ചെന്നൈയിലെ ജി 18
ഫെ​ബ്രു​വ​രി ഏ​ഴ്. ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം എ​ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ് രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ദി​ശ​മാ​റ്റി​യ ദി​വ​സം. അ​ന്ന് പ​നീ​ർ​ശെ​ൽ​വം മ​റീ​നാ​ബി​ച്ചി​ൽ മു​ൻമു​ഖ്യ​മ​ന്ത്രി ല​ളി​ത​യു​ടെ ക​ല്ല​റ​യ്ക്ക് സ​മീ​പം ധ്യാ​ന​മി​രു​ന്ന​ശേ​ഷം ത​ന്നെ നി​ർ​ബ​ന്ധി​ച്ച് രാ​ജി​വ​യ്പ്പി​ച്ച​താ​യും താ​ൻ രാ​ജി പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. പ​നീ​ർ​ശെ​ൽ​വം സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കെ അ​തി​നു സാ​ക്ഷി​ക​ളാ​യ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ൽ​നി​ന്ന് ഒ​രു ശ​ബ്ദ​മു​യ​ർ​ന്നു ന്ധ ജീ ​എ​റ്റീ​നു​ടെ ക​ഥൈ മു​ടി​ഞ്ചാ​ച്ച്’. ഈ ​പ്ര​ഖ്യാ​പ​നം ഒ​രാ​ളു​ടെ​ മാ​ത്ര​മാ​യി​രു​ന്നി​ല്ല. ത​മി​ഴ് രാ​ഷ്ട്രീ​യ മാ​റ്റ​ങ്ങ​ൾ സ​സൂ​ക്ഷ്മം വീ​ക്ഷി​ച്ചു​കൊ​ണ്ടി​രു​ന്ന ത​മി​ഴ് ജ​ന​ത്തി​ന്‍റേ​താ​യി​രു​ന്നു.

ശ​ശി​ക​ല​യും ജ​യ​ല​ളി​ത​യും ത​മ്മി​ലു​ള്ള ബ​ന്ധ​വും മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ അ​ഥ​വാ ജി 18 ​എ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ശ​ശി​ക​ല​യു​ടെ ബ​ന്ധു​ക്ക​ളു​ടെ നീ​ക്ക​ങ്ങ​ളും അ​റി​യാ​ത്ത ത​മി​ഴ​ർ ഇ​ല്ല. സ്വ​ന്തം പാ​ർ​ട്ടി​ക്കാ​ർ വ​രെ ഇ​തെ​ല്ലാം അ​റി​യാ​മാ​യി​രു​ന്നി​ട്ടും പ​ഞ്ച​പു​ച്ഛ​മ​ട​ക്കി എ​ല്ലാം സ​ഹി​ച്ചു. കാ​ര​ണം ചി​ല​രെ​യൊ​ക്കെ പി​ണ​ക്കി പാ​ർ​ട്ടി​യി​ൽ തു​ട​രാ​നാ​വി​ല്ല എ​ന്ന​തു​ത​ന്നെ.

ജ​യ​ല​ളി​ത മ​രി​ച്ച ദി​വ​സം രാ​ജാ​ജി ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​നു​വ​ച്ച​പ്പോ​ൾ സ്വ​ന്ത​ക്കാ​ർ​ക്കും എം​എ​ൽ​എ മാ​ർ​ക്കു​പോ​ലും നി​ൽ​ക്കാ​ൻ അ​നു​വാ​ദ​മി​ല്ലാ​തി​രു​ന്ന മൃ​ത​ദേ​ഹ​ത്ത​ിനു സ​മീ​പം നി​ല​യു​റ​പ്പി​ച്ചി​രു​ന്ന​ത് ശ​ശി​ക​ല​യു​ടെ അ​ടു​ത്ത അ​നു​യാ​യി​ക​ളാ​യി​രു​ന്നു. ഈ ​ദൃ​ശ്യം നേ​രി​ട്ടും ടി​വി​യി​ലു​മൊ​ക്കെ ക​ണ്ട​വ​രെ​ല്ലാം മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ വേ​രോ​ട്ടം ശ​ക്ത​മാ​ക്കു​ക​യാ​ണെ​ന്നും അ​ധി​കാ​രം താ​മ​സി​യാ​തെ ശ​ശി​ക​ല പി​ടി​ച്ചെ​ടു​ക്കു​മെ​ന്നും പിറു​പി​റു​ത്തു . തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന നാ​ട​കീ​യ സം​ഭ​വ​ങ്ങ​ൾ ജ​ന​ത്തി​ന്‍റെ ഈ ​ആ​ശ​ങ്ക ശ​രി​വ​യ്ക്കു​ന്ന​താ​യി​രു​ന്നു.

ജ​യ​ല​ളി​ത​യെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച അ​ന്നു മു​ത​ൽ ആ​ശു​പ​ത്രി​ക്ക് ക​ന​ത്ത സു​ര​ക്ഷ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​രെയും ജ​യ​ല​ളി​ത​യെ കാ​ണാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ജ​യ​ല​ളി​ത​യു​ടെ സ​ഹോ​ദ​ര​ന്‍റെ പു​ത്രി ദീ​പ​യ്ക്കു​പോ​ലും പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. എ​ന്നാ​ൽ മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പ​ല​രും ആ​ശു​പ​ത്രി​യി​ൽ യ​ഥേ​ഷ്ടം ക​റ​ങ്ങി ന​ട​ന്നു. എ​ന്താ​ണ് ഇ​തി​ന്‍റെ ര​ഹ​സ്യം എ​ന്ന് ത​മി​ഴ​ർ​മാ​ത്ര​മ​ല്ല, ഇ​ക്കാ​ര്യം ക​ണ്ടും വാ​യി​ച്ചും അ​റി​ഞ്ഞ​വ​രെ​ല്ലാം ചോ​ദി​ച്ചു​തു​ട​ങ്ങി. എ​ന്നി​ട്ടും ആ ​ര​ഹ​സ്യം മ​റ​നീ​ക്കി പു​റ​ത്തു​വ​ന്നി​ല്ല.

നി​ല​വി​ലു​ള്ള നി​യ​മം അ​നു​സ​രി​ച്ച് ആ​രെ​ങ്കി​ലും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടാ​ൽ രോ​ഗ​നി​ല സം​ബ​ന്ധി​ച്ച് ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്ക​ണം. രോ​ഗം സം​ബ​ന്ധി​ച്ച് ര​ഹ​സ്യ​സ്വ​ഭാ​വം സൂ​ക്ഷി​ക്ക​ണ​മെ​ങ്കി​ൽ അ​തും രോ​ഗി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട​ണം. മ​രി​ച്ചാ​ൽ അ​ടു​ത്ത ബ​ന്ധു എ​ത്തു​ന്ന​തു​വ​രെ കാ​ത്തി​രി​ക്കു​ക​യും അ​തു​വ​രെ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ക​യും ചെ​യ്യ​ണം. ജ​യ​ല​ളി​ത​യു​ടെ കാ​ര്യ​ത്തി​ൽ ഇ​തൊ​ന്നു​മു​ണ്ടാ​യി​ല്ല. അ​ടു​ത്ത ബ​ന്ധു ദീ​പ​യെ ആ​ശു​പ​ത്രി​ക്ക​ടു​ത്തേ​ക്ക് പോ​ലും പ്ര​വേ​ശി​പ്പി​ച്ചി​ല്ല. സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​മു​ഖ​രു​ടെ രോ​ഗ​വി​വ​രം സം​ബ​ന്ധി​ച്ച് ആ​വ​ശ്യ​മു​ള്ള​പ്പോ​ഴെ​ല്ലാം ബു​ള്ള​റ്റി​നു​ക​ൾ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ഇ​റ​ക്കു​മെ​ങ്കി​ലും ജ​യ​യു​ടെ കാ​ര്യ​ത്തി​ൽ അ​പ്പ​പ്പോ​ൾ അ​തു​ണ്ടാ​യി​ല്ല. അ​താ​യ​ത് കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ച്ച​തും ര​ഹ​സ്യസ്വ​ഭാ​വം സൂ​ക്ഷി​ച്ച​തും ചി​ല കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു. പൊ​തു​ജ​ന​ത്തി​ന്‍റെ ച​ർ​ച്ചാ​വി​ഷ​യ​വും ഇ​താ​യി​രു​ന്നു. ഒ​പ്പം അ​വ​ർ മു​റു​മു​റു​ത്തു, മ​ന്നാ​ർ​ഗു​ഡി മാ​ഫി​യ​യാ​ണ് പി​ന്നി​ൽ. ഇ​വ​രി​ൽ നി​ന്നു ത​മി​ഴ്നാ​ടി​ന് ര​ക്ഷ​യി​ല്ല.


2011 ഡി​സം​ബ​ർ 17 ​ജ​യ​ല​ളി​ത​യും ശ​ശി​ക​ല​യും ത​മ്മി​ൽ തെ​റ്റി​യ ദി​വ​സ​മാ​യി​രു​ന്നു. അ​ന്നാ​ണ് ശ​ശി​ക​ല​യെ​യും അ​ടു​പ്പ​ക്കാ​രി​ൽ 13 പേരെ​യും പാ​ർ​ട്ടി​യി​ൽ​നി​ന്നും പോ​യ​സ്ഗാ​ർ​ഡ​നി​ൽ നി​ന്നും പു​റ​ത്താ​ക്കി​യ​ത്. പ​ക്ഷെ മാ​ർ​ച്ചു​മാ​സം അ​വ​ർ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ തി​രി​ച്ചു​വ​ന്നു. ത​ന്‍റെ സ​ഹോ​ദ​രി മാ​പ്പ​പേ​ക്ഷ എ​ഴു​തി​ത്ത​ന്ന​തി​നാ​ലാ​ണ് അ​വ​രെ തി​രി​ച്ചെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു ജ​യ​ല​ളി​ത​യു​ടെ വി​ശ​ദീ​ക​ര​ണം.

അ​ന്ന് എ​ടു​ത്ത ഫോ​ട്ടോ​യി​ൽ അ​തു​വ​രെ പോ​യ​സ്ഗാ​ർ​ഡനി​ലോ ജ​യ​ല​ളി​ത​യു​ടെ മു​ന്പി​ലോ എ​ത്താ​ൻ ധൈ​ര്യ​പ്പ​ടാ​തി​രു​ന്ന, പാ​ർ​ട്ടി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ശ​ശി​ക​ല​യു​ടെ ഭ​ർ​ത്താ​വ് ന​ട​രാ​ജ​നും ഉ​ണ്ടാ​യി​രു​ന്നു.

പാ​ർ​ട്ടി വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളേ​ക്കാ​ളു​പ​രി, ശ​ശി​ക​ല​യും ബ​ന്ധു​ക്ക​ളു​ം ചേ​ർ​ന്ന് ജ​യ​ല​ളി​ത​യെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യു​ള്ള സൂ​ച​ന​ക​ളാ​ണ് അ​ന്ന​ത്തെ പു​റ​ത്താ​ക്ക​ലി​നു കാ​ര​ണ​മ​ത്രേ. പു​റ​ത്താ​ക്ക​ൽ ന​ട​പ​ടി​ക്കു​മു​ന്പ് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ത​ന്നോ​ട​ടു​ത്ത ചി​ല​ർ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​താ​യി ജ​യ​ല​ളി​ത​യ്ക്ക് അ​റി​വു​ല​ഭി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല അ​ന്ന​ത്തെ ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ഇ​തേ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കി​യി​രു​ന്നു​വെ​ന്നാ​ണ് വാ​ർ​ത്ത​ക​ൾ. ഇ​തേ​ത്തു​ട​ർ​ന്ന് ശ​ശി​ക​ല അ​റി​യാ​തെ ര​ഹ​സ്യ​മാ​യ ഒ​രു ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യ്ക്ക് ജ​യ​ല​ളി​ത വി​ധേ​യ​യാ​യി. പ​രി​ശോ​ധ​നാഫ​ലം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു​വ​ത്രേ. ര​ക്ത​ത്തി​ൽ മാ​ര​ക​മാ​യ വി​ഷാം​ശ​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

എ​ന്നി​ട്ടും ശ​ശി​ക​ല​യെ​യും സം​ഘ​ത്തെ​യും തി​രി​ച്ചെ​ടു​ത്ത​ത് അ​ന​ധി​കൃ​ത​സ്വ​ത്ത് സ​ന്പാ​ദ​ന​ക്കേ​സി​ൽ ശ​ശി​ക​ല ത​നി​ക്കെ​തി​രേ മാ​പ്പു​സാ​ക്ഷി​യാ​യേ​ക്കു​മോ എ​ന്നു ഭ​യ​ന്നാ​ണ് എ​ന്ന് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ടു​ചെ​യ്തി​രു​ന്നു. ത​ന്നെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു എ​ന്ന് ആ​രോ​പ​ണ വി​ധേ​യ​രാ​യ​വ​രെ ജ​യ​ല​ളി​ത തി​രി​ച്ചെ​ടു​ത്ത​തി​നു പി​ന്നി​ൽ ചി​ല​രു​ടെ ബ്ളാ​ക്ക്മെ​യി​ലിം​ഗ് അ​ല്ലാ​തെ മ​റ്റൊ​ന്നു​മ​ല്ല എ​ന്നാ​ണ് ജ​ന​വി​ശ്വാ​സം.​ഏ​റെ ദു​രൂ​ഹ​ത​ക​ൾ ബാ​ക്കി​യാ​ക്കി ജ​യ​ല​ളി​ത ഇ​പ്പോ​ൾ മ​രി​ച്ച​തി​നേ​ക്കാ​ൾ ഭേ​ദ​മാ​യേ​നെ ജ​യി​ൽ വ​രി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ണ് ഇ​പ്പോ​ൾ ചെ​ന്നൈ​യി​ലെ സം​സാ​രം.

ശ​ശി​ക​ല, ഭ​ർ​ത്താ​വ് ന​ട​രാ​ജ​ൻ, ശ​ശി​ക​ല​യു​ടെ സ​ഹോ​ദ​ര​ൻ ദി​വാ​ക​ര​ൻ, സ​ഹോ​ദ​രി വ​നി​താ​മ​ണി​യു​ടെ മ​ക്ക​ളാ​യ ടി​ടി ബ്ര​ദേ​ഴ്സ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ദി​ന​ക​ര​ൻ, സു​ധാ​ക​ര​ൻ, ഭാ​സ്ക​ര​ൻ, പ​രേ​ത​നാ​യ സ​ഹോ​ദ​ര​ൻ ജ​യ​രാ​മന്‍റെ ഭാ​ര്യ ഇ​ള​വ​ര​ശി, മ​റ്റൊ​രു സ​ഹോ​ദ​ര​ൻ ടി.​വി മ​ഹാ​ദേ​വ​ൻ, പ​രേ​ത​നാ​യ സ​ഹോ​ദ​ര​ൻ വി​നോ​ദ​ക​ന്‍റെ മ​ക​ൻ ടി.​വി മ​ഹാ​ദേ​വ​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ൾ​പ്പെ​ടു​ന്ന ശ​ക്ത​മാ​യ ഒ​രു മാ​ഫി​യ​യാ​ണ് ത​മി​ഴ്നാ​ട് ഭ​ര​ണം നി​യ​ന്ത്രി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ ആ​രോ​പ​ണം. ഈ ​ആ​രോ​പ​ണം ശ​രി​വ​യ്ക്കു​ന്ന ത​ര​ത്തി​ലാ​ണ് ത​മി​ഴ്നാ​ട്ടി​ൽ പ​ര​ക്കു​ന്ന വാ​ർ​ത്ത​ക​ൾ. അ​ത്താ​ഴ​പ്പ​ട്ടി​ണി​ക്കാ​രാ​യി​രു​ന്ന മ​ന്നാ​ർ​ഗു​ഡി കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​ന്ന് കോ​ടീ​ശ്വ​ര​ന്മാ​ര​ായ​ത് ഇ​തി​നു​ള്ള തെ​ളി​വാ​ണെ​ന്ന് ത​മി​ഴ് മാ​ധ്യ​മ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ശ​ശി​ക​ല​യോ​ടൊ​പ്പം പോ​യ​സ്ഗാ​ർ​ഡ​നി​ലേ​ക്ക് വെ​റും​കൈ​യോ​ടെ എ​ത്തി​യ​വ​ർ ഇ​ന്ന് ആ​ഡം​ബ​ര​ജീ​വി​ത​മാ​ണ് ന​യി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ആ​സ്ഥി​യും ജീ​വി​ത​വും സം​ബ​ന്ധി​ച്ചു പു​റ​ത്തു​വ​ന്നി​ട്ടു​ള്ള വാ​ർ​ത്ത​ക​ൾ ആ​രു​ടേ​യും ക​ണ്ണു​ത​ള്ളി​ക്കു​ന്ന​താ​ണ് അ​തേ​ക്കു​റി​ച്ച് നാ​ളെ.

ജോസി ജോസഫ്