടൊറെസ്പ്റ്റർ പാളിക്ക് കേടുവരുത്തുകയും നേരെ മുൻപിലുള്ള കാഴ്ച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

വെറ്റ് എഎംഡി.

വെറ്റ് എ എം ഡി പത്ത് ശതമാനം കേസുകളിൽ സ്വഭാവികമായി ഉണ്ടാകാമെങ്കിലും സാധാരണയായി ഇതുണ്ടാകുന്നത് ഡ്രൈ എ എം ഡിക്ക് ശേഷമാണ്. ഇത് കേവലം ആഴ്ചകൾക്കകം വേഗത്തിലും സ്‌ഥിരവും ഗുരുതരവുമായ സെന്റ്രൽ വിഷന്റെ നഷ്‌ടത്തിനിടയാക്കാം. കോറോയിഡൽ നിയോവാസ്ക്കുലറൈസേഷൻ (സിഎൻവി) എന്നു വിളിക്കുന്ന ഒരു പ്രക്രിയ കാരണം റെറ്റിനയ്ക്ക് കീഴിൽ പുതിയ അസാധരണമായ രക്‌തധമനികൾ വളരാൻ തുടങ്ങുകയും മരത്തിന്റെ വേരുകൾ വളർന്ന് വരുന്നതുപോലെ പുറത്തേക്ക് ഉന്തി നിൽക്കുന്നു. ഈ രക്‌ത ധമനികൾ അവയിലുള്ള രക്‌തവും ദ്രാവകവും റെറ്റിനയ്ക്ക് ഉള്ളിലേക്ക് കടത്തി വിടുന്നു ഇത് റെറ്റിനയുടെ മറ്റ് പാളികളെ ഉയർത്തുന്നു, ഒടുവിൽ ഫോട്ടോറെസ്പ്റ്റേഴ്സിനെ തടസപെടുത്തുകയും മസ്തിഷ്കത്തിലേക്ക് അയക്കാൻ കഴിയാതെ വരികയും ചെയ്യുന്നു. അത് സെൻട്രൽ വിഷ്വൽ ഫീൽഡിൽ ശൂന്യവും കുറഞ്ഞതുമായ പൊട്ടുകൾ ഉണ്ടാകാനിടവരുന്നു.


ചികിത്സിക്കാതെ വിടുന്ന പക്ഷം ഈ പ്രക്രിയ ക്ഷതമേറ്റ ടിഷ്യൂകളുടെ വളർച്ചയ്ക്കും അത് പിന്നീട് സ്‌ഥിരമായി കാഴ്ച്ച നഷ്‌ടപെടുന്നതിനു കാരണമാകുന്നു. ഈ മുഴുവൻ പ്രക്രിയയ്ക്കും വേദനയിയില്ലെന്നത് നാം അറിഞ്ഞിരിക്കണം.

വെറ്റ് എഎംഡി ആഴ്ചകൾക്കൊ മാസങ്ങൾക്കുള്ളിലോ ഗുരുതരമായ കാഴ്ച്ച നഷ്‌ടം ഉണ്ടാക്കുന്നു അതായത് ആദ്യം കാഴ്ച്ച മങ്ങുകയും അതിനോടൊപ്പം തന്നെ നേരെയുള്ള വരകൾ വളഞ്ഞതായും കോണോടു കോണായതായൊ കാണുകയും ചിലപ്പോൾ കാഴ്ച്ചയിൽ ശൂന്യമായ ഭാഗങ്ങൾ രൂപപ്പെടുകയും ചെയ്യുന്നു.

ഒരു കണ്ണിനെ മാത്രമായി ബാധിക്കുമ്പോൾ ചില ആളുകൾ അറിയാതെ പോകുന്നു. പിന്നീട് രണ്ടാമത്തെ കണ്ണിനെ കൂടി ബാധിക്കുമ്പോൾ ആയിരിക്കും ഇതിനെ പറ്റി മനസിലാക്കാനിടവരുന്നത്.

രോഗ നിർണ്ണയം

ഒരു ഒഫ്താൽമോളോജിസ്റ്റ് (കണ്ണ് വിദഗ്ദൻ)നു മാത്രമെ കൃത്യമായ രോഗനിർണ്ണയം നടത്താൻ സാധിക്കുകയുള്ളു. ഒഫ്താൽമോളോജിസ്റ്റ് എ എം ഡി ഉള്ളതായി സംശയിക്കുന്നുവെങ്കിൽ ഒരു സമ്പൂർണ നേത്ര പരിശോധന ആവശ്യമായി വരും അതിൽ താഴെ പറയുന്നവ ഉൾപെടുന്നു
കാഴ്ച്ച : നിങ്ങളുടെ കഴ്ച്ച ശക്‌തിയെ എത്രമാത്രം ബാധിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുന്നു
ആംസ് ലർഗ്രിഡ് : ഇത് വീട്ടിൽ വച്ച് ചെയ്യവുന്ന ഒരു ടെസ്റ്റാണിത്. ഒരു സമയത്ത് ഒരു കണ്ണ് മാത്രം ഉപയോഗിച്ച് കൊണ്ട് നിങ്ങൾ ഒരു ഗ്രിഡിന്റെ മദ്ധ്യത്തിലുള്ള പൊട്ടിലേയ്ക്ക് നോക്കുന്നു. അതിനു ചിറ്റുമുള്ള വരകൾ അസാധാരണമായി കാണപെടുന്നുണ്ടോയെന്ന് പരിശോധിക്കുന്നു.
ഡൈലേറ്റഡ് ഐ എക്സാമിനേഷൻ : കണ്ണിൽ തുള്ളി മരുന്നൊഴിച്ച് കൃഷ്ണമണി വികസിപ്പിച്ചതിനു ശേഷം ലെൻസുപയോഗിച്ച് റെറ്റിനയും കണ്ണിലെ നാഡികളും പരിശോധിക്കുന്നു
ഒപ്ടിക്കൽ കോഹറൻസ് ടൊമോഗ്രഫി ( ഒ സി ടി) : ഈ ടെസ്റ്റ് റെറ്റിനയിലെ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സ നിർണയിക്കുന്നതിനും സഹായിക്കുന്നു.

ഫ്ലൂറസിൻ ആൻജിയോഗ്രാം : ചോർച്ചയുള്ള രക്‌തകുഴലുകൾ ഉണ്ടോയെന്നറിയാൻ ഒരു ഡൈ കൈതണ്ടയിൽ കുത്തിവച്ച് രക്‌ത ധമനികളിലൂടെ ഡൈ കടന്ന് പോകുമ്പോൾ റെറ്റിനയുടെ ഫോട്ടൊ എടുക്കുന്നു.

ഇന്റൊ സയാനിൻ ഗീർൻ ആൻജിയോഗ്രാഫി : ഫ്ലൂറസിൻ അൻ ജിയോഗ്രാമിനോട് വളരെ സാമയമുള്ള നടപടി ക്രമം ഇത് ആഴത്തിലുള്ള രക്‌ത ധമനികൾ കാണാൻ സഹായിക്കുന്നു.

ചികിത്സാമാർഗങ്ങൾ

അന്റി വിഇജി എഫ് ചികിത്സ : അന്റി വാസ്കുലാർ എന്റൊത്തീലിയൽ ഗ്രോത്ത് ഫാക്ടർ ആണ് മാക്കുലയിൽ വീക്കത്തിനിടയാക്കുന്ന തരത്തിലുള്ള രക്‌ത ധമനികളുടെ വളർച്ചയക്ക് സഹായിക്കുന്ന പ്രേരകമാണ് വിഎജിഎഫ് ഇത് തടയാനായി നിങ്ങളുടെ കണ്ണിലെടുക്കുന്നതാണ് ആന്റി വിഇജിഎഫ്.

കുത്തിവയ്പ്പ്

ലേസർ ഫോട്ടൊകൊയഗുലേഷൻ : സെന്റ്രൽ വിഷ്വൽ ഫീൽഡിനു പുറത്തുള്ള രക്‌ത ധമനിയുടെ ചോർച്ചയുള്ള ഭാഗത്തേക്ക് ഒരു ഹൈ എനർജി ലേസർ അടിപ്പിച്ച് ദ്രാവകത്തിന്റെ ചോർച്ച സാവധാനത്തിലാക്കുകയും റെറ്റിനയിലേക്ക് വീഴുന്ന ദ്രാവകത്തിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഫോട്ടോ ഡയനാമിക് തെറാപ്പി (പിഡിറ്റി) : കണ്ണിനു പിറകിലുള്ള രക്‌ത ധമനികളെ സീൽ ചെയ്യുന്നതിനായി ഒരു കൂൾ ലേസർ ഉപയോഗിക്കുന്നു.

കാഴ്ച്ച സഹായികളും പുനരധിവാസവും : ഉദാ: വായിക്കാനിഷ്‌ടമുള്ളവർക്ക് ഒരു മാഗ്നിഫയർ ഉപയോഗിക്കുകയോ ഓഡിയോബുക്കുകൾ കേൾക്കുകയോ ചെയ്യാവുന്നതാണ് ഇത് സ്വയം പര്യാപ്തത നിലനിർത്താൻ സഹായിക്കുന്നു.

എഎംഡി രോഗനിർണ്ണയം ചെയ്യുന്നത് ഒരു സമ്പൂർണ്ണ നേത്ര പരിശോധനയ്ക്ക് ശേഷമാണ് എഎംഡി ചികിത്സ എന്നാൽ രോഗിയും ഡോക്ടറും ഒത്തൊരുമിച്ച് ചെയ്യുന്ന ഒരു പ്രക്രിയയാണ്. എഎംഡി വളരെ സങ്കീർണമായ ഒരു രോഗമായതിനാൽ പുരോഗതി നിരന്തരമായി നിരീക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതുകൊണ്ട് തന്നെ ഡോക്ടർ നിർദ്ദേശിക്കുന്ന രീതിയിൽ ചികിത്സകൾ നടത്തുകയും ക്രമീകരണങ്ങൾ പാലിക്കുകയും ചെയ്യേണ്ടത് അത്യന്തപേക്ഷിതമാണ്.

നിങ്ങളുടെ കാഴ്ച്ച അമൂല്യമാണ് അതിനെ പരിരക്ഷിക്കുന്നതിനായി നമ്മളാൽ കഴിയുന്നതെല്ലാം വൈകാതെ ചെയ്യുക.

ഡോ. ഹർഷാലി മനീഷ് യാദവ്
കൺസൾടന്റ് ഒഫ്താൽമോളോജി, കിംസ് തിരുവനന്തപുരം.