Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന വിശ്വാസവും എനിക്കുണ്ട്. പക്ഷെ, ഒരു കോളജ് വിദ്യാർഥിയുടെ സ്വയം പരിചയപ്പെടുത്തലാണ് ഈ വാക്കുകൾ. ഓസ്റ്റിൻ ഹറൗഫ്. പ്രായം 19. ഇപ്പോൾ ജയിലിൽ. കുറ്റം കൊലപാതകം. 59 കാരനായ ജോൺ സ്റ്റീവൻസിനെയും ഭാര്യ മിഷ്കോണിനെയും കൊലപ്പെടുത്തി. മയക്കുമരുന്നിൻറെ ലഹരിയിൽ.. ഫ്ളോറിഡയിൽ ഇക്കഴിഞ്ഞ നവംബറിലാണ് സംഭവം. ഓസ്റ്റിൻ ഹറൗഫ് മയക്കുമരുന്നുകളുമായി ബന്ധം സ്‌ഥാപിച്ചത് എപ്പോഴെന്നറിയില്ല. ലഹരിയിലാകാം ഈ മൃഗീയമായ കൃത്യം ചെയ്തതെന്ന് അധികൃതർ കരുതുന്നു. ജോൺ സ്റ്റീവൻസിനെയും ഭാര്യയെയും ഓസ്റ്റിൻ ആക്രമിച്ചത് സ്വിച്ച്ബ്ലേഡ് കത്തി ഉപയോഗിച്ചാണ്. അയൽവാസിയായ ജെഫ് ഫിഷർ ഓസ്റ്റിനെ തടയാൻ ശ്രമിച്ചു. ജെഫിനെ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെങ്കിലും അയാൾ ഓടി രക്ഷപ്പെട്ടു. പോലീസിനെ വിവരം അറിയിച്ചത് ജെഫ് ആണ്. നിമിഷങ്ങൾക്കകം പോലീസ് എത്തി. പോലീസുകാർ തോക്ക് ചൂണ്ടിയിട്ടും ഇരയുടെ ശരീരത്തിൽ നിന്നു മാറാൻ ഓസ്റ്റിൻ ഒരുക്കമായിരുന്നില്ല. പിന്നീട് ബലം പ്രയോഗിച്ച് അയാളെ വലിച്ചു മാറ്റി.

പതിനൊന്ന് ദിവസത്തോളം ഓസ്റ്റിനെ ചികിത്സയ്ക്ക് വിധേയനാക്കി. സ്റ്റീവൻസിൻറെ ഗാരേജിൽ നിന്ന് ഏതോ ദ്രാവകം കുടിച്ചുവെന്ന് ഓസ്റ്റിൻ പോലീസിനോട് വെളിപ്പെടുത്തുകയുണ്ടായി. ആക്രമണത്തിനു മുന്പ് മാതാപിതാക്കളോടൊപ്പമായിരുന്നു ഓസ്റ്റിൻ. നഗരത്തിലെ ഒരു സ്പോർട്സ് ബാറിൽ കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് ആഹാരം കഴിക്കുകയായിരുന്നു. ഇതിനിടയിൽ ഓസ്റ്റിൻ അകാരണമായി ദേഷ്യത്തോടെ ഇറങ്ങിപ്പോയി. പോകുന്നതിനിടയിലാണ് സ്റ്റീവൻസിൻറെ ഗാരേജിൽ ചെന്ന് അദ്ദേഹത്തെയും ഭാര്യയെയും കത്തിക്കിരയാക്കിയത്.

അമ്മയുടെ സ്നേഹവാത്സല്യങ്ങൾക്കായി...

മയക്കുമരുന്നുകളുടെ നിരന്തരമായ ഉപയോഗമാണ് ഓസ്റ്റിൻറെയുള്ളിൽ കൊലപാതകം പോലുള്ള നിഷ്ഠുര കൃത്യങ്ങൾക്ക് കരുത്തു പകർന്നതെന്ന് പോലീസ് ചൂണ്ടിക്കാട്ടി. എന്നാൽ, ആറു മാസം പ്രായമുള്ള സ്വന്തം പൊന്നനുജനെ കൊല്ലാൻ ഒരു പതിമൂന്നുകാരനെ പ്രേരിപ്പിച്ചതോ.. ബ്രിസ്റ്റളിലാണ് സംഭവം. തൻറെ കട്ടിലിൽ കിടന്ന കുഞ്ഞനുജൻറെ ശരീരത്തിൽ മൂർച്ചയുള്ള കത്തിയെടുത്ത് 17 തവണ ആഞ്ഞുകുത്തി. പിന്നീട് നേരേ ബ്രിസ്റ്റളിലെ പോലീസ് സ്റ്റേഷനിൽ ചോര വാർന്നൊഴുകുന്ന കത്തിയുമായി ഹാജരായി. വിവരം പോലീസിനെ ബോധിപ്പിച്ചു. കുട്ടികളുടെ അമ്മ സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നു. മുകൾനിലയിൽ വീട്ടുജോലികളിൽ മുഴുകിയിരുന്ന അവർ താഴത്തെ കാര്യങ്ങളൊന്നും അറിഞ്ഞതേയില്ല. പോലീസ് ഉദ്യോഗസ്‌ഥർ ഈ കൃത്യത്തിൻറെ കാരണം ചോദിച്ചപ്പോൾ അവൻ പൊട്ടിക്കരഞ്ഞു... വിതുന്പലിനിടയിൽ അവൻ പറയുന്നുണ്ടായിരുന്നു– എനിക്ക് അമ്മയുടെ സ്നേഹം കിട്ടുന്നില്ല... അമ്മയ്ക്ക് എന്നെക്കാൾ ഇഷ്‌ടം അവനോടാ... എനിക്ക് എൻറെ അമ്മയെ ഭയങ്കര ഇഷ്‌ടമാ... ഇളയ കുട്ടിയോട് മാതാപിതാക്കൾ കാണിച്ച സ്നേഹവാത്സല്യങ്ങൾ ഒരിക്കൽ തനിക്ക,് ആ പ്രായത്തിൽ, ലഭിച്ചിരുന്നു എന്ന് അവനറിയില്ല. നവാഗതൻറെ വരവോടെ വീട്ടിൽ തൻറെ സ്‌ഥാനം നഷ്‌ടമാകുന്നുവെന്ന തോന്നലാണ് വലിയൊരു പാതകത്തിലേക്ക് ആ 12 കാരനെ തള്ളിയിട്ടത്. സിനിമകളിലും ചാനലുകളിലുമൊക്കെ സമാനമായ ദൃശ്യങ്ങൾ പ്രദർശിപ്പിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യം.

ശിഥിലമായ കുടുംബബന്ധങ്ങളും വഴിവിട്ടുള്ള ബന്ധങ്ങളും മാത്രമല്ല, കുട്ടികളോടുള്ള മാതാപിതാക്കളുടെ വ്യത്യസ്തമായ പെരുമാറ്റ രീതികൾക്കും അതിന് പകരമായി അവരുടെ നിയമവിരുദ്ധമായ നീക്കങ്ങൾക്കും ഈ കുരുന്നുകളും സാക്ഷ്യം വഹിക്കുന്നു. തീരെ ചെറിയ പ്രായത്തിൽ തന്നെ കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ ആഴത്തിൽ പതിയാൻ രക്ഷിതാക്കൾ ശ്രമിക്കണം. മുതിർന്നവർക്ക് നിസാരമായി തോന്നുന്ന പലതും കുട്ടികൾ ലാഘവത്തോടെ ഉൾക്കൊണ്ടെന്നു വരില്ല. കുരുന്നുകളിൽ തിരിച്ചറിവിൻറെ വിത്തു പാകുന്നതിൽ രക്ഷിതാക്കൾക്ക് നിർണ്ണായകമായ പങ്കുണ്ട്.

പിഞ്ചുകുഞ്ഞിന്റെ മോചനദ്രവ്യം ഒരു കോടി രൂപ.. .

പിഞ്ചുകുഞ്ഞുങ്ങളോടുള്ള ശാരീരികമായ ഉപദ്രവത്തിൻറെ കഥകളും വളരെയേറെ സമൂഹത്തിൽ പെരുകുന്നു. വൃദ്ധനും മധ്യവയസ്കനും യുവാക്കളുമൊക്കെ ഇത്തരം കേസുകളിൽ പ്രതിപ്പട്ടികയിലുണ്ട്. എട്ടും പൊട്ടും തിരിയാത്ത കുരുന്നുകൾക്കു നേരേ പ്രായപൂർത്തിയാകാത്ത കുട്ടികളും അക്രമം അഴിച്ചുവിടുന്നതും വ്യാപകം. മുംബൈയിൽ 16 വയസുകാരായ രണ്ട് ആൺകുട്ടികൾ ചേർന്ന് മൂന്നര വയസുകാരിയെ കൊലപ്പെടുത്തിയത് ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തേതാണ്. പ്രതികളിലൊരാളുടെ അയൽവാസിയാണ് ഈ കുഞ്ഞ്. രണ്ടു പ്രതികളും കൂടി കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. എന്നിട്ട് കുഞ്ഞിൻറെ പിതാവിനെ ഫോണിൽ ബന്ധപ്പെട്ട് മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെട്ടു. തൻറെ പക്കൽ 28 ലക്ഷം രൂപയേ ആകെയുള്ളൂ എന്ന് അയാൾ പറഞ്ഞു. പണവുമായി തൊട്ടടുത്ത ഒരു സ്‌ഥലത്ത് എത്താൻ കുട്ടികൾ നിർദേശിച്ചു. നേരത്തെ കുഞ്ഞിനെ കാണാതായപ്പോൾ തന്നെ അദ്ദേഹം സൗത്ത് മുംബൈയിലെ ജെജെ മാർഗ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പോലീസിൻറെ അന്വേഷണത്തിനിടയിൽ കുഞ്ഞിൻറെ അയൽവാസിയായ ആൺകുട്ടിയെ ചോദ്യം ചെയ്തു. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി എല്ലാം ഏറ്റുപറഞ്ഞു. കൂട്ടുപ്രതിയെയും പോലീസ് പിടികൂടി. മൂന്നര വയസുകാരിയെ മൊബൈൽ ചാർജറിൻറെ വയർ കഴുത്തിൽ കുരുക്കി കൊന്നുവെന്നും ശരീരം കഷണങ്ങളാക്കിയെന്നും പ്രതികൾ പോലീസിനോട് സമ്മതിച്ചു.

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്...

ഇല്ലായ്മയുടെ കെടുതികൾ അനുഭവിക്കുന്ന കുടുംബങ്ങളിലെ ചില ഇളംതലമുറക്കാർ അക്രമത്തിൻറെ വഴി തെരഞ്ഞെടുത്തിരുന്ന അവസ്‌ഥയെക്കാൾ ഭീകരമാണ് സാമൂഹികമായും സാംസ്കാരികപരമായും സന്പന്നമെന്ന് കരുതുന്ന അന്തരീക്ഷത്തിലെ ചില അംഗങ്ങളുടെ പ്രവൃത്തികളെന്ന് കുട്ടികളുടെ മന:ശാസ്ത്രജ്‌ഞർ അഭിപ്രായപ്പെടുന്നു. അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാമൂഹ്യവ്യവസ്‌ഥിതിയിൽ വിവിധ രീതിയിലുള്ള അരക്ഷിതത്വവും സംജാതമായിട്ടുണ്ട്. മത്സരങ്ങളുടെ യുഗമാണിന്ന്. എല്ലാപേരും തിരക്കിലുമാണ്. രക്ഷിതാക്കൾക്ക് കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള സമയം തീരെയില്ല. ഉദാഹരണത്തിന്, അമ്മയും അച്ഛനും ഉദ്യോഗസ്‌ഥരായ കുടുംബങ്ങളിലെ കുട്ടികൾ പലപ്പോഴും ഒഴിഞ്ഞ മനസോടെയാണ് ജീവിക്കുക. മാതാപിതാക്കൾ സ്വന്തം ജോലിയുടേതായ ഉത്തരവാദിത്വങ്ങളുമായി ദിവസവും മല്ലയുദ്ധം നടത്തുന്പോൾ കുട്ടികളും ഒരു തരത്തിൽ സംഘർഷത്തിലാണെന്ന് പലരും മനസിലാക്കുന്നില്ല. സാമൂഹ്യമായി കൂടുതൽ മെച്ചപ്പെട്ട കാലാവസ്‌ഥയിൽ ജീവിതം നയിക്കുന്ന നല്ലൊരു ശതമാനം പേർക്കും തങ്ങളുടെ കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങണമെന്നതിൽ വിട്ടുവീഴ്ചയില്ല. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്തൽ അടക്കമുള്ള പെരുമാറ്റങ്ങളിലൂടെ കുട്ടികൾക്ക് തികച്ചും നെഗറ്റീവായ ചുറ്റുപാടുകൾ ഒരുക്കുകയാണ് ചില രക്ഷിതാക്കൾ ചെയ്യുന്നത്. അറിഞ്ഞോ അറിയാതെയോ ഉള്ള ഈ സമീപനങ്ങൾ കുട്ടികളെ കൊടുംനിരാശയിലേക്കോ സ്വന്തം ഇഷ്‌ടങ്ങളുടെ അതിരുകളില്ലാത്ത ലോകത്തേക്കോ ആയിരിക്കും കൊണ്ടെത്തിക്കുക. അരുതുകളുടെ നീണ്ട നിരയാണ് ചില രക്ഷിതാക്കൾ കുട്ടികൾക്കു മുന്പാകെ അവതരിപ്പിക്കുന്നത്. കുടുംബവും വിദ്യാലയവും സമൂഹവുമെല്ലാം കുഞ്ഞുങ്ങളോടുള്ള കടമകൾ ഭംഗിയായി നിറവേറ്റണം. ആഡംബര ജീവിതത്തോടുള്ള അതിരുകവിഞ്ഞ ആഭിമുഖ്യം കുറ്റവാസനകളിലേക്ക് തിരിയാൻ കുട്ടികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്.
കഞ്ചാവിൻറെയും മയക്കുമരുന്നിൻറെയും മറ്റു ലഹരിപദാർഥങ്ങളുടെയും മായികവലയത്തിൽ വീഴാതെ കുട്ടികളെ സംരക്ഷിക്കേണ്ട കർത്തവ്യം രക്ഷിതാക്കൾക്കും അധ്യാപകർക്കുമുണ്ട്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തുക. പോസിറ്റീവായ വാക്കുകളിലൂടെ, നന്മ നിറഞ്ഞ പാതയിലൂടെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുക. മക്കളുടെ കൂട്ടുകാരെയും കൂട്ടുകളെയും കുറിച്ച് രക്ഷിതാക്കൾക്കും ശരിയായ ബോധ്യമുണ്ടായിരിക്കണം. സകല തിരക്കുകളുടെയും മധ്യത്തിലും മക്കൾക്കായി അൽപ്പനേരം ചെലവഴിക്കാൻ മനസുണ്ടായാൽ, അവർക്ക് ഏറ്റവും വലിയ നേട്ടമായിരിക്കും അത്. സ്വന്തം പിടിവാശികളിൽ അടിയുറച്ചു നിൽക്കാനൊരുങ്ങാതെ, അവരുടെ സ്വപ്നങ്ങളെയും മോഹങ്ങളെയും അറിയാൻ മുതിരുക. സാങ്കേതിക വിദ്യയെ നെഞ്ചേറ്റുന്നവരാണ് പുതുതലമുറയുടെ പ്രതിനിധികൾ. പഠനത്തിൻറെ നാലു ചുമരുകൾക്കുള്ളിൽ തളച്ചിടാതെ, ശോഭനമായ ഭാവിയിലേക്കുള്ള വെളിച്ചം സമ്മാനിക്കുക. മൂല്യച്യ ു തിയുടെയും ധാർമികമായ അധ:പതനത്തിൻറെയും പടുകുഴികളുണ്ടെന്ന് ഓർമിപ്പിക്കുക. സാമൂഹ്യബോധവും ദേശസ്നേഹവും മനോബലവും വളർത്തുന്നതിനോടൊപ്പം പ്രായോഗിക ജീവിതപാഠങ്ങളും പരിശീലിപ്പിക്കുക. കൂടുന്പോൾ ഇന്പമുണ്ടാകുന്നതാണ് കുടുംബം. കൂട്ടുകാരെ കൂടെപ്പിറപ്പുകളെപ്പോലെ സ്നേഹിക്കാനും സഹജീവികളോട് കാരുണ്യപൂർവം പെരുമാറാനും രക്ഷിതാക്കൾ തന്നെ മാതൃകയാകണം... (അവസാനിച്ചു)

ഗിരീഷ് പരുത്തിമഠം

ചീറിപ്പായരുതേ
കാ​ല​വ​ര്‍​ഷം ​ശ​ക്ത​മാ​കു​ന്ന​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കു മു​ന്നി​ലു​ള്ള​ത് ഏ​റെ ബു​ദ്ധി​മു​ട്ടു നി​റ​ഞ്ഞ ദി​വ​സ​ങ്ങ​ളാ​ണ്. ക​രു​ത​ലോ​ടെ​യും ശ്ര​ദ...
മൊബൈല്‍ കെണിയില്‍ കുരുങ്ങിയവര്‍
സ​മ​യം രാ​ത്രി​യാ​ണ്... കോ​ള​ജ് ഹോ​സ്റ്റ​ലിലെ ഒരു മുറിയിൽ ഉ​റ​ങ്ങാ​തെ കി​ട​ക്കു​ന്ന പെ​ണ്‍​കു​ട്ടി. മൊ​ബൈ​ലി​ൽ ചാ​റ്റ്് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​വ​ളു​ട...
മലയാള സിനിമയ്ക്ക് ചങ്കിടിപ്പ് ; ബാഹുബലി വിഴുങ്ങുമോ?
കേ​ര​ള​ത്തി​ൽ ബാ​ഹു​ബ​ലി​ ത​രം​ഗം ആ​ഞ്ഞ​ടി​ക്കു​ന്പോ​ൾ ച​ങ്കി​ടി​ച്ച് മ​ല​യാ​ള​സി​നി​മ. മ​ല​യാ​ള​ത്തി​ൽ പു​ലി​മു​രു​ക​ൻ എ​ന്ന എ​ക്കാ​ല​ത്തെ​യും ക്രൗ​ഡ് പു​ള്ള...
ഇനിയും നടുക്കം മാറാതെ....
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ന​ൽ​കി വ​ള​ർ​ത്തി​യ മ​ക​ൻ മാ​താ​പി​താ​ക്ക​ളെ​യും സ​ഹോ​ദ​രി​യെ​യും ബ​ന്ധു​വി​നെ​യും അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക,ഒ​രു മൃ​ത​ദേ​...
പിറന്നാൾ സമ്മാനം മരണം
അ​ന്ന് അ​വ​ളു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. സ്നേ​ഹ​നി​ധി​ക​ളാ​യ മാ​താ​പി​താ​ക്ക​ളു​ടെ പു​ന്നാ​ര മ​ക​ളാ​യി ഈ ​ഭൂ​മി​യി​ൽ ജ​നി​ച്ച​തി​ന്‍റെ ഇ​രു​പ​താം വാ​ർ​ഷി​കം. അ...
ഈ ​അ​വ​ധി​ക്കാ​ലം ക​റ​ങ്ങി​യ​ടി​ക്കാം... ഹാ​പ്പി ജേ​ർ​ണി
അ​വ​ധി​ക്കാ​ല​മെ​ത്തി. പാ​ഠ​പു​സ്ത​ക​ങ്ങ​ളും സ്കൂ​ൾ ബാ​ഗും മാ​റ്റി​വ​ച്ച് ഇ​നി ട്രാ​വ​ൽ​ബാ​ഗെ​ടു​ത്തോ​ളൂ. കൊ​ച്ചു കൊ​ച്ചു യാ​ത്ര​ക​ളി​ലൂ​ടെ ഈ ​അ​വ​ധി​ക്കാ​ലം...
കളിപ്പാട്ടങ്ങളുടെ നഗരത്തിൽ ഒരു നാൾ...
കളിപ്പാട്ടങ്ങളുടെ നഗരത്തിലേക്കാണ് യാത്ര; ടോയ്സ് സിറ്റി എന്ന് വിളിക്കുന്ന ചണപട്ടണത്തിലേക്ക്. കുട്ടിക്കാലം മുതൽക്കേ വല്ലാതെ മോഹിപ്പിച്ചിരുന്ന, ഇപ്പോഴും മോഹിപ്പിക്...
ആന = തൃശൂർ
ആനപ്രാന്തൻമാരുടെ നാടേതാണെന്ന് ചോദിച്ചാൽ ഒട്ടും സംശയിക്കാതെ മറുപടി പറയാം – തൃശൂർ

തൃശൂർക്കാരോളം ആനപ്രാന്തുള്ളവർ കേരളത്തിൽ വേറെയെവിടേയും കാണില്ല. ആനച്ചൂരും ...
പഴക്കംകൂടിയാൽ അടിച്ചഅുമാറ്റും
സൗത്ത് മുംബൈയിലെ ഗിർഗാം ചൗപ്പാത്തിലെ കൂറ്റൻ വീട്ടിലും ഗോഡൗണിലും അപ്രതീക്ഷിത അതിഥികളെ കാത്തിരുന്നത് അമൂല്യമായ ഒരു പിടി വസ്തുക്കളാണ്. കോടികൾ വിലമതിക്കുന്ന അപൂർവ ...
ഒഴിഞ്ഞ മനസുകൾ
ഞാനൊരു നാണം കുണുങ്ങിയാണെന്നാണ് എല്ലാവരും പറയുന്നത്.. എല്ലായ്പോഴും സന്തോഷവാനായിരിക്കാനും മറ്റുള്ളവരെ സഹായിക്കാനുമൊക്കെ എനിക്ക് ഇഷ്‌ടമാണ്. അങ്ങനെ ചെയ്യാനാകുമെന്ന ...
കലയുടെ കാട് പൂക്കും കാലം..
കൊഴിഞ്ഞുപോകലുകൾ നഷ്‌ടമാണ്, ഉത്സവങ്ങളാകട്ടെ കൂടിച്ചേരലും. ഇതുരണ്ടും മനഃശാസ്ത്രത്തിന്റെ രണ്ടു വശങ്ങളാകുമ്പോൾ ഇവിടെ നഷ്‌ടവും ലാഭവും ഒരു കൂട്ടർക്കു തന്നെ... ആദിവാസി...
വയനാട്ടിൽ 13 അപൂർവ ഇനങ്ങളെ കണ്ടെത്തി
കൽപ്പറ്റ: സംസ്‌ഥാന വനം–വന്യജീവി വകുപ്പ്, സംസ്‌ഥാന ജൈവവൈവിധ്യ ബോർഡ്, മാനന്തവാടി ഫേൺസ് നാച്യുറൽ സൊസൈറ്റി എന്നിവ സംയുക്‌തമായി വയനാട് വന്യജീവി സങ്കേതത്തിലും തെക്കേ ...
കണ്ടാലും കണ്ടാലും മതിവരാതെ.....
ഒരു വിനോദസഞ്ചാരിക്ക് വേണ്ടുന്നതെല്ലാം നല്കുന്ന അനുഗൃഹീത ഭൂമിയാണ് ഇടുക്കി. ജില്ലയുടെ ഒരറ്റമായ ശീതകാല പച്ചക്കറിത്തോട്ടങ്ങൾ നിറഞ്ഞ മറയൂരിൽ തുടങ്ങി മറ്റൊരറ്റമായ തേ...
യുട്യൂബിൽ കണ്ടുപഠിച്ചു; കൊട്ടിക്കയറിയത് ഉയരങ്ങളിലേക്ക്
യുട്യൂബിൽ നിന്നും ഒരു സംഗീത ഉപകരണത്തിന്റെ ഉപയോഗം പഠിക്കുക എന്നത് കേട്ടുകേൾവി പോലുമില്ലാത്ത സംഭവമാണ്. എന്നാൽ കോഴിക്കോട് സ്വദേശി ക്ലിൻസിൻ പറയുന്നു, സംഗീതം ഉള്ളിലു...
വേഗത്തിന്റെ മൂസ
വേഗവും സാഹസികതയും ഇല്ലാത്തൊരു ജീവിതം ഈ 45കാരന് ചിന്തിക്കാൻ പോലുമാകില്ല. സദാ അപകടം പതിയിരിക്കുന്ന മലഞ്ചെരിവുകളിലെ വീതികുറഞ്ഞ റോഡുകളിലൂടെ വെടിയുണ്ട പോലെ കാർ പറപ്പ...
സിനിമാ കാഴ്ചകളുടെ വാരഫലം
സിനിമാക്കാഴ്ചകളാൽ തലസ്‌ഥാനനഗരിയെ ഉത്സവത്തിമിർപ്പിലാഴ്ത്തിയ 21–ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്നലെ തിരൾീല വീണു. അടുത്ത വർഷം വീണ്ടും കാണാമെന്നു പറഞ്ഞ് സ...
ഒടുവിൽ നർത്തകൻ കീഴടങ്ങി
അപ്രതീക്ഷിതമായിരുന്നു അവരുടെ ആക്രമണം. ഫ്ളാറ്റ് വളഞ്ഞതിനുശേഷം കിടപ്പു മുറിയിലേക്ക് നിറതോക്കുകളു മായി അവർ കടന്നു. അയാളു ടെ മുഖത്ത് എതിർപ്പിന്റെയോ പ്രത്യാക്രമണത്തി...
500 രൂപയ്ക്കും കഴിക്കാം വിവാഹം!
മകളുടെ വിവാഹത്തിന് 500 കോടി മുടക്കിയ കർണാടകയിലെ ഗാലി ജനാർദൻ ഇനി പഴങ്കത. സ്വന്തം വിവാഹത്തിന് 500 രൂപ മാത്രം ചെലവാക്കിയ യുവ ഐഎഎസ് ഉദ്യോഗസ്‌ഥയാണ് ഇപ്പോൾ വാർത്തയിലെ...
ജീവൻ പണയംവച്ചുള്ള സംഘട്ടനങ്ങൾ
സ്റ്റണ്ട് ആർട്ടിസ്റ്റ് എം. സുരേഷ് 20 വർഷമായി ഈ രംഗത്തു സജീവമാണ്. കൈമെയ് മറന്നുള്ള സംഘട്ടന രംഗത്തിനിടെ അപകടം സംഭവിച്ച് സുരേഷിന്റെ ജീവിതം സാധാരണ നിലയിലാകാൻ രണ്ടു ...
സിനിമയ്ക്കു പിന്നിലെ അപകടക്കഥകൾ
മികച്ച കഥകൾകൊണ്ടും ജീവിത മുഹൂർത്തങ്ങൾകൊണ്ടും ജനപ്രീതി നേടിയ സിനിമകൾ നിരവധി. ഹൃദയം നിശ്ചലമാക്കിയ സംഘട്ടന രംഗങ്ങൾക്കും സാഹസികതയ്ക്കും ആസ്വാദകർ മനസിൽ എന്നും ഒരു സ്...
ഇതു താൻഡാ നായ! ഇതാവണമെഡാ നായ...
നായകൾ വീട്ടുജോലികൾ ചെയ്യുന്ന യുഗം ഒന്നു ഓർത്തുനോക്കൂ. എന്താ അതിശയം വരുന്നുണ്ടോ. അതിശയിക്കേണ്ട ഉളളതാണ്. വീട്ടിലെ ജോലികൾ ചെയ്യുകയും വീട്ടുകാരെ സംരക്ഷിക്കുകയും ചെയ...
കീടങ്ങൾ വരുന്നതിനു മുൻപേ കീടനാശിനി പ്രയോഗം
കുരുതികൊടുക്കാൻ കീടനാശിനി– 4
നിയന്ത്രിത ഉപയോഗത്തിനു മാത്രമുള്ള കീടനാശിനികൾ, കൃഷി ഓഫീസറുടെ ശിപാർശക്കുറിപ്പിന്റെ അടിസ്‌ഥാനത്തിൽ മാത്രമേ ഡിപ്പോകളിൽ ...
നിരോധനം എന്ന പ്രഹസനം
കുരുതികൊടുക്കാൻ കീടനാശിനി–3
12 കീടനാശിനികളാണ് കേരളത്തിൽ നിരോധിച്ചിട്ടുള്ളത്. മനുഷ്യന്റെ പ്രത്യുത്പാദനശേഷിയെ പൂർണമായും തകർക്കുന്ന തരത്തിലുള്ള കീടനാ...
തിരിച്ചറിയണം അപകടക്കെണി
കുരുതികൊടുക്കാൻ കീടനാശിനി–2
കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പച്ചക്കറികളിലും പഴങ്ങളിലും കീടനാശിനിയുടെ അളവ് കൂടുതലാണെന്നതിൽ സംശയം വേണ്ട.

പച്ചക്കറി...
കുരുതികൊടുക്കാൻ കീടനാശിനി
1984 ഡിസംബർ രണ്ടിനു രാത്രി ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡിന്റെ കീടനാശിനി ഫാക്ടറിയിൽനിന്ന്് മീതൈൽ ഐസോസയനേറ്റ് എന്ന മാരകവിഷവാതകം ചോർന്നൊഴുകി. ആ രാത്...
എന്റമ്മോ, ഒന്നു കാണേണ്ടതാ...
കടൽത്തീരം എന്നു പറഞ്ഞാൽ ഇതാണ് സംഭവം. എന്റമ്മോ, ഒന്നു കാണേണ്ടതുതന്നെ... തീരം നിറയെ ഉയർന്നു നിൽക്കുന്ന കീഴ്ക്കാം തൂക്കായ പാറക്കെട്ടുകൾ. പുരാതന കാലത്തെ ദേവാലയങ്ങളു...
ഇവിടെയുണ്ട് ഗോപാലകൃഷ്ണപ്പണിക്കരുടെ വീട്
ആർടിഒ ഓഫീസിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ സമ്പാദ്യമായ നഗരമധ്യത്തിലെ വീട് വിൽക്കാൻ എത്തുന്ന ഹൗസ് ഓണർ ഗോപാലകൃഷ്ണപ്പണിക്കരെ മലയാളികൾ അത്രവേഗം മറക്കാൻ സാധ്യതയില്ല, ...
കടുവകൾ എന്തുകൊണ്ട് നാട്ടിലേക്ക്...?
ഭൂമിയിൽ മനുഷ്യന്റെ നിലനിൽപ്പിന് അടിസ്‌ഥാനമാണ് കാടുകൾ. കാടുകളുടെ സംരക്ഷണത്തിനായി യുനെസ്കോ മുതൽ ഗ്രാമപഞ്ചായത്ത് വാർഡുതലം വരെ സംഘടനകളും നിരവധി എൻജിഒ കളും പ്രവർത്തി...
ദേ...മാഷ്....
മാഷുമ്മാരെ ഇഷ്‌ടപ്പെടാത്തവരായി ആരെങ്കിലും ഉണ്ടോ... ചൂരൽക്കഷായത്തിന്റെ രുചി അറിഞ്ഞിട്ടില്ലാത്തവരുണ്ടോ... ഈ രണ്ടു ചോദ്യങ്ങൾക്കും ഇല്ലായെന്നായിരിക്കും ഉത്തരം. രണ്ട...
ഒന്നൊന്നായി മായുമ്പോൾ
ഉപ്പുകാറ്റിന്റെ ലോലമായ സ്പർശനം അനുഭവസാധ്യമാകുന്ന പവിഴദ്വീപ് സമൂഹം. കടലിന്റെയും കായലിന്റെയും ഇടയിലുള്ള നേർത്ത വരപോലെയുള്ള ഇടങ്ങളിൽ ജീവിക്കുകയും മത്സ്യബന്ധനം മുഖ്...
ഈ നാടുകാണി ചുരവും കടന്ന്....
കോഴിക്കോട്––നിലമ്പൂർ–ഗൂഡല്ലൂർ അന്തർസംസ്‌ഥാനപാതയായ കെഎൻജി റോഡ് കടന്നുപോകുന്ന നാടുകാണി ചുരം കാഴ്ചകളുടെ കലവറയാണ് സമ്മാനിക്കുന്നത്. മനം നിറയുന്ന കാഴ്ചകൾ ആസ്വദിച്ച് ...
പുലിമുരുകന്റെ പിൻഗാമികൾ
കേരളത്തിലും പുറത്തും പുലിമുരുകൻ തിയറ്ററുകളിൽ നിന്ന് പണം വാരുകയാണ്. പുലിയുമായുള്ള മോഹൻലാലിന്റെ ഫൈറ്റ് സീനുകൾ നിറഞ്ഞ കൈയടികളോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മൃ...
ദേവിന്റെ അത്ഭുതലോകം...
ദേവ് സന്തോഷത്തിന്റെ താഴ്വരയിലെ പുഴപോലെ ഒഴുകുകയാണ്. മുഖത്ത് പുതുവെളിച്ചം ക ശോഭ, മനസ് നിറയെ മുത്തശി കഥകളിൽ മാത്രം കേട്ടിട്ടുള്ള ഒരു ലോകത്തുപോകാൻ പറ്റിയതിന്റെ സന്ത...
കരുണ ചെയ്വാൻ എന്തു താമസം...
എല്ലാമറിയുന്ന കള്ളക്കണ്ണനാണ് ഈ ഗോപബാലൻ. ഉള്ളുലഞ്ഞു വിളിച്ചാൽ ഉള്ളറിഞ്ഞ് തരും ഈ മയിൽപ്പിലിധാരി. കുറെയൊക്കെ വലച്ചാലും ഒടുവിൽ മനം നിറയെ സന്തോഷവും സമാധാനവും തരും. ല...
ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ ചിത്രകാരൻ
ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചിത്രകാരനെന്ന് ശിവദാസ് വാസുവിനെ വിശേഷിപ്പിച്ചാൽ അതു തെറ്റല്ല. അത്രയ്ക്കു മനോഹരമാണ് ശിവദാസ് കാൻവാസിലേക്കു കോറിയിട്ട ചിത്രങ്ങൾ. വരച്ച...
കൊഴിഞ്ഞുതീരുന്ന കാവുങ്കൽ
കണ്ണൂരിൽനിന്ന് 24 കിലോമീറ്റർ സഞ്ചരിച്ചാൽ കണ്ണപുരം പഞ്ചായത്തിലെ പാടി ഗ്രാമത്തിലെത്താം. പാടിയിൽ നിന്ന് ഇരുലോകങ്ങളായി വേർപ്പെട്ട കാവുങ്കൽ എന്ന തുരുത്തിനെ ബന്ധിപ്പി...
ബിവറേജ് മുതൽ ഐസിയു വരെ...
കുഞ്ഞുനാളിൽ ചേട്ടന്മാരെയും ചേച്ചിമാരെയുമൊക്കെ എടുപ്പിലും നടപ്പിലുമെല്ലാം അനുകരിക്കാത്തവർ കുറയും. മുണ്ടുടുക്കുക, മീശവരയ്ക്കുക, വലിയവരുടെ കണ്ണട വയ്ക്കുക, മുറിബീഡി...
ഓണത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച ‘മധുരൈ കാഞ്ചി’യിൽ ഓ...
ഓണക്കാഴ്ചകൾ...
<യ> ഓണസദ്യ

ഓണത്തിന്റെ പ്രധാന ആകർഷണം ഓണസദ്യയാണ്. ‘ഉണ്ടറിയണം ഓണം’ എന്നാണ് വയ്പ്. ആണ്ടിലൊരിക്കൽ പപ്പടവും ഉപ്പേരിയും കൂട്ടാനുള്ള അവസരമായിരുന്നു പണ്ടൊക്ക...
അവസാനത്തെ കൊള്ളക്കാരൻ
<യ> കുപ്രസിദ്ധരായ ചമ്പൽ കൊള്ളക്കാരിലെ അവസാനത്തെ കണ്ണിയേയും അവസാനിപ്പിച്ചെന്ന ആശ്വാസത്തിലാണ് മധ്യപ്രദേശ് പോലീസ്.

മാൻസിംഗ്, പാൻസിംഗ് തോമാർ, ഫൂലൻ ദേവി,...
സരസമ്മയാണ് താരം
വെട്ടിയാർ(മാവേലിക്കര): അച്ചൻ കോവിലാറിനു സമീപത്തുള്ള വെട്ടിയാർ പുലക്കടവ് നിവാസിയായ വെണ്മണി സരസമ്മ എന്ന വീട്ടമ്മയാണ് ഇപ്പോൾ വെണ്മണി ഗ്രാമത്തിലെ ഹീറോ.

ഗ്...
നിങ്ങൾ പാവകളായാൽ
നിങ്ങളുടെ ഇളംകറുപ്പ് കൃഷ്ണമണികൾ, ചെമ്പുനിറമാർന്ന തലമുടി, നീണ്ട മൂക്ക്, ചെറിയ നെറ്റിത്തടം, മുഖത്തെ സൂക്ഷ്മഭാവങ്ങൾ അങ്ങനെ എല്ലാം ഒരു കുഞ്ഞു മൺ പാവയിൽ ഒതുക്കി, നി...
മലയാളത്തിലെ പ്രേതങ്ങൾ
സീൻ ഒന്ന്
ഒറ്റപ്പന കാറ്റിലാടുന്നു
കാറ്റിന്റെ ശീൽക്കാരത്തിനിടെ പുകപോലെയെന്തോ അന്തരീക്ഷത്തിൽ നിറയുന്നു..
ചില്ും ചില്ും ശബ്ദം..
അകലെ പുകപടലങ്ങൾക്കുള്ളി...
ഉലഹന്നാനും കുടുംബവും ഉടനെത്തും
മലയാള സിനിമയിലെ ഹിറ്റ് താരജോഡികളായ മോഹൻലാലും മീനയും വീണ്ടും ഒന്നിക്കുന്നു. വെള്ളിമൂങ്ങയ്ക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയാണ് ഇര...
അവർ വരുന്നു....ആ വേദന മറക്കാതെ
<ശ>അവരുടെ രാവുകൾ എന്ന സിനിമയുടെ നിർമാതാവ് അജയ്കൃഷ്ണനെ കൊല്ലത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ഏപ്രിലിലാണ്. അതിനു ശേഷം കുറ്റപ്പെടുത്തലുകളുടേയും കുത്ത...
കിലുകിലെ കിലുങ്ങിയ കിലുക്കം
<യ> ചിരിപ്പിച്ചു മുന്നേറിയ 25 വർഷങ്ങൾ

കോടമഞ്ഞു പുതച്ച ഊട്ടിയിലെ ഒരു പ്രഭാതം. റെയിൽവേ സ്റ്റേഷൻ. ഘട... ഘട... ശബ്ദത്തോടെ പുകതുപ്പി കിതച്ചുകൊണ്ട് ഒരു ട്...
മൈ ഡിയർ കുട്ടിച്ചാത്തൻ 3 ഡി: 32 വയസ്
1984 ഓഗസ്റ്റ് 24. കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകൾക്ക് മുന്നിൽ രാവിലെ മുതൽ തന്നെ ജനക്കൂട്ടം തിയറ്റർ തുറക്കുന്നതും നോക്കി കാത്തുനിന്നു. ഏതെങ്കിലു...
ഉത്തേജകം ഒരു മരുന്നല്ല
അതിരാവിലെ അവളെന്നുമൊരു നീന്തൽകുളത്തിൽ മുങ്ങാംകുഴിയിടുന്നതു സ്വപ്നം കാണാറുണ്ടായിരിക്കും. പുലർകാലങ്ങളിലെ സ്വപ്നങ്ങൾ യാഥാർഥ്യമാകുമെങ്കിൽ അതു രേഖാകുമാരിയുടെ ജീവിത്ത...
പെരും ആൾ എഴുന്നള്ളുന്നു...
ഒറ്റച്ചെണ്ടയുടെ പതിഞ്ഞ താളം, ഇരുട്ടിനെ ചുവപ്പിക്കുന്ന പന്തങ്ങളുടെ ജ്വാല, തെയ്യച്ചുവടുകളോടെ എഴുന്നള്ളുകയാണ് പെരും ആൾ. ഇതിഹാസത്തിൽ സ്ത്രീലമ്പടനും ദുഷ്‌ടനും എല്ലാ ...
ഒരൊറ്റ ക്ലിക്ക് ജീവിതം തലകീഴായി മറിയാൻ
ആകസ്മികമായാണ് അവൾ അയാളെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നത്. ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് വന്ന ഒരു ഫ്രണ്ട് റിക്വസ്റ്റ് അവൾ സ്വീകരിച്ചു. യുകെ പൗരനാണെന്നും കോടീശ്വര...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.