Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വിസ്മയ ചിത്രങ്ങൾ ക്ലിൻറ് എന്ന മാന്ത്രികനെ ചരിത്രമാക്കി. വിരലുകൾ കൊണ്ട് അദ്ഭുതം തീർക്കാൻ ദൈവം ക്ലിൻറിനെ ഭൂമിയിലേക്കയച്ചു. മാലോകരെല്ലാം എന്നും ഓർത്തിരിക്കുന്ന 26,000 ചിത്രങ്ങൾക്ക് ക്ലിൻറ് ജീവൻ കൊടുത്തു.

എറണാകുളം കലൂർ ജഡ്ജസ് അവന്യുവിലെ ക്ലിൻറ് എന്ന വീട്ടിൽ അവൻറെ മാതാപിതാക്കളായ എം.ടി.ജോസഫും ചിന്നമ്മയും തങ്ങളുടെ കുഞ്ഞോമനയെക്കുറിച്ച് അറിഞ്ഞെത്തുന്നവർക്ക് ആതിഥ്യമരുളി കാത്തിരിക്കുന്നു. ക്ലിൻറ് നിറം നൽകിയ ചിത്രങ്ങളിലൂടെയുള്ള സഞ്ചാരത്തിലൂടെ അവൻറെ ഓർമകൾക്ക് നിറം നൽകുന്നു അവർ. പുസ്തകങ്ങളിലൂടെയും ഡോക്യൂമെൻററികളിലൂടെയും രേഖപ്പെടുത്തിയ ക്ലിൻറിൻറെ ജീവിതം സിനിമയാകാനും പോവുകയാണ്.

എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന അദ്ഭുത ബാലൻ

1976 മേയ് 19 ന് ഇടപ്പള്ളിയിലെ എംഎജെ ആശുപത്രിയിലാണ് ക്ലിൻറ് എന്ന അദ്ഭുത ബാലൻ ജനിച്ചുവീണത്. ക്ലിൻറ് ഈസ്റ്റുവുഡിനോടുള്ള ജോസഫിന്റെ ആരാധന കൊണ്ട് എഡ്മണ്ട് തോമസിനെ അവർ ക്ലിൻറ് എന്നു വിളിച്ചു. പിച്ചവച്ചു തുടങ്ങും മുൻപേ കൈയിൽ കിട്ടിയ എന്തും അവനു പെയിൻറിംഗ് ബ്രഷുകളായി. നിലവും ചുമരുകളും അവനു കാൻവാസായി. ആറുമാസം പ്രായമായതു മുതൽ ക്ലിൻറ് തറയിലും ചുമരിലും വരയ്ക്കാൻ തുടങ്ങി. തറയിൽ കിടന്ന ചെറിയ കല്ലുകൊണ്ട് വൃത്തം വരച്ചു ക്ലിൻറ് തൻറെ കഴിവുകൾ പുറത്തുകാണിച്ചു. ഒരു അളവുകോലും ഇല്ലാതെ പൂർണമായി, കൃത്യമായി വൃത്തം വരച്ചത് അന്ന് എല്ലാവരെയും അന്പരപ്പിച്ചു. ഇതു മനസിലാക്കിയ അച്ഛനും അമ്മയും അവനു ചോക്കു കൊടുത്തു. പിന്നീട് ചിത്രങ്ങൾ ഓരോന്നായി വരച്ചു. ചായങ്ങളും കളർ പെൻസിലുകളുമായിരുന്നു അവന്റെ സന്തത സഹചാരികൾ. കാക്കയും കുയിലും മൂങ്ങയും മരപ്പട്ടിയും പാന്പും എലിയും പുലിയും അവന്റെ മുന്നിൽ കാണുന്നതും കഥകളിൽ കേൾക്കുന്നതും സ്വപ്നങ്ങളും എല്ലാം ചിത്രങ്ങളായി മാറി. കാറും ബൈക്കും വിമാനവും പുരാണകഥാപാത്രങ്ങളും പൂരവും തെയ്യവും ചിത്രങ്ങളായി.

കഥകളാണ് ക്ലിൻറിനെ വരയുടെ ലോകത്ത് വിരാജിക്കാൻ സഹായിച്ചത്. അച്ഛനും അമ്മയും കഥകളുമായി ക്ലിൻറിൻറെ ഭാവനാ ലോകത്തെ സന്പന്നമാക്കി. അവൻറെ ഓരോ സംശയത്തിനും അവർ ഉത്തരങ്ങൾ കണ്ടെത്തി. കഥകളിലൂടെ അവൻ കഥാപാത്രങ്ങളെ കണ്ടെത്തി. മകനു വായിച്ചുകൊടുക്കാൻ അച്ഛനും അമ്മയും പുസ്തകങ്ങൾ തേടി. അമ്മ വായിച്ചുകൊടുക്കുന്ന കഥകൾ അവൻ വീണ്ടും വായിച്ചു മനസിൽ ആവാഹിച്ചു. ചിത്രകഥകളിലൂടെ രാജാക്കൻമാരും പുരാണത്തിലെ കഥാപാത്രങ്ങളും ക്ലിൻറിനു സുപരിചിതരായി. പിന്നീട് ചിത്രങ്ങളായി വിരിഞ്ഞു. ഹനുമാൻറെ വിശ്വരൂപവും ബ്രഹ്മാവും രാവണനുമെല്ലാം ക്ലിൻറിൻറെ ഭാവനയിൽ വിരിഞ്ഞു. എവിടെയും നോക്കി വരയ്ക്കാറില്ലായിരുന്നു കുഞ്ഞു ക്ലിൻറ്. മനസിൽ നിറഞ്ഞു വരുന്ന ചിത്രം കടലാസിലേക്കു പകർത്തുന്നതായിരുന്നു ക്ലിൻറിൻറെ രീതി. ഹിന്ദു പുരാണങ്ങളും ബൈബിളും ഈസോപ്പുകഥകളും ക്ലിൻറിനു പ്രിയപ്പെട്ടവയായിരുന്നു.
ക്ലിൻറ് ലോകമെങ്ങും അറിയപ്പെടും എന്നൊന്നും അക്കാലത്ത് അവൻറെ അച്ഛനും അമ്മയും വിചാരിച്ചിരുന്നില്ല. എന്നാൽ അവൻറെ ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കാൻ അമ്മയോടു പറഞ്ഞു. ചിത്രങ്ങൾ സൂക്ഷിച്ചുവയ്ക്കുന്ന കാര്യത്തിൽ ക്ലിൻറിനു നിർബന്ധമുണ്ടായിരുന്നു. അമ്മയോടു ക്ലിൻറ് അക്കാര്യം ആവശ്യപ്പെട്ടിരുന്നു. കാർഡ് ബോർഡ് പെട്ടികളിൽ ക്ലിൻറിൻറെ ചിത്രങ്ങൾ നിറഞ്ഞു. ചായപ്പെൻസിലുകളും നിറക്കൂട്ടുകളും അവനായി അച്ഛൻ എത്തിച്ചു.

ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങൾ

ആൾക്കൂട്ടത്തിൽ നിന്നുകൊണ്ട് എങ്ങനെയാ ദൈവത്തോടു സംസാരിക്കുക ഏഴു വയസുകാരൻ ക്ലിൻറിന്റെ ചില സംശയങ്ങളിൽ ഒന്നു മാത്രമായിരുന്നു ഇത്. ചുറ്റും കാണുന്ന എന്തിനെയും സസൂക്ഷ്മം നിരീക്ഷിക്കാനും അതിനെക്കുറിച്ചുള്ള സംശയങ്ങൾ ചോദിച്ചു മനസിലാക്കി അവ ചിത്രങ്ങളാക്കി മാറ്റാനും അസാമാന്യ കഴിവു പ്രകടിപ്പിച്ച കുട്ടിയായിരുന്നു ക്ലിൻറ്. ക്ലിൻറിനു എന്നും സംശയങ്ങളായിരുന്നു. അവൻറെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതായിരുന്നു അവൻറെ അച്ഛൻറെയും അമ്മയുടെയും പ്രധാനജോലി.

വേദന പകരുന്ന മുച്ചിലോട്ടു ഭഗവതി തെയ്യം

ഒരിക്കൽ ജോസഫിന്റെ കോഴിക്കോടുള്ള സുഹൃത്തിന്റെ വീട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയ സമയം. കോഴിക്കോടു നിന്നു കൊയിലാണ്ടിയിലേക്ക് ബസിൽ യാത്ര ചെയ്യമ്പോൾ വഴിയിൽ ബസ് കുറച്ചു നേരം പിടിച്ചിട്ടു. മുച്ചിലോട്ട് ഭഗവതിയുടെ തെയ്യം നടക്കുന്ന തിരക്കുകൊണ്ടായിരുന്നു ബസ് പിടിച്ചിട്ടത്. ഉടൻ തന്നെ ബസ് കടന്നുപോയി. പിന്നീട് രണ്ടു മാസങ്ങൾക്കു ശേഷം ക്ലിൻറ് മുച്ചിലോട്ടു ഭഗവതി തെയ്യത്തിൻറെ മനോഹരചിത്രം വരച്ചു. നിറങ്ങളുടെ സമന്വയവും പൂർണതയും ആറുവയസുകാരനിൽ നിന്ന് പ്രതീക്ഷിക്കുന്നതിലും വലുതായിരുന്നു.

പിന്നീട് ക്ലിൻറിന്റെ മരണത്തിനുശേഷം കനകക്കുന്നിൽ ക്ലിൻറ് ചി്രങ്ങളുടെ ഒരു പ്രദർശനം നടത്തി. സംവിധായകൻ രാജീവ് കുമാറും ആ പ്രദർശനത്തിൻറെ സംഘാടകരിൽ ഒരാളായിരുന്നു. തെയ്യത്തിൻറെ ചിത്രം കണ്ട രാജീവ്കുമാർ ചിത്രത്തിലുള്ളത് എന്തു തെയ്യമാണെന്നു അറിയാൻ തീരുമാനിച്ചു. അന്ന് അവിടെ തന്നെ ഓണാഘോഷത്തിൻറെ ഭാഗമായി എത്തിയ തെയ്യം കലാകാരൻമാരെ ഇവിടെ എത്തിച്ചു. കുറേനേരം ചിത്രം നോക്കിനിന്നശേഷം അയാൾ മടങ്ങി. കുറച്ചു സമയത്തിനുശേഷം അയാൾ ഒരു മുതിർന്ന കലാകാരനുമായി തിരിച്ചെത്തി. കുറച്ചു നേരം ആ ചിത്രം നോക്കി നിന്നശേഷം ഈ ചിത്രം വരച്ചയാളെ കാണാൻ സാധിക്കുമോ എന്ന് അയാൾ ചോദിച്ചു. ഇല്ല എന്നറിയിച്ചപ്പോൾ ചിത്രം വരച്ചയാൾ ജീവിച്ചിരിപ്പുണ്ടോ എന്നായി ചോദ്യം. അങ്ങനെ ചോദിക്കാനുള്ള കാരണവും അയാൾ തന്നെ പറഞ്ഞു. മുച്ചിലോട്ടു ഭഗവതിയുടെ തെയ്യം കെട്ടുന്പോൾ എന്തെങ്കിലും ഒരു കാര്യം അപൂർണമാക്കിയിട്ടേ അതു ചെയ്യു. ഭഗവതിയുടെ വേഷം പൂർണതയോടെ കെട്ടിയാൽ അതു ചെയ്യുന്നയാൾക്ക് മരണം സംഭവിക്കുമെന്നും അയാൾ പറഞ്ഞു. ക്ലിൻറ്് വരച്ച ചിത്രം പൂർണമായിരുന്നെന്നും അതുകൊണ്ടാണ് വരച്ചയാൾ ജീവിച്ചിരിപ്പുണ്ടോ എന്നു ചോദിച്ചതെന്നും അയാൾ പറഞ്ഞു. ഏതാനും നിമിഷങ്ങൾ മാത്രം മുന്നിൽ വന്ന ഒരു ദൃശ്യത്തെ പൂർണതയോടെ ക്ലിൻറിനു വരയ്ക്കാൻ സാധിച്ചതിനു പിന്നിൽ പ്രവർത്തിച്ച ശക്‌തി എന്താണെന്നു കണ്ടെത്താൻ ഇന്നും ക്ലിൻറിൻറെ മാതാപിതാക്കൾക്ക് കഴിഞ്ഞിട്ടില്ല. ഇതിൽ സത്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഈ ചിത്രത്തെക്കുറിച്ച് ഓർക്കുന്പോൾ ക്ലിൻറിൻറെ മാതാപിതാക്കൾക്കു മനസു വിങ്ങും.

ജീവിതം മാറ്റിമറിച്ച പനി

രണ്ടാം വയസിൽ ചെറിയ പനി വന്നതായിരുന്നു ക്ലിൻറിന്റെ ആരോഗ്യം തകർത്ത സംഭവം. ഡോക്ടർമാർ പനിക്കായി നൽകിയ മരുന്നുകൾ ക്ലിൻറിൻറെ വൃക്കകളെ ബാധിച്ചുവെന്നാണ് അവൻറെ അച്ഛനുമമ്മയും വിശ്വസിക്കുന്നത്. അസുഖം ക്ലിൻറിൻറെ യാത്രകൾക്കു പരിമിതികൾ തീർത്തെങ്കിലും ചിത്രരചനയ്ക്ക് ഒരുവിധത്തിലും തടസമായില്ല. അവൻ വരച്ചു കൊണ്ടേയിരുന്നു. അവൻറെ സ്വപ്നങ്ങളും കാഴ്ചകളും ചിത്രങ്ങളായി മാറി. എട്ടുമണിക്കൂർ വരെ ക്ലിൻറ് ചിത്രരചനയിൽ ഏർപ്പെട്ടിരുന്നു.

13 ഓളം ചിത്രരചനാ മത്സരങ്ങളിൽ ക്ലിൻറ് സമ്മാനങ്ങൾ നേടിയിരുന്നു. തേവര സെൻറ് തോമസ് സ്കൂളിലെ തിളങ്ങും താരമായിരുന്നു അവൻ. ഏഴു വയസുകഴിഞ്ഞാൽ രോഗത്തെ പേടിക്കേണ്ടതില്ലെന്ന് അവനെ ചികിത്സിച്ച ഡോക്ടർ പറഞ്ഞിരുന്നു. എന്നാൽ ഏഴാം പിറന്നാളിനു കാത്തുനിൽക്കാതെ ക്ലിൻറ് ഭൂമിയിലെ കാൻവാസിൽ നിന്നു മറഞ്ഞു. 1983 ഏപ്രിൽ 15 ആയിരുന്നു അന്ന്.

ക്ലിൻറിനെക്കുറിച്ച് നിർമിച്ച ഡോക്യുമെൻററി ലോകമെങ്ങും പ്രദർശിപ്പിച്ചു. ഒട്ടേറെ ബഹുമതികളും ഇതിനു ലഭിച്ചു. ഈ ഡോക്യുമെൻററി കണ്ട വിഖ്യാത ചലച്ചിത്രകാരൻ ക്ലിൻറ് ഈസ്റ്റുവുഡ് ക്ലിൻറിൻറെ മാതാപിതാക്കൾക്ക് എഴുതി. തൻറെ ഒരു ചിത്രത്തിൽ കൈയൊപ്പിട്ടാണ് അദ്ദേഹം ജോസഫിന് അയച്ചുകൊടുത്തത്. അതിൽ ഇങ്ങനെ കുറിച്ചിരുന്നു ‘‘എൻറെ പേരുള്ള നിങ്ങളുടെ മകൻറെ വിയോഗത്തിൽ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് ’’. പിന്നീട് ഒരു തവണകൂടി അദ്ദേഹം കത്തെഴുതി.

ക്ലിൻറിനെക്കുറിച്ചറിഞ്ഞ് അവന്റെ ചിത്രങ്ങൾ കാണാനും അവനെ ഭാവനയുടെ ലോകത്തേക്ക് കഥകളിലൂടെയും മറ്റും വഴിനടത്തിയ അവൻറെ അച്ഛനെയും അമ്മയെയും കാണാനും ഇന്നും ആളുകൾ എത്തുന്നു. അവരെ സ്നേഹത്തോടെ സ്വീകരിച്ചും അവർക്കായി ചിത്രങ്ങൾ കാണിച്ചും ജോസഫും ചിന്നമ്മയും അവന്റെ ഓർമയിൽ ജീവിക്കുന്നു.

ക്ലിൻറ് സിനിമയാകുന്നു

ക്ലിൻറിൻറെ ജീവിതം സിനിമയാകുകയാണ്. ഹരികുമാർ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആലപ്പുഴയിൽ പുരോഗമിക്കുകയാണ്. ചിത്രത്തിൽ ക്ലിൻറിനെ അവതരിപ്പിക്കുന്നത് തൃശൂർ സ്വദേശിയായ മാസ്റ്റർ അലോക് ആണ്. ക്ലിൻറിൻറെ അച്ഛനും അമ്മയുമായി ഉണ്ണി മുകുന്ദനും, റിമ കല്ലിങ്കലും അഭിനയിക്കുന്നു. കെപിഎസി ലളിത, ജോയ് മാത്യു, വിനയ് ഫോർട്ട് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്. കൂടാതെ ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ടു ജീവചരിത്രങ്ങൾ ക്ലിൻറിനെക്കുറിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ക്ലിൻറിൻറെ കളിക്കൂട്ടുകാരിയായ അമ്മു നായർ എഴുതിയ ‘ക്ലിൻറ് എ ബ്രീഫ് അവർ ഓഫ് ബ്യൂട്ടി’ യും സെബാസ്റ്റ്യൻ പള്ളിത്തോട് എഴുതിയ നിറങ്ങളുടെ രാജകുമാരൻ എന്ന പുസ്തകവും. അകാലത്തിൽ പൊലിഞ്ഞ ഈ കൊച്ചു പ്രതിഭയുടെ സ്മരണയിൽ കേരള ടൂറിസം വകുപ്പ് കുട്ടികൾക്കായി ആഗോളതലത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്. 58 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികൾ ഈ മത്സരത്തിൽ പങ്കെടുത്തിരുന്നു.

സംസ്‌ഥാന ടൂറിസം വകുപ്പിൻറെ നേതൃത്വത്തിൽ ക്ലിൻറിൻറെ ചിത്രങ്ങൾ പതിച്ച ടീ–ഷർട്ടുകൾ, കപ്പുകൾ, ലെറ്റർപാഡുകൾ എന്നിവ വിപണിയിൽ ലഭിക്കും. എറണാകുളം ബോട്ടുജെട്ടിക്കു പരിസരത്തെ ടൂറിസം വകുപ്പിൻറെ ഇൻഫമേഷൻ സെൻററിൻറെ സമീപത്തു പ്രവർത്തിക്കുന്ന സ്‌ഥാപനത്തിൽ നിന്ന് ഇതു വാങ്ങാനാകും. തങ്ങളുടെ കാലശേഷം കലൂരിലെ വീട് മ്യൂസിയമാക്കി മാറ്റാനാണ് ഇവരുടെ പദ്ധതി.

അരുൺ സെബാസ്റ്റ്യൻ

'കല്യാണ'മരം
ബ്രൗ​ടി​ഗം​സെ​യി​ക് ഡൊ​ഡൗ​ർ ഫോ​ർ​സ്റ്റ് 23701, യൂ​റ്റി​ൻ,ജ​ർ​മ​നി

ഈ ​വി​ലാ​സ​ത്തി​ൽ നി​ങ്ങ​ൾ ഒ​രു ക​ത്ത​യ​ച്ചാ​ൽ അ​ത് ചെ​ന്നെ​ത്തു​ന്ന​ത് ...
കോലുമിട്ടായിയിലെ പോലീസ് മധുരം
അ​രു​ണ്‍ വി​ശ്വം എ​ന്ന ഈ ​പോ​ലീ​സു​കാ​ര​ൻ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത...
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പ​ഴ​യ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​ടു​ങ്ങി​യ കോ​ണി​പ്പ​ടി​ക​യ​റു​ന്പോ​ൾ മ​ന​സി​ൽ ആ​റക്ഷ​ര​ങ്ങ​ൾ തു​ള്ളി​ച്ചാ​ടി. പ​ണ്ട് പ​ത്താം​ക്ലാ​സ് പ​ര...
നൂലുവിന്‍റെ സിനിമാ മോഹങ്ങള്‍
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ...
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്ര...
കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്‌
എ​യ്ഡ്സ് രോ​ഗി​യും കൗ​ണ്‍​സലിം​ഗും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മു​ണ്ട്. കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് രോ​ഗി​യും ഉ​പ​ദേ​ശ​ക​നും ത​മ്മി​ലു​ള്ള ച​ർ​ച്ച...
രോഗങ്ങളുടെ കടന്നാക്രമണം ....
എ​യ്ഡ്സ് രോ​ഗി​യെ നി​ര​വ​ധി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​കൂ​ടും. ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി കൂ​ട്ട​ത്തോ​ടെ രോ​ഗ​ങ്ങ​ളെ​ത്തും. ഒ​രു രോ​ഗ​ത്തെ ഒ​തു​ക്കു...
വൈറസിന്‍റെ വരവ് അറിയാതെ പോകരുത്
എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിന...
ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും..
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാനാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടി...
പാ​ര​മ്പര്യം കൈ​വി​ടു​ന്നി​ല്ല; ശാ​ന്ത​മ്മ ചാ​യ​വ​ള്ള​ത്തി​ൽ തി​ര​ക്കി​ലാ​ണ്
സ​മ​യം വൈ​കു​ന്നേ​രം നാ​ലു​മ​ണി. ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മാ​യു​ള്ള ശാ​ന്ത​മ്മ​യു​ടെ ചാ​യ​വ​ള്ളം ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നു കൈ​ത്തോ​ടു വ​ഴി കു​മ...
അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
മാർച്ച് 8 ലോക വനിതാദിനം

സ്രിയോഷി ഭക്ഷി. കൊൽക്കത്തയിലെ വളർന്നു വരുന്ന എഴുത്തുകാർക്കിടയിൽ സുപരിചിതമാണ് ഈ പേര്. എഴുത്തുകാരി എന്ന നിലയിൽ മാത്രമല്...
വെറുമൊരു ബാർബറല്ല; ലക്ഷ്വറി കാറുകളുടെ തോഴൻ
ബംഗളൂരുവിൽ സ്വന്തമായി ബാർബർഷോപ്പ് നടത്തുന്നയാളാണ് രമേഷ് ബാബു. തൊഴിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ബാർബർ എന്നാണ് ഇദ്ദേഹത്തിൻറെ മറുപടി. എന്നാൽ മുടിവെട്ടാനായി ഇയ...
കലാഭവൻ മണിയുടെ ഓർമകൾക്കു മുമ്പിൽ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന കവിത ചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, പാടി...
ചിരട്ടകളുടെ ‘മേക്കപ്പ് മാൻ’
കേരം തിങ്ങും കേരള നാട്ടിൽ ചിരട്ടയിൽ നിന്നും കൊതുന്പിൽ നിന്നും ശില്പങ്ങൾ നിർമിച്ച് വിസ്മയമാവുകയാണ് ഇരിങ്ങാലക്കുട സ്വദേശി കിഴക്കേപുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ആചാര...
ഓപ്പറേഷൻ പൾസർ
കേരള ചരിത്രത്തിൽ ആദ്യമായി കോടതിക്കകത്തു നിന്നു പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന നടപടിക്ക് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചു. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം...
ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വി...
കാളയെ കെട്ടാൻ കയറെടുത്ത പീറ്റ
കാളപെറ്റെന്നു കേട്ടപ്പോൾ ആരെങ്കിലും കയറെടുത്തിട്ടുണ്ടോ എന്ന ചോദ്യമുയർന്നാൽ തമിഴ് മക്കൾ പറയും അത് പീറ്റയാണെന്ന്. കാരണം സംഗതിയുടെ കിടപ്പുവശം കൃത്യമായി മനസിലാക്കാത...
സ്വ​യ​ത്തി​ലെ ഇടവകയും വികാരിയച്ചനും ഒ​റി​ജി​ന​ൽ !
ഓ​ട്ടി​സം കു​ട്ടി​യാ​യ ജ​ർ​മ​ൻ മ​ല​യാ​ളി മ​റു​ണി​ന്‍റെ​യും അ​വ​ന്‍റെ അ​മ്മ ആ​ഗ്ന​സി​ന്‍റെ​യും ജീ​വി​ത​സ​മ​ര​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണ് ആ​ർ. ശ​ര​ത്തി​...
സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
ഒറ്റപ്പെട്ട സംഭവം, ആദ്യത്തെ സംഭവം എന്നിങ്ങനെയായിരുന്നു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവമുണ്ടാ...
മുംബൈയിൽ നിന്നു കൊച്ചിയിലേക്ക്
ആന്റി ക്ലൈമാക്സ്– 1

1928 നവംബർ ഏഴിനു പുറത്തിറങ്ങിയ വിഗതകുമാരനിലൂടെയായിരുന്നു മലയാള സിനിമ പിറവിയെടുത്തത്. പിന്നീടിങ്ങോട്ട് ഇന്നുവരെ ലോകസിനിമയെ...
അമ്മ അറിഞ്ഞു, അതുക്കും മേലേ
ചില രാഷ്ര്‌ടീയക്കാരുണ്ട് , തങ്ങൾചെയ്ത കുറ്റങ്ങൾക്ക് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടാൽ പൊതുജീവിതം അവസാനിപ്പിക്കുന്നവർ. ചിലർ മറ്റുപാർട്ടികളിൽ ചേക്കേറുന്നു. മറ്...
പാൻറു പോട്ട അമൈച്ചർ പാർവൈയിട്ടാൽ...
തമിഴ്നാട്ടിൽ പരക്കെ പാട്ടായ ഒരു സംഗതി ഉണ്ട്. സർക്കാർ തലത്തിൽ കാര്യങ്ങൾ എന്തെങ്കിലും നടക്കണമെങ്കിൽ മുണ്ടുടുത്ത മന്ത്രി വിചാരിച്ചാൽ പറ്റില്ല, മറിച്ച് പാൻറിട്ട മന്...
ചെന്നൈയിലെ ജി 18
ഫെ​ബ്രു​വ​രി ഏ​ഴ്. ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം എ​ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ് രാ​ഷ്ട്ര...
മന്നാർഗുഡിൽ നിന്ന് ഒരു മാഫിയ
ചെന്നൈയിൽനിന്ന് തേനി ഹൈവേ വഴി തെക്കോട്ടു പോയാൽ മന്നാർഗുഡിയിലെത്താം. തമിഴ്നാടിൻറെ തലസ്‌ഥാന നഗരത്തിൽനിന്ന് 320 കിലോമീറ്റർ ദൂരത്താണ് ഈ ചെറു പട്ടണമെങ്കിലും ചെന്നൈയ...
ഒരുവട്ടം കൂടി "ഓർമകളുടെ തിരുമുറ്റത്ത്'
മ​ല​യാ​ളിയുടെ ജീവിതപ്രണയത്തിനു "ക​വി​ത​യു​ടെ ഒ​രു തു​ള​ളി വെ​ളി​ച്ചം’ പ​ക​ർ​ന്ന കവി, ഭൂമിയുടെ നിത്യകാമുകനായ കവി... ഒഎൻവി കവിയുടെ ഓർമകളിൽ മലയാളവും അക്ഷരമനസുകളും...
ബെല്ലോ അബൂബക്കർ ഒരു സംഭവമാണ്
‘ദൈവം അനുവദിച്ചാൽ ഞാൻ ഇനി യും വിവാഹം കഴിക്കും. സാധാരണ ഒരു മനുഷ്യന് ഇത്തരത്തിൽ ഒരു കാര്യം സാധ്യമല്ല. എന്നാൽ എനിക്ക് സാധ്യമാകും. കാരണം എന്നിൽ അതിനുളള കഴിവ് ദൈവംനി...
കോക്ലിയർ ഇംപ്ലാൻറ് ഫാമിലി
2016 ഡിസംബർ മൂന്ന്– ആലപ്പുഴ നഗരസഭയുടെ കീഴിലുള്ള ടി.വി. തോമസ് സ്മാരക ടൗൺഹാളിൽ ഒരു സമ്മേളനം നടക്കുകയാണ്. സംസ്‌ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ളവരും ഈ സമ്മേളനത്തിൽ...
കണ്ണിൽ ചോരയില്ലാത്തവൻ
അമേരിക്കയിൽ യൂണിസെഫിൽ ഉദ്യോഗത്തിനായി പോയ മകളെ കാണാനില്ലെന്ന് ബാങ്ക് മാനേജർ ശിവേന്ദ്ര പോലീസിൽ പരാതി നൽകിയപ്പോൾ, തന്നെ കാത്തിരിക്കുന്നത് ഇത്തരമൊരു ദുരന്തവർത്തമാനമ...
കടക്കാനാകാത്ത വാറണ്ടി കടമ്പ
സ്വകാര്യ മേഖലയിൽ ഏഴുമുതൽ ഒന്പതു ലക്ഷം വരെയും സർക്കാർ മേഖലയിൽ ശ്രുതിതരംഗ പദ്ധതിപ്രകാരവും ചികിത്സയ്ക്ക് വിധേയരായ കുട്ടികൾ നേരിടുന്ന ഏറ്റവുംവലിയ പ്രതിസന്ധി ഇംപ്ലാന...
ഒഴിവാക്കാനാവാത്ത സംസാര പരിശീലനം
കോക്ലിയർ ഇംപ്ലാൻറ് സർജറി നടത്തിയതിലൂടെ മാത്രം ശബ്ദലോകത്തേക്കു ഒരാൾക്കും തിരിച്ചെത്താൻ കഴിയില്ല. ഇതിനു രണ്ടുവർഷം നീണ്ടുനിൽക്കുന്ന സംസാരപരിശീലനം കൂടി ആവശ്യമാണ്. സ...
അവര്‍ വീണ്ടും നിശബ്ദതയുടെ ലോകത്തേക്ക്‌
2016ലെ ​ഓ​ണ​ക്കാ​ലം​ നാ​ടെ​ങ്ങും ആ​ഘോ​ഷ ല​ഹ​രി​യി​ൽ. വ​ർ​ഷ​ത്തി​ന്‍റെ കാ​ത്തി​രി​പ്പി​ന​വ​സാ​നംകു​റി​ച്ചെ​ത്തി​യ തി​രു​വോ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​നു​ള്ള ഓ​ട്ട​പ...
കൊന്നത് ഒരാളോ, ഒന്നിലേറെപ്പേരോ ?
കിണറ്റിൽ ആരോ വീണുകിടക്കുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടാണ് കഴിഞ്ഞ 28നു കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് ഗ്രാമം ഉണർന്നത് . കേട്ടപാതി കേൾക്കാത്തപാതി പ്രായ...
ഇതും കേരളത്തിലോ ?
രാജ്യം റിപ്പബ്ലിക്ക് ഡേ ആഘോഷിക്കുന്നതിന്റെ തലേന്നാണ് കേരളത്തെ നടുക്കിയ അബ്ദുൾഖാദർ വധം നടന്നത്. ബക്കളം കുറ്റിപ്രത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന മോട്ടൻറകത്ത് ...
തണൽ തരും കരങ്ങൾ തളരില്ല
അത്യുഷ്ണത്തിൽ വെന്തുരുകുന്ന ഭൂമി. വീശുന്ന ഉഷ്ണക്കാറ്റിൽ വരണ്ടുണങ്ങുന്ന മണ്ണും വിണ്ണും.
വെള്ളം കിട്ടാക്കനിയാകുന്ന കാലം. തണലേകിയിരുന്ന മരങ്ങളായ മരങ്ങളെല്ലാം മ...
ഉയരുമോ കാക്കൂരിൽ കാളവയലിന്റെ ആരവം
ജെല്ലിക്കെട്ടിനായി ഒരു ജനത ഒന്നിച്ച് സമരം ചെയ്ത് അവരുടെ അവകാശങ്ങൾ നേടിയെടുത്തത് നമ്മൾ കണ്ടതാണ്. തമിഴ്നാട്ടിൽ ജെല്ലിക്കെട്ടിന് അനുമതി നൽകുന്ന ഓർഡിനൻസ് വന്നതോടെ ക...
എക്സ് എന്നാൽ രഹസ്യം
ഏതാണ്ട് അഞ്ചു ലക്ഷം രൂപ വിലവരുന്ന കാമറ ഡ്രോണിൽ ഉറപ്പിച്ച് ആദ്യമായി ഫോട്ടോ എടുത്തതിൻറെ അനുഭവം ഒരു പത്ര ഫോട്ടോഗ്രാഫർ പങ്കുവച്ചിട്ടുണ്ട്. ആലുവാപ്പുഴയ്ക്കു മുകളിലൂട...
താമരകളുടെ രാജകുമാരനും ചില ഡയറിക്കുറിപ്പുകളും
പത്മരാജന്റെ ഓർമകൾക്ക് ജനുവരി 24–നു 26 വർഷം

ഇത് അയാളെ അറിയാവുന്ന ചിലർ കുറിച്ചിട്ട ഡയറിക്കുറിപ്പുകളാണ്. സർവ മനുഷ്യവികാരങ്ങളും ഭ്രമകൽപനകളും ആറ്റിക...
വെറുതെ ഒരു രസത്തിന് അരുംകൊല
വളരെ പേടിപ്പെടുത്തുന്ന, തികച്ചും വൃത്തികെട്ട ഈ കുറ്റകൃത്യത്തിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല. ഈ നീതിപീഠത്തിനു മുന്നിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള ഏറ്റവും അസഹനീയമാ...
ചിരി തന്ന ജീവിതം
ഒരു ചിരിയിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്കു കയറിപ്പറ്റുകയായിരുന്നു തിരുവനന്തരപും വഞ്ചിയൂരുകാരനായ എസ്.പി. ശ്രീകുമാർ. ചാനൽ ഷോകളിലൂടെയും മിനി സ്ക്രീൻ പരമ്പരകളിലൂ...
ഉണ്ടാവണം, ഇവർക്കൊരു പാഠ്യപദ്ധതി
ഈ ദരിദ്രക്കുട്ടികളുടെ ദുരിതപർവം ഒരിക്കലും അവസാനിക്കുന്നില്ല. ജനനം മുതൽ നാനാവിധ വെല്ലുവിളികളെ നേരിടുകയാണ് നാടുകൾ പലതു താണ്ടിയെത്തിയ കുട്ടികൾ. ഭക്ഷണം, വസ്ത്രം, പാ...
കൗ​മാ​ര​ക്കാ​രി​ക​ൾ മ​ട​ങ്ങി​വ​രു​ന്നി​ല്ല
പ​തി​മൂ​ന്നാം വ​യ​സി​ൽ വി​വാ​ഹ​മോ? ആ​സാ​മി​ലെ​യും ബം​ഗാ​ളി​ലെ​യും വി​ദൂ​ര ഗ്രാ​മ​ങ്ങ​ളി​ൽ ബാ​ല​വി​വാ​ഹം ഇ​ക്കാ​ല​ത്തും പ​തി​വാ​ണ്. പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഏ​റെ​...
ഉപ്പൊഴിച്ചു പാൽകുടിക്കുന്ന കുട്ടികൾ
ഉപ്പൊഴിച്ചു പാൽ കുടിക്കുന്നവരോ? അതെ, ആസാമിലെ ദറാംഗ് ജില്ലയിൽ ഇതൊരു ശീലമാണ്. അവിടെ നിന്നുള്ളവർ തോട്ടങ്ങളിലെത്തിയപ്പോൾ ആ ശീലം ഇവിടെയും തുടരുന്നു. വാഗമൺ, പീരുമേ...
ഇവിടെ പാർക്കുന്നത് നിരക്ഷരരുടെ തലമുറകൾ
പാറിപ്പറക്കുന്ന ചെമ്പൻമുടി. ചെളിപുരണ്ട മുഖം. വൃണം ഉണങ്ങാത്ത കൈകാലുകൾ. കീറിപ്പറിഞ്ഞ വസ്ത്രങ്ങൾ. പരമദയനീയമാണ് ഈ കാഴ്ച. സ്വന്തം നാട്ടിലും മറുനാട്ടിലും ദുരിതങ്ങളുടെ...
പുറംലോകം കാണാതെ ഇരുൾമുറികൾക്കുള്ളിൽ
ഇതരസംസ്‌ഥാന തൊഴിലാളികളുടെ കുട്ടികളെ പഠിപ്പിക്കാൻ പ്രായോഗികമായ പദ്ധതികളൊന്നും സംസ്‌ഥാനത്തു നടപ്പാക്കിയിട്ടില്ല. വിവിധയിടങ്ങളിലായി ഇതരനാട്ടുകാരായ ആകെ എത്ര കുട്...
ഇരുൾപരന്ന ജീവിതത്തിൽ ഇര തേടുന്നവർ
ഭാഷയും സംസ്കാരവും അപരിചിതമായ തോട്ടം മേഖലകളിൽ എത്തിപ്പെട്ട ആയിരക്കണക്കിനു ഇതര സംസ്‌ഥാന തൊഴിലാളികളുടെ കുഞ്ഞുങ്ങൾ അതിജീവനത്തിനുള്ള പോരാട്ടത്തിലാണ്. അച്ഛനമ്മമാർ ...
ചിലങ്കയണിയാൻ കണ്ണൂർ
തെയ്യങ്ങളുടേയും തിറകളുടേയും നാട്ടിൽ കലയുടെ കളിയാട്ടത്തിനു കൊടിയുയരുകയാണ്. പത്തുവർഷങ്ങൾക്കു ശേഷമെത്തിയ സംസ്‌ഥാന സ്കൂൾ കലോത്സവത്തെ വരവേല്ക്കാനുള്ള തയാറെടുപ്പിലാണു...
നാണക്കേട്
ബെഗവൽ ഊരു എന്നാൽ പാറാവുകാരന്റെ ഗ്രാമം എന്നാണ് അർഥം. ഈ പദങ്ങളിൽ നിന്നാണ് ബംഗളൂരു എന്ന വാക്ക് ആവിർഭവിച്ചത്. ഇക്കഴിഞ്ഞ പുതുവത്സരത്തലേന്ന് കൂട്ടത്തോടെ സ്ത്രീകൾ അപമ...
സ്വന്തം സർഗാലയയിലേക്ക്
സാമൂതിരിയുടെ പടനായകൻ കുഞ്ഞാലിമരയ്ക്കാരുടെ ധീര ചരിത്രമുറങ്ങുന്ന കടത്തനാടൻ മണ്ണാണ് ഇരിങ്ങൽ. പടക്കപ്പലുകളെ നിരീക്ഷിക്കാൻ മരയ്ക്കാർ കയറി നിന്ന പാറയുടെ അവശേഷിപ്പുണ്ട...
പകുതിയോളം പട്ടിണിയിൽ
ഒരു രാജ്യത്തിന്റെ പകുതിയിലേറെയും പട്ടിണിയുടെ കരാളഹസ്തങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള കഠിനശ്രമത്തിൽ. പുതുവർഷത്തിലെ മാർച്ച് വരെയുള്ള കാലയളവിൽ നാലു മില്യണിലേറെ വരുന്...
അവർ കാത്തിരിക്കുന്നത്!
ഇടമലക്കുടിയിൽ ജനിച്ചു എന്നതുകൊണ്ടു മാത്രം തങ്ങളുടെ സുഖകരമായ ബാല്യവും കൗമാരവുമൊക്കെ ഇവിടത്തെ കുട്ടികൾക്കു നഷ്ടപ്പെടുന്നുണ്ടെങ്കിൽ തീർച്ചയായും അതിന്റെ ഉത്തരവാദിത്...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.