മ​ല​ബാ​റി​ലെ "മാ​യാ​ബ​സാ​ർ’
മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്്. ഇതരജി​ല്ല​ക​ളി​ൽനി​ന്നു​പോ​ലും ഇ​വി​ടെ എ​ത്തു​ന്ന ഒ​രു​സ്ഥ​ല​മു​ണ്ട്. റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്റി​ന​ടു​ത്തും വ​ലി​യ​ങ്ങാ​ടി ഭാ​ഗ​ത്തു​മാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന, ഏതു​ത​രം വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​നു​ബ​ന്ധ​സാ​ധ​ന​ങ്ങ​ളു​ടെ​യും സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന കൊ​ട്ട എ​ന്ന വി​ളി​പ്പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന ബ​ഡാ​ മാ​ർ​ക്ക​റ്റ്. ശരിക്കും ഒരു മായാ ബസാർ.

കൊട്ട എന്നറിയപ്പെടുന്ന ബഡാ മാർക്കറ്റിന് പ​റ​യാ​നു​ള്ള​ത് കോ​ഴി​ക്കോ​ടി​ന്‍റെ ച​രി​ത്രം കൂ​ടി​യാ​ണ്. പേ​രു​പോ​ലെ ഒ​രു കൊ​ട്ട​ക്കു​കൊ​ള്ളു​ന്ന സാ​ധ​ന​മൊ​ന്നു​മ​ല്ല ഇ​വി​ടെ​യു​ള്ള​ത്. ഏതുതരം വാഹനങ്ങളുടേയും സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ​ ഇവിടെ കിട്ടും. സ്ക്രൂ ​മു​ത​ൽ ഇ​രു​ന്പു​ദ​ണ്ഡു​ക​ൾ വ​രെ... വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും ഉൗ​രി​ത്തെ​റി​ച്ചു​ പോ​കു​ന്ന വീ​ൽ​ക​പ്പു​ക​ൾ മു​ത​ൽ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളു​ടെ പാ​ർ​ട്സു​ക​ൾ വ​രെ ഇ​വി​ടെ സു​ല​ഭം. ഇ​തു​മാ​ത്ര​മ​ല്ല എ​ന്തി​നും ഏ​തി​നും അ​പ​ര​നു​മു​ണ്ട്. ച​ക്ര​ങ്ങ​ളു​ടെ ലോ​ക​ത്ത് പ​റ​ക്കു​ന്ന​വ​ർ​ക്ക് സ്വ​പ്ന​ഭൂ​മി​യാ​ണ് കോ​ഴി​ക്കോ​ട്ടെ കൊ​ട്ട.

അ​ര​വി​ന്ദ്ഘോ​ഷ് റോ​ഡി​ൽ ചെ​ന്നാ​ൽ കി​ട്ടാ​ത്ത​താ​യി ഒ​ന്നു​മി​ല്ല. ഇ​രു​ച​ക്ര​ത്തി​നാ​യാ​ലും, നാ​ലു ച​ക്ര​ത്തി​നാ​യാ​ലും കൊ​ട്ട​യി​ലെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ എ​ല്ലാം ല​ഭി​ക്കും. കൊ​ട്ട​യി​ലെ​ത്തി​യാ​ൽ ഏ​തു​ ബ്രാ​ൻ​ഡും തു​ച്ഛ​മാ​യ വി​ല​യി​ൽ കി​ ട്ടും. വ​സ്തു​ക്ക​ളു​ടെ മെ​റ്റീ​രി​യ​ലി​ന്‍റെ ഗു​ണ​മ​നു​സ​രി​ച്ച് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​കു​മെ​ങ്കി​ലും ഒ​റി​ജി​ന​ലാ​യ പാ​ർ​ട്സു​ക​ളും കൊ​ട്ട​യി​ലു​ണ്ട്. അ​പ​ക​ട​ങ്ങ​ളി​ൽ വീ​ണ്ടെ​ടു​ക്കാ​നാകാത്തവി​ധം ത​ക​ർ​ന്ന വാ​ഹ​ന​ങ്ങ​ളാ​ണെ​ങ്കി​ൽ പു​തി​യ​ത് ല​ഭി​ക്കും.​കാ​ല​പ്പ​ഴ​ക്കം മൂ​ലം പ​ഴ​യ​താ​യ​തെ​ങ്കി​ൽ അ​തി​ൽ നി​ന്നും തു​രു​ന്പെ​ടു​ക്കാ​ത്തതം ഉ​പ​യോ​ഗ​പ്ര​ദ​മാ​യ​തും അ​ഴി​ച്ചെ​ടു​ക്കും.​ ഇ​രു​ന്പ് സ്ക്രാ​പ്പി​ന് പോ​കും.​ വാ​ഹ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള​ത് ക​ട​ക​ളി​ൽ ത​രംതി​രി​ച്ച് സൂ​ക്ഷി​ക്കും.

സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ പു​തി​യ​ത് വാ​ങ്ങാ​ൻ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. ഒ​റി​ജി​നലി​നൊ​ക്കെ വ​ലി​യ വി​ല​യും ഡി​മാ​ൻഡും ഉ​ണ്ടാ​യി​രു​ന്ന കാ​ലം.​അ​ന്നൊ​ക്കെ ആ​ദ്യ​ത്തെ ഓ​പ്ഷ​ൻ കൊ​ട്ട​യി​ലോ​ട്ട് വ​ണ്ടി ക​യ​റാം എ​ന്ന​താ​യി​രു​ന്നു. ഇ​രു​ന്പ് ഉ​രു​പ്പ​ടി​ക​ൾ, ഉ​പേ​ക്ഷി​ക്കു​ന്ന ഉ​പ​യോ​ഗ​പ്ര​ദ​മാ​യ ഒ​റി​ജി​ന​ൽ സ്പെ​യ​ർ പാ​ർ​ട്ടു​ക​ൾ, കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ഒ​ഴി​വാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ, അ​പ​ക​ട​ത്തി​ൽ ന​ശി​ച്ച​വ,സ​ർ​ക്കാ​ർ അ​ർ​ദ്ധ​സ​ർ​ക്കാ​ർ, ഇ​ൻ​ഷു​റ​ൻ​സ് ക​ന്പ​നി, കോ​ർ​പറേ​ഷ​ൻ, കെഎ​സ്ആ​ർടിസി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ പൊ​ളി​ച്ച് ത​രംതി​രി​ച്ച് വി​ൽ​പ്പന​യും റീ​സൈക്ലിംഗും തു​ട​ങ്ങി​യ പ​ണി​യാ​ണ് കൊ​ട്ട​ക്കാ​ർ ചെ​യ്യു​ന്ന​ത്.​

ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വ​സ്തു​ക്ക​ൾ പു​ന​ർ ഉ​പ​യോ​ഗ​ത്തി​ന് ത​യാ​റാ​ക്കു​ക വ​ഴി വ​ലി​യൊ​രു സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​മാ​ണ് ഇ​വ​ർ ന​ട​ത്തു​ന്ന​ത്.​ പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ചുമാ​റ്റി ക​ച്ച​വ​ടം ആ​ദ്യം തു​ട​ങ്ങി​യ​ത് റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്റി​ന​ടു​ത്താ​യി​രു​ന്നു.​ പി​ന്നീ​ട് വ​ലി​യ​ങ്ങാ​ടി പു​ഴ​വ​ക്കത്താ​യി മാ​ർ​ക്ക​റ്റ്. തു​ട​ക്കകാ​ല​ത്ത് മൂ​ന്നാ​ലു പേ​രു​കൂ​ടി തു​ട​ങ്ങി​യ കൊ​ട്ട​യാ​ണ് പി​ന്നെ​ പി​ച്ച​വ​ച്ച് വ്യാ​പാ​ര മേ​ഖ​ല​യി​ൽ പി​ടി​മു​റു​ക്കി​യ​ത്. ക​ച്ച​വ​ടം വി​ക​സി​ക്കു​ക​യും ക​ച്ച​വ​ട മേ​ഖ​ല വ്യാ​പി​ക്കു​ക​യും ചെ​യ്തു.​ ഈ വ്യാ​പാ​ര​ത്തി​ലോ​ട്ട് പു​തി​യ ആ​ൾ​ക്കാ​രും വ​ന്നു തു​ട​ങ്ങി.​ റോ​ഡ് വി​പു​ലീ​ക​ര​ണം ന​ട​ന്ന​പ്പോ​ൾ വ്യാ​പാ​രി​ക​ൾ പ​ല മേ​ഖ​ല​ക​ളി​ലേ​ക്കാ​യി ചേ​ക്കേ​റി.​ വ​ലി​യ​ങ്ങാ​ടി, കെ.​പി.​കേ​ശ​വ​മേ​നോ​ൻ റോ​ഡ്, അ​ര​വി​ന്ദ്ഘോ​ഷ് റോ​ഡ്, ലോ​റി സ്റ്റാ​ൻ​ഡ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ക​ച്ച​വ​ടം വ​ള​ർ​ന്നു.


ഇ​ന്ന് ഏ​ക​ദേ​ശം 250-ന​ടു​ത്ത് "കൊട്ടക്കാ​ർ' ഇ​വി​ടെ​യു​ണ്ട്.​ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്ന ജോ​ലി​ക്കാ​ർ വേ​റെ​യും.​ മെ​ക്കാ​നി​ക്കു​ക​ളും അ​വ​രെ സ​ഹാ​യി​ക്കു​ന്ന ജീ​വ​ന​ക്കാ​രും ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ളും മാ​ർ​ക്ക​റ്റി​ൽ ഉ​ണ്ട്. ഇ​വ​രെ ആ​ശ്ര​യി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാണ് ഉ​പ​ജീ​വ​നം ന​യിക്കു​ന്ന​ത്. കോ​ഴി​ക്കോ​ട്ടെ കൊ​ട്ട​യി​ൽ കി​ട്ടാ​ത്ത​താ​യി ഒ​ന്നു​മി​ല്ല.​
ബൈ​ക്ക്,ലോ​റി, ബ​സ്, കാ​ർ, ജീ​പ്പ് തു​ട​ങ്ങി​യ എ​ല്ലാ ഇ​രു​ച​ക്ര​ങ്ങ​ളു​ടെ​യും,നാ​ലു ച​ക്ര​ങ്ങ​ളു​ടെ​യും എ​ല്ലാ​ത​ര​ത്തി​ലു​ള്ള സ്പെ​യ​റു​ക​ളും ഇ​വി​ടെ​യു​ണ്ടാ​കും.​ എ​ത്ര ത​ന്നെ ഒൗ​ട്ട് ആ​യ മോ​ഡ​ൽ വാ​ഹ​ന​മാ​യാ​ലും ഒ​ന്നു തി​ര​ഞ്ഞാ​ൽ കൊ​ട്ട​യി​ലെ ക​ട​ക​ളി​ലെ ഏ​തെ​ങ്കി​ലും ഒ​രു മൂ​ല​യി​ൽ അ​ത ് കി​ട​ക്കു​ന്നു​ണ്ടാ​കും.​ വാ​ഹ​ന​ത്തി​ന്‍റെ സ്ക്രൂ,​ വീ​ൽ, മ​ഡ്ഗാ​ർഡ്, റിം,​ ക്ല​ച്ച് , വ​യ​ർ, ഗി​യ​ർ ബോ​ക്സ്, വൈ​സ​ർ, ക്രാ​ഷ് ഗാ​ർ​ഡ്, എ​ണ്ണ​ ടാ​ങ്ക്,ഷോ​ക്ക് അബ്സ​ർ,സീ​റ്റ്,സ ്റ്റി​യ​റി​ംഗ് ബോ​ക്സ്, ഹൗ​സി​ങ്,ഡി​സെ​റ്റ്, ബൂ​സ്റ്റ​ർ,വീ​ൽ​ ഡി​സ്ക് എ​ന്നു തു​ട​ങ്ങി ഒ​രാ​യി​രം വാ​ഹ​ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ വേ​ണ്ട സാ​ധ​ന​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണോ അ​തൊ​ക്കെ ഈ ​കൊ​ട്ട​യി​ൽ സു​ല​ഭ​മാ​ണ്.

കൊ​ട്ട​യി​ൽ ഏ​റ്റ​വും ഷോ​പ്പു​ക​ൾ ഉ​ള്ള​ത ് ബൈ​ക്കി​ന്‍റെ സ്പെ​യ​ർ പാ​ർ​ട്സി​നാ​ണ്.​ ചേ​ത​ക് മു​ത​ൽ ആ​ക്റ്റീ​വ വ​രെ​യും സ്പ്ലെ​ൻ​ഡ​ർ മു​ത​ൽ റോ​യ​ൽ എ​ൻ​ഫീ​ൽ​ഡ് വ​രെ​യു​മു​ള്ള എ​ല്ലാ ത​ല​മു​റ ബൈ​ക്കു​ക്ക​ളു​ടേ​യും എ​ല്ലാ​വി​ധ സ്പെ​യ​റു​ക​ളും ഇ​വി​ടെ ല​ഭി​ക്കും.​പു​തി​യ ബൈ​ക്കു​ക​ളുടെ പാർട്സിനേക്കാ​ൾ പ​ഴ​യ​തി​നാ​ണ് ഡി​മാ​ൻ​ഡ്.​ ബൈ​ക്കി​ന്‍റെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യ വൈ​സ​ർ,എ​ണ്ണ​ടാ​ങ്ക്, പു​ക​ക്കു​ഴ​ൽ തു​ട​ങ്ങി​യ പ്ര​ധാ​ന സ്പെ​യ​റുകൾക്ക് ഡി​മാ​ൻ​ഡ് ഏ​റെ​യാ​ണ്.​ ബൈ​ക്ക് രൂ​പ​ഭേ​ദം വ​രു​ത്തു​ന്ന ആ​ൾ​ട്രേഷ​ൻ വി​ദ​ഗ്ധ​ൻ​മാ​ർ​ക്കും ഫ്രീ​ക്ക​ൻ​മാ​ർ​ക്കും ക​ന്പം പ​ഴ​യ ബൈ​ക്കു​ക​ളോ​ടാ​യ​തി​നാ​ൽ ബൈ​ക്കി​ന്‍റെ സ്പെ​യ​ർ പാ​ർ​ട്സു​ക​ൾ​ക്ക് നല്ല വി​ൽ​പ്പന​യു​ണ്ട്.​ നാ​ലു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും വി​പു​ല​മാ​യ ശൃം​ഖ​ല ഇ​വി​ടെ​യു​ണ്ട്.​ ഓ​ട്ടോ​യും ബ​സും ജീ​പ്പും കാ​റും ലോ​റി​യും തു​ട​ങ്ങി​ എ​ല്ലാ വാ​ഹന​ങ്ങ​ളു​ടെ​യും പാ​ർ​ട്സു​ക​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

പ​ഴ​യ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ച്ച് ഇ​രു​ന്പ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​ർ വ​ർ​ഷ​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​ന്നാ​ണ് വാ​ഹ​നം പൊ​ളി​ക്കാ​നു​ള്ള പൊ​തു​സ്ഥ​ലം. നി​ല​വി​ൽ പൊ​ളി​ക്കു​ന്ന​ത് എ​ര​ഞ്ഞി​പ്പാ​ല​ത്തെ ക​നാ​ൽ റോ​ഡി​ൽനി​ന്നാ​ണ്.​ വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​ത് ക​ച്ച​വ​ടം ന​ട​ത്തുന്ന​തി​ന് സ​മീ​പ​ത്തുനി​ന്നാ​യാ​ൽ വി​പ​ണി​ക്ക് ഇ​ത് സൗ​ക​ര്യ​പ്പെ​ടു​മാ​യി​രു​ന്നു.​ വാ​ഹ​ന​ങ്ങ​ളു​ടെ സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ​യും മ​റ്റും ആ​വ​ശ്യ​ക്കാ​ർ​ക്ക് തെര​ഞ്ഞെ​ടു​ത്ത് വാ​ങ്ങാ​നും എ​ളു​പ്പമാ​ണ്.

വ​ലി​യ​ങ്ങാ​ടി, കെ.​പി. കേ​ശ​വ​മേ​നോ​ൻ റോ​ഡ്, അ​ര​വി​ന്ദ്ഘോ​ഷ് റോ​ഡ്, ലോ​റി സ്റ്റാ​ന്‍റ് റോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഇ​പ്പോ​ൾ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്ക് സൗ​ക​ര്യ​പൂ​ർ​വ്വം ക​ച്ച​വ​ടം ന​ട​ത്താ​ൻ ഒ​രു സ്ഥ​ല​മി​ല്ല. തൃ​ശൂ​രി​ലും തി​രു​വ​ന​ന്ത​പു​ര​ത്തും ഉ​ള്ള മാ​തൃ​ക​യി​ൽ ഒ​രു പൊ​തു സ്ഥ​ല​മാ​ണ് ഇ​വ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. വാ​ഹ​ന​ങ്ങ​ൾ പൊ​ളി​ക്കാ​നാ​യി ഒ​രു പൊ​തു​സ്ഥ​ലം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ർ​പ​റേ​ഷ​നും സ​ർ​ക്കാ​രും ഇ​തു​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. പ​ല​ത​വ​ണ നി​വേ​ദ​ന​ങ്ങ​ളും മ​റ്റും ന​ൽ​കി​യി​ട്ടും യാ​തൊ​രു പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

ഇ. അനീഷ്