ഗുഡ്വിൻ മണൽപ്പരമ്പ് ശരിക്കുമൊരു ശവപ്പറമ്പാണ്
ഇംഗ്ലണ്ടിലെ കെന്റ്എന്ന സ്‌ഥലത്തിനു കിഴക്കായി ഇംഗ്ലീഷ് ചാനലിന്റെ കരയിൽ പത്തു കിലോമീറ്റർ നീളത്തിൽ ഒരു മണൽ പരപ്പുണ്ട്. ഗുഡ്വിൻ മണൽപ്പരപ്പ് എന്നാണ് ഈ പ്രദേശം അറി യപ്പെടുന്നത്. അപൂർവങ്ങളായ നിരവധി കടൽ ജീവികളുടെ കലവറയാണ് ഇവിടം.

യൂറോപ്പിലെ തന്നെ തിരക്കേറിയ തുറമുഖങ്ങളിലൊന്നായ ഡോവർ തുറമുഖത്തിന്റെ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഗുഡ് വിൻ മണൽപ്പരപ്പിൽ നിന്നും 25 മില്യൺ ടൺ മണൽ നീക്കം ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ പരിസ്‌ഥിതി പ്രവർത്ത കരുടെ എതിർപ്പിനെ തുടർന്ന് ഇത് വേണ്ടെന്നുവച്ചു. എന്നാൽ ഈ എതിർപ്പു മാത്രമല്ല ഈ പിൻമാറ്റത്തിനു പിന്നിലെ കാര ണം. ഗുഡ്വിൻ കടൽപ്പരപ്പ് ബ്രിട്ടനിലെ കടലിനടിയിലുള്ള ഏറ്റ വും വലിയ ശവക്കോട്ടയാണ്.

ഡോവർ കടലിടുക്കിനടുത്തായി സ്‌ഥിതിചെയ്യുന്ന ഇവിടെ ആയിരത്തിലധികം കപ്പലുകളാണ് മുങ്ങിയിട്ടുള്ളത്. ഇവിടുത്തെ മണൽപ്പരപ്പുകൾ വേലിയേറ്റ സമയത്ത് ഇംഗ്ലീഷ് ചാനലിലെ തന്നെ ഏറ്റവും അപകടകരമായ സ്‌ഥലമായി മാറുന്നു. ഗുഡ്വിൻ മണൽപ്പരപ്പ് ആദ്യമായി ഒരു ശവപ്പറമ്പായി മാറുന്നത് 1703ലാണ്. ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഭീകരമായ പ്രകൃതി ദുരന്തത്തിനാണ് അന്ന് ഈ പ്രദേശം സാ ക്ഷിയായത്. അന്ന് ആഞ്ഞടിച്ച കൊടുങ്കാറ്റിൽ ആയിരത്തിലധി കം നാവികർക്ക് ജീവൻ നഷ്‌ടപ്പെട്ടു.

പിന്നീട് 1809ൽ ലണ്ടനിൽ നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അഡ്മിറൽ ഗാർഡ്നർ എന്ന കപ്പലും മറ്റു മൂന്നു കപ്പലുകളും ഗുഡ്വിൽ മണൽപ്പര പ്പിനടുത്തുവച്ച് കൊടുങ്കാറ്റിൽപ്പെട്ട് മുങ്ങി. ഇന്ത്യയിലെ ജോലി ക്കാർക്ക് കൊടുക്കാനുള്ള കമ്പനിയുടെ 48 ടൺ നാണയങ്ങളും ഇരുമ്പും തോക്കുകളുമെല്ലാം ആ കപ്പലിലുണ്ടായിരുന്നു. പിന്നീ ടിങ്ങോട്ട് പല തവണ ഇവിടെ കപ്പലുകൾ മുങ്ങി. രണ്ടാം ലോക മഹായുദ്ധകാലത്ത് നിരവധി വിമാനങ്ങൾ ഇവിടെ തകർന്നു വീണതായി ചരിത്രകാരൻമാർ സാക്ഷ്യപ്പെടുത്തുന്നു. 1940ൽ മാത്രം ഇവിടെ 60 വിമാനങ്ങൾ തകർന്നു വീണതായി കെന്റിൽ സ്‌ഥിതിചെയ്യുന്ന ബ്രിട്ടൻ യുദ്ധ മ്യൂസിയത്തിലെ ഡേവിഡ് ബ്രോക്ലെഹർട്ട്സ് പറയുന്നു. 1979ൽ ഡോവർ തുറമുഖ നിർമാ ണത്തിനായി ഗുഡ്വിൽ കട ൽപുറത്തു നിന്നു മണൽ നീക്കം ചെയ്തപ്പോഴാണ് ഈ മണൽ പരപ്പിനടിയിലെ ശവപ്പറമ്പിന്റെ വ്യാപ്തി ലോകം തിരിച്ചറിഞ്ഞത്.


പണ്ടു മുങ്ങിപ്പോയ കപ്പലുകളുടെ അവശിഷ്‌ടങ്ങളും അവയി ലെ വിലമതിക്കാനാവാത്ത നിധിശേഖരവും അന്നു കണ്ടെടുത്തു. പിന്നീട് ഇവിടുത്തെ ചില പ്രദേശങ്ങളെ സംരക്ഷിത മേഖല യായി പ്രഖ്യാപിക്കുകയും തുറമുഖത്തിനായുള്ള മണലെടുപ്പ് കുറച്ച് പ്രദേശത്തു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. ബ്രിട്ടനിലെ മിലിട്ടറി റിമെയ്ൻസ് ആക്ട് പ്രകാരം മിലിട്ടറി ഉപകര ണങ്ങളുടെ അവശിഷ്‌ടങ്ങൾ ഉള്ള സ്‌ഥലങ്ങൾ മറ്റാവശ്യങ്ങൾക്കാ യി വിട്ടുകൊടുക്കുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഈ നടപടികളൊന്നും ഗുഡ്വിൽ മണൽപ്പരപ്പിനെ രക്ഷിക്കുകയില്ലെ ന്നാണ് തുറമുഖത്തെ എതിർക്കുന്നവർ പറയുന്നത്. സീൽ പപ്പ്സുകളുടെയും മറ്റനവധി കടൽ ജീവികളുടെയും ആവാസ വ്യവസ്‌ഥയായ ഈ സ്‌ഥലത്തെ നശിപ്പിക്കാൻ അനുവദി ക്കില്ലെന്ന് ഇവർ പറയുന്നു.