NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
സമര രസായനം ഉണ്ടാക്കുന്ന വിധം!
WhatsApp
സുഹൃത്തുക്കളെ, ഇന്നു നമ്മൾ തയാറാക്കുന്നത് ഒരു പ്രത്യേക വിഭവമാണ്. സമരം പരത്തി കുഴച്ചുണ്ടാക്കുന്ന ഈ വിഭവം ഭരണമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കഴിക്കാം. ഭരണമുള്ളപ്പോൾ കഴിക്കുന്നവർ ദഹനക്കേട് ഉണ്ടാകാതിരിക്കാൻ കരാർക്യാപ്സൂൾ രണ്ടെണ്ണം വെള്ളത്തിൽ ലയിപ്പിച്ചു കുടിക്കുന്നതു നല്ലതാണ്. വെള്ളംകുടിപ്പിച്ചെന്നു മറ്റുള്ളവർ പറയുമെങ്കിലും രഹസ്യമായി കഴിച്ച മരുന്നിന്റെ കാര്യം നമുക്ക് അറിയാവുന്നതുകൊണ്ട് കാര്യമാക്കേണ്ട. പരിശീലനം കിട്ടിയ രാഷ്ട്രീയ ഷെഫുമാർ വേണം ഈ വിഭവം ഉണ്ടാക്കാൻ. ഏതെങ്കിലും പള്ളിക്കൂടത്തിന്റെ മുന്നിൽ കെട്ടിയിരിക്കുന്ന സമരപന്തലിൽ ചെന്നു തയാറാക്കുകയാണെങ്കിൽ നല്ല എരിവും പുളിയും കിട്ടും, രുചി നോക്കാൻ ഇഷ്ടംപോലെ ആളെയും.
വേണ്ട ചേരുവകൾ
1. നന്നായി ഒരുക്കിയ പ്രിൻസിപ്പൽ ഒന്ന്. എരിവ് കൂടുതലുള്ളതാണെങ്കിൽ കൂടുതൽ നല്ലത്.
2. കയർ നീളമുള്ളത് - ഒന്ന്
3. ചീറ്റിക്കാനുള്ള വെള്ളം - മൂന്നു ടാങ്ക്
4. മണ്ണെണ്ണ - രണ്ടു ലിറ്റർ
5. വല (താഴെ വീഴുന്പോൾ പിടിക്കാവുന്നത്)-1
6. പോലീസും ഫയർഫോഴ്സും - ആവശ്യത്തിന്.
7. നിരാഹാരക്കാരൻ (ഉറക്കം കളഞ്ഞത്) -
രണ്ടെണ്ണം
8. നിരാഹാരക്കാരൻ (ഇരുട്ടത്തു നടക്കുന്നത്)- ഒരെണ്ണം
9. പൊക്കമുള്ള മരം (ശിഖരം ഒടിയാത്തത്)- 1
10. അനുയായികൾ (വീര്യമുള്ളത്) - ആവശ്യത്തിന്.
പിള്ളേരുടെ സമരപ്പന്തലിനു സമീപത്തു ചേരുവകളെല്ലാം നേരത്തെതന്നെ ഒരുക്കിവയ്ക്കണം. പന്തൽ നന്നായി ചൂടായി എന്നു കണ്ടാൽ ഉടൻ നിരാഹാരക്കാരനെ പച്ചവെള്ളത്തിൽ നന്നായി കഴുകി പന്തലിൽ കിടത്തണം. അധികം വെന്തുപോകാതിരിക്കാൻ ഫാൻ വച്ചു ഇളംകാറ്റു കൊള്ളിച്ചാൽ മതിയാകും. ഇടയ്ക്കിടെ ചാനൽ മൈക്കുകൊണ്ട് ചെറുതായി ഇളക്കിക്കൊടുക്കണം.
നന്നായി ഉലർത്തിയതിനു ശേഷം എകെജി സെന്ററിൽനിന്നു പായ്ക്കറ്റിൽ വാങ്ങാൻ കിട്ടുന്ന കൂട്ടച്ചർച്ച (പരത്തിയ ഇനം) ചേർച്ചയില്ലാതെ കുടഞ്ഞിടണം. പായ്ക്കറ്റിൽ അക്കാഡമിയുടെ സീൽ ഉണ്ടോയെന്ന് ഉറപ്പിക്കണം. ഇല്ലെങ്കിൽ വല്ലാത്ത കയ്പ് അനുഭവപ്പെടും. കൂട്ടച്ചർച്ച പേപ്പറിൽ നിരത്തിയിട്ടു പേറ്റുന്പോൾ ഇത്തിരി വലിയ തരികൾ ഒരു വശത്തേക്കു നീങ്ങിപ്പോകുന്നതു കാണാം. ഇവയെ ഒത്തുതീർപ്പ് ചട്ടിയിലേക്കു മാറ്റാം. അവശേഷിക്കുന്നതിനെ വീണ്ടും സമരപ്പന്തലിലേക്കു തള്ളണം. ഒത്തുതീർപ്പ് ചട്ടിയിൽ കിടക്കുന്നതു കുറെ നേരം തനിയെ പൊട്ടുകയും ചീറ്റുകയും ചെയ്യും, പിന്നെ സാവധാനം തണുത്തുകൊള്ളും.
ഇതിനുശേഷം നിരാഹാരക്കാരനെ ചാനൽമൈക്കുകൊണ്ടു മെല്ലെ കുത്തിനോക്കണം. ശബ്ദം തീരെ പൊങ്ങുന്നില്ലാത്ത പരുവം ആകുന്പോൾ അതിനെ മാറ്റിയിട്ട് അടുത്തതിനെ എടുത്തിടണം. ഇരുട്ടത്തു നടക്കുന്നതിനെയും സമാസമം ചേർക്കാം. ഇത്രയുമാകുന്പോൾ ഒത്തുതീർപ്പിന്റെ നല്ല ഗന്ധം ഉയരേണ്ടതാണ്. അങ്ങനെ ഉണ്ടായില്ലെങ്കിൽ കയറുമായി മരത്തിലേക്കു കയറുക. ഉയരംകൂടുന്തോറും രുചി കൂടുമെന്നാണല്ലോ ലാലേട്ടൻ പോലും പറയുന്നത്. ഇതിനൊപ്പം നീളത്തിൽ അരിഞ്ഞ ഫയർഫോഴ്സിനെ വലയുമായി താഴെ നിരത്തണം. ഇനി വീര്യംകൂടി അനുയായിയുടെ മേൽ ശുദ്ധമായ മണ്ണെണ്ണ തൂവാം. മണ്ണെണ്ണ ഒഴിക്കുന്പോൾ തീ മാറ്റിപ്പിടിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പുകചുവ ഉണ്ടാകാൻ സാധ്യതയുണ്ട്.
മണ്ണെണ്ണ വീണാൽ തൊട്ടുപിറകെ ജലപീരങ്കി ലേശം തളിക്കണം. ഇതോടെ, എകെജി സെന്ററിലും എംഎൻ സ്മാരകത്തിലും കൂട്ടച്ചർച്ചയുടെ പുതിയ പായ്ക്കറ്റ് പൊട്ടിച്ചിടും. കൂടുതൽ വെന്താൽ കരിഞ്ഞുപോകുമെന്ന് എല്ലാവർക്കും മനസിലാകുന്നതോടെ അടുപ്പത്തുനിന്നു വാങ്ങിവയ്ക്കാം. ഇനി എരിവുള്ള പ്രിൻസിപ്പലിനെ കറിവേപ്പില പോലെ രണ്ടാമതും എടുത്തു ചട്ടിക്കു വെളിയിലിടാം. ഈ സമരരസായനത്തിന്റെ രുചി എന്താണെന്നു മാത്രം ചോദിക്കരുത്! എല്ലാവർക്കും നന്നായി രസിച്ചു, അത്രമാത്രം!
മിസ്ഡ് കോൾ
= ശശികലയെ പുകച്ചുചാടിക്കാനായി ജയലളിതയുടെ വസതി സ്മാരകമാക്കാൻ പനീർശെൽവത്തിന്റെ നീക്കം.
- വാർത്ത
= അവിടൊരു മെഴുകുപ്രതിമയായി
വാഴാം!
തേൻവരിക്കയിൽനിന്നു കൂഴച്ചക്കയിലേക്ക്!
ഏതു ചക്കയ്ക്കും ഒരു സമയമുണ്ടെന്ന് ഇപ്പോൾ ചക്കയ്ക്കും പ്ലാവിനും മന
പാർട്ടിയാപ്പീസിലെ ത്രിപുര സുന്ദരി!
ഫണ്ട് അടിച്ചുമാറ്റുക, വണ്ടി അടിച്ചുമാറ്റുക, കിണ്ടി അടിച്ചുമാറ്റു
ജലദോഷം മാറാൻ ആൻജിയോപ്ലാസ്റ്റി!
തരിശ് എന്നു കേട്ടാൽ അപ്പോഴേ അരിശം... പിന്നെ അവിടെ തുരിശിട്ട് വിത്തെ
ഒരു പെങ്കൊച്ചു വന്നുകയറിയാൽ!
ഒൗട്ട് ഓഫ് റേഞ്ച് /ജോണ്സണ് പൂവന്തുരുത്ത്
പത്രം വായിച്ചുകൊണ്ടി
വിശ്വവിഖ്യാതമായ മുഖ്യ മൂക്ക്!
ധനനഷ്ടം, മാനഹാനി, ജോലിയിൽ ക്ലേശം, അധികാരികളിൽനിന്നുള്ള ശകാ
കായലരികത്തെ വല, കിലുങ്ങിയ വള!
തലസ്ഥാനത്തു കടുത്ത പുകമഞ്ഞ്, ഒന്നും കാണാൻ പറ്റുന്നില്ല, ഇരന്പിനീ
വരൂ, നാട്ടിൻപുറങ്ങളിൽ പോയി നടക്കാം..!
ഇന്ന് എന്തെങ്കിലുമൊക്കെ നടക്കുമെന്നു കരുതി പിണറായിയിലേക്കു കണ
അവസാനം ആ അമിട്ട് ചീറ്റിപ്പോയി !
ഹലോ ഹലോ... കാണികൾ ദയവായി ക്ഷമയോടെ ഇരിക്കു
പനിസീസണിലെ പപ്പായമരം!
കണ്ണു തുറന്നപ്പോൾ മുതൽ ആകെമാനം ഒരു കുളിരും തുമ്മലും... പനിവരാ
മൂക്കുകയർ വേണ്ട, സ്വർണ മൂക്കുത്തി മതി!
തൊഴുത്തിൽനിന്ന് ഒരു നിലവിളിശബ്ദം കേട്ടുകൊണ്ടാണ് വീട്ടുകാരി തി
അല്ലെങ്കിൽ ആശാന്റെ ഇരട്ട നെഞ്ചത്ത്!
ചങ്കെടുത്തു കാണിച്ചാൽ ചെന്പരത്തിപ്പൂ ആണെന്നു പറയുന്നവരുടെ മുന്
എസ്ഐയുടെ ജീവിതം പിന്നെയും ബാക്കി!
രാവിലത്തെ ഓട്ടം കഴിഞ്ഞു വീട്ടിലേക്കു കയറിയേക്കാമെന്നു കരുതിയപ്പേ
ബംഗാളിലെ മേഘം, കേരളത്തിലെ മഴ!
ഇന്ന് അന്തരീക്ഷം പൊതുവേ മേഘാവൃതമായിരിക്കും.. ഇടിയോടുകൂടിയ ഒ
അരിയെത്ര, പൾസറഞ്ഞാഴി!
പത്രത്തിൽ തല പൂഴ്ത്തി പൾസറിന്റെ ഇന്നത്തെ പൾസ് പരിശോധിക്കുന്ന
104 ഉപഗ്രഹങ്ങളും ഒരു ഓട്ടോറിക്ഷയും
ഇന്ത്യ ഒറ്റ റോക്കറ്റിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ചെ
ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു!
ഒരിക്കൽ ഒരിടത്ത് ഒരു തത്തയുണ്ടായിരുന്നു. ഏറെക്കാലം അതിന്റെ വാസം ഏതോ കാട്ടുപ്രദേശത്ത് ആയിരുന്നു. നാട്
ഏവർക്കും ലഡു ദിനാശംസകൾ!
തച്ചങ്കരിയെന്നു കേട്ടാൽ മതി നമ്മുടെ മാധ്യമങ്ങളുടെ മനസിൽ ലഡുപൊട്ടും. കാരണം ഒരു ദിവസത്തെ കാര്യം കുശാലാ
സായിപ്പും മദാമ്മയും കണ്ട സോമാലിയ!
<യ>ജോൺസൺ പൂവന്തുരുത്ത്യ>
രാവിലെ ഉണർന്ന സായിപ്പ് കോഫി കപ്പുമായി ആലോചനയിൽ മുഴുകിയിരിക്കുന്നതു
ഫ്ളാറ്റിനു മുകളിലെ മരങ്ങൾ!
’ഹോ.. ഇതിൽ കൂടിയ ചൂടു ഞാനെന്റെ വീട്ടിലെ അടുക്കളയിൽ മാത്രമേ കണ്ടിട്ടുള്ളൂ...’’ തച്ചോളി ഒതേനൻ ഉറുമി ചു
ഇങ്ങനെ സഹകരിക്കുമെന്നു കരുതിയില്ല!
വീട്ടിലെ അരിയും സാധനങ്ങളും തീർന്നെന്ന് ഇന്നലെ മുതൽ പറയാൻ തുടങ്ങിയതാ... പക്ഷേ, വീട്ടുകാരന് ഒരു കുലുക്
ആദ്യം ഡിവോഴ്സ്, പിന്നെ കല്യാണം!
ഈ പ്രേമത്തിനു കണ്ണില്ലെന്ന് അന്നേ ആരോ പറഞ്ഞതാ, അപ്പോൾ ചെറുക്കന്റെയും പെണ്ണിന്റെയും വീട്ടുകാർ പറഞ്ഞു
പേരില്ലാ യാത്രയുടെ പൊല്ലാപ്പുകൾ!
ഒരു പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യം ഇതിനകം പലവട്ടം കേട്ടിട്ടുണ്ട്. എന്തെങ്കിലും ഇരുന്നാലും ഇല്ലെങ്
കാള കിടക്കും സർക്കാരോടും !
കാള കിടക്കും കയറോടുമെന്നതായിരുന്നു ഇതുവരെയുള്ള കടംകഥ. ഉത്തരം മത്തങ്ങയാണെന്നു പറയാൻ ഏതു മത്തങ്ങത്തലയന
ബോംബ് പൊട്ടിയില്ലെങ്കിലും ഭൂകമ്പം!
ഒരു വെടിയും പുകയും കുലുക്കവും മാത്രമേയുണ്ടായിരുന്നുള്ളൂ, കണ്ണു തുറന്നപ്പോഴാ മനസിലായത് ഉത്തര കൊറിയക്ക
ഫുട്പാത്തിൽ കിടക്കാൻ അവകാശമുള്ളവർ!
ഫുട്പാത്തിലൂടെ തിരക്കിട്ടു നടക്കുകയായിരുന്ന വാസുവേട്ടൻ വഴിയോരത്തെ ഒരു കെട്ടിടം കണ്ടതും ഡിസ്ക് ബ്രേക്
ചാനൽവണ്ടികൾ ചീറിപ്പായുമ്പോൾ !
പൊടിപറത്തി ആദ്യം കടന്നുപോയത് ഒരു പോലീസ് വണ്ടി ആയിരുന്നു. നിമിഷങ്ങൾ കഴിഞ്ഞപ്പോൾ ഒരു ചാനൽ വണ്ടി, പിന്ന
നൗഷാദിന്റെ മണ്ടത്തരങ്ങൾ!
ടീച്ചർ ഇങ്ങോട്ടു വന്നോട്ടെ, ഇപ്പം കിട്ടിക്കോളും.. ടീച്ചറില്ലാത്തപ്പോൾ ക്ലാസിൽ വർത്തമാനം പറയരുതെന്ന്
പോത്തിന്റെ തല വാങ്ങാൻ മറക്കരുത്!
ഔട്ട് ഓഫ് റേഞ്ച് / ജോൺസൺ പൂവന്തുരുത്ത്
നേരം പുലരുന്നതേയുള്ളൂ, ലക്ഷ്മണേട്ടന്റെ വീട്ടിലെ
Latest News
ഇറക്കുമതികൾക്കായി കാത്തിരിക്കുന്നു; ബിജെപിയെ പരിഹസിച്ച് സിദ്ധരാമയ്യ
സ്വർണ വില കൂടി
ആളൊഴിഞ്ഞ സ്ഥലത്ത് തലയോട്ടിയും അസ്ഥികൂടവും; പോലീസ് അന്വേഷണം തുടങ്ങി
വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
കിം ഏറ്റവും ആദരണീയൻ; ഉത്തരകൊറിയൻ ഏകാധിപതിയെ പുകഴ്ത്തി ട്രംപ്
Latest News
ഇറക്കുമതികൾക്കായി കാത്തിരിക്കുന്നു; ബിജെപിയെ പരിഹസിച്ച് സിദ്ധരാമയ്യ
സ്വർണ വില കൂടി
ആളൊഴിഞ്ഞ സ്ഥലത്ത് തലയോട്ടിയും അസ്ഥികൂടവും; പോലീസ് അന്വേഷണം തുടങ്ങി
വരാപ്പുഴ കസ്റ്റഡി മരണം; ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും
കിം ഏറ്റവും ആദരണീയൻ; ഉത്തരകൊറിയൻ ഏകാധിപതിയെ പുകഴ്ത്തി ട്രംപ്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top