Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


കണ്ടുപഠിക്കണം ഈ നിശ്ചയദാർഢ്യം
ജീവിത വഴികളിൽ പരാജയത്തിന്റെ കയ്പുനീർ കുടിക്കാത്തവർ വിരളമായിരിക്കും. ലക്ഷ്യത്തിലേക്കുള്ള കുതിപ്പിൽ വീണ് പരുക്കുപറ്റുമ്പോൾ പിന്മാറുന്നവരല്ല വിജയമധുരം നുകരുക. ഈ യാഥാർഥ്യം സ്വജീവിതത്തിലൂടെ കാണിച്ചു തരികയാണ് കെ.കെ. ബാബു എന്ന മുപ്പത്തിയേഴുകാരൻ. സുൽത്താൻ ബത്തേരി മാനിക്കുനി സ്വദേശിയായ ബാബുവിന് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാനായില്ലെങ്കിലും ആത്മവീര്യത്തിന്റെ ബലത്തിൽ ഇദ്ദേഹം അഭ്യസിച്ച തൊഴിലിൽ അജയ്യനായിരിക്കുകയാണ്. ഇലകട്രോണിക്സ് ഉത്പന്നങ്ങളുടെ സർവീസിംഗ് മുതൽ കംപ്യൂട്ടർ ഹാർഡ് ഡിസ്ക് സർവീസ് വരെ ചെയ്യുന്ന ബാബു ഇംഗ്ലീഷ്, തമിഴ്, ഹിന്ദി എന്നീ ഭാഷകൾ കൈകാര്യം ചെയ്യും. ഇത്രയൊക്കെയാണെങ്കിലും എങ്ങനെയാണ് ബാബു വ്യത്യസ്തനാകുന്നത് എന്ന സംശയം തോന്നിയേക്കാം. എല്ലാമുണ്ടായിട്ടും ഒന്നുമില്ല എന്നുപറഞ്ഞ് പരിതപിക്കുന്നവർക്കുമുന്നിൽ നിവർന്നു നിൽക്കാനാണ് ഇദ്ദേഹം ആഗ്രഹിക്കുന്നത്. എന്നാൽ, ജന്മനാ കൈകാലുകൾ ഇല്ലാത്ത ബാബുവിന്റെ ഈ നേട്ടങ്ങളാണ് ഇദ്ദേഹത്തിന് മറ്റുള്ളുവരുടെ മുന്നിൽ നിവർന്നു നിൽക്കാനുള്ള പ്രചോദനമാകുന്നത്.

ഡീസൽ മെക്കാനിക്കായ അച്ഛനിൽ നിന്നുമാണ് ബാബുവിന് ഈ രംഗത്തേക്കുള്ള ആഗ്രഹം കൈവന്നത്. കുട്ടിക്കാലം മുതൽ ഈ മേഖലയിൽ താത്പര്യം കാണിച്ച ബാബു പിന്നീട് സ്വപ്രയത്നം കൊണ്ട് എല്ലാം പഠിച്ചെടുക്കുകയായിരുന്നു. ഇലകട്രോണിക്സ് ഉപകരണങ്ങൾ ഏതുമാകട്ടെ ബാബു നിഷ്പ്രയാസം അതു സർവീസ് ചെയ്തു കൊടുക്കും. കുറച്ചു വർഷം മുമ്പുവരെ ബത്തേരിയിൽ കട നടത്തിയിരുന്നുവെങ്കിലും എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകൊണ്ട് പിന്നീട് അത് നിർത്തുകയായിരുന്നു. എന്നാൽ ഇപ്പോൾ ആളുകൾ ബാബുവിലുള്ള വിശ്വാസം കണക്കിലെടുത്ത് ഉപകരണങ്ങൾ വീട്ടിലെത്തിച്ച് നന്നാക്കിക്കുന്നുണ്ട്. സ്കൂളിൽ എത്താനുള്ള പ്രയാസംകൊണ്ട് പ്രാഥമിക വിദ്യാഭ്യാസം പോലും നേടാൻ ബാബുവിനായിട്ടില്ല. എന്നാൽ മലയാള ഭാഷയേക്കാൾ നന്നായി ബാബു ഇംഗ്ലീഷിൽ അറിവ് നേടിയിട്ടുണ്ട്. ഇലകട്രോണിക്സ് ഉപകരണങ്ങൾ നന്നാക്കുന്നതിനുള്ള വഴികൾ ബാബു പഠിച്ചത് ഇന്റർനെറ്റ് വഴിയും പുസ്തകങ്ങളിലൂടെയും പിന്നെ സുഹൃത്തുക്കളിൽ നിന്നുമാണ്. എന്തു കാര്യത്തിനും കൂടെയുള്ള സുഹൃത്തുക്കൾ തന്നെയാണ് തന്നെ ഇവിടെവരെ എത്താൻ സഹായിച്ചതെന്ന് ബാബു നന്ദിയോടെ ഓർക്കുന്നു.

വെറും മെക്കാനിക്കൽ സർവീസ് മാത്രമല്ല ബാബു ഇവിടെ ചെയ്യുന്നത്. കംപ്യൂട്ടർ വിദഗ്ധർക്കുവരെ വെല്ലുവിളിയുള്ള ഹാർഡ് ഡിസ്ക് സർവീസും ഡാറ്റാ റിക്കവറിയുമാണ് ബാബു നിസാര കാര്യംപോലെ ചെയ്യുന്നത്. ഹാർഡ് ഡിസ്ക് സർവീസിൽ പ്രധാനമായും രണ്ടുകാര്യങ്ങളാണ് ബാബു ചെയ്യുന്നത്. ഫിസിക്കൽ റിക്കവറിയും സോഫ്റ്റ് വെയർ റിക്കവറിയും. ഫിസിക്കൽ റിക്കവറിയിൽ കേടുവന്ന ഭാഗങ്ങൾ മാറ്റി ഹാർഡ് ഡിസ്ക് ഉപയോഗപ്രദമായ രീതിയിൽ തിരിച്ചു നൽകുന്നു. സോഫ്റ്റ് വെയർ റിക്കവറിയിൽ ഹാർഡ് ഡിസ്കിൽനിന്നും അബദ്ധത്തിൽ ഒഴിവാക്കപ്പെട്ട പ്രധാന രേഖകളും ചിത്രങ്ങളും വീണ്ടെടുത്ത് തിരിച്ചു നൽകും. ഇത്തരത്തിൽ വീണ്ടെടുത്ത് തിരിച്ചു നൽകുന്ന രേഖകളുടെ പ്രാധാന്യമനുസരിച്ചാണ് ഫീസ് കണക്കാക്കുന്നത്. ഇക്കാര്യമറിയുന്നവർ ദൂര സ്‌ഥലങ്ങളിൽ നിന്നുപോലും ഹാർഡ് ഡിസ്ക് ബാബുവിന് കൊറിയർ ചെയ്തു നൽകാറുണ്ട്. ജില്ലയിൽ അപൂർവമായി ആപ്പിൾ കമ്പനിയുടെ മാക് കംപ്യൂട്ടറുകളുടെ സർവീസും സോഫ്റ്റ് വെയറും ബാബു ചെയ്യാറുണ്ട്. സർവീസിനു പുറമേ വീഡിയോ എഡിറ്റിംഗും മനോഹരമായി തന്നെ ബാബു കൈകാര്യം ചെയ്യും. ഇന്ന് ലഭ്യമായ എല്ലാ എഡിറ്റിംഗ് സോഫ്റ്റ് വെയറുകളും ഉപയോഗിച്ച് ഇദ്ദേഹം വീഡിയോ എഡിറ്റിംഗ് നടത്തും. എഫ്സിപി, മാജിക് പ്രോ, റഡ്യൂസ്്, ക്യുബൈസ് എന്നിവയെല്ലാം അനായാസമായി കൈകാര്യം ചെയ്യും. കൂടാതെ കംപ്യൂട്ടറുകളുടെ മോണിറ്റർ സർവീസ്, മദർബോർഡ് സർവീസ്, അസംബ്ലിംഗ്, അപൂർവം മെക്കാനിക്കുകൾ മാത്രം ചെയ്യുന്ന ഓൾ ഇൻ വൺ ടിവി സർവീസ്, ലാപ്ടോപ്പ് സർവീസ് എന്നിവയെല്ലാം വളരെ വേഗത്തിൽ തന്നെ ബാബു പൂർത്തിയാക്കും.




മെക്കാനിക്ക് എന്നതിനേക്കാൾ കരകൗശല വസ്തുക്കളുടെ നിർമാണത്തിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ കരകൗശല വസ്തുക്കൾ നിർമിച്ച് അവ വിൽപ്പന നടത്താൻ ബാബുവിന് താത്പര്യമില്ല. അടുത്ത സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകാൻ മാത്രമ്െ ബാബു ഇവ നിർമിക്കാറുള്ളു. താൻ സ്വയം ആർജിച്ചെടുത്ത അറിവുകൾ മറ്റുള്ളവരുടെ സംശയ ദൂരീകരണത്തിനും അദ്ദേഹം ഉപയോഗിക്കുന്നുണ്ട്. ജില്ലയ്ക്കകത്തും പുറത്തുനിന്നുമായി അറുപതോളം മെക്കാനിക്കുകൾ അംഗങ്ങളായിട്ടുള്ള വാട്സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ കൂടിയാണ് ബാബു. ഈ മേഖലയിലുള്ള ഏതു സംശയങ്ങൾക്കും ബാബുവിന് ഉത്തരം മനഃപാഠമാണ്. നിരവധിയാളുകളാണ് ബാബുവിനെ വാട്സ്ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെടുന്നത്.

അമ്മയുടെയും ബാബുവിന്റെ സഹോദര പുത്രനായ നാലുവയസുകാരൻ ധ്യാനിന്റെയും ഏക ആശ്രയമാണ് ബാബു. ഒരു വർഷം മുമ്പ് സഹോദരൻ അപകടത്തിൽ മരിച്ചതിനെ തുടർന്നാണ് അമ്മ ഉപേക്ഷിച്ചുപോയ സഹോദരപുത്രന്റെ സംരക്ഷണം കൂടി ബാബുവിന്റെ ചുമലിലായത്. പ്രതിസന്ധികളിലൊന്നും തളരാത്ത ഇദ്ദേഹത്തിന്റെ മനസാണ് ഏറ്റവും വലിയ ശക്‌തിയെന്ന് ബാബുവിന്റെ സുഹൃത്തുക്കൾ പറയുന്നു. ഇല്ലായ്മയിൽ നിന്നും കൊയ്യുന്ന നേട്ടങ്ങൾക്ക് പത്തരമാറ്റ് തിളക്കമുണ്ടെന്ന് ബാബുവും തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുതന്നെയാണ് ബാബുവിനെ ജീവിതത്തിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ പ്രചോദിപ്പിക്കുന്നതും.

–അജിത് മാത്യു
ചിത്രങ്ങൾ: ജോജി വർഗീസ്

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
സി.കെ.വിനീത് ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ടീമിൽ
ദ​ളി​ത് ചി​ന്ത​ക​ൻ കാ​ഞ്ച ഐ​ല​യ്യ​യെ തൂ​ക്കി​ക്കൊ​ല്ല​ണ​മെ​ന്ന് ടി​ഡി​പി എം​പി
സം​സ്ഥാ​ന​ത്തു സൈ​ബ​ർ​ഡോം സം​വി​ധാ​നം വി​പു​ലീ​ക​രി​ക്കു​ന്നു
മും​ബൈ​യി​ൽ വി​മാ​നം റ​ണ്‍​വേ​യി​ല്‍ നി​ന്ന് തെ​ന്നി​മാ​റി
ഒ​സാ​മ ബി​ൻ ലാ​ദ​ന്‍റെ മ​ക​ൻ അ​ൽ​ക്വ​യ്ദ​യു​ടെ നേ​തൃ​ത്വ​ത്തി​ലേ​ക്ക്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.