ഇതു താൻഡാ നായ! ഇതാവണമെഡാ നായ...
നായകൾ വീട്ടുജോലികൾ ചെയ്യുന്ന യുഗം ഒന്നു ഓർത്തുനോക്കൂ. എന്താ അതിശയം വരുന്നുണ്ടോ. അതിശയിക്കേണ്ട ഉളളതാണ്. വീട്ടിലെ ജോലികൾ ചെയ്യുകയും വീട്ടുകാരെ സംരക്ഷിക്കുകയും ചെയ്യുന്ന ഒരു നായയെ കാണുകയാണെങ്കിൽ നിങ്ങളുടെ പ്രതികരണം എന്തായിരിക്കും. ബാരൻ എന്ന നായയുടെ ചെയ്തികളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വീട്ടിലെ പാത്രങ്ങൾ കഴുകിയത് മാറ്റിവയ്ക്കുക, തറ തുടയ്ക്കുക, തുണി അലക്കുക, വീട്ടിലെ സ്വിച്ചുകൾ ഓണാക്കുകയും ഓഫാക്കുയും ചെയ്യുക എന്നീ ജോലികളെല്ലാം ആരും ആവശ്യപ്പെടാതെ തന്നെ ചെയ്യാൻ ഈ നായ തയാറാകുന്നു. രണ്ടു വയസുകാരനായ ജർമൻ ഷെപ്പേർഡാണ് ബാരൻ. ലിന്റാറിലി എന്ന യുവതിയും അലക്സാണ്ടർ എന്ന അവരുടെ മകനുമാണ് ഈ നായയുടെ ഉടമസ്‌ഥർ.

ഞാൻ ദുഃഖിച്ചിരിക്കുകയാണെങ്കിൽ അവൻ എന്നെ സന്തോഷിപ്പിക്കുവാൻ വേണ്ടി പല വികൃതികളും നടത്തും. ഞങ്ങളുടെ സന്തോഷമാണ് അവന് ആവശ്യം. നാലുവയസുകാരനായ അലക്സാണ്ടറുമായി ബാരന് നല്ല അടുപ്പമാണ്. അവരിരുവരും ഒന്നിച്ചാണ് എന്തും ചെയ്യുന്നത്. ഷോപ്പിംഗിന് പോയാൽ ബാരൻ ഞങ്ങളുടെ ഒപ്പം തന്നെ നടക്കും. എപ്പോഴും അവന് ഞങ്ങളിൽ ഒരു കരുതലും ശ്രദ്ധയുമുണ്ട്. ബാരന്റെ ജീവിതം ഞങ്ങൾക്കു വേണ്ടി അവൻ സമർപ്പിച്ചിരിക്കുകയാണ്.


മറ്റുളളവരുമായി ഞങ്ങൾ ഇടപഴുകുമ്പോൾ അവൻ ഞങ്ങൾക്കായി ഒരു സംരക്ഷണ ഭിത്തിയെന്നപോലെ നിൽക്കും. ഇവൻ എപ്പോഴും നല്ലൊരു വീട്ടുനായയാണ്. ഇതായിരുന്നു ബാരനെക്കുറിച്ച് ലിന്റെയുടെ അഭിപ്രായം. ഞാൻ ബാരനെ സ്നേഹിക്കുന്നു. അവൻ എന്റെ നല്ലൊരു കൂട്ടുകാരനാണ്. ഇതായിരുന്നു അലക്സാണ്ടറിന്റ ബാരനെക്കുറിച്ച് പറഞ്ഞത്. സൂപ്പർപവർ ഡോഗ് എന്ന ത്രീഡി സിനിമായിൽ അഭിനയിക്കാൻ തയാറാവുകയാണ് രണ്ടുവയസുകാരനായ ബാരൻ.