പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി
പൊള്ളലിനും ദഹനക്കേടിനും മരുന്നു റെഡി
പൊള്ളലിനു തേൻ

അടുക്കളയിൽ പൊളളൽ പതിവുവാർത്തയാണല്ലോ. അല്പം തേൻ കരുതിയാൽ അതു മരുന്നാകും. ആൻറിസെപ്റ്റിക്കാണ് തേൻ. മുറിവുണക്കും. അണുബാധ തടയും. ഫംഗസ്, വൈറസ് തുടങ്ങിയവയെ ചെറുക്കുന്നു. മഗ്നീഷ്യം, പൊട്ടാസ്യം, കാൽസ്യം, ഇരുന്പ്, മാംഗനീസ്, സൾഫർ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ തേനിൽ ധാരാളം. ചുമ, തൊണ്ടയിലെ അണുബാധ, ആമാശയ അൾസർ തുടങ്ങിയവയുടെ ചികിത്സയ്ക്കു ഗുണപ്രദം. തേനിൽ കാർബോഹൈഡ്രേറ്റ് ഇഷ്‌ടംപോലെ. അതിനാൽ കായികതാരങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനും പേശികളുടെ ക്ഷീണം കുറയ്ക്കുന്നതിനും തേൻ ഗുണപ്രദം.

ആമാശയസൗഖ്യത്തിന് ഇഞ്ചി

വൈറസ്, ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗകാരികളെ തുരത്തുന്നതിന് ഇഞ്ചി സഹായകം. ആൻറി സെപ്റ്റിക്കാണ്. നീർവീക്കം തടയുന്നു. ആൻറി ഇൻഫ്ളമേറ്ററിയുമാണ്. സ്വാഭാവിക വേദനസംഹാരിയാണ്. ആമാശയത്തിൻറെ ആരോഗ്യപ്രശ്നങ്ങൾ ചികിത്സിക്കാൻ ഇഞ്ചി ഉപയോഗിക്കാം. ആമാശയസ്തംഭനം, ദഹനക്കേട്, നെഞ്ചെരിച്ചിൽ, മനംപിരട്ടൽ തുടങ്ങിയവയുടെ ചികിത്സയ്ക്കു സഹായകം.
പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ് തുടങ്ങിയ പോഷകങ്ങളും ഇഞ്ചിയിലുണ്ട്. പനി, ചുമ, ശ്വസനസംബന്ധമായ പ്രശ്നങ്ങൾ, ദേഹംവേദന, സന്ധിവാതം മൂലമുണ്ടാകുന്ന വേദന തുടങ്ങിയവയുടെ ചികിത്സയ്ക്കും ഇഞ്ചി ഉപയോഗിക്കാം. കാൻസർ കോശങ്ങളുടെ വളർച്ച തടയാനുളള കഴിവ് ഇഞ്ചിക്കു

ളളതായി ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

ചെറുനാരങ്ങ കരുതണം

അടുക്കളയിൽ ചെറുനാരങ്ങ എപ്പോഴും കരുതണം. ആൻറി ഓക്സിഡൻറുകൾ ധാരാളം. വിറ്റാമിൻ സിയും ഫോളേറ്റും ഉൾപ്പെടെയുളള പോഷകങ്ങൾ നാരങ്ങയിലുണ്ട്. വയറിളക്കമുണ്ടായാൽ തേയിലവെളളത്തിൽ നാരങ്ങാനീരു ചേർത്തു കഴിച്ചാൽ ഫലം ഉറപ്പ്.

ചെറുചൂടുവെളളത്തിൽ നാരങ്ങാനീരും ഇഞ്ചിനീരും ഉപ്പും ചേർത്തു കവിൾക്കൊണ്ടാൽ തൊണ്ടയിലെ അസ്വസ്‌ഥതകൾക്കു ശമനമാകും.ദഹനക്കേട്, മലബന്ധം, ദന്തസംബന്ധമായ പ്രശ്നങ്ങൾ, താരൻ, സന്ധിവാതം തുടങ്ങിയവയുടെ ചികിത്സയ്ക്കും നാരങ്ങ ഗുണപ്രദം. സ്ട്രോക്, ഹൃദയരോഗങ്ങൾ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. ചർമത്തിനും മുടിക്കും ഗുണപ്രദം.