Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഹപ്പി ഇഡ്ഡലി ഡേ
മാർച്ച് 30. ലോക ഇഡ്ഡലി ദിനം.
കത്തിക്കാളുന്ന വിശപ്പ്. അടുക്കളയിൽനിന്ന് മണങ്ങൾ പലതും ഒഴുകിപ്പരക്കുന്നു. മേശപ്പുറത്ത് നിരത്തിയ പ്ലേറ്റുകളിൽ അമ്മ ആവി പൊങ്ങുന്ന ഇഡ്ഡലി വിളന്പി. കൂട്ടിക്കഴിക്കാൻ നാളികേരവും ചുവന്ന മുളകും ചേർത്തരച്ച് കടുകും മുളകും കറിവേപ്പിലയും വെളിച്ചെണ്ണയിൽ വറുത്തിട്ട ചട്ണിയും. അമ്മ വിളന്പിയ പൂ പോലെ മാർദ്ദവമുള്ള ഇഡ്ഡലിയും ചട്ണിയും എത്ര കഴിച്ചിരിക്കുന്നു. കാലമെത്ര കഴിഞ്ഞാലും ആ ഇഡ്ഡലിയുടെ സ്വാദു നാവിൽ നിന്നും മനസിൽ നിന്നും മായില്ല. അന്നും ഇന്നും ഇനിയെന്നും ഇഡ്ഡലിയോടുള്ള ഇഷ്ടത്തിന് കുറവു വന്നിട്ടില്ല, വരികയുമില്ല.
ഇഡ്ഡലിയും നല്ല നാളികേര ചട്ണിയും, ഇഡ്ഡലിയും എരിവുള്ള ഉള്ളിച്ചമ്മന്തിയും, ഇഡ്ഡലിയും പൊടിയും, ഇഡ്ഡലിയും ഉള്ളിസന്പാറും എല്ലാം കൊതിപിടിപ്പിക്കുന്ന കൂട്ടുകളാണ്. ഏത് പ്രായക്കാർക്കും ഏതു സമയത്തും കഴിക്കാവുന്ന ഭക്ഷണമെന്നതും ആവിയിൽ വേവുന്നതുകൊണ്ട് മറ്റു ദോഷങ്ങളൊന്നുമില്ലെന്നതും ഇഡ്ഡലിയുടെ ഡിമാന്റ് കൂട്ടുന്നു. കൊച്ചുകുട്ടികൾക്ക് ഇഡ്ഡലി കൊടുക്കുന്നത് ശരീരപുഷ്ടിക്കുത്തമമെന്ന് പണ്ടുതൊട്ടേ പറയുന്നതാണ്. ദോശയേക്കാൾ പ്രാധാന്യം ഇഡ്ഡലിക്കാണ് പലരും നൽകുന്നത്.
ദക്ഷിണേന്ത്യയിൽ ഇഡ്ഡലിക്ക് ഡിമാൻഡേറെയാണ്. കേരളത്തിലും തമിഴ്നാട്, ആന്ധ്ര, കർണാടക എന്നിവിടങ്ങളിലുമെല്ലാം ഇഡ്ഡലിക്ക് ആവശ്യക്കാരേറെ. കേരളത്തിനു പുറത്ത് പല രൂപത്തിലും ഭാവത്തിലും ഇഡ്ഡലിയെ കാണാം. ഇന്ത്യയ്ക്കു പുറത്ത് മലേഷ്യയിലും സിംഗപ്പൂരിലും ബർമയിലും ശ്രീലങ്കയിലും ഇഡ്ഡലിക്ക് ആവശ്യക്കാരുണ്ട്. ഗൾഫ് രാജ്യങ്ങളിൽ ദക്ഷിണേന്ത്യൻ വിഭവങ്ങൾ ലഭിക്കുന്ന ഹോട്ടലുകളിൽ ഇഡ്ഡലിക്ക് പ്രിയമേറെയാണ്. നാട്ടിലും മറുനാട്ടിലും കടൽകടന്നും അങ്ങിനെ ഇഡ്ഡലിപ്പെരുമ നിറയുന്നു.
ഇഡ്ഡലിയെ ഏതു രൂപത്തിൽ വേണമെങ്കിലും അണിയിച്ചൊരുക്കാം. റവ ഇഡ്ഡലി, സാന്പാർ ഇഡ്ഡലി, രസ ഇഡ്ഡലി, നെയ്യ് ഇഡ്ഡലി
എന്നിങ്ങനെ പല രൂപത്തിലും പല രുചിയിലും ഇഡ്ഡലി സുലഭമാണ്. ഇഡ്ഡലി മാത്രം വിൽക്കുന്ന കടകളും ഇന്ത്യയിലുണ്ട്. ചെറുപയറും അവിലും എല്ലാം ഇഡ്ഡലിയുടെ രൂപഭാവമാറ്റങ്ങൾക്കായി ഉപയോഗപ്പെടുത്താറുണ്ട്. തലേന്ന് ബാക്കി വന്ന ചോറ് ഇഡ്ഡലി മാവിനൊപ്പം അരച്ചു ചേർക്കുന്നത് മൃദുവായ ഇഡ്ഡലി ഉണ്ടാക്കാൻ ചെയ്യുന്ന സൂത്രപ്പണിയാണ്.
ഇഡ്ഡലിക്കൊരു ദിനം നമ്മൾ ആഘോഷിക്കാൻ തുടങ്ങിയിട്ട് അധികമൊന്നുമായിട്ടില്ല. 2015ലാണ് ഇഡ്ഡലിദിനം ആഘോഷിക്കാൻ തുടങ്ങിയത്. തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി ഹരിഭാസ്കറാണ് ഇഡ്ഡലിദിനം പ്രഖ്യാപിച്ചതും ആഘോഷിക്കാൻ തീരുമാനിച്ചതും.
പാലക്കാടൻ കാറ്റേറ്റ് രാമശേരി ഇഡ്ഡലി തിന്നാൻ പോയാലോ. ഇഡ്ഡലി ദിനത്തിൽ രാമശേരി ഇഡ്ഡലി തിന്നാതെന്ത് ആഘോഷം. സാധാരണ ഇഡ്ഡലിയല്ല രാമശേരി ഇഡ്ഡലി. മുന്നൂറ് വർഷങ്ങൾക്ക് മുന്‍പ് തമിഴ്നാട്ടിലെ കാഞ്ചീപുരത്തു നിന്നും കുടിയേറിപ്പാർത്തവരാണ് രാമശേരി ഇഡ്ഡലിയുടെ കൂട്ടും രുചിയും മലയാളക്കരയ്ക്ക് പകർന്നു നൽകിയതെന്നാണ് പറയുന്നത്. മുതലിയാർ കുടുംബത്തിലുള്ളവരാണ് ഇതുണ്ടാക്കിയത്. സാധാരണ ഇഡ്ഡലിയേക്കാൾ വലുപ്പമുള്ളതും അതേ സമയം മൃദുവുമാണ് രാമശേരി ഇഡ്ഡലി.
പാലക്കാട് ടൗണിൽ നിന്ന് പത്തുകിലോമീറ്ററോളം അകലെ എലപ്പുള്ളി കുന്നാച്ചി-പുതുശ്ശേരി റൂട്ടിലാണ് നാവിൽ കൊതിയൂറുന്ന രാമശേരി ഇഡ്ഡലി കിട്ടുന്ന രാമശേരിയെന്ന സ്ഥലം. രാമശേരി ഇഡ്ഡലിയുടെ കൂട്ട് ഇപ്പോഴും രഹസ്യമാണ്. പലരും പലയിടത്തുനിന്നുമായി കുറെയൊക്കെ വിവരങ്ങൾ ചോർത്തിയെടുത്തെങ്കിലും രാമശേരി ഇഡ്ഡലിയുടെ രുചിക്കൂട്ടിലെ രഹസ്യം ഇപ്പോഴും രഹസ്യമായി തന്നെ ഇരിക്കുന്നു. രാമശേരി ഇഡ്ഡലിയുണ്ടാക്കുന്നവരുടെ തലമുറകളിൽ നിന്ന് തലമുറകളിലേക്ക് ആ രഹസ്യം പകരും. അല്ലാതെ കൈമാറാൻ രാമശേരിക്കാർക്ക് താത്പര്യമില്ല. കേട്ടറിഞ്ഞ വാമൊഴികൾ പരിശോധിച്ചാൽ രാമശേരി ഇഡ്ഡലിക്ക് പൊന്നിയരി മാത്രമാണ് ഉപയോഗിക്കുക. പത്തുകിലോ പൊന്നി അരിയ്ക്ക് ഒന്നര കിലോ ഉഴുന്ന്എന്നതാണ് കണക്ക്. അൽപ്പം ഉലുവയും ചേർത്ത് മൂന്നും പൊടിച്ചെടുക്കണം. തലേന്നാൾതന്നെ പൊടിച്ച് അരച്ചു വെക്കും. ഇതാണ് രാമശേരി ഇഡ്ഡലി മാവിന്റെ കൂട്ട്.
അടുപ്പിൽ വെള്ളം നിറച്ച കലം വച്ച് അതിന് മുകളിൽ ഒരു തട്ട് വെക്കുന്നു. മണ്‍കലത്തിന്റെ കഴുത്ത് മാത്രം ഉപയോഗിച്ച് അതിൽ നൈലോണ്‍ നൂൽ കെട്ടിയാണ് ഈ തട്ട് ഉണ്ടാക്കുന്നത്.
ഈ തട്ടിൽ തുണി വിരിച്ച് ഇഡ്ഡലി മാവ് ഒഴിച്ച് ആവിയിൽ വേവിച്ചെടുത്താൽ രാമശ്ശേരി ഇഡ്ഡലി തയ്യാറെന്ന് പറയാം. പക്ഷെ രാമശേരിക്കാർ ഉണ്ടാക്കിയാലേ അതിനൊരു രാമശേരി ടച്ച് കൈവരുകയുള്ളു. തിളച്ചവെള്ളത്തിന് മുകളിൽ വെക്കുന്നതുകൊണ്ട് മൂന്നു മിനിറ്റിനുള്ളിൽ ഇഡ്ഡലി തയ്യാർ... ഒരേ സമയം ഒരു അടുപ്പിൽ അഞ്ചു ഇഡ്ഡലി വരെ ഉണ്ടാക്കാം. വാഴയിലയിലാണ് ഇഡ്ഡലി നൽകുക.ചൂടൻ ഇഡ്ഡലിക്കൊപ്പം കൊടുക്കുന്ന രാമശേരിയുടെ മാത്രമായ ചട്ണിപ്പൊടിയുടെ രുചി പറഞ്ഞറിയിക്കാനാവില്ല. ഇതിൽ അൽപ്പം എണ്ണകൂടി ചേർത്താൽ സ്വാദ് പിന്നെയും കൂടും.
അരി വറുത്തത്, കുരുമുളക്, ഉഴുന്ന് പൊടി, വറ്റൽ മുളക് എന്നിവ ചേർത്തുണ്ടാക്കുന്ന അധികം എരിവില്ലാത്ത ഈ ചട്ണിപ്പൊടി ഒരിക്കലെങ്കിലും കഴിക്കേണ്ടതാണ്.
വിറകടുപ്പിൽ പുളിമരത്തിന്റെ വിറക് മാത്രം ഉപയോഗിച്ച് തീ കൂട്ടിയാണ് രാമശേരി ഇഡ്ഡലി വേവിക്കുക.
ശരിക്കു പറഞ്ഞാൽ പരന്പരാഗതമായ രാമശ്ശേരി ഇഡ്ഡലിയുടെ രുചിക്കൂട്ട് ഇന്ന് അവിടെയുള്ള മൂന്നോ നാലോ കുടുംബക്കാർക്ക് മാത്രമേ വശമുള്ളൂ. അവർ മാത്രമാണ് ഇന്നും രാമശ്ശേരി ഇഡ്ഡലി പരന്പരാഗത ശൈലിയിൽ ഉണ്ടാക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പാർട്ടികൾ, കല്യാണവിരുന്നുകൾ തുടങ്ങിയ ആഘോഷങ്ങൾക്കെല്ലാം ഇപ്പോൾ രാമശേരി ഇഡ്ഡലി ഒഴിച്ചുകൂടാനാവാത്ത വിഭവമായിട്ടുണ്ട്.
ഇഡ്ഡലി ദിനം വരും വർഷങ്ങളിൽ കൂടുതൽ ഗംഭീരമായി ആഘോഷിക്കാനും ഇതിന് പ്രചാരം നൽകാനും ഇഡ്ഡലിപ്രിയർ തീരുമാനിച്ചിട്ടുണ്ട്. ഇഡ്ഡലിയുടെ ചരിത്രവും ഭൂതകാലവുമൊക്കെ കൃത്യമായ വിവരങ്ങളില്ലാതെ ചിന്നിച്ചിതറിക്കിടക്കുകയാണ്. നൂറ്റാണ്ടുകൾക്ക് മുന്‍പേ ഇഡ്ഡലി വേറെയേതോ രൂപത്തിൽ ഉണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി ഇന്ത്യയിലെത്തിയപ്പോൾ കൂടെ കൊണ്ടുവന്ന ഇന്തോനേഷ്യയുടെ പ്രിയ വിഭവമായ കേട്ളിയാണ് ഇവിടെ ഇട്ളിയും പിന്നീട് ഇഡ്ഡലിയുമായി മാറിയതെന്ന് കഥയുണ്ട്. തമിഴ്നാട്ടിൽ പതിനേഴാം നൂറ്റാണ്ടിൽ ഇഡ്ഡലിയുണ്ടായിരുന്നത്രെ. ലോകാരോഗ്യ സംഘടന ഉയർന്ന പോഷകാഹാരങ്ങളുടെ പട്ടികയിൽ ഇഡ്ഡലിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിലെ മിക്ക ഹോട്ടലുകളിലും ഇഡ്ഡലി രാവിലത്തെ പ്രധാന വിഭവമാണ്. ഇഡ്ഡലി-വട കൂട്ടുകെട്ട് സൂപ്പർഹിറ്റ് കൂട്ടുകെട്ടാണ്.
ഓണാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന തീറ്റ മത്സരങ്ങളിൽ ഇഡ്ഡലി തീറ്റമത്സരമാണ് പ്രധാനം. ബാക്കി വന്ന ഇഡ്ഡലിയെ ഉപ്പുമാവാക്കിയും കഷ്ണങ്ങളായി മുറിച്ച് കന്പിയിൽ കോർത്ത് തന്തൂരി പോലെ ചുട്ടെടുത്തും ഉപയോഗിക്കാമെന്നത് മറ്റൊരു പാചകവിധി. ഇഡ്ഡലിയിൽ വിവിധ പച്ചക്കറികൾ ചേർത്തുണ്ടാക്കുന്ന വെജിറ്റിബിൾ ഇഡ്ഡലിയും ഇപ്പോൾ തീൻമേശയിലെ വിഭവമായിട്ടുണ്ട്.
പലയിടത്തും ഇപ്പോൾ ഇഡ്ഡലിക്കടകൾ തുടങ്ങിയിട്ടുണ്ട്. വിവിധ തരം ഇഡ്ഡലികൾ കിട്ടുന്ന കടകൾ. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ഇഡ്ഡലി കഴിച്ച് വിശപ്പടക്കാൻ നിരവധിപേർ ഇവിടെ എത്തുന്നുമുണ്ട്. ഇഡ്ഡലിദിനം ഇന്നലെ തുടങ്ങിയതാണെങ്കിലും മലയാളിയടക്കമുള്ളവർ ഇഡ്ഡലി തിന്നാൻ തുടങ്ങിയിട്ട് കാലമേറെയായി. എന്നാലും ലോകത്തിലെ മറ്റെല്ലാ ദിനങ്ങളും എസ്എംഎസ് അയച്ചും കാർഡയച്ചും ഫോണ്‍ വിളിച്ചും വാട്സ് ആപ് വഴി സന്ദേശം കൈമാറിയും ആഘോഷിക്കുന്പോൾ വയറു നിറയെ ഇഡ്ഡലി കഴിച്ച് ഇഡ്ഡലി ദിനം നമുക്കാഘോഷിച്ചൂടെ!...
ഋഷി
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Latest News
രാസലഹരിയുമായി യുവാവ് പിടിയിൽ
ഗുജറാത്തിനെതിരെ ഡൽഹിക്കു ജയം
കലാശക്കൊട്ടിൽ പങ്കെടുത്തു മടങ്ങിയ തൊഴിലാളി ജീപ്പിൽനിന്ന് വീണു മരിച്ചു
യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കും, വന്പൻ ട്വിസ്റ്റ്
മോദിയും ഷായും ജീവിക്കുന്നത് അംബാനിക്കും അദാനിക്കും വേണ്ടിയെന്ന് മല്ലികാർജുൻ ഖാർഗെ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top