Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health


ട്രെൻഡ് സെറ്റർ രാഗദീപം
ആ​ഘോ​ഷ​ത്തി​ന് പൊ​തു​വേ മലയാളികൾ പ​റ​യു​ന്ന​ത് അ​ടി​ച്ചു​പൊ​ളി എ​ന്നാ​ണ്. ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും കാ​വ​ടി​യാ​ട്ട​ങ്ങ​ളു​ടെ​യും സ്വ​ന്തം നാ​ട്ടി​ൽ അ​ടി​ച്ചു​പൊ​ളി​ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ​ക്ക് ഒ​ട്ടും കു​റ​വി​ല്ല. കാ​വ​ടി​യാ​ട്ട​മെ​ന്നോ അ​ന്പു​പെ​രു​ന്നാ​ളെ​ന്നോ കേ​ട്ടാ​ൽ ബാ​ൻ​ഡ് സെ​റ്റും ഡാ​ൻ​സും മ​ന​സി​ലെ​ത്തും. ശി​ങ്കാ​രി​മേ​ള​വും നാ​സി​ക് ഡോ​ലു​മെ​ല്ലാം ജ​ന​പ്രി​യ​മാ​കു​ന്ന​തി​നു മു​ന്പേ ബാ​ൻ​ഡ് സെ​റ്റ് ഒ​രു വി​കാ​ര​മാ​ണ്. വെ​റു​തേ പാ​ട്ടു​ക​ളു​ടെ ഈ​ണം വാ​യി​ച്ചു​പോ​കു​ന്ന​ത​ല്ല ഇ​ന്നു ബാ​ൻ​ഡ് സെ​റ്റ്. സ​ന്പൂ​ർ​ണ സം​ഗീ​തം സ​മ്മാ​നി​ക്കു​ന്ന ഒ​രു ഓ​ർ​ക്ക​സ്ട്ര​യ്ക്കു തു​ല്യ​മാ​ണ​ത്.

കോഴിക്കോ​ട്ടെ തി​രു​വ​ണ്ണൂ​ർ സു​ബ്ര​ഹ്മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ ഉ​ത്സ​വ​മാ​ണ് സ്ക​ന്ദ​ഷ​ഷ്ഠി ശൂ​ര​സം​ഹാ​രം. ശൂ​ര​ന്പ​ട എ​ന്നു​പ​റ​ഞ്ഞാ​ലേ പ​ല​ർ​ക്കു​മ​റി​യൂ. ശൂ​ര​ന്പ​ട​യു​ടെ ചെ​ന്പ​ട​കൊ​ട്ടി കോ​ലം​തു​ള്ളം താ​ളം എ​ന്ന​പാ​ട്ട് ഓ​ർ​മ​വ​രു​ന്നി​ല്ലേ.. അ​തെ, തി​രു​വ​ണ്ണൂ​രി​ൽ നേ​രി​ട്ട​നു​ഭ​വി​ച്ച​റി​ഞ്ഞ ഉ​ത്സ​വാ​വേ​ശ​മാ​ണ് കൈ​ത​പ്രം ആ ​വ​രി​ക​ളി​ൽ പ​ക​ർ​ന്നു​വ​ച്ച​ത്. ഒ​രി​ക്ക​ൽ ശൂ​ര​ന്പ​ട​യു​ത്സ​വ​ത്തി​ന് തൃ​ശൂ​രി​ൽ​നി​ന്ന് ഒ​രു ബാ​ൻ​ഡ് സം​ഘ​മെ​ത്തി. തി​രു​വ​ണ്ണൂ​രി​ൽ അ​ന്ന് കൈ​ത​പ്ര​വു​മു​ണ്ട്. ദേ​വ​സ​ഭാ​ത​ല​വും ഹ​രി​മു​ര​ളീ​ര​വ​വു​മൊ​ക്കെ അ​തി​ഗം​ഭീ​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ബാ​ൻ​ഡ്. കേ​ട്ടു​ക​ഴി​ഞ്ഞ​പ്പോ​ൾ കൈ​ത​പ്രം ബാ​ൻ​ഡു​കാ​രോ​ട് വി​സ്മ​യ​ത്തോ​ടെ ചോ​ദി​ച്ചു: ""ഇ​ങ്ങ​നെ​യൊ​ക്കെ ബാ​ൻ​ഡി​ൽ വാ​യി​ക്കാ​ൻ പ​റ്റു​മോ!.. ശ്രു​തി​യും താ​ള​വു​മൊ​ക്കെ ഇ​ത്ര കൃ​ത്യ​മാ​യി നി​ങ്ങ​ളി​തെ​ങ്ങ​നെ ചെ​യ്യു​ന്നു''... അ​ഭി​മാ​ന​വും സ​ന്തോ​വും​കൊ​ണ്ട് ബാ​ൻ​ഡ് അം​ഗ​ങ്ങ​ളു​ടെ നെ​ഞ്ചു​നി​റ​ഞ്ഞു.

ആ ​സം​ഭ​വം ഓ​ർ​ത്ത് ബാ​ൻ​ഡ് അം​ഗ​ങ്ങ​ൾ പ​റ​യു​ന്നു: സം​ഗീ​തം ഒ​ഴു​കി​പ്പ​ര​ക്കു​ന്ന സ്ഥ​ല​മാ​ണ് തി​രു​വ​ണ്ണൂ​ർ. ന​മ്മ​ൾ വാ​യി​ക്കു​ന്ന​തി​ൽ ഒ​രു സ്വ​രം സ്ഥാ​നം​തെ​റ്റി​യാ​ൽ അ​വി​ട​ത്തെ കു​ട്ടി​ക​ൾ​പോ​ലും ക​ണ്ടു​പി​ടി​ക്കും. അ​വി​ടെ​വ​ച്ച് കി​ട്ടി​യ അ​ഭി​ന​ന്ദ​നം ഒ​രു​കാ​ല​ത്തും മ​റ​ക്കി​ല്ല...
അ​തേ ബാ​ൻ​ഡ് സം​ഘ​ത്തി​നാ​ണ് ഇ​ന്ന് ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​ന്പാ​ടും ഏ​റ്റ​വും​കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള​ത് രാ​ഗ​ദീ​പം മു​ണ്ട​ത്തി​ക്കോ​ട്. ഫേ​സ്ബു​ക്കി​ലും യു​ട്യൂ​ബി​ലും ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം. യു​ട്യൂ​ബി​ൽ രാ​ഗ​ദീ​പ​ത്തി​ന്‍റെ പ്ര​ക​ട​ന​മ​ട​ങ്ങു​ന്ന വീ​ഡി​യോ​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​നു ത​വ​ണ പ്ലേ ​ചെ​യ്യ​പ്പെ​ടു​ന്നു. ക​മ​ന്‍റു​ക​ളി​ൽ ആ​രാ​ധ​ക​ർ പ​റ​യു​ന്നു ഞ​ങ്ങ​ളു​ടെ രാ​ഗ​ദീ​പ​ത്തെ വെ​ല്ലാ​ൻ വേ​റാ​രു​മി​ല്ല. രാ​ഗ​ദീ​പ​ത്തി​ന്‍റെ ഒ​ഴി​വു​നോ​ക്കി​യാ​ണ് ത​മി​ഴ്നാ​ട്ടി​ൽ ചി​ല​ർ വി​വാ​ഹ​ങ്ങ​ള​ട​ക്ക​മു​ള്ള ച​ട​ങ്ങു​ക​ളു​ടെ തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​തെ​ന്നു​പ​റ​ഞ്ഞാ​ൽ അ​തി​ൽ ഒ​ട്ടു​മി​ല്ല അ​തി​ശ​യോ​ക്തി. അ​വി​ടെ​നി​ന്ന് സാ​ക്ഷാ​ൽ ഗം​ഗൈ അ​മ​ര​ൻ​പോ​ലും ഫോ​ണി​ൽ വി​ളി​ച്ച് അ​ഭി​ന​ന്ദി​ച്ചു: നി​ങ്ങ​ൾ കൊ​ള്ളാം!!

ചെ​റു​പ്പം​മു​ത​ൽ​ക്കേ വി​ര​ലു​ക​ളി​ലും മ​ന​സി​ലും താ​ളം നി​റ​ച്ചു​ന​ട​ന്ന​യാ​ളാ​ണ് തൃ​ശൂ​ർ കു​ന്നം​കു​ളം പ​ഴ​ഞ്ഞി സ്വ​ദേ​ശി വ​ത്സ​ൻ എ​ന്ന വ​ത്സ​രാ​ജ്. കോ​ള​ജ്കാ​ലം ക​ഴി​ഞ്ഞ​തോ​ടെ ഗാ​ന​മേ​ള​ക​ളി​ൽ ഡ്ര​മ്മ​റാ​യി പോ​യി​ത്തു​ട​ങ്ങി. അ​പ്ര​തീ​ക്ഷി​ത​മാ​യാ​ണ് ഒ​രു സു​ഹൃ​ത്തു​വ​ഴി ചാ​ല​ക്കു​ടി​യി​ലെ ബാ​ൻ​ഡ് സം​ഘ​ത്തി​ലെ​ത്തി​യ​ത്. ക്ര​മേ​ണ ആ ​ബാ​ൻ​ഡി​ന്‍റെ ഏ​കോ​പ​നം വ​ത്സ​ന്‍റെ ചു​മ​ലി​ലാ​യി. പി​ന്നീ​ട് വേ​റെ​യും ബാ​ൻ​ഡു​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. അ​ങ്ങ​നെ​യി​രി​ക്കെ​യാ​ണ് തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട്ടു​ള്ള രാ​ഗ​ദീ​പം എ​ന്ന ബാ​ൻ​ഡ് വി​ൽ​ക്കാ​നു​ണ്ട് എ​ന്ന​റി​ഞ്ഞ​ത്. അ​ന്ന് ശ​രാ​ശ​രി നി​ല​വാ​ര​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സം​ഘ​മാ​ണ് അ​താ​യ​ത് 21 കൊ​ല്ലം മു​ന്പ്. അ​ങ്ങ​നെ ര​ണ്ടും​ക​ല്പി​ച്ച് വ​ത്സ​ൻ ആ ​ബാ​ൻ​ഡ് വാ​ങ്ങി. മി​ക​ച്ച ക​ലാ​കാ​രന്മാ​രെ​യും ഉ​പ​ക​ര​ണ​ങ്ങ​ളും വ​ത്സ​ൻ രാ​ഗ​ദീ​പ​ത്തി​ൽ കൊ​ണ്ടു​വ​ന്നു. പ​തി​യെ രാ​ഗ​ദീ​പം മു​ണ്ട​ത്തി​ക്കോ​ട് പേ​രു​കേ​ൾ​പ്പി​ച്ചു​തു​ട​ങ്ങി.

ഇ​ട​ക്കാ​ല​ത്ത് ഒ​രു ബാ​ൻ​ഡി​ൽ വ​ത്സ​നോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബാ​ൻ​ഡ് മാ​സ്റ്റ​ർ മാ​ത്യൂ​സ് എ​ന്ന അ​ഗ​സ്റ്റി​ൻ​കൂ​ടി എ​ത്തി​യ​തോ​ടെ രാ​ഗ​ദീ​പം മി​ന്നി​ത്തി​ള​ങ്ങി. ക്ലാർനറ്റ് വാ​യ​ന​ക്കാ​രി​ൽ അ​ഗ്ര​ഗ​ണ്യ​നാ​ണ് മാ​ത്യൂ​സ്. ഓ​ർ​ക്ക​സ്ട്ര​ക​ളി​ലും ബാ​ൻ​ഡു​ക​ളി​ലു​മാ​യി പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​രി​ച​യം. ര​ണ്ടാ​യി​ര​ത്തോ​ളം നാ​ടോ​ടി​നൃ​ത്ത ഗാ​ന​ങ്ങ​ൾ​ക്കു ക്ലാർനറ്റ് വാ​യി​ച്ചി​ട്ടു​ണ്ട് അ​ദ്ദേ​ഹം. ബാ​ൻ​ഡ് വാ​ദ്യം കാ​സ​റ്റു​ക​ളാ​യും പു​റ​ത്തി​റ​ക്കി. ഇ​പ്പോ​ൾ മ്യൂ​സി​ക് ഫ്യൂ​ഷ​നു​ക​ൾ​ക്ക് സാ​ക്സ​ഫോ​ണും വാ​യി​ക്കു​ന്നു.

ഏ​ഴു ക്ലാർന​റ്റു​ക​ൾ, പ​ത്തു ട്ര​ന്പ​റ്റു​ക​ൾ, ര​ണ്ട് എ​ഫോ​ണി​യം, മൂ​ന്നു സൈ​ഡ് ഡ്രം​സ്, ര​ണ്ടു ബേ​സ് ഡ്രം​സ്, ഒ​ന്നു​വീ​തം റോ​ട്ടോ ഡ്രം, ​ത​കി​ൽ എ​ന്നി​ങ്ങ​നെ 26 ക​ലാ​കാ​രന്മാ​രാ​ണ് ഇ​പ്പോ​ൾ രാ​ഗ​ദീ​പം ബാ​ൻ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പാ​ട്ടു​ക​ളു​ടെ നൊ​ട്ടേ​ഷ​ൻ ഒ​രു​ക്കി ഓ​രോ​രു​ത്ത​രും വാ​യി​ക്കേ​ണ്ട സം​ഗീ​ത ഭാ​ഗ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ന്ന​ത് ബാ​ൻ​ഡ് മാ​സ്റ്റ​ർ എ​ന്ന നി​ല​യി​ൽ മാ​ത്യൂ​സ് ആ​ണ്. സം​ഘാം​ഗ​ങ്ങ​ളി​ൽ പ​ല​ർ​ക്കും വെ​സ്റ്റേ​ണ്‍ രീ​തി​യി​ലു​ള്ള നൊ​ട്ടേ​ഷ​ൻ പ​രി​ച​യ​മി​ല്ല. അ​തു​കൊ​ണ്ട് അ​വ​ർ​ക്കു മ​ന​സി​ലാ​കു​ന്ന വി​ധ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ സ്വ​ര​ങ്ങ​ൾ എ​ഴു​തി ന​ൽ​കു​ന്ന​താ​ണ് രീ​തി. ആ​ഴ്ച​യി​ൽ ര​ണ്ടു ദി​വ​സം എ​ല്ലാ​വ​രും ചേ​ർ​ന്നു​ള്ള പ​രി​ശീ​ല​നം മു​ട​ക്കാ​റി​ല്ല. ഓ​രോ​ര​ത്ത​രും സ്വ​ന്തം ഭാ​ഗം കാ​ണാ​തെ പ​ഠി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഗാ​ന​മേ​ള​ക​ളി​ലേ​തു​പോ​ലെ നൊ​ട്ടേ​ഷ​ൻ മു​ന്നി​ൽ​വ​ച്ച് വാ​യി​ക്കു​ക സാ​ധ്യ​മാ​കി​ല്ല​ല്ലോ. കൗ​ണ്ട​റു​ക​ൾ വാ​യി​ക്കാ​ൻ മൂ​ന്നു ക്ലാർന​റ്റ്, കോ​ർ​ഡു​ക​ൾ​ക്ക് മൂ​ന്നു ട്ര​ന്പ​റ്റ്, ബേ​സ് ഗി​റ്റാ​ർ ഭാ​ഗ​ത്തി​ന് എ​ഫോ​ണി​യം, ബാ​ക്കി​യെ​ല്ലാ​വ​രും ചേ​ർ​ന്ന് ലീ​ഡ് എ​ന്നി​ങ്ങ​നെ​യാ​ണ് പാ​ട്ടു​ക​ൾ വാ​യി​ക്കു​ക. വെ​റു​തേ പാ​ട്ടി​ന്‍റെ ഈ​ണം വാ​യി​ച്ചു​പോ​കു​ക എ​ന്ന​തി​ൽ​നി​ന്ന് കോ​ർ​ഡു​ക​ളും ബേ​സു​മെ​ല്ലാം ചേ​ർ​ത്ത് ബാൻഡ് വാദ്യത്തെ സ​മ​ഗ്ര​മാ​ക്കി​യ​വ​രി​ൽ പ്ര​ധാ​നി​യാ​ണ് മാ​ത്യൂ​സ്. പി​ന്നീ​ട​ത് മി​ക്ക സം​ഘ​ങ്ങ​ളും അ​നു​ക​രി​ച്ചു​തു​ട​ങ്ങി.

ഒ​രി​ട​ത്തു​നി​ന്ന് അ​ന​ങ്ങാ​തെ കൊ​ട്ടി​യി​രു​ന്ന സൈ​ഡ് ഡ്ര​മ്മി​നെ ആ​രാ​ധ​ക​രു​ടെ ഭാ​ഷ​യി​ൽ അ​ടി​പൊ​ളി​യാ​ക്കി​യ​ത് വ​ത്സ​നാ​ണ്. ഉ​ത്സ​വ​വേ​ദി​ക​ളി​ലെ ഡാ​ൻ​സ് പ്രേ​മി​ക​ളു​ടെ ചു​വ​ടു​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന​ത് ഇ​പ്പോ​ൾ വ​ത്സ​ന്‍റെ വി​ര​ലു​ക​ളാ​ണ്. മാ​ത്യൂ​സി​ന്‍റെ അ​ഭി​പ്രാ​യ​ത്തി​ൽ സൈ​ഡ് ഡ്ര​മ്മി​ന് അ​ന​ക്കം​വ​യ്പ്പി​ക്കു​ക​യാ​യി​രു​ന്നു വ​ത്സ​ൻ. ബാ​ൻ​ഡി​ലെ ഒ​രു ട്രെ​ൻ​ഡി​ന്‍റെ പേ​രാ​ണ് ഇ​ന്ന് വ​ത്സ​ൻ എ​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​നം മാ​ത്രം ഉ​ൾ​പ്പെ​ടു​ന്ന വീ​ഡി​യോ​ക​ൾ​ യു​ട്യൂ​ബി​ലു​ണ്ട്. ആ​രാ​ധ​ക​ർ ഓ​രോ​ന്നും ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.
സൈ​ഡ് ഡ്ര​മ്മ​ർ​മാ​രാ​യ ശി​വ​ൻ, സു​ധീ​ഷ്, ട്ര​ന്പ​റ്റ് വാ​യി​ക്കു​ന്ന ജോ​ണ്‍​സ​ണ്‍, മ​ണി​ക​ണ്ഠ​ൻ, ക്ലാർന​റ്റ് വാ​യി​ക്കു​ന്ന ര​വി, കൃ​ഷ്ണ​കു​മാ​ർ, ബാ​ബു തു​ട​ങ്ങി​യ​വ​രും രാ​ഗ​ദീ​പ​ത്തി​ന്‍റെ തി​ള​ങ്ങു​ന്ന താ​ര​ങ്ങ​ളാ​ണ്. ഈ ​ക​ലാ​കാ​രന്മാ​രി​ൽ പ​ല​രും പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​രു​ടെ ഓ​ർ​ക്ക​സ്ട്ര​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്നു.

പാ​ട്ടു​പ്രേ​മി​ക​ൾ​ക്ക് പൂ​മ​ര​മെ​ന്നോ പാ​മ​ര​മെ​ന്നോ ഭേ​ദ​മി​ല്ല. ഡാ​ൻ​സ് ന​ന്പ​റു​ക​ൾ മാ​ത്ര​മ​ല്ല അ​വ​ർ​ക്കു​വേ​ണ്ട​ത്. ഇ​ള​മൈ ഇ​തോ കേ​ട്ട കാ​തു​ക​ൾ​ത​ന്നെ തൊ​ട്ട​ടു​ത്ത​നി​മി​ഷം സം​ഗീ​ത​മേ അ​മ​ര സ​ല്ലാ​പ​മേ കേ​ൾ​ക്കാ​ൻ കൊ​തി​ക്കും. രാ​ഗ​ദീ​പ​ത്തി​ന്‍റെ സൂ​പ്പ​ർ ഹി​റ്റു​ക​ളി​ലൊ​ന്നാ​ണ് സ​ർ​ഗ​ത്തി​ലെ സം​ഗീ​ത​മേ എ​ന്ന പാ​ട്ട്. ഒ​ന്നു ക​ണ്ണ​ട​ച്ചു​നി​ന്നുകേട്ടാ​ൽ സ്റ്റു​ഡി​യോ​യി​ൽ റെ​ക്കോ​ർ​ഡ് ചെ​യ്ത​താ​ണോ ഇ​ത് എ​ന്നു തോ​ന്നി​പ്പോ​കും. ഏ​തെ​ങ്കി​ലും ഒ​രു​പ​ക​ര​ണം​കൊ​ണ്ട് ഒ​രു ക​ര​ട് പാ​ട്ടി​ലു​ണ്ടെ​ങ്കി​ൽ അ​ത് ഞ​ങ്ങ​ൾ വാ​യി​ക്കും എ​ന്നാ​ണ് മാ​ത്യൂ​സ് പ​റ​യു​ന്ന​ത്. അ​ത് വെ​റും അ​വ​കാ​ശ​വാ​ദ​മ​ല്ലെ​ന്ന് ആ​രാ​ധ​ക​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു​മു​ണ്ട്.

രാ​മ​ക​ഥാ ഗാ​ന​ല​യം, അം​ഗോ​പാം​ഗം, ഇ​ന്നെ​നി​ക്ക് പൊ​ട്ടു​കു​ത്താ​ൻ, ശ​ങ്ക​രാ, ന​ക്ഷ​ത്ര​ദീ​പ​ങ്ങ​ൾ, രാ​ഗം താ​നം പ​ല്ല​വി തു​ട​ങ്ങി അ​ർ​ധ ശാ​സ്ത്രീ​യ ഗാ​ന​ങ്ങ​ളു​ടെ വ​ലി​യൊ​രു നി​ര അ​തേ സൂ​ക്ഷ്മ​ത​യോ​ടെ രാ​ഗ​ദീ​പ​ത്തി​ന്‍റെ താ​ര​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കും.

ഏ​താ​ണ്ട് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞ​തേ​യു​ള്ളൂ ചെ​യി​ൻ സോം​ഗ് രീ​തി അ​വ​ത​രി​പ്പി​ച്ചി​ട്ട്. അ​തും മാ​ത്യൂ​സ് മാ​ഷി​ന്‍റെ ആ​ശ​യ​മാ​ണ്. ഡി ​മൈ​ന​റി​ൽ തു​ട​ങ്ങു​ന്ന ഇ​രു​പ​തോ​ളം പാ​ട്ടു​ക​ളാ​ണ് മെ​ഡ് ലേയാ​യി വാ​യി​ക്കു​ക. പാ​ട്ടു​ക​ൾ അ​യ​ത്ന​ല​ളി​ത​മാ​യി ഒ​ന്നി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് ഒ​ഴു​കും. ദേ​ശ് രാ​ഗ​ത്തി​ൽ ഒ​രു ശ​ക​ലം വാ​യി​ച്ച് അ​വ​സാ​നി​പ്പി​ക്കും. ശേ​ഷം കൈ​യ​ടി​ക​ളു​ടെ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടെ​യും പൂ​ര​മാ​കും. ചെ​യി​ൻ സോം​ഗും ഇ​പ്പോ​ൾ മ​റ്റു ബാ​ൻ​ഡു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

കു​റ​ച്ചു​നാ​ൾ മു​ന്പ് വ​ത്സ​നെ സി​നി​മാ​ക്കാ​ർ വി​ളി​ച്ചു. അ​വ​രു​ടെ പ​ട​ത്തി​ൽ ബാ​ൻ​ഡ് സെ​റ്റു വേ​ണം. കേ​ട്ട​പ്പോ​ൾ വ​ലി​യ കാ​ര്യ​മാ​യൊ​ന്നും തോ​ന്നി​യി​ല്ല. അ​വ​ർ​ക്ക് ലൈ​വ് റെ​ക്കോ​ർ​ഡിം​ഗ് ആ​ണു വേ​ണ്ട​ത്. ക​ണ്ട​ശാം​ക​ട​വി​ൽ ന​ട​ന്ന ഒ​രു പ​രി​പാ​ടി ക​മ്മി​റ്റി​ക്കാ​രു​ടെ സ​മ്മ​ത​ത്തോ​ടെ റെ​ക്കോ​ർ​ഡ് ചെ​യ്യാ​ൻ സ​ഹ​ക​രി​ച്ചു. ബ​ഹ​ള​ങ്ങ​ൾ ഒ​ഴി​വാ​കാ​ൻ ഒ​രു വ​ശ​ത്തേ​ക്കു മാ​റി​നി​ന്നാ​ണ് റെ​ക്കോ​ർ​ഡിം​ഗ് ന​ട​ത്തി​യ​ത്. നാ​ലു പാ​ട്ടു​ക​ൾ എ​ടു​ത്തു. അ​ന്നു വാ​യി​ച്ച ഇ​ള​മൈ ഇ​തോ ഇ​തോ എ​ന്ന പാ​ട്ടാ​ണ് സി​നി​മ​യി​ൽ വ​ന്ന​ത്. ചി​ത്രം വേ​റൊ​ന്നു​മ​ല്ല, അ​ങ്ക​മാ​ലി ഡ​യ​റീ​സ്. അ​ന്പു പെ​രു​ന്നാ​ളും ബാ​ൻ​ഡും അ​ങ്ക​മാ​ലി ഡ​യ​റീ​സി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​മാ​ണ്.

സി​നി​മ​യു​ടെ റി​ലീ​സ് ദി​വ​സം അ​ങ്ക​മാ​ലി​യി​ലെ​ത്തി പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ൻ സി​നി​മാ​ക്കാ​ർ വീ​ണ്ടും വി​ളി​ച്ചെ​ങ്കി​ലും മു​ൻ​കൂ​ട്ടി ഏ​റ്റ മ​റ്റൊ​ന്നു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ പോ​കാ​നാ​യി​ല്ല. സി​നി​മ ഇ​തു​വ​രെ കാ​ണാ​നും പ​റ്റി​യി​ല്ലെ​ന്ന് വ​ത്സ​നും മാ​ത്യൂ​സും പ​റ​ഞ്ഞു.
രാ​വെ​ന്നോ പ​ക​ലെ​ന്നോ ഇ​ല്ലാ​തെ, പ​ല​പ്പോ​ഴും ഒ​ന്നി​രി​ക്കാ​ൻ പോ​ലു​മാ​വാ​തെ സം​ഗീ​തം ശ്വാ​സ​ത്തി​ൽ കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ് ബാ​ൻ​ഡ് സം​ഘ​ങ്ങ​ൾ. ക​ടു​ത്ത അ​ധ്വാ​ന​മു​ള്ള, ശ​രീ​രം ത​ള​ർ​ത്തു​ന്ന പ്ര​വൃ​ത്തി​യാ​ണ് പ​ല ഉ​പ​ക​ര​ണ​ങ്ങ​ളും വാ​യി​ക്ക​ൽ. എ​ന്നാ​ൽ കേ​ൾ​വി​ക്കാ​ർ ന​ല്ല​തു പ​റ​യു​ന്പോ​ൾ, പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്പോ​ൾ, ആ​ർ​ത്തു​വി​ളി​ക്കു​ന്പോ​ൾ ഈ ​ക​ലാ​കാ​രന്മാ​ർ ഒ​രു പാ​ട്ടി​ൽ​നി​ന്ന് അ​ടു​ത്ത​തി​ലേ​ക്കു ചു​വ​ടു​വ​യ്ക്കും.., ക്ഷീ​ണം മ​റ​ക്കും...
പ​റ​ഞ്ഞ​വ​സാ​നി​പ്പി​ക്കു​ന്പോ​ൾ മാ​ത്യൂ​സ് മാ​ഷ് സാ​ക്സ​ഫോ​ണ്‍ കൈ​യി​ലെ​ടു​ത്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്വാ​സം അ​ഞ്ജ​ലീ അ​ഞ്ജ​ലീ പു​ഷ്പാ​ഞ്ജ​ലി എ​ന്ന ഈ​ണ​ത്തി​ലാ​ണ് പു​റ​ത്തു​വ​ന്ന​ത്. കൂ​ടു​ത​ൽ പു​തു​മ​ക​ളി​ലേ​ക്കു​ള്ള തി​രി​നാ​ള​മാ​ണ് ആ ​സാ​ക്സ​ഫോ​ണ്‍ നാ​ദം.

വി.ആർ. ഹരിപ്രസാദ്

മം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​ക്ക്
മം​ഗ​ളൂ​രു റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​റി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ന്ന​ത് 9 ല​ക്ഷം രൂ​പ. തെ​ളി​വു​ക​ൾ ഇ​ല്ലാ​തെ തൃ​ശ്ശി​നാ​പ്പ​ള്ളി റാം​ജി​ന​...
ക​ളി​ചി​രി​യോ​ടെ ക​യ​റിച്ചെല്ലാം ഈ പോലീസ് സ്റ്റേഷനിലേക്ക്
കൊ​ച്ചി: തെ​ല്ലും ആ​ശ​ങ്ക​വേ​ണ്ടാ...​ഇ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ന്നെ. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു കു​ട്ടി​ക​ള്‍ ക​ളി​ച്ചു​ചി​രി​ച്ചു ന​ട​ക്കു​ക​യു...
എ​ൻ​വ​ഴി ത​നി വ​ഴി
വ​രാം, ഉ​ട​നെ വ​രാം, വ​രാ​തി​രി​ക്കി​ല്ല തു​ട​ങ്ങി​യ സൂ​ച​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ൽ​കി വ​ർ​ഷ​ങ്ങ​ളാ‍​യി കൊ​തി​പ്പി​ക്കു​ന്ന ആ​ളെ എ​ന്തു​പേ​രി​ട്ട് വി​ളി​ക്കാം?....
മ​ല​ബാ​റി​ലെ "മാ​യാ​ബ​സാ​ർ’
മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്്. ഇതരജി​ല്ല​ക​ളി​ൽനി​ന്നു​പോ​ലും ഇ​വി​ടെ എ​ത്തു​ന്ന ഒ​രു​സ്ഥ​ല​മു​ണ്ട്. റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു...
കൊച്ചി ലഹരിയിലാണ്
അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​ണ് ഇ​തു​വ​രെ വി​വി​ധ​ത​രം ല​ഹ​രി വ​സ്...
അരുതേ...ഹോണ്‍ അരുതേ....
അ​മി​ത​ശ​ബ്ദ​ത്തി​ല്‍ ഹോ​ണ​ടി​ച്ച് നി​ര​ത്തു​ക​ളി​ല്‍ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു...
റാ​ണി​പു​രം വി​ളി​ക്കു​ന്നു
സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​വു​ക​യാ​ണ് റാ​ണി​പു​രം. ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ...
ഗോദ കിടുക്കും തിമിർക്കും പൊളിക്കും
സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കേ മ​ന​സി​ലൂ​ടെ പാ​ളി​​യ​ത് അ​ത്ര​യും ബേ​സി​ലി​ന്‍റെ സം​സാ​ര രീ​തി​യെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ളാ​യി​രു​ന്നു. എ​ന്തൊ​രു ആ​വേ​ശ​മാ​ണ്...
പ്രകാശം പരത്തുന്ന പാട്ടുകാരി
പ​ഞ്ചാ​ബി​ലെ അ​മൃ​ത‌്സ​റി​ന് സ​മീ​പ​മു​ള്ള ഒ​രു ചെ​റി​യ ഗ്രാ​മം. ചു​വ​ന്ന പൊ​ടി​മ​ണ്ണി​ന്‍റെ സു​ഖ​മു​ള്ള മ​ണ​മു​ള്ള ഗ്രാ​മം. അ​ത്ര​വ​ലു​ത​ല്ലാ​ത്ത ക​ട​ക​ൾ. റോ​ഡ...
അപകടങ്ങളും സ്വര്‍ണക്കടത്തും, പറന്നുയരാനാകാതെ കരിപ്പൂര്‍
അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തെ അ​ട​ച്ചു​പൂ​ട്ട​ലി​ലേ​ക്ക് ന​യി​ക്കു​ക​യാ​ണോ...‍? ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​...
ആ​ശു​പ​ത്രി​ സി​നി​മ​ക​ൾ തേ​ടി ഒ​രു റൗ​ണ്ട്സ്...
മ​രു​ന്നി​ന്‍റെ മ​ണ​മു​ള്ള കാ​റ്റാ​ണ് ആ​ശു​പ​ത്രി​ക്ക്. മ​ല​യാ​ള സി​നി​മ​യി​ൽ ആ ​മ​ണ​വും പേ​റി കാ​റ്റു​വീ​ശാ​ൻ തു​ട​ങ്ങി​യി​ട്ട് കാ​ല​മേ​റെ​യാ​യി. ബ്ലാ​ക്ക് ആ​ൻ...
ബഹിരാകാശത്തെ റിക്കാർഡ് തിളക്കം
സ്ത്രീ സമത്വത്തിന്‍റെയും സ്ത്രീശാക്തീകരണത്തിന്‍റെയും ഇന്നത്തെ കാലത്തും വനിതകൾ അപൂർവമായി മാത്രം കടന്നുവരുന്ന ഒരു മേഖലയാണ് ബഹിരാകാശ ഗവേഷണം. ഈ മേഖല‍യിൽ നിരവധി റി...
കാ​ലം കാത്തുവ​​ച്ച ര​ണ്ടാമൂ​ഴം
സ​മ​യം അ​നു​വ​ദി​ച്ചു ത​ന്ന കാ​ല​ത്തി​ന്‍റെ ദ​യ​യ്ക്കു ന​ന്ദി... ​എ​ന്ന് ര​ണ്ടാമൂ​ഴ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ എം.​ടി.​വാ​സു​ദേ​വ​ൻ​നാ​യ​ർ കു​റി​ച്ചി​ട്ടി​ട്ടു​...
ബോണക്കാട്ടെ പ്രേതബംഗ്ലാവ്
കൂ​രി​രി​ട്ടു​ള്ള രാ​ത്രി​യി​ൽ വെ​ള്ള​സാ​രി​യു​മു​ടു​ത്ത് വി​കൃ​ത​മാ​യ മു​ഖ​ത്തോ​ടെ ഇ​ര​ക​ളു​ടെ ര​ക്തം കു​ടി​ക്കാ​ൻ ന​ട​ക്കു​ന്ന പ്രേ​ത​ങ്ങ​ളു​ടെ ക​ഥ​കേ​ൾ​ക്കാ...
സംഗീതലോകത്തെ യുവവിസ്മയം
സി​നി​മ​യ്ക്കു വേ​ണ്ടി ആ​ദ്യ​മാ​യി സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത ഗാ​നം ഗാ​ന​ഗ​ന്ധ​ർ​വ​നെ കൊ​ണ്ടു ആ​ല​പി​പ്പി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ സം​ഗീ​ത സം​വി​ധാ​യ​ക​ൻ...
ക​ണി​കാ​ണും നേ​രം
""ക​ണി​കാ​ണും​നേ​രം ക​മ​ല​നേ​ത്ര​ന്‍റെ
നി​റ​മേ​റും മ​ഞ്ഞ​തു​കി​ൽ ചാ​ർ​ത്തി
ക​ന​ക​ക്കി​ങ്ങി​ണി വ​ള​ക​ൾ മോ​തി​രം
അ​ണി​ഞ്ഞു​കാ​ണേ​ണം ഭ​ഗ​വാ​നേ’’
<...
പാ​രമ്പര്യ​ത്ത​നി​മ​യി​ൽ പെ​സ​ഹാ ഭ​ക്ഷ​ണം
മാ​ർ​ത്തോ​മ്മാ ന​സ്രാ​ണി​ക​ൾ പെ​സ​ഹാ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ഭ​വ​ന​ങ്ങ​ളി​ൽ ന​ട​ത്തു​ന്ന ഒ​രു പ്ര​ധാ​ന വി​ശ്വാ​സ ആ​ച​ര​ണ​മാ​ണു പെ​സ​ഹാ ഭ​ക്ഷ​ണം അ​ഥ​വാ പെ​സ​ഹ...
മലയാളം പറയുന്ന ബാഹുബലി
ബാ​ഹു​ബ​ലി​യു​ടെ ര​ണ്ടാം വ​ര​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ് സി​നി​മാ​ലോ​കം. ഇ​തു​വ​രെ ഇ​ന്ത്യ​ൻ സി​നി​മ കാ​ണാ​ത്ത ത​ര​ത്തി​ലു​ള്ള ഗ്രാ​ഫി​ക്സു​ക​ളും വി​ഷ്വ​ൽ ...
ട്രെൻഡ് സെറ്റർ രാഗദീപം
ആ​ഘോ​ഷ​ത്തി​ന് പൊ​തു​വേ മലയാളികൾ പ​റ​യു​ന്ന​ത് അ​ടി​ച്ചു​പൊ​ളി എ​ന്നാ​ണ്. ഉ​ത്സ​വ​ങ്ങ​ളു​ടെ​യും പെ​രു​ന്നാ​ളു​ക​ളു​ടെ​യും കാ​വ​ടി​യാ​ട്ട​ങ്ങ​ളു​ടെ​യും സ്വ​ന്...
പെട്ടിയിലെ രഹസ്യം
അ​ന്ന​ത്തെ രാ​ത്രി ആ ​ഓ​ട്ടോ ഡ്രൈ​വ​റെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഭീ​തി​ജ​ന​ക​മാ​ണ്... ഇ​പ്പോ​ഴും... വീ​ട്ടി​ലേ​ക്ക് ഓ​ട്ടോ​റി​ക്ഷ​യു​മാ​യി മ​ട​ങ്ങു​ന്പോ​ഴ...
ഹപ്പി ഇഡ്ഡലി ഡേ
മാർച്ച് 30. ലോക ഇഡ്ഡലി ദിനം.

ക​ത്തി​ക്കാ​ളു​ന്ന വി​ശ​പ്പ്. അ​ടു​ക്ക​ള​യി​ൽനി​ന്ന് മ​ണ​ങ്ങ​ൾ പ​ല​തും ഒ​ഴു​കി​പ്പ​ര​ക്കു​ന്നു. മേ​ശ​പ്പു​റ​ത്ത...
ഭോപ്പാലില്‍ കണ്ണീര്‍ തോരുന്നില്ല
ഭോ​പ്പാ​ൽ മ​ഹാ​ദു​ര​ന്ത​ത്തി​ലെ ഇ​ര​ക​ൾ നീ​തി തേ​ടി വീ​ണ്ടും കോ​ട​തി​യി​ലേ​ക്ക്. സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ന​ഷ്ട​പ​രി​ഹാ​ര​വും ആ​നു​കൂ​ല്യ​ങ്ങ​ളും നി​ഷേ​ധി​ക...
ഉണങ്ങാത്ത മുറിവുകള്‍
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 3

തലസ്ഥാനജില്ലയിലെ യു​വ​തി​യാ​യ ഒ​രു അ​മ്മ​യു​ടെ ജീ​വി​ത​ക​ഥ ഇ​താ. അവർക്ക് ര​ണ്ട് പെ​ണ്‍​കു​ഞ്ഞു​ങ്ങ​ള...
പ്രതികരിക്കാന്‍ കഴിയാതെ
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍ 2

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ മ​ല​യി​ൻ​കീ​ഴിൽ നടന്ന പീ​ഡ​നം​ത​ന്നെ​യെ​ടു​ക്കാം. രോ​ഗ​ബാ​ധി​ത​നാ​യ...
വീട്ടകങ്ങളില്‍ വേട്ടയാടപ്പെടുന്നവര്‍....
കേ​ര​ള​ത്തി​ൽ ഏ​റെ വി​വാ​ദ​ങ്ങ​ൾ സൃ​ഷ്ടി​ച്ച കു​ണ്ട​റ പീ​ഡ​ന​ക്കേ​സി​ന്‍റെ ചു​രു​ളും ഇ​പ്പോ​ൾ അ​ഴി​ഞ്ഞി​രി​ക്കു​ന്നു. പ​ത്തു വ​യ​സു​കാ​രി​യു​ടെ ശ​രീ​ര​ത്തെ ക്...
നിലവിളിയായി വാളയാര്‍
വാ​ള​യാ​ർ എ​ന്നു​കേ​ൾ​ക്കു​ന്പോ​ൾ ആ​ദ്യം ഓ​ർ​മ​വ​രി​ക, അ​തി​ർ​ത്തി ചെ​ക്കു​പോ​സ്റ്റി​ലെ ക​ള്ള​ക്ക​ട​ത്തി​ന്‍റെ​യും സ്പി​രി​റ്റു​ക​ട​ത്തി​ന്‍റെ​യും അ​ഴി​മ​തി​യ...
'കല്യാണ'മരം
ബ്രൗ​ടി​ഗം​സെ​യി​ക് ഡൊ​ഡൗ​ർ ഫോ​ർ​സ്റ്റ് 23701, യൂ​റ്റി​ൻ,ജ​ർ​മ​നി

ഈ ​വി​ലാ​സ​ത്തി​ൽ നി​ങ്ങ​ൾ ഒ​രു ക​ത്ത​യ​ച്ചാ​ൽ അ​ത് ചെ​ന്നെ​ത്തു​ന്ന​ത് ...
കോലുമിട്ടായിയിലെ പോലീസ് മധുരം
അ​രു​ണ്‍ വി​ശ്വം എ​ന്ന ഈ ​പോ​ലീ​സു​കാ​ര​ൻ നി​റ​ഞ്ഞ സ​ന്തോ​ഷ​ത്തി​ലാ​ണ്. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ മി​ക​ച്ച കു​ട്ടി​ക​ളു​ടെ ചി​ത...
ഒരു ടൈപ്പ് റൈറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അപാരത
പ​ഴ​യ ടൈ​പ്പ് റൈ​റ്റിം​ഗ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ ഇ​ടു​ങ്ങി​യ കോ​ണി​പ്പ​ടി​ക​യ​റു​ന്പോ​ൾ മ​ന​സി​ൽ ആ​റക്ഷ​ര​ങ്ങ​ൾ തു​ള്ളി​ച്ചാ​ടി. പ​ണ്ട് പ​ത്താം​ക്ലാ​സ് പ​ര...
നൂലുവിന്‍റെ സിനിമാ മോഹങ്ങള്‍
അ​ങ്ക​മാ​ലി ഡ​യ​റീ​സും ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യും ഒ​രേ ദി​വ​സം റി​ലീ​സ് ചെ​യ്ത​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ന് സാ​ക്ഷി​യാ​കേ​ണ്ടി വ​ന്നു മ...
സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടേത് മികച്ച പ്രവര്‍ത്തനം
കേരളത്തിൽ എയ്ഡ്സ്, എച്ച്ഐവി മേഖലയിൽ ബോധവത്കരണ, പ്രതിരോധ പ്രവർത്തനങ്ങൾക്കു നേതൃ ത്വം നൽകുന്നത് സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊ സൈറ്റിയാണ്. ദേശീയ എയ്ഡ്സ് നിയന്ത്ര...
കൗണ്‍സലിംഗിനും പ്രാധാന്യമുണ്ട്‌
എ​യ്ഡ്സ് രോ​ഗി​യും കൗ​ണ്‍​സലിം​ഗും ത​മ്മി​ൽ വ​ലി​യ ബ​ന്ധ​മു​ണ്ട്. കൗ​ണ്‍​സലിം​ഗ് കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത് രോ​ഗി​യും ഉ​പ​ദേ​ശ​ക​നും ത​മ്മി​ലു​ള്ള ച​ർ​ച്ച...
രോഗങ്ങളുടെ കടന്നാക്രമണം ....
എ​യ്ഡ്സ് രോ​ഗി​യെ നി​ര​വ​ധി പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പി​ടി​കൂ​ടും. ഒ​ന്നി​നു പി​റ​കേ മ​റ്റൊ​ന്നാ​യി കൂ​ട്ട​ത്തോ​ടെ രോ​ഗ​ങ്ങ​ളെ​ത്തും. ഒ​രു രോ​ഗ​ത്തെ ഒ​തു​ക്കു...
വൈറസിന്‍റെ വരവ് അറിയാതെ പോകരുത്
എച്ച്ഐവി വൈറസ് ശരീരത്തിൽ പ്രവേശി ച്ചയുടൻ രോഗമുണ്ടെന്ന് സ്ഥിരീകരിക്കാനാ വില്ല. അതിനു കുറച്ചു സമയമെടുക്കും. വൈറസ് ശരീരത്തിൽ പ്രവേശിച്ച് ആദ്യത്തെ അഞ്ചുകൊല്ലത്തിന...
ആശ്വസിക്കാൻ വകയുണ്ട്, എങ്കിലും..
വീട്ടിലെ ഒറ്റ മകനാണ് രഘു. 30നോട് അടുത്ത പ്രായം. അച്ഛന്‍റെ മരണശേഷം ഒറ്റയ്ക്കായ അമ്മയെ സംരക്ഷിക്കാനാണ് വിദേശത്തു സാമാന്യം ഭേദപ്പെട്ട ജോലി ഉപേക്ഷിച്ച് രഘു നാട്ടി...
പാ​ര​മ്പര്യം കൈ​വി​ടു​ന്നി​ല്ല; ശാ​ന്ത​മ്മ ചാ​യ​വ​ള്ള​ത്തി​ൽ തി​ര​ക്കി​ലാ​ണ്
സ​മ​യം വൈ​കു​ന്നേ​രം നാ​ലു​മ​ണി. ചാ​യ​യും പ​ല​ഹാ​ര​ങ്ങ​ളു​മാ​യു​ള്ള ശാ​ന്ത​മ്മ​യു​ടെ ചാ​യ​വ​ള്ളം ക​വ​ണാ​റ്റി​ൻ​ക​ര​യി​ലെ വീ​ട്ടി​ൽ നി​ന്നു കൈ​ത്തോ​ടു വ​ഴി കു​മ...
അക്ഷരങ്ങൾ സമ്മാനിച്ച ജീവിതം
മാർച്ച് 8 ലോക വനിതാദിനം

സ്രിയോഷി ഭക്ഷി. കൊൽക്കത്തയിലെ വളർന്നു വരുന്ന എഴുത്തുകാർക്കിടയിൽ സുപരിചിതമാണ് ഈ പേര്. എഴുത്തുകാരി എന്ന നിലയിൽ മാത്രമല്...
വെറുമൊരു ബാർബറല്ല; ലക്ഷ്വറി കാറുകളുടെ തോഴൻ
ബംഗളൂരുവിൽ സ്വന്തമായി ബാർബർഷോപ്പ് നടത്തുന്നയാളാണ് രമേഷ് ബാബു. തൊഴിലെന്താണെന്ന് ആരെങ്കിലും ചോദിച്ചാൽ ബാർബർ എന്നാണ് ഇദ്ദേഹത്തിൻറെ മറുപടി. എന്നാൽ മുടിവെട്ടാനായി ഇയ...
കലാഭവൻ മണിയുടെ ഓർമകൾക്കു മുമ്പിൽ...
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു സ്വർഗം വിളിച്ചാലും എന്ന കവിത ചാലക്കുടിയെ നോക്കി, ചാലക്കുടി പുഴയെ നോക്കി, മണികുടീരത്തിലെത്തുന്നവരെ നോക്കി, പാടി...
ചിരട്ടകളുടെ ‘മേക്കപ്പ് മാൻ’
കേരം തിങ്ങും കേരള നാട്ടിൽ ചിരട്ടയിൽ നിന്നും കൊതുന്പിൽ നിന്നും ശില്പങ്ങൾ നിർമിച്ച് വിസ്മയമാവുകയാണ് ഇരിങ്ങാലക്കുട സ്വദേശി കിഴക്കേപുരയ്ക്കൽ വീട്ടിൽ രാധാകൃഷ്ണൻ ആചാര...
ഓപ്പറേഷൻ പൾസർ
കേരള ചരിത്രത്തിൽ ആദ്യമായി കോടതിക്കകത്തു നിന്നു പ്രതികളെ ബലപ്രയോഗത്തിലൂടെ പിടികൂടുന്ന നടപടിക്ക് കഴിഞ്ഞ ദിവസം കൊച്ചി സാക്ഷ്യം വഹിച്ചു. കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം...
ക്ലിന്റ്: നിറങ്ങളുടെ കളിക്കൂട്ടുകാരൻ
നിറങ്ങളും ചായങ്ങളും കൊണ്ടു നിറഞ്ഞ ആറു വർഷവും പത്തുമാസവും 26 ദിവസവും– ഇതായിരുന്നു എഡ്മണ്ട് തോമസ് ക്ലിൻറ് എന്ന വിസ്മയ ചിത്രകാരൻറെ ജീവിതം. കുഞ്ഞുവിരലിൽ വിരിഞ്ഞ വി...
കാളയെ കെട്ടാൻ കയറെടുത്ത പീറ്റ
കാളപെറ്റെന്നു കേട്ടപ്പോൾ ആരെങ്കിലും കയറെടുത്തിട്ടുണ്ടോ എന്ന ചോദ്യമുയർന്നാൽ തമിഴ് മക്കൾ പറയും അത് പീറ്റയാണെന്ന്. കാരണം സംഗതിയുടെ കിടപ്പുവശം കൃത്യമായി മനസിലാക്കാത...
സ്വ​യ​ത്തി​ലെ ഇടവകയും വികാരിയച്ചനും ഒ​റി​ജി​ന​ൽ !
ഓ​ട്ടി​സം കു​ട്ടി​യാ​യ ജ​ർ​മ​ൻ മ​ല​യാ​ളി മ​റു​ണി​ന്‍റെ​യും അ​വ​ന്‍റെ അ​മ്മ ആ​ഗ്ന​സി​ന്‍റെ​യും ജീ​വി​ത​സ​മ​ര​ങ്ങ​ളു​ടെ ക​ഥ​പ​റ​യു​ന്ന ചി​ത്ര​മാ​ണ് ആ​ർ. ശ​ര​ത്തി​...
സിനിമയിൽ തുടർക്കഥയാകുന്ന പൾസർ സുനിക്കഥകൾ
ഒറ്റപ്പെട്ട സംഭവം, ആദ്യത്തെ സംഭവം എന്നിങ്ങനെയായിരുന്നു പ്രമുഖ മലയാള നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീർത്തികരമായ ചിത്രങ്ങളെടുക്കുകയും ചെയ്ത സംഭവമുണ്ടാ...
മുംബൈയിൽ നിന്നു കൊച്ചിയിലേക്ക്
ആന്റി ക്ലൈമാക്സ്– 1

1928 നവംബർ ഏഴിനു പുറത്തിറങ്ങിയ വിഗതകുമാരനിലൂടെയായിരുന്നു മലയാള സിനിമ പിറവിയെടുത്തത്. പിന്നീടിങ്ങോട്ട് ഇന്നുവരെ ലോകസിനിമയെ...
അമ്മ അറിഞ്ഞു, അതുക്കും മേലേ
ചില രാഷ്ര്‌ടീയക്കാരുണ്ട് , തങ്ങൾചെയ്ത കുറ്റങ്ങൾക്ക് പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടാൽ പൊതുജീവിതം അവസാനിപ്പിക്കുന്നവർ. ചിലർ മറ്റുപാർട്ടികളിൽ ചേക്കേറുന്നു. മറ്...
പാൻറു പോട്ട അമൈച്ചർ പാർവൈയിട്ടാൽ...
തമിഴ്നാട്ടിൽ പരക്കെ പാട്ടായ ഒരു സംഗതി ഉണ്ട്. സർക്കാർ തലത്തിൽ കാര്യങ്ങൾ എന്തെങ്കിലും നടക്കണമെങ്കിൽ മുണ്ടുടുത്ത മന്ത്രി വിചാരിച്ചാൽ പറ്റില്ല, മറിച്ച് പാൻറിട്ട മന്...
ചെന്നൈയിലെ ജി 18
ഫെ​ബ്രു​വ​രി ഏ​ഴ്. ത​മി​ഴ്നാ​ട് കാ​വ​ൽ മു​ഖ്യ​മ​ന്ത്രി ഒ.​പ​നീ​ർ​ശെ​ൽ​വം എ​ഡി​എം​കെ ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി ശ​ശി​ക​ല​യ്ക്കെ​തി​രേ ആ​ഞ്ഞ​ടി​ച്ച് ത​മി​ഴ് രാ​ഷ്ട്ര...
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.