Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


വെറുതെ ഒരു രസത്തിന് അരുംകൊല
വളരെ പേടിപ്പെടുത്തുന്ന, തികച്ചും വൃത്തികെട്ട ഈ കുറ്റകൃത്യത്തിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഈ നീതിപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും അസഹനീയമായ കേസാണിത്... ലിവിംഗ്സ്റ്റൺ ഹൈക്കോടതി മുറിയിൽ ജഡ്ജി ലേഡി റേ കഴിഞ്ഞ ദിവസം ഈ വാചകങ്ങൾ വായിക്കുന്പോൾ പ്രതികളുടെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും പ്രകടമായില്ല. ഏറെ നിന്ദ്യവും ഹൃദയശൂന്യവുമായ പ്രവൃത്തിയാണ് നിങ്ങൾ രണ്ടുപേരുടെയും ഭാഗത്തുനിന്നുണ്ടായത്. അശരണയായ ഒരു പാവം വീട്ടമ്മയെ മൃഗീയമായി കൊല ചെയ്തതിനു നിങ്ങൾക്ക് പ്രത്യേകിച്ച് യാതൊരു ഉദ്ദേശ്യവുമില്ലായിരുന്നുവെന്നും ഈ കോടതി മനസിലാക്കുന്നു. ശിക്ഷയുടെ കാലാവധി പൂർത്തിയാകുന്നതു വരെ നിങ്ങൾ രണ്ടുപേർക്കും ജാമ്യം അനുവദിക്കുന്നതുമല്ല.

മകളെ കാണാനില്ല

മൂന്നു മക്കളുടെ മാതാവും 37 കാരിയുമായ വീട്ടമ്മയാണ് കിംബർലി മക്കൻസി. 2015 ഒക്ടോബർ 28ന് മോൺട്റോസ് പോലീസിൽ മക്കൻസിയുടെ പിതാവ് ടെറൻസ് മക്കൻസി ഒരു പരാതി നൽകി. കഴിഞ്ഞ മൂന്നു ദിവസമായി മകളെ കാണുന്നില്ല. മോൺട്റോസിലെ ഹൈ സ്ട്രീറ്റിൽ മൂന്നു ദിവസം മുന്പ് രാവിലെ ഏകദേശം പതിനൊന്നരയോടെയാണ് ഏറ്റവും ഒടുവിൽ അവളെ കണ്ടത്. പോലീസ് അന്വേഷണം ആരംഭിച്ചു. മക്കൻസിയുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ നിരീക്ഷിച്ചു. അതിനിടയിലാണ് മോൺട്റോസിലെ പൊതുനിരത്തുകളിലെ ചില ചവറുവീപ്പകളിലെ അസഹനീയമായ ദുർഗന്ധം അന്വേഷണ ഉദ്യോഗസ്‌ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. സമീപവാസികളും ഇക്കാര്യം ചൂണ്ടിക്കാട്ടി. ആ വീപ്പകൾ പരിശോധിച്ചപ്പോൾ കണ്ടതോ, ചില ശരീരാവശിഷ്‌ടങ്ങൾ... സിസി ടിവി ദൃശ്യങ്ങൾ ദിവസങ്ങൾക്കു മുന്പ് കാണാതായ മക്കൻസിയുടെ ഉടൽ ഭാഗങ്ങളാണ് അവയെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ സ്‌ഥിരീകരിച്ചു. ആരാണ് കൊലപാതകി... ? എന്താണ് ദാരുണമായ ഈ കൃത്യത്തിനു കാരണം... ?

എല്ലാവിധ പഴുതുകളും അടച്ചുകൊണ്ടുള്ള ഊർജിതമായ അന്വേഷണം തുടർന്നു. മക്കൻസിയുടെ ശരീരാവശിഷ്‌ടങ്ങൾ കാണപ്പെട്ട ചവറുവീപ്പകൾ വച്ചിരുന്ന പൊതുനിരത്തിലെ സിസി ടിവി ദൃശ്യങ്ങളും പരിശോധനയ്ക്കു വിധേയമാക്കി. ഒരു യുവാവും യുവതിയും തോൾസഞ്ചിയും സ്യൂട്ട്കേസുമായി പോകുന്ന ദൃശ്യം അക്കൂട്ടത്തിലുണ്ടായിരുന്നു. അധികം വൈകാതെ, ഇരുവരും പോലീസിൻറെപിടിയിലായി. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിൽ തങ്ങളാണ് ഈ കുറ്റകൃത്യം ചെയ്തതെന്ന് അവർ സമ്മതിച്ചു.

പ്രതികളുടെ ഏറ്റുപറച്ചിൽ

മക്കൻസിയുടെ പൂർവ കാമുകനാണ് സ്റ്റീവൻ ജാക്സൺ. ആള് മോശക്കാരനൊന്നുമല്ല. മോഷണം, ഭവനഭേദനം, ഗതാഗത നിയമ ലംഘനം, സമാധാന അന്തരീക്ഷത്തിന് ഭംഗം വരുത്തൽ, മയക്കുമരുന്ന് ഉപയോഗം എന്നിങ്ങനെ ഇയാളുടെ പേരിൽ 21 പോലീസ് കേസുകളുണ്ട്. സ്‌ഥിരമായി ഒരു കാമുകി വേണമെന്ന നിർബന്ധമൊന്നും ജാക്സണിനില്ല. മക്കൻസിയുമായി അകന്നതോടെ ബാർബറാ വൈറ്റിനെ ജീവിതപങ്കാളിയാക്കി. മിഷേൽ ഹിഗ്ഗിൻസ് ജാക്സണിൻറെ കാമുകി പദവിയിലെത്തിയതോടെ ഇരുവരും ഒന്നിച്ചായി യാത്രകളും മറ്റും.

മിഷേലും കേമിയാണ്. സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടകളിൽ കയറി മോഷണം നടത്തുകയാണ് മിഷേലിൻറെ ഇഷ്‌ടവിനോദം. മിഷേലും മക്കൻസിയും പരിചയക്കാരുമാണ്. സംഭവ ദിവസം മക്കൻസി മിഷേലിൻറെഫ്ളാറ്റിലെത്തി. ഇരുവരും തമ്മിൽ സംസാരിച്ചിരിക്കവേ ജാക്സൺ കടന്നുവന്നു. ചാരുകസാരയിലിരുന്ന മക്കൻസിയുടെ അടുത്തെത്തിയ ജാക്സൺ അവരുടെ ശിരസിൻറെ വലതഭാഗത്ത് ചുറ്റിക കൊണ്ട് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ മക്കൻസി നിലത്തു വീണു. നിസഹായയായി നിലത്തു കിടന്ന മക്കൻസിയുടെ ശരീരത്തിൽ നാൽപ്പതു തവണ കുത്തി. ഇതിനിടയിൽ വീണ്ടും ചുറ്റിക കൊണ്ട് അവരുടെ ശിരസസിൽ അടിച്ചു. ഏറ്റവും ഒടുവിൽ കൈച്ചിരവയാൽ തല തല്ലിപ്പൊളിച്ചു.

മുറിക്കുള്ളിൽ മക്കൻസിയുടെ ജീവൻ ചോർന്നു പോകുന്പോഴും ജാക്സണിൻറെ മനസസിന് യാതൊരു ഇളക്കവും തട്ടിയില്ല. മിഷേലിനെയും കൂട്ടി അയാൾ പുറത്തു പോയി. ഹെറോയിനും വാങ്ങി തിരിച്ചെത്തി. ഹൈ സ്ട്രീറ്റിൽ കൈകൾ പരസ്പരം കോർത്ത് ഈ പ്രണയജോടികൾ നടന്നുനീങ്ങുന്നതും സിസി ടിവി ദൃശ്യങ്ങളിലുണ്ടായിരുന്നു. തിരിച്ചെത്തിയ ജാക്സണും മിഷേലും ചേർന്ന് മക്കൻസിയുടെ മൃതശരീരം കുളിമുറിയിലേക്ക് വലിച്ചുമാറ്റി. അടുത്ത ദിവസം മിഷേൽ ഒരു ഈർച്ചവാൾ കൊണ്ടുവന്നു. മക്കൻസിയുടെ ശരീരം വിവിധ കഷണങ്ങളായി വെട്ടിനുറുക്കി. ഉടലിൻറെ ചില ഭാഗങ്ങൾ പ്ലാസ്റ്റിക് ബാഗുകളിലാക്കി മോൺട്റോസിലെ ചവറ്റുവീപ്പകളിൽ നിക്ഷേപിച്ചു. മറ്റു ചില ബാഗുകൾ നഗരത്തോട് ചേർന്ന ചളിക്കുഴികളിൽ വലിച്ചെറിഞ്ഞു. തലയും തുടകളും തോൾസഞ്ചിയിലും സ്യൂട്ട്കേസിലും നിറച്ചു. സിസി ടിവി ദൃശ്യങ്ങളിൽ ജാക്സണും മിഷേലും ഈ സഞ്ചികളുമായി പോകുന്ന രംഗങ്ങളും പതിയുകയുണ്ടായി. ഹിഗ്ഗിൻസിനൻറെ ഉടമസ്‌ഥതയിലുള്ള മറ്റൊരു വീട്ടിൽ ഈ ശരീരഭാഗങ്ങൾ ഒളിപ്പിച്ചു. മക്കൻസിയുടെ ദേഹമാകെ വെട്ടിനുറുക്കിയ സമയം താൻ വല്ലാത്തൊരു ലൈംഗികോന്മാദത്തിലായിരുന്നുവെന്ന് ജാക്സൺ അന്വേഷണ ഉദ്യോഗസ്‌ഥരോട് വെളിപ്പെടുത്തി. അതേ സമയം, വിചാരണയുടെ പല ഘട്ടങ്ങളിലും മക്കൻസിയെ കൊന്നതിന് ജാക്സണും മിഷേലും തമ്മിൽതമ്മിൽ പഴി ചാരുന്നുമുണ്ടായിരുന്നു. ജാക്സണിനെ വല്ലാതെ ഭയപ്പെട്ടിരുന്നുവെന്നും അതുകൊണ്ടാണ് മക്കൻസിയുടെ ശരീരഭാഗങ്ങൾ മറവു ചെയ്യാൻ സഹായിച്ചതെന്നുമാണ് മിഷേലിൻറെ വാദം. മക്കൻസിയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചു വീഴ്ത്തിയത് മിഷേലാണെന്നാണ് ജാക്സൺ പോലീസിന് മൊഴി നൽകിയത്. താൻ കഴുത്തറുത്ത് ആ ജീവിതം അവസാനിപ്പിച്ചു, അത്രമാത്രം. ജാക്സൺ ലാഘവത്തോടെ പറഞ്ഞു. തൻറെ ആദ്യ ഭാര്യയായ ബാർബറാ വൈറ്റിനോടും ജാക്സൺ കുറ്റസമ്മതം നടത്തി.

മയക്കുമരുന്നിന് അടിമ

ജാക്സണിൻറെ വീടിൻറെ ജാലകങ്ങളോട് ചേർന്ന് ക്യാമറകൾ സ്‌ഥാപിച്ചിട്ടുണ്ട്. തൻറെ വീട്ടിലേക്കു വരുന്നവരെ കാണാനായിട്ടാണ് ഇത്. ദിവസവും രാവിലെ ഇയാൾക്ക് ഹെറോയിൻ ഇഞ്ചക്്്ഷൻ നൽകാൻ ഒരാൾ വരാറുണ്ടത്രെ. പ്രതിഫലമായി അയാൾക്ക് കൊടുക്കുന്നതും മയക്കുമരുന്നുകളാണ്. കിംബർലി മക്കൻസിയെ അതിക്രൂരമായി കൊലപ്പെടുത്തിയ കുറ്റത്തിന് സ്റ്റീവൻ ജാക്സണിന് ജീവപര്യന്തവും കൃത്യത്തിന് അകമഴിഞ്ഞ് സഹായിച്ച കൂട്ടുകാരി മിഷേൽ ഹിഗ്ഗിൻസിന് എട്ടു വർഷം തടവും കോടതി വിധിച്ചു. ശിക്ഷാവിധി കേട്ടപ്പോഴും ജാക്സണിന് ഭാവവ്യത്യാസമുണ്ടായില്ല. പക്ഷെ, മിഷേൽ കോടതിമുറിയിൽ തല കുന്പിട്ടിരുന്ന് പൊട്ടിക്കരഞ്ഞു. അഞ്ച് ആഴ്ചയോളം നീണ്ടുനിന്ന വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും മക്കൻസിയുടെ മാതാവ് ഹെലൻ മക്കൻസി മൂകസാക്ഷിയായി കോടതിയിലുണ്ടായിരുന്നു. വിധിന്യായം കേട്ട് നിറകണ്ണുകളോടെ ഹെലൻ പറയുന്നുണ്ടായിരുന്നു... ജാക്സണും മിഷേലും... അവരൊന്നും മനുഷ്യരല്ല... എൻറെ പൊന്നുമകളോട് ഈ മഹാപാപമൊക്കെ ചെയ്യാനും മാത്രം ആ പാവം എന്തു തെറ്റു ചെയ്തു... ?

–ഗിരീഷ് പരുത്തിമഠം

ബഹിരാകാശത്തെ റിക്കാർഡ് തിളക്കം
സ്ത്രീ സമത്വത്തിന്‍റെയും സ്ത്രീശാക്തീകരണത്തിന്‍റെയും ഇന്നത്തെ കാലത്തും വനിതകൾ അപൂർവമായി മാത്രം കടന്നുവരുന്ന ഒരു മേഖലയാണ് ബഹിരാകാശ ഗവേഷണം. ഈ മേഖല‍യിൽ നിരവധി റി...
കാ​ലം കാത്തുവ​​ച്ച ര​ണ്ടാമൂ​ഴം
സ​മ​യം അ​നു​വ​ദി​ച്ചു ത​ന്ന കാ​ല​ത്തി​ന്‍റെ ദ​യ​യ്ക്കു ന​ന്ദി... ​എ​ന്ന് ര​ണ്ടാമൂ​ഴ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​ർ കു​റി​ച്ചി​ട്ടി​ട്ടു​...
ബോണക്കാട്ടെ പ്രേതബംഗ്ലാവ്
കൂ​രി​രി​ട്ടു​ള്ള രാ​ത്രി​യി​ൽ വെ​ള്ള​സാ​രി​യു​മു​ടു​ത്ത് വി​കൃ​ത​മാ​യ മു​ഖ​ത്തോ​ടെ ഇ​ര​ക​ളു​ടെ ര​ക്തം കു​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പ്രേ​ത​ങ്ങ​ളു​ടെ ക​ഥ​കേ​ൾ​ക്കാ...
സംഗീതലോകത്തെ യുവവിസ്മയം
സി​നി​മ​യ്ക്കു വേ​ണ്ടി ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ഗാ​നം ഗാ​ന​ഗ​ന്ധ​ർ​വ​നെ കൊ​ണ്ടു ആ​ല​പി​പ്പി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​ഗീ​ത സം​വി​ധാ​യ​ക​ൻ...
ക​ണി​കാ​ണും നേ​രം
""ക​ണി​കാ​ണും​നേ​രം ക​മ​ല​നേ​ത്ര​ന്‍റെ
നി​റ​മേ​റും മ​ഞ്ഞ​തു​കി​ൽ ചാ​ർ​ത്തി
ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ൾ മോ​തി​രം
അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ’’
<...
പാ​രമ്പര്യ​ത്ത​നി​മ​യി​ൽ പെ​സ​ഹാ ഭ​ക്ഷ​ണം
മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ൾ പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഒ​രു പ്ര​ധാ​ന വി​ശ്വാ​സ ആ​ച​ര​ണ​മാ​ണു പെ​സ​ഹാ ഭ​ക്ഷ​ണം അ​ഥ​വാ പെ​സ​ഹ...
മലയാളം പറയുന്ന ബാഹുബലി
ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​ലോ​കം. ഇ​തു​വ​രെ ഇ​ന്ത്യ​ൻ സി​നി​മ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള ഗ്രാ​ഫി​ക്സു​ക​ളും വി​ഷ്വ​ൽ ...
ട്രെൻഡ് സെറ്റർ രാഗദീപം
ആ​ഘോ​ഷ​ത്തി​ന് പൊ​തു​വേ മലയാളികൾ പ​റ​യു​ന്ന​ത് അ​ടി​ച്ചു​പൊ​ളി എ​ന്നാ​ണ്. ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും കാ​വ​ടി​യാ​ട്ട​ങ്ങ​ളു​ടെ​യും സ്വ​ന്...
പെട്ടിയിലെ രഹസ്യം
അ​ന്ന​ത്തെ രാ​ത്രി ആ ​ഓ​ട്ടോ ഡ്രൈ​വ​റെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭീ​തി​ജ​ന​ക​മാ​ണ്... ഇ​പ്പോ​ഴും... വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി മ​ട​ങ്ങു​ന്പോ​ഴ...
ഹപ്പി ഇഡ്ഡലി ഡേ
മാർച്ച് 30. ലോക ഇഡ്ഡലി ദിനം.

ക​ത്തി​ക്കാ​ളു​ന്ന വി​ശ​പ്പ്. അ​ടു​ക്ക​ള​യി​ൽനി​ന്ന് മ​ണ​ങ്ങ​ൾ പ​ല​തും ഒ​ഴു​കി​പ്പ​ര​ക്കു​ന്നു. മേ​ശ​പ്പു​റ​ത്ത...
ഭോപ്പാലില്‍ കണ്ണീര്‍ തോരുന്നില്ല
ഭോ​പ്പാ​ൽ മ​ഹാ​ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ നീ​തി തേ​ടി വീ​ണ്ടും കോ​ട​തി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​വും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക...
ഉണങ്ങാത്ത മുറിവുകള്‍
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 3

തലസ്ഥാനജില്ലയിലെ യു​വ​തി​യാ​യ ഒ​രു അ​മ്മ​യു​ടെ ജീ​വി​ത​ക​ഥ ഇ​താ. അവർക്ക് ര​ണ്ട് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ള...
പ്രതികരിക്കാന്‍ കഴിയാതെ
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 2

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ല​യി​ൻ​കീ​ഴിൽ നടന്ന പീ​ഡ​നം​ത​ന്നെ​യെ​ടു​ക്കാം. രോ​ഗ​ബാ​ധി​ത​നാ​യ...
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍....
കേ​ര​ള​ത്തി​ൽ ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച കു​ണ്ട​റ പീ​ഡ​ന​ക്കേ​സി​ന്‍റെ ചു​രു​ളും ഇ​പ്പോ​ൾ അ​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​ത്തു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തെ ക്...
നിലവിളിയായി വാളയാര്‍
വാ​ള​യാ​ർ എ​ന്നു​കേ​ൾ​ക്കു​ന്പോ​ൾ ആ​ദ്യം ഓ​ർ​മ​വ​രി​ക, അ​തി​ർ​ത്തി ചെ​ക്കു​പോ​സ്റ്റി​ലെ ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും സ്പി​രി​റ്റു​ക​ട​ത്തി​ന്‍റെ​യും അ​ഴി​മ​തി​യ...
'കല്യാണ'മരം
ബ്രൗ​ടി​ഗം​സെ​യി​ക് ഡൊ​ഡൗ​ർ ഫോ​ർ​സ്റ്റ് 23701, യൂ​റ്റി​ൻ,ജ​ർ​മ​നി

ഈ ​വി​ലാ​സ​ത്തി​ൽ നി​ങ്ങ​ൾ ഒ​രു ക​ത്ത​യ​ച്ചാ​ൽ അ​ത് ചെ​ന്നെ​ത്തു​ന്ന​ത് ...
കോലുമിട്ടായിയിലെ പോലീസ് മധുരം
അ​രു​ണ്‍ വി​ശ്വം എ​ന്ന ഈ ​പോ​ലീ​സു​കാ​ര​ൻ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത...
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പ​ഴ​യ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​ടു​ങ്ങി​യ കോ​ണി​പ്പ​ടി​ക​യ​റു​ന്പോ​ൾ മ​ന​സി​ൽ ആ​റക്ഷ​ര​ങ്ങ​ൾ തു​ള്ളി​ച്ചാ​ടി. പ​ണ്ട് പ​ത്താം​ക്ലാ​സ് പ​ര...
നൂലുവിന്‍റെ സിനിമാ മോഹങ്ങള്‍
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ...
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്ര...
കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്‌
എ​യ്ഡ്സ് രോ​ഗി​യും കൗ​ണ്‍​സലിം​ഗും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മു​ണ്ട്. കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് രോ​ഗി​യും ഉ​പ​ദേ​ശ​ക​നും ത​മ്മി​ലു​ള്ള ച​ർ​ച്ച...
രോഗങ്ങളുടെ കടന്നാക്രമണം ....
എ​യ്ഡ്സ് രോ​ഗി​യെ നി​ര​വ​ധി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​കൂ​ടും. ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി കൂ​ട്ട​ത്തോ​ടെ രോ​ഗ​ങ്ങ​ളെ​ത്തും. ഒ​രു രോ​ഗ​ത്തെ ഒ​തു​ക്കു...
വൈറസിന്‍റെ വരവ് അറിയാതെ പോകരുത്
എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിന...
ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും..
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാനാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടി...
പാ​ര​മ്പര്യം കൈ​വി​ടു​ന്നി​ല്ല; ശാ​ന്ത​മ്മ ചാ​യ​വ​ള്ള​ത്തി​ൽ തി​ര​ക്കി​ലാ​ണ്
സ​മ​യം വൈ​കു​ന്നേ​രം നാ​ലു​മ​ണി. ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മാ​യു​ള്ള ശാ​ന്ത​മ്മ​യു​ടെ ചാ​യ​വ​ള്ളം ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നു കൈ​ത്തോ​ടു വ​ഴി കു​മ...
അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
മാർച്ച് 8 ലോക വനിതാദിനം

സ്രിയോഷി ഭക്ഷി. കൊൽക്കത്തയിലെ വളർന്നു വരുന്ന എഴുത്തുകാർക്കിടയിൽ സുപരിചിതമാണ് ഈ പേര്. എഴുത്തുകാരി എന്ന നിലയിൽ മാത്രമല്...
വെറുമൊരു ബാർബറല്ല; ലക്ഷ്വറി കാറുകളുടെ തോഴൻ
ബംഗളൂരുവിൽ സ്വന്തമായി ബാർബർഷോപ്പ് നടത്തുന്നയാളാണ് രമേഷ് ബാബു. തൊഴിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ബാർബർ എന്നാണ് ഇദ്ദേഹത്തിൻറെ മറുപടി. എന്നാൽ മുടിവെട്ടാനായി ഇയ...
കലാഭവൻ മണിയുടെ ഓർമകൾക്കു മുമ്പിൽ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന കവിത ചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, പാടി...
ചിരട്ടകളുടെ ‘മേക്കപ്പ് മാൻ’
കേരം തിങ്ങും കേരള നാട്ടിൽ ചിരട്ടയിൽ നിന്നും കൊതുന്പിൽ നിന്നും ശില്പങ്ങൾ നിർമിച്ച് വിസ്മയമാവുകയാണ് ഇരിങ്ങാലക്കുട സ്വദേശി കിഴക്കേപുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ആചാര...
ഓപ്പറേഷൻ പൾസർ
കേരള ചരിത്രത്തിൽ ആദ്യമായി കോടതിക്കകത്തു നിന്നു പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന നടപടിക്ക് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചു. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം...
ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വി...
കാളയെ കെട്ടാൻ കയറെടുത്ത പീറ്റ
കാളപെറ്റെന്നു കേട്ടപ്പോൾ ആരെങ്കിലും കയറെടുത്തിട്ടുണ്ടോ എന്ന ചോദ്യമുയർന്നാൽ തമിഴ് മക്കൾ പറയും അത് പീറ്റയാണെന്ന്. കാരണം സംഗതിയുടെ കിടപ്പുവശം കൃത്യമായി മനസിലാക്കാത...
സ്വ​യ​ത്തി​ലെ ഇടവകയും വികാരിയച്ചനും ഒ​റി​ജി​ന​ൽ !
ഓ​ട്ടി​സം കു​ട്ടി​യാ​യ ജ​ർ​മ​ൻ മ​ല​യാ​ളി മ​റു​ണി​ന്‍റെ​യും അ​വ​ന്‍റെ അ​മ്മ ആ​ഗ്ന​സി​ന്‍റെ​യും ജീ​വി​ത​സ​മ​ര​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണ് ആ​ർ. ശ​ര​ത്തി​...
സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
ഒറ്റപ്പെട്ട സംഭവം, ആദ്യത്തെ സംഭവം എന്നിങ്ങനെയായിരുന്നു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവമുണ്ടാ...
മുംബൈയിൽ നിന്നു കൊച്ചിയിലേക്ക്
ആന്റി ക്ലൈമാക്സ്– 1

1928 നവംബർ ഏഴിനു പുറത്തിറങ്ങിയ വിഗതകുമാരനിലൂടെയായിരുന്നു മലയാള സിനിമ പിറവിയെടുത്തത്. പിന്നീടിങ്ങോട്ട് ഇന്നുവരെ ലോകസിനിമയെ...
അമ്മ അറിഞ്ഞു, അതുക്കും മേലേ
ചില രാഷ്ര്‌ടീയക്കാരുണ്ട് , തങ്ങൾചെയ്ത കുറ്റങ്ങൾക്ക് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടാൽ പൊതുജീവിതം അവസാനിപ്പിക്കുന്നവർ. ചിലർ മറ്റുപാർട്ടികളിൽ ചേക്കേറുന്നു. മറ്...
പാൻറു പോട്ട അമൈച്ചർ പാർവൈയിട്ടാൽ...
തമിഴ്നാട്ടിൽ പരക്കെ പാട്ടായ ഒരു സംഗതി ഉണ്ട്. സർക്കാർ തലത്തിൽ കാര്യങ്ങൾ എന്തെങ്കിലും നടക്കണമെങ്കിൽ മുണ്ടുടുത്ത മന്ത്രി വിചാരിച്ചാൽ പറ്റില്ല, മറിച്ച് പാൻറിട്ട മന്...
ചെന്നൈയിലെ ജി 18
ഫെ​ബ്രു​വ​രി ഏ​ഴ്. ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം എ​ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ് രാ​ഷ്ട്ര...
മന്നാർഗുഡിൽ നിന്ന് ഒരു മാഫിയ
ചെന്നൈയിൽനിന്ന് തേനി ഹൈവേ വഴി തെക്കോട്ടു പോയാൽ മന്നാർഗുഡിയിലെത്താം. തമിഴ്നാടിൻറെ തലസ്‌ഥാന നഗരത്തിൽനിന്ന് 320 കിലോമീറ്റർ ദൂരത്താണ് ഈ ചെറു പട്ടണമെങ്കിലും ചെന്നൈയ...
ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
മ​ല​യാ​ളിയുടെ ജീവിതപ്രണയത്തിനു "ക​വി​ത​യു​ടെ ഒ​രു തു​ള​ളി വെ​ളി​ച്ചം’ പ​ക​ർ​ന്ന കവി, ഭൂമിയുടെ നിത്യകാമുകനായ കവി... ഒഎൻവി കവിയുടെ ഓർമകളിൽ മലയാളവും അക്ഷരമനസുകളും...
ബെല്ലോ അബൂബക്കർ ഒരു സംഭവമാണ്
‘ദൈവം അനുവദിച്ചാൽ ഞാൻ ഇനി യും വിവാഹം കഴിക്കും. സാധാരണ ഒരു മനുഷ്യന് ഇത്തരത്തിൽ ഒരു കാര്യം സാധ്യമല്ല. എന്നാൽ എനിക്ക് സാധ്യമാകും. കാരണം എന്നിൽ അതിനുളള കഴിവ് ദൈവംനി...
കോക്ലിയർ ഇംപ്ലാൻറ് ഫാമിലി
2016 ഡിസംബർ മൂന്ന്– ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ടി.വി. തോമസ് സ്മാരക ടൗൺഹാളിൽ ഒരു സമ്മേളനം നടക്കുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും ഈ സമ്മേളനത്തിൽ...
കണ്ണിൽ ചോരയില്ലാത്തവൻ
അമേരിക്കയിൽ യൂണിസെഫിൽ ഉദ്യോഗത്തിനായി പോയ മകളെ കാണാനില്ലെന്ന് ബാങ്ക് മാനേജർ ശിവേന്ദ്ര പോലീസിൽ പരാതി നൽകിയപ്പോൾ, തന്നെ കാത്തിരിക്കുന്നത് ഇത്തരമൊരു ദുരന്തവർത്തമാനമ...
കടക്കാനാകാത്ത വാറണ്ടി കടമ്പ
സ്വകാര്യ മേഖലയിൽ ഏഴുമുതൽ ഒന്പതു ലക്ഷം വരെയും സർക്കാർ മേഖലയിൽ ശ്രുതിതരംഗ പദ്ധതിപ്രകാരവും ചികിത്സയ്ക്ക് വിധേയരായ കുട്ടികൾ നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി ഇംപ്ലാന...
ഒഴിവാക്കാനാവാത്ത സംസാര പരിശീലനം
കോക്ലിയർ ഇംപ്ലാൻറ് സർജറി നടത്തിയതിലൂടെ മാത്രം ശബ്ദലോകത്തേക്കു ഒരാൾക്കും തിരിച്ചെത്താൻ കഴിയില്ല. ഇതിനു രണ്ടുവർഷം നീണ്ടുനിൽക്കുന്ന സംസാരപരിശീലനം കൂടി ആവശ്യമാണ്. സ...
അവര്‍ വീണ്ടും നിശബ്ദതയുടെ ലോകത്തേക്ക്‌
2016ലെ ​ഓ​ണ​ക്കാ​ലം​ നാ​ടെ​ങ്ങും ആ​ഘോ​ഷ ല​ഹ​രി​യി​ൽ. വ​ർ​ഷ​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​ന​വ​സാ​നംകു​റി​ച്ചെ​ത്തി​യ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഓ​ട്ട​പ...
കൊന്നത് ഒരാളോ, ഒന്നിലേറെപ്പേരോ ?
കിണറ്റിൽ ആരോ വീണുകിടക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് കഴിഞ്ഞ 28നു കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമം ഉണർന്നത് . കേട്ടപാതി കേൾക്കാത്തപാതി പ്രായ...
ഇതും കേരളത്തിലോ ?
രാജ്യം റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നതിന്റെ തലേന്നാണ് കേരളത്തെ നടുക്കിയ അബ്ദുൾഖാദർ വധം നടന്നത്. ബക്കളം കുറ്റിപ്രത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോട്ടൻറകത്ത് ...
തണൽ തരും കരങ്ങൾ തളരില്ല
അത്യുഷ്ണത്തിൽ വെന്തുരുകുന്ന ഭൂമി. വീശുന്ന ഉഷ്ണക്കാറ്റിൽ വരണ്ടുണങ്ങുന്ന മണ്ണും വിണ്ണും.
വെള്ളം കിട്ടാക്കനിയാകുന്ന കാലം. തണലേകിയിരുന്ന മരങ്ങളായ മരങ്ങളെല്ലാം മ...
ഉയരുമോ കാക്കൂരിൽ കാളവയലിന്റെ ആരവം
ജെല്ലിക്കെട്ടിനായി ഒരു ജനത ഒന്നിച്ച് സമരം ചെയ്ത് അവരുടെ അവകാശങ്ങൾ നേടിയെടുത്തത് നമ്മൾ കണ്ടതാണ്. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന ഓർഡിനൻസ് വന്നതോടെ ക...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.