Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ഫ്രെയ്മുകൾ മഴ നനയുന്പോൾ...
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു....​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ... മ​ഴ​യി​ൽ നി​ന്നാ​ണ​ല്ലോ ക്ലാ​ര സ്ക്രീ​നി​ൽ പ​തി​യെ തെ​ളി​യു​ന്ന​ത്. മ​ഴ​യെ അ​ത്ര​മേ​ൽ മ​നോ​ഹ​ര​മാ​യി ബി​ഗ് സ്ക്രീ​നി​ലേ​ക്ക് ആ​വാ​ഹി​ച്ച ചി​ത്രം അ​ന്നും ഇ​ന്നും പ​ത്മ​രാ​ജ​ന്‍റെ തൂ​വാ​ന​ത്തു​ന്പി​ക​ൾ ത​ന്നെ​യാ​ണ്. ജോ​ണ്‍​സ​ണ്‍ മാ​ഷൊ​രു​ക്കി​യ ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​റി​ൽ ഒ​രാ​യി​രം മ​ഴ​നൂ​ലു​ക​ൾ​ക്കി​ട​യി​ലൂ​ടെ ക്ലാ​ര ക​ട​ന്നു​വ​രു​ന്ന​ത് മ​നോ​ഹ​ര​മാ​യ കാ​ഴ്ച​യാ​ണ്.
പ​റ​ന്പി​ൽ പ​ണി​തു​കൊ​ണ്ടി​രി​ക്കെ ക്ലാ​ര വ​രു​ന്നു​വെ​ന്ന ടെ​ല​ഗ്രാം കി​ട്ടു​ന്പോ​ഴും മ​ഴ തി​മ​ർ​ക്കു​ക​യാ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ മ​ന​സു​പോ​ലെ​യാ​ണ് മ​ഴ തൂ​വാ​ന​ത്തു​ന്പി​ക​ളി​ൽ ആ​ർ​ത്ത​ല​യ്ക്കു​ന്ന​തും ചി​ന്നി​ച്ചി​ത​റി​പ്പെ​യ്യു​ന്ന​തു​മെ​ല്ലാം. മ​ണ്ണാ​റ​ത്തൊ​ടി​യി​ലെ ജ​യ​കൃ​ഷ്ണ​നും ക്ലാ​ര​യ്ക്കും മ​ധ്യേ എ​ന്നും എ​പ്പോ​ഴും മ​ഴ​യു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ഒ​രു ഭ്രാ​ന്ത​ന്‍റെ നി​ല​വി​ളി കേ​ട്ട് മ​ല​മു​ക​ളി​ൽ അ​വ​ർ ഒ​ന്നി​ച്ചി​രു​ന്ന​പ്പോ​ൾ മാ​ത്രം മ​ഴ പെ​യ്തി​ല്ല. അ​ത് ക്ലാ​ര പ​റ​യു​ന്നു​മു​ണ്ട്. ക്ലൈ​മാ​ക്സി​ലും മ​ഴ അ​ക​ന്നു നി​ൽ​ക്കു​ന്നു.

മു​പ്പ​തു വ​ർ​ഷ​ത്തി​നി​പ്പു​റ​വും തൂ​വാ​ന​ത്തു​ന്പി​ക​ളി​ലെ മ​ഴ ന​മ്മെ മോ​ഹി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു...

തൂ​വാ​ന​ത്തു​ന്പി​ക​ൾ റി​ലീ​സ് ചെ​യ്ത് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം വി.​കെ.​പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത ബ്യൂ​ട്ടി​ഫു​ൾ എ​ന്ന സി​നി​മ​യി​ൽ മ​ഴ​യും തൂ​വാ​ന​ത്തു​ന്പി​ക​ളും ജോ​ണ്‍​സ​ണ്‍ മാ​ഷി​ന്‍റെ ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​റും വീ​ണ്ടും ആ​സ്വ​ദി​ക്കാ​നാ​യി. ജ​യ​സൂ​ര്യ​യും അ​നൂ​പ് മേ​നോ​നും തൂ​വാ​ത്തു​ന്പി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് പു​റ​ത്തെ മ​ഴ​യി​ൽ നി​ന്ന് മേ​ഘ്ന​രാ​ജ് ക​യ​റി വ​രു​ന്ന​ത്..​ബ്യൂ​ട്ടി​ഫു​ൾ എ​ന്ന സി​നി​മ​യി​ൽ പ​ല​യി​ട​ത്തും വി.​കെ.​പ്ര​കാ​ശ് മ​ഴ​യെ ഭം​ഗി​യാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജ​യ​സൂ​ര്യ സ്കൂ​ട്ട​റി​ലി​രു​ന്ന് മ​ഴ കൊ​ള്ളു​ന്ന രം​ഗം ചി​ത്ര​ത്തി​ലെ ഹൃ​ദ്യ​മാ​യ സ്വീ​ക്വൻ​സാ​ണ്.

സം​വി​ധാ​യ​ക​ൻ ക​മ​ലി​ന് മ​ഴ​യെ സി​നി​മ​യോ​ടു ചേ​ർ​ത്തു വയ്ക്കാൻഎ​ന്നും കൊ​തി​യാ​ണ്. അ​തു​കൊ​ണ്ടു ത​ന്നെ ക​മ​ലി​ന്‍റെ സി​നി​മ​ക​ളി​ൽ മ​ഴ തി​മ​ർ​ത്തു പെ​യ്തി​ട്ടു​ണ്ട്. പെ​രു​മ​ഴ​ക്കാ​ലം എ​ന്ന ക​മ​ലി​ന്‍റെ സി​നി​മ മ​ഴ​യു​ടെ എ​ല്ലാ ഭാ​വ​ങ്ങ​ളും ഒ​പ്പി​യെ​ടു​ത്ത​താ​ണ്. ക​ഥാ​പാ​ത്ര​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളെ മ​ഴ​യോ​ട് ചേ​ർ​ത്തു​വച്ച് അ​വ​ത​രി​പ്പി​ക്കു​ന്പോ​ൾ അ​ത് പ്രേ​ക്ഷ​ക​രി​ലേ​ക്ക് പെ​ട്ടെന്ന് ക​ട​ന്നുചെ​ല്ലു​ന്നു. പെ​രു​മ​ഴ​ക്കാ​ലം അ​ത്ത​ര​ത്തി​ൽ മ​ഴ​യെ ഉ​പ​യോ​ഗി​ച്ച ചി​ത്ര​മാ​ണ്. മ​ഴ ഒ​ഴി​ഞ്ഞ ഫ്രെ​യ്മു​ക​ൾ അ​തി​ൽ കു​റ​വാ​ണ്. തിയ​റ്റ​റി​ൽ ബി​ഗ്സ്ക്രീ​നി​ൽ മി​ക​ച്ച ശ​ബ്ദ​സം​വി​ധാ​ന​ത്തി​ൽ പെ​രു​മ​ഴ​ക്കാ​ലം ഒ​രു അ​നു​ഭ​വം ത​ന്നെ​യാ​ണ്. ഹോ​ളി​വു​ഡി​ലും മ​റ്റും ഇ​ത്ത​രം ചി​ത്ര​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും മ​ല​യാ​ള​ത്തി​ൽ പെ​രു​മ​ഴ​ക്കാ​ലം ശ​രി​ക്കും ഒ​രു സീ​സ​ണ​ൽ മൂ​വി ത​ന്നെ​യാ​ണ്.

ക​മ​ലി​ന്‍റെ ത​ന്നെ അ​ഴ​കി​യ രാ​വ​ണ​നി​ലെ മ​ഴ​പ്പാ​ട്ട് ക​മ​ലി​ന്‍റെ മ​ഴ​യോ​ടു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ്. പ്ര​ണ​യ​മ​ണി​ത്തൂ​വ​ൽ പൊ​ഴി​യും പ​വി​ഴ​മ​ഴ എ​ന്ന ഗാ​ന​ത്തി​ൽ സി​നി​മ​യി​ലെ മ​ഴ എ​ങ്ങനെ സൃ​ഷ്ടി​ക്കു​ന്നു​വെ​ന്നും കാ​ണി​ക്കു​ന്നു​ണ്ട്.

മ​ധു​ര​നൊ​ന്പ​ര​ക്കാ​റ്റ് എ​ന്ന ക​മ​ൽ ചി​ത്ര​ത്തി​ൽ കാ​റ്റും മ​ഴ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​യി തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ നി​റ​ഞ്ഞു നി​ൽ​ക്കു​ന്നു. മ​ഴ​യു​ടെ​യും കാ​റ്റി​ന്‍റെ​യും വ​ര​വ് പ്രേ​ക്ഷ​ക​ർ​ക്ക് ഫീ​ൽ ചെ​യ്യും വി​ധം അ​വ​ത​രി​പ്പി​ക്കാ​ൻ ഈ ​ചി​ത്ര​ത്തി​ലൂ​ടെ ക​മ​ലി​ന് സാ​ധി​ച്ചു. മ​ഴ​യു​ടെ കാ​വ്യ​ഭം​ഗി​യ​ല്ല മ​റി​ച്ച് മ​ഴ​യു​ടെ​യും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ന്‍റെ​യും രൗ​ദ്ര​ത​യി​ലേ​ക്കാ​ണ് ക​മ​ൽ പ്രേ​ക്ഷ​ക​രെ കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്.

മ​ല​യാ​ള​ത്തി​ലെ സ്റ്റൈ​ലി​ഷ് ആ​ക്ഷ​ൻ മൂ​വി എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന അ​മ​ൽ നീ​ര​ദി​ന്‍റെ ബി​ഗ് ബി ​എ​ന്ന ചി​ത്ര​ത്തി​ൽ ബി​ലാ​ൽ ജോ​ണ്‍ കു​രി​ശി​ങ്ക​ൽ എ​ന്ന മ​മ്മു​ട്ടി ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മാ​സ് എ​ൻ​ട്രി ത​ന്നെ മ​ഴ​യ​ത്താ​ണ്. മ​ഴ​യെ വേ​റി​ട്ട ഫ്രെ​യ്മി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഈ ​ചി​ത്ര​ത്തി​ലാ​യി.

തോ​പ്പി​ൽ ജോ​പ്പ​നി​ൽ മ​ഴ ന​ന​ഞ്ഞ് മ​മ്മൂ​ട്ടി​യും കൂ​ട്ട​രും മം​മ്ത മോ​ഹ​ൻ​ദാ​സി​നൊ​പ്പം നൃ​ത്ത​മാ​ടു​ന്ന​തും കൗ​തു​ക​ക്കാ​ഴ്ച​യാ​ണ്.

ന​ര​ൻ എ​ന്ന ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പെ​രു​മ​ഴ​യി​ൽ ന​ന​യു​ന്നു​ണ്ട്. മ​ഴ ദൃ​ശ്യ​ങ്ങ​ൾ ഒ​പ്പി​യെ​ടു​ക്ക​ൽ ഒ​ട്ടും എ​ളു​പ്പ​മ​ല്ലെ​ന്നാ​ണ് പ​ല കാ​മ​റാ​മാ​ൻ​മാ​രും പ​റ​യു​ന്ന​ത്. ക​ണ്ടി​ന്യു​വി​റ്റി എ​ന്ന പ്ര​ശ്നം മി​ക്ക മ​ഴചി​ത്ര​ങ്ങ​ൾ​ക്കും കീ​റാ​മു​ട്ടി​യാ​ണ്. മ​ഴ ന​ന​ഞ്ഞ വ​സ്ത്ര​ങ്ങ​ളു​ടെ തു​ട​ർ​ച്ച അ​ഥ​വാ ക​ണ്ടി​ന്യു​വി​റ്റി വ​ള​രെ സൂ​ക്ഷ്മ​മാ​യി ചെ​യ്യേ​ണ്ട​താ​ണ്. റീ ​ടേ​ക്കു​ക​ൾ ആ​വ​ശ്യ​മാ​യി വ​രു​ന്പോ​ഴാ​ണ് മ​ഴ ന​ന​ഞ്ഞ വ​സ്ത്രം പ്ര​ശ്ന​മാ​കു​ന്ന​ത്.

മ​ന​സി​ന്‍റെ വി​ങ്ങ​ലും വേ​ദ​ന​യും സ​ന്തോ​ഷ​വു​മെ​ല്ലാം മ​ഴ​യി​ലൂ​ടെ പ്ര​തി​ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഷാ​ജി എ​ൻ ക​രു​ണ്‍ പി​റ​വി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ കാ​ണി​ച്ചു ത​ന്നു. മ​ക​നെ ന​ഷ്ട​പ്പെ​ട്ട അ​ച്ഛ​ന്‍റെ വേ​ദ​ന​യും കാ​ത്തി​രി​പ്പു​മെ​ല്ലാം മ​ഴ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ള​രെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ത​ന്നെ ഷാ​ജി കൂ​ട്ടി​യി​ണ​ക്കി.


ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ സി​നി​മ​യു​ടെ പേ​രു ത​ന്നെ മ​ഴ എ​ന്നാ​ണ്. റെ​യി​ൻ റെ​യി​ൻ കം ​എ​ഗൈ​ൻ എ​ന്ന പേ​രി​ലും സി​നി​മ വ​ന്നു. ക​മ​ലി​ന്‍റെ മ​ഴ​യെ​ത്തും മു​ന്പേ എ​ന്ന ചി​ത്ര​ത്തി​ലും മ​ഴ എ​ത്തു​ന്നു​ണ്ട്.

എം.​ടി വാ​സു​ദേ​വ​ൻ നാ​യ​ർ-​ഭ​ര​ത​ൻ ടീം ​ഒ​രു​ക്കി​യ വൈ​ശാ​ലി എ​ന്ന ചി​ത്രം മ​ഴ​യ്ക്കാ​യി കാ​ത്തി​രി​ക്കു​ന്ന അം​ഗ​രാ​ജ്യ​ത്തി​ന്‍റെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്. മ​ഴ പെ​യ്യി​ക്കാ​നു​ള്ള യാ​ഗം ന​ട​ത്താ​ൻ സ്ത്രീ​യു​ടെ ഗ​ന്ധ​വും സ്പ​ർ​ശ​വു​മ​റി​യാ​ത്ത ഋ​ഷ്യ​ശൃം​ഗ​നെ കാ​ട്ടി​ൽ നി​ന്നെ​ത്തി​ക്കാ​നു​ള്ള നി​യോ​ഗം ഏ​റ്റെ​ടു​ക്കു​ന്ന വൈ​ശാ​ലി​യു​ടെ ക​ഥ​യി​ൽ ക്ലൈ​മാ​ക്സി​ൽ മ​ഴ തി​മ​ർ​ത്തു പെ​യ്യു​ക​യാ​ണ്. ചി​ത്രം ഷൂ​ട്ട് ചെ​യ്യു​ന്പോ​ൾ യാ​ഗ​ത്തി​ൽ ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളും ഉ​രു​വി​ട്ട മ​ന്ത്ര​ങ്ങ​ളും യ​ഥാ​ർ​ത്ഥ​ത്തി​ലു​ള്ള​താ​യി​രു​ന്നു​വെ​ന്നും യാ​ഗം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ മ​ഴ പെ​യ്തെ​ന്നും കേ​ട്ടി​ട്ടു​ണ്ട്. ദും ​ദും ദും ​ദു​ന്ദു​ഭി നാ​ദം എ​ന്ന ക്ലൈ​മാ​ക്സ് ഗാ​ന​രം​ഗം മ​ഴ​യേ​റ്റ് തു​ള്ളി​ച്ചാ​ടു​ന്ന അം​ഗ​രാ​ജ്യ നി​വാ​സി​ക​ളു​ടേ​താ​ണ്.

കാ​ഞ്ച​ന​മാ​ല​യു​ടേ​യും മൊ​യ്തീ​ന്‍റെ​യും ക​ഥ പ​റ​ഞ്ഞ എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ എ​ന്ന സി​നി​മ​യി​ലും മ​ഴ തി​മി​ർ​ക്കു​ന്നു​ണ്ട്. പ്ര​ണ​യ​വും പ​ക​യും വി​ര​ഹ​വു​മെ​ല്ലാം മ​ഴ ന​ന​ഞ്ഞാ​ണ് ഫ്രെ​യ്മു​ക​ളി​ൽ നി​ന്ന് ഫ്രെ​യ്മു​ക​ളി​ലേ​ക്ക് പ​ട​രു​ന്ന​ത്.

ജ​യ​രാ​ജ് ഒ​രു​ക്കി​യ പൈ​തൃ​കം എ​ന്ന സി​നി​മ​യു​ടെ ക്ലൈ​മാ​ക്സ് മ​ഴ​യി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. മ​ഴ പെ​യ്യാ​ൻ അ​തി​രാ​ത്രം യാ​ഗം ന​ട​ത്താ​നൊ​രു​ങ്ങു​ന്ന അ​ച്ഛ​നെ ത​ട​യു​ന്ന യു​ക്തി​വാ​ദി​യാ​യ മ​ക​നും ഒ​ടു​വി​ൽ മ​ഴ തി​മ​ിർ​ത്തു​പെ​യ്യു​ന്ന​തും യു​ക്തി​വാ​ദി​യാ​യ മ​ക​ന്‍റെ മ​ന​സ് മാ​റു​ന്ന​തു​മാ​ണ് ക​ഥാ​ത​ന്തു. യാ​ഗ​ത്തി​നു ശേ​ഷം മ​ഴ​മേ​ഘ​ങ്ങ​ൾ ആ​കാ​ശ​ത്ത് ഉ​രു​ണ്ടുകൂ​ടു​ന്ന​തും പി​ന്നീ​ട് പെ​യ്തി​റ​ങ്ങു​ന്ന​തും വ​ള​രെ മ​നോ​ഹ​ര​മാ​യി ജ​യ​രാ​ജ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.

ജ​യ​രാ​ജി​ന്‍റെ ത​ന്നെ ശാ​ന്തം എ​ന്ന ചി​ത്ര​ത്തി​ലും മ​ഴ​യെ ഭം​ഗി​യാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് ന​ട​ക്കു​ന്ന ഒ​രു ക​ഥ​യാ​ണ​ത്. മ​ഴ​യ​ത്തി​റ​ങ്ങി നി​ന്ന് മ​ഴ കൊ​ള്ളു​ന്ന ഐ.​എം.​വി​ജ​യ​ന്‍റെ ഒ​രു രം​ഗം ശാ​ന്ത​ത്തി​ലു​ണ്ട്. തീ​പി​ടി​ച്ച മ​ന​സി​ന് മ​ഴ ആ​ശ്വാ​സ​മേ​കാ​നാ​ണ് ആ ​മ​ഴ കൊ​ള്ള​ൽ.

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും പാ​ഠ​പു​സ്ത​കം എ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന കെ.​ജി.​ജോ​ർ​ജി​ന്‍റെ യ​വ​നി​ക എ​ന്ന സി​നി​മ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട രം​ഗ​ങ്ങ​ളി​ലെ​ല്ലാം പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ഴ​യു​ണ്ട്.

ആ​മേ​ൻ എ​ന്ന സി​നി​മ​യി​ൽ സോ​ള​മ​നും ശോ​ശ​ന്ന​യും എ​ന്ന ഗാ​ന​ത്തി​ൽ വാ​ഴ​യി​ല കൊ​ണ്ട് മ​റ​ച്ച് മ​ഴ കൊ​ള്ളാ​തെ നാ​യ​ക​നും നാ​യി​ക​യും ന​ട​ന്നു​പോ​കു​ന്നു​ണ്ട്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ആ​ദ്യ ചി​ത്ര​മാ​യ സെ​ക്ക​ൻ​ഡ് ഷോ​യി​ലും പി​ന്നീ​ട് മ​ഴ​യേ തൂ​മ​ഴ​യേ എ​ന്ന ഗാ​ന​രം​ഗ​ത്തി​ലും മ​ഴ കൊ​ണ്ടു.

ജ​യ​റാം പ​ല സി​നി​മ​ക​ളി​ലും മ​ഴ ന​ന​ഞ്ഞി​ട്ടു​ണ്ട്.ത​ന്‍റെ പി​തൃ​ത്വ​ത്തെ​ക്കു​റി​ച്ച് അ​മ്മ​യി​ൽ നി​ന്നു​മ​റി​ഞ്ഞ് ആ​കെ ത​ക​ർ​ന്ന് മ​ഴ ന​ന​ഞ്ഞ് മോ​ഹ​ൻ​ലാ​ലി​ന്‍റെ മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ൻ അ​ർ​ധ​രാ​ത്രി​യി​ൽ ഇ​തെ​ന്‍റെ മ​ര​ണ​മാ​ണ് മം​ഗ​ല​ശേ​രി നീ​ല​ക​ണ്ഠ​ന്‍റെ മ​ര​ണം എ​ന്ന് വി​ല​പി​ക്കു​ന്പോ​ൾ മ​ഴ ശ​ക്തി​യോ​ടെ പെ​യ്യു​ന്നു​ണ്ട്.

ഷാ​ജി കൈ​ലാ​സി​ന്‍റെ ആ​റാം ത​ന്പു​രാ​നി​ലും മ​ഴ പെ​യ്യു​ന്നു​ണ്ട്. ന​യ​ൻ​താ​ര എ​ന്ന ക​ഥാ​പാ​ത്രം ജ​ഗ​ന്നാ​ഥ​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന ദി​വ​സ​മാ​ണ് മ​ഴ പെ​യ്യു​ന്ന​ത്. മ​ഴ​യെ കൊ​തി​യോ​ടെ നോ​ക്കു​ന്ന പ്രി​യാ​രാ​മ​ൻ ന​യ​ൻ​താ​ര​യോ​ട് മ​ഞ്ജു​വാ​ര്യ​രു​ടെ ഉ​ണ്ണി​മാ​യ മ​ഴ ക​ണ്ടി​ട്ടി​ല്ലേ എ​ന്ന് പ​രി​ഹാ​സ​ത്തോ​ടെ ചോ​ദി​ക്കു​ന്നു​ണ്ട്.

ജോ​ഷി​യു​ടെ ലേ​ല​ത്തി​ൽ ആ​ന​ക്കാ​ട്ടി​ൽ ഈ​പ്പ​ച്ച​ൻ പെ​രു​വ​ഴി​യി​ൽ എ​തി​രാ​ളി​ക​ളു​ടെ പി​ച്ചാ​ത്തി​പ്പി​ടി​ക്ക് ഇ​ര​യാ​കു​ന്ന​തും ഒ​രു പു​ല​ർ​മ​ഴ​ക്കാ​ല​ത്താ​ണ്. മ​ഴ​യു​ടെ ഒ​രു നി​ഗൂ​ഢ​ത ലേ​ല​ത്തി​ന്‍റെ ആ ​ഫ്രെ​യ്മു​ക​ളി​ൽ വ​രു​ത്താ​ൻ അ​ണി​യ​റ ശി​ൽ​പി​ക​ൾ​ക്കാ​യി. ര​ഞ്ജി​ത്തി​ന്‍റെ ക​ട​ൽ ക​ട​ന്നൊ​രു മാ​ത്തു​ക്കു​ട്ടി​യി​ലും ന​ല്ല മ​ഴ ഫ്രെ​യ്മു​ക​ളു​ണ്ട്.

ചെ​റു​തും വ​ലു​തു​മാ​യി ഇ​ത്ത​ര​ത്തി​ൽ മ​ഴ​യെ സി​നി​മ​യി​ലേ​ക്ക് കൂ​ട്ടി​യി​ണ​ക്കി​യ നി​ര​വ​ധി ചി​ത്ര​ങ്ങ​ളു​ണ്ട്. മ​ഴ​യെ ഒ​പ്പി​യെ​ടു​ക്കു​ക എ​ന്ന​ത് കാ​മ​റാ​മാ​ന്‍റെ മി​ക​വു​കൂ​ടി​യാ​ണ്. ഫ​യ​ർ​ഫോ​ഴ്സി​നെ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം ചീ​റ്റിച്ച് മ​ഴ​യു​ടെ ദൃ​ശ്യം സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യും അ​ത് മ​ഴ ത​ന്നെ​യാ​ണ് എ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് തോ​ന്നി​പ്പി​ക്കും വി​ധം സ്ക്രീ​നി​ൽ വ​രു​ത്തു​ക​യും ചെ​യ്യു​ക​യെ​ന്ന​ത് ശ്ര​മ​ക​ര​മാ​യ ദൗ​ത്യം ത​ന്നെ​യാ​ണ്.

എ​ത്ര​യൊ​ക്കെ ശ്ര​മ​ക​ര​മെ​ങ്കി​ലും ഇ​നി​യും മ​ല​യാ​ള​ത്തി​ന്‍റെ ബി​ഗ്സ്ക്രീ​നി​ൽ മ​ഴ പെ​യ്യും. ആ​ർ​ത്ത​ല​ച്ചും ഇ​ര​ന്പി​യാ​ർ​ത്തും വി​തു​ന്പി​യും ചി​ന്നി​ച്ചി​ത​റി​യും മ​ഴ പെ​യ്തു​കൊ​ണ്ടേ​യി​രി​ക്കും.

ഋ​ഷി

കുരുന്നുകള്‍ക്കുമീതെ വട്ടമിട്ട്.....
ഏ​താ​നും ദി​വ​സം മു​ന്പ് സ​ന ഫാ​ത്തി​മ എ​ന്ന നാ​ലു വ​യ​സു​കാ​രി​യെ കാ​ണാ​താ​യ സം​ഭവ​മാ​ണ് കു​ട്ടി​ക​ളു​ടെ തി​രോ​ധാ​നം സം​സ്ഥാ​ന​ത്തു വീ​ണ്ടും വാ​ർ​ത്ത​യാ​കാൻ കാ...
ത​ട്ടി​പ്പു​ക​ളു​ടെ ലോ​കം
ത​ട്ടി​പ്പു​ക​ളു​ടെ​യും ഇ​തി​ന് ഇ​ര​യാ​കു​ന്ന​വ​രു​ടെ​യും എ​ണ്ണം ദി​നം​പ്ര​തി വ​ർ​ധി​ക്കു​ന്നു. ഇ​തി​നു കാ​ര​ണ​മെ​ന്തെ​ന്ന ചോ​ദ്യ​ത്തി​നു വ്യ​ക്ത​മാ​യ ഉ​ത്ത​രം...
സംഗീതം...ജോണ്‍സണ്‍
വീ​ശ​യ​ടി​ക്കു​ക​യാ​യി​രു​ന്നി​ല്ല ആ ​കാ​റ്റ്. കാ​റ്റി​ൽ പ​ല​തും ആ​ടി​ക്ക​ളി​ക്കു​മെ​ങ്കി​ലും കാ​റ്റ് ആ​ടി വ​രു​ന്ന​ത് പു​തു​മ​യു​ള​ള കാ​ഴ്ച​യാ​യി​രു​ന്നു. ആ​ടി...
അന്വേഷണം തമിഴ്‌നാട്ടിലാണ്....
തമിഴ്നാട് സ്വദേശി താണുമലയന്‍റെ കൊലപാതകം സ്വാഭാവിക മരണമായി എഴുതിത്തള്ളപ്പെടാതെ പോയത് കേരള പോലീസിന്‍റെ അന്വേഷണ മികവുകൊണ്ട് മാത്രം. കൊലപാതകത്തിന് കാരണം മ​ദ്യം വാ​...
താരം മുളയ്ക്കാതെ തമിഴകം
കാ​ത്തു​കാ​ത്ത് ക​ണ്ണു​ക​ഴ​ച്ചു​ക​ഴി​യു​ന്പോ​ൾ ആ​രാ​യാ​ലും അ​പ്പ​ണി നി​ർ​ത്തും. ത​മി​ഴ​ക​ത്തും സം​ഭ​വി​ച്ച​ത് അ​താ​ണ്. എ​ഐ​എഡി​എം​കെ​യു​ടെ നെ​ടും​തൂ​ണും അ​വ​സാ...
കൊല്ലുന്ന കളികള്‍...
മുംബൈയിൽ അന്ധേരി​യി​ലെ ആ ​കു​ടും​ബ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം 2017 ജൂ​ലൈ 29 ശ​പി​ക്ക​പ്പെ​ട്ട ശ​നി​യാ​ഴ്ച​യാ​ണ്. സ്നേ​ഹ​ധ​ന​രാ​യ മാ​താ​പി​താ​ക്ക​ളു​ടെ പ്രി​...
തി​രി​ച്ചു​വ​രു​ന്ന കരിന്പനക്കാലം
ക​രി​ന്പ​ന, ഒ​രാ​യി​രം വ​ർ​ഷം ആ​യു​സു​ള്ള മ​രം. ജന്മാ​ന്ത​ര​ങ്ങ​ളു​ടെ ഇ​ളം​വെ​യി​ലി​ൽ തു​ന്പി​ക​ൾ പ​റ​ന്ന​ല​ഞ്ഞ് അ​തി​നു​ചു​റ്റും ത​പ​സി​രു​ന്നു. മ​ഞ്ഞും മ​ഴ​യു...
തകർത്ത്, തിമിർത്ത് മെ​ട്രോ
മ​ല​യാ​ളി​യു​ടെ ഗ​താ​ഗ​ത സൗ​ക​ര്യ വി​ക​സ​ന​ത്തി​ൽ പു​തു​ച​രി​ത്രം​കു​റി​ച്ച മെ​ട്രോ ട്രാ​ക്കി​ലാ​യി​ട്ട് ഇ​തു ര​ണ്ടാം മാ​സം. ദി​ന​വും ആ​യി​ര​ക​ണ​ക്കി​നു​പേ​രെ ...
പച്ചപ്പിന്റെ കാന്‍വാസില്‍ ഒരു മഴയാത്ര
പ​ച്ച​പ്പി​ന്‍റെ താ​ഴ്‌വര​യി​ലേ​ക്ക് മ​ഴ​യ്ക്കൊ​പ്പം ഒ​രു യാ​ത്ര​യാ​യാ​ലോ... പ്ര​കൃ​തി​യു​ടെ പാ​ട്ടി​ൽ മ​ഴ കൂ​ടു​ത​ൽ സു​ന്ദ​രി​യാ​യി പെ​യ്തി​റ​ങ്ങു​ന്ന നി​ല​ന...
ബാ​ഹു​ബ​ലി
രാ​ജ​മൗ​ലി​യു​ടെ ബാ​ഹു​ബ​ലി ദി ​ക​ണ്‍​ക്ലൂ​ഷ​ൻ ക​ണ്ടു​കൊ​ണ്ടി​രി​ക്കെ​യാ​ണ് മ​ന​സി​ൽ ഉ​റ​പ്പി​ച്ച​ത് - എ​ന്താ​യാ​ലും അ​ടു​ത്ത യാ​ത്ര ശ്രാ​വ​ണ ബ​ൽ​ഗോ​ള​യി​ലേ​ക...
ഇരുണ്ട കോണുകളുടെ നഗരം
ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വീ​ട്ടി​ൽ​നി​ന്നു​മാ​ണ് അ​ഖി​ലേ​ഷ് ബ​സ്ഫൂ​ർ എ​ന്ന 20 കാ​ര​നെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്. ബ​ധി​ര​യും മൂ​ക​യു​മാ​യ ഒ​രു സാ​ധു പെ​ണ...
ഒ​റി​ജി​ന​ലിനെ വെല്ലുന്ന വ്യാ​ജ​ൻ
ഒ​റിജിന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ ക​റ​ൻ​സി നോ​ട്ടു​ക​ൾ വി​പ​ണി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു തു​ട​ങ്ങി​യ​തോ​ടെ ഒ​റി​ജി​ന​ലേ​ത് വ്യാ​ജ​നേ​ത് എ​ന്നു തി​രി​ച്ച​റി​യാ​...
വീ​ണ്ടും ജ​യ​കൃ​ഷ്ണ​ൻ വടക്കുന്നാഥന്‍റെ മുന്നിൽ...
ത​ങ്ങ​ളേ...​ ഞാ​ൻ വീ​ണ്ടും അ​ങ്ക​ട് വ​ര്വാ​ണ്..മ്മ​ടെ തൃ​ശൂ​ർ​ക്ക്
ത​ങ്ങ​ള്ണ്ടാ​വി​ല്ല്യേ, ണ്ടാ​വ​ണം...
ത​ങ്ങ​ളില്യാ​ണ്ടെ ഈ ​ജ​യ​കൃ​ഷ്ണ​ണ്ടോ
ന​മ്മ​...
ദുരന്തങ്ങള്‍ തുടര്‍ക്കഥയായി ബാണാസുര സാഗര്‍
ബാ​ണാ​സു​ര സാ​ഗ​ർ ഡാ​മി​ൽ ഇ​ത്ത​വ​ണ​ത്തെ ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​ത് നാ​ല് പേ​രാ​ണ്. ഞാ​യ​റാ​ഴ്ച​ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് നാ​ടി​നെ ന​ടു​ക്കി​യ ദ...
ആക്ഷൻ ഹീറോ ബൈജു പൗലോസ്
ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ൽ കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ന​ട​ൻ ദി​ലീ​പി​നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് കേ​ര​ള പോ​ലീ​സി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഒ​രു ...
റീത്തയ്ക്ക് 56-ാം പിറന്നാൾ
56 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി റീ​ത്ത പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്നു. ഇ​തു​വ​രെ ക​ണ്ടി‌​ട്ടി​ല്ലാ​ത്ത​തി​ൽ​വ​ച്ച് ഏ​റ്റ​വും വ​ലി​യ പി​റ​ന്നാ​ളാ​ഘോ​ഷം ന​ട​ക്കു​ന...
ആർക്കും വരാതിരിക്കട്ടെ, ഈ ദുർഗതി
ജൂ​ൺ 21, രേ​ഷം ഖാ​ൻ എ​ന്ന ല​ണ്ട​ൻ​കാ​രി മോ​ഡ​ലി​ന് 21 വ​യ​സ് പൂ​ർ​ത്തി​യാ​യ ദി​നം. അ​ന്നു​ത​ന്നെ അ​വ​ളു​ടെ ജീ​വി​തം തി​രി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത​വി​ധം ത​ക​ർ​ന്ന...
മലാല എന്ന മാലാഖ
താ​ലി​ബാ​ൻ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ മൗ​ലീ​ക അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ജ​ന​ത​യു​ടെ ഇ​ട​യി​ൽ​നി​...
പ​ന്പാ ന​ദി​യിലും കൈ​യേറ്റം
പ​ന്പാ ന​ദി​യെ ഇ​ല്ലാ​യ്മചെ​യ്ത​തി​ൽ ന​ദീതീ​ര​ത്ത് ത​മാ​സി​ക്കു​ന്ന​വ​ർ​ക്കും പ​ങ്കു​ണ്ട്.​ഇ​വ​രി​ല​ധി​ക​വും ന​ദി കൈ​യേ​റി വ​ള​ച്ച് കെ​ട്ടി കൃ​ഷി​യും മ​റ്റും ന​...
കൊച്ചികാഴ്ചകൾ
ഒ​രൊ​റ്റ യാ​ത്ര, അ​തു​മ​തി കൊ​ച്ചി​യു​ടെ സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാ​ൻ. കൊ​ച്ചി​യെ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ മ​ന​സി​ൽ തെ​ളി​യു​ന്ന ഗ​താ​ഗ​ത കു​രു​ക്കെ​ല്ലാം പ​ഴ​...
മാലിന്യങ്ങളുടെ ശ​വ​പ്പറന്പ്
ആ​ഴ​ത്തി​ലും പ​ര​പ്പി​ലും ശ​ക്ത​മാ​യി ഒ​രു കാ​ല​ത്ത് ഒ​ഴു​കി​യി​രു​ന്ന ന​ദി. അ​ക്ക​രെ​യി​ക്ക​രെ കാ​ണ​ണ​മെ​ങ്കി​ൽ ത​ന്നെ പ്ര​യാ​സം. ഇ​ന്ന് ഈ ​ന​ദി​യി​ൽ വെ​ള്ള​മ...
പൈതൃകങ്ങളുടെ നേര്‍ക്കാഴ്ച
പ​ന്പാന​ദി കി​ലോ​മീ​റ്റ​റു​ക​ളോ​ളം ഒ​ഴു​കി ചെ​ങ്ങ​ന്നൂ​ർ താ​ലൂ​ക്കി​ലെ പാ​ണ്ട​നാ​ട് എ​ത്തു​ന്പോ​ൾ ഇ​ത് ര​ണ്ടാ​യി പി​രി​യു​ന്നു. പാ​ണ്ട​നാ​ട് ഇ​ല്ലി​മ​ല മു​ള​...
നോ ​ക​ട്ട് ഇ​ൻ വ​ട്ടം
ബ​യോ​സ്കോ​പ്പു​മാ​യി തൃ​ശൂ​രി​ലെ കാ​ട്ടൂ​ക്കാ​ര​ൻ വാ​റു​ണ്ണി ജോ​സ​ഫ് സി​നി​മാ പ​രീ​ക്ഷ​ണം ന​ട​ത്തി​യ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്തി​നും ജോ​സ് തീ​യ​റ്റ​റി​നും ...
ബെ​ല്ലി ജ്യോതി
ദ്രു​ത​താ​ള​ത്തി​ലൂ​ന്നി​യു​ള്ള സം​ഗീ​തം. അ​ര​ക്കെ​ട്ടി​ൽ ആ​വാ​ഹി​ക്കു​ന്ന ച​ല​ന​ങ്ങ​ൾ തീ​ർ​ക്കു​ന്ന വി​സ്മ​യം. ശ​രീ​ര​വും മ​ന​സും ഒ​ന്നാ​ക്കി ന​ർ​ത്ത​കി ആ​ടി​ത...
വെന്നിമലയിലെ നിധികുംഭം
യ​ക്ഷി​ക്ക​ഥ പോ​ലെ പ​ണ്ടു​കാ​ലം മു​ത​ലേ മ​നു​ഷ്യ​നെ ഭ്ര​മി​പ്പി​ക്കു​ന്ന​താ​ണു നി​ധി​യുടെയും നി​ധി​വേ​ട്ട​യു​ടെ​യും ക​ഥ​ക​ളൊ​ക്കെ. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ...
ചെ​ങ്കോ​ലും ​കി​രീ​ട​വും
“ന​മ്മു​ടെ കു​ട്ടി​ക​ൾ ക​ർ​ക്ക​ട​ക​ത്തി​ലെ മ​ഴ കൊള്ള​ട്ടെ, അ​വ​ർ മീ​ന​മാ​സ​ത്തി​ലെ വെ​യി​ൽ കൊ​ള്ള​ട്ടെ, അ​വ​ർ ന​ന​വു​ള്ള ഈ ​മ​ണ്ണി​ൽ ച​വി​ട്ടി ന​ട​ക്ക​ട്ടെ.....
ഒരു യാത്ര പോയാലോ....
യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​രാ​യി ആ​രു​മി​ല്ല. ഒ​രു പ​ക്ഷേ നി​ശ്ച​യി​ച്ച സ്ഥ​ല​ത്തേ​ക്കു​ള്ള യാ​ത്ര​യി​ൽ ന​മ്മെ കാ​ത്തി​രി​ക്കു​ന്ന​ത് ന​യ​ന​മ​നോ​ഹ​ര​മാ​യ ക...
ഘാനയില്‍ നിന്നെത്തി കേരളത്തില്‍ കുടുങ്ങി
യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​യി​രു​ന്നു കേരളാ പോലീസിന്‍റെ വലയിൽ ഒരു വന്പൻ സ്രാവ് കുടുങ്ങിയത്. ഒ​രു​മാ​സ​ത്തി​ന് മു​ന്പാണ് ഹ്വാ​ബി റോ​ബ് എ​ഡി​സ​ണ്‍ ഘാ​ന​യി​ൽ നി​ന്...
റംസാന്‍ വിടപറയുമ്പോള്‍...
പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ലം എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ റം​സാ​ൻ മാ​സം പ​രി​സ​മാ​പ്തി​യി​ലേ​ക്ക്. ഇ​ന്നു സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ശ​വ്വാ​...
'പൊന്മുട്ടയിടുന്ന താറാവ്'
വയ​നാ​ടി​ന്‍റെ ജീ​വ​നാ​ഡി​യാ​യ ചു​രം റോ​ഡ് വ​ർ​ഷാ​വ​ർ​ഷം ഇ​ടി​ഞ്ഞു​തീ​രു​ന്നു. ചു​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ാരോ വ​ർ​ഷ​വും ചെ​ല​വി​ടു​ന്ന കോ​ടി​ക്ക​ണ...
പാത്രത്തിനും വെള്ളത്തിനും ജാതി
ഈ​ഴ​വ സ​മു​ദാ​യ​ത്തി​ൽ​പ്പെ​ട്ട യു​വാ​വ് ച​ക്ലി​യ സ​മു​ദാ​യ​ത്തി​ലെ യു​വ​തിയെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ചു. കൊ​ല്ല​ങ്കോ​ട് പോ​ലി​സ് സ്റ്റേ​ഷ​നി​ൽ വ​ച്ചാ​ണ...
ആറടി മണ്ണിനും അവകാശം നിഷേധിക്കപ്പെട്ടവര്‍
നി​ന്നു തി​രി​യാ​നു​ള്ള മ​ണ്ണും നി​ലം​പൊ​ത്താ​റാ​യ കൂ​ര​ക​ളു​മു​ള്ള ച​ക്ലിയ​രു​ടെ കൈ​വ​ശ​മു​ള്ള​ത് എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന ഭൂ...
ചോര്‍ന്നൊലിക്കുന്ന കൂരകളില്‍ നരകയാതന
പാ​ല​ക്കാ​ടി​ന്‍റെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ ഗോ​വി​ന്ദാ​പു​രം അം​ബ​ദ്ക​ർ ച​ക്ലിയ കോ​ള​നി​യി​ലെ ജാ​തി​വി​വേ​ച​ന​ത്തി​ന് പ​തി​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. സ...
ഫ്രെയ്മുകൾ മഴ നനയുന്പോൾ...
ജ​യ​കൃ​ഷ്ണ​ൻ ക്ലാ​ര​യെ​ക്കു​റി​ച്ച് ഓ​ർ​ക്കു​ന്പോ​ഴെ​ല്ലാം മ​ഴ പെ​യ്തി​രു​ന്നു....​കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ... മ​ഴ​യി​ൽ നി​ന്നാ​ണ​ല്ലോ ക്ലാ​ര സ്ക്രീ​നി​ൽ പ​...
ചരിത്രമാകാൻ കൊച്ചി മെട്രോ
കേ​ര​ളീ​യ​ര്‍ ഏ​റെ ആ​കാം​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ ​ദി​നം തൊ​ട്ടു​മു​ന്നി​ലെ​ത്തി. വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​ന് 17ന് ​പ​രി​സ​മാ​പ്തി​യാ​കു​മ്പ...
കിച്ചു ആള് കുറുമ്പനാ.....
പി​ള്ള​ മ​ന​സി​ൽ ക​ള്ള​മി​ല്ലാ​യെ​ന്നാ​ണ​ല്ലോ ചൊ​ല്ല്... ഒ​ന്നു​കൂ​ടി ചേ​ർ​ക്കാം ക​ള​ങ്ക​വു​മി​ല്ല.​ കാ​ര​ണം അ​വ​ർ വ​ഴ​ക്ക് കൂ​ടു​ന്നു, കു​റ​ച്ച് ക​ഴി​യു​ന്പേ...
മെക്സിക്കൊ: മാധ്യമപ്രവർത്തകരുടെ കൊലക്കളം
ADIOS!... പൊ​ണ്ണ​ത്ത​ടി​യ​ന്മാ​ർ​ക്ക് പേ​രു​കേ​ട്ട മെ​ക്സി​ക്കൊ​യു​ടെ അ​തി​ർ​ത്തി പ​ട്ട​ണ​മാ​യ ജു​വാ​റെ​സി​ൽ ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ മൂ​ന്നി​നി​റ​ങ്ങി​യ ഒ​രു പ​ത...
മ​ല​ബാ​റി​ന്‍റെ നെ​ഞ്ചി​നു​ള്ളി​ൽ...
മ​ല​ബാ​റി​നും റം​സാ​നും ച​രി​ത്ര​ങ്ങ​ൾ ഏ​റെ​ പ​റ​യാ​നു​ണ്ട്. അ​ത്ര​മാ​ത്രം വി​ശു​ദ്ധി​യോ​ടെ നോ​ന്പു​കാ​ലം ആ​ഘോ​ഷി​ക്കു​ന്ന​വ​രാ​ണ് മ​ല​ബാ​റു​കാ​ർ. ഭ​ക്ഷ​ണ​ത്...
പ​റ്റി​ക്കാ​ന്‍ ഞ​ങ്ങ​ള്‍ റെ​ഡി; നി​ങ്ങ​ളോ?
പ​ണം അ​തെ​ങ്ങ​നെ ഉ​ണ്ടാ​കു​മെ​ന്നു ക​രു​തു​ന്ന​വ​രു​ടെ മു​ന്നി​ല്‍ ഇ​വ​രെ​ത്തും. പ​ണം ന​ല്‍​കാ​ന​ല്ല മ​റി​ച്ച് മ​റ്റു​ള്ള​വ​രെ പ​റ്റി​ച്ച് പ​ണം സ​മ്പാ​ദി​ക്കാ​ന...
കൊലക്കത്തി താഴെ വെയ്ക്കാതെ കാസര്‍ഗോഡ്‌
ക​ണ്ണൂ​രി​ൽ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്കു കാ​ര​ണം അ​ക്ര​മ​രാ​ഷ്ട്രീ​യ​മാ​ണെ​ങ്കി​ൽ അ​യ​ൽ​ജി​ല്ല​യാ​യ കാ​സ​ർ​ഗോ​ട്ട് അടുത്തിടെ ര​ക്ത​പ്പു​ഴ​യൊ​ഴു​കിയത് മറ്റു പല കാരണ...
ഒന്നാനാം കൊച്ചുതുന്പി...
ഓ​ർ​മ​യു​ണ്ടോ, തു​ന്പി​ക​ളെ​കൊ​ണ്ട് ക​ല്ലെ​ടു​പ്പി​ച്ച​ത്? പ​മ്മി പ​മ്മി ചെ​ന്നി​ട്ടും കൈ​യെ​ത്താ​ദൂ​ര​ത്തു​നി​ന്നും പാ​റി​യ തു​ന്പി​ക്കു പി​ന്നാ​ലെ ഓ​ടി​യ​ത്...
ചിത്രം പകർത്തി ച​രി​ത്ര​മാ​യി
ബ്ലാ​ക്ക് ആ​ന്‍​ഡ് വൈ​റ്റ് ചി​ത്ര​ങ്ങ​ളി​ലൂ​ടെ കൊ​ച്ചി​യു​ടെ ച​രി​ത്ര​മെ​ഴു​തി​യ കൃ​ഷ്ണ​ന്‍​നാ​യ​ര്‍ ബ്ര​ദേ​ഴ്‌​സ് സ്റ്റു​ഡി​യോ ഇ​നി ച​രി​ത്രം. 1935ല്‍ ​എ​റ​ണാ​...
മം​ഗ​ളൂ​രു​വി​ൽ നി​ന്നും തി​രു​ട്ടു​ഗ്രാ​മ​ത്തി​ലേ​ക്ക്
മം​ഗ​ളൂ​രു റെ​യി​ൽ​വേ ടി​ക്ക​റ്റ് ബു​ക്കിം​ഗ് കൗ​ണ്ട​റി​ൽനി​ന്ന് പ​ട്ടാ​പ്പ​ക​ൽ ക​വ​ർ​ന്ന​ത് 9 ല​ക്ഷം രൂ​പ. തെ​ളി​വു​ക​ൾ ഇ​ല്ലാ​തെ തൃ​ശ്ശി​നാ​പ്പ​ള്ളി റാം​ജി​ന​...
ക​ളി​ചി​രി​യോ​ടെ ക​യ​റിച്ചെല്ലാം ഈ പോലീസ് സ്റ്റേഷനിലേക്ക്
കൊ​ച്ചി: തെ​ല്ലും ആ​ശ​ങ്ക​വേ​ണ്ടാ...​ഇ​തു പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ത​ന്നെ. പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു കു​ട്ടി​ക​ള്‍ ക​ളി​ച്ചു​ചി​രി​ച്ചു ന​ട​ക്കു​ക​യു...
എ​ൻ​വ​ഴി ത​നി വ​ഴി
വ​രാം, ഉ​ട​നെ വ​രാം, വ​രാ​തി​രി​ക്കി​ല്ല തു​ട​ങ്ങി​യ സൂ​ച​ന​ക​ൾ ഇ​ട​യ്ക്കി​ടെ ന​ൽ​കി വ​ർ​ഷ​ങ്ങ​ളാ‍​യി കൊ​തി​പ്പി​ക്കു​ന്ന ആ​ളെ എ​ന്തു​പേ​രി​ട്ട് വി​ളി​ക്കാം?....
മ​ല​ബാ​റി​ലെ "മാ​യാ​ബ​സാ​ർ’
മ​ല​ബാ​റി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​മാ​ണ് കോ​ഴി​ക്കോ​ട്്. ഇതരജി​ല്ല​ക​ളി​ൽനി​ന്നു​പോ​ലും ഇ​വി​ടെ എ​ത്തു​ന്ന ഒ​രു​സ്ഥ​ല​മു​ണ്ട്. റെ​യി​ൽ​വേ ര​ണ്ടാം ഗേ​റ്...
മനസില്‍ കൂടുകൂട്ടിയ പാട്ടുകള്‍
രാ​ജ​ല​ക്ഷ്മി... ഈ ​പേ​ര് സി​നി​മ​യോ​ട് ചേ​ർ​ത്ത് കേ​ൾ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് വ​ർ​ഷ​മേ​റെ​യാ​യി. ഇ​ന്നും ഒ​രു തു​ട​ക്ക​കാ​രി​യു​ടെ ആ​വേ​ശ​ത്തോ​ടെ തേ​ടി വ​രു...
കൊച്ചി ലഹരിയിലാണ്
അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്നു മാ​ഫി​യ​യു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യി കൊ​ച്ചി മാ​റു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ല്‍​നി​ന്നു​മാ​ണ് ഇ​തു​വ​രെ വി​വി​ധ​ത​രം ല​ഹ​രി വ​സ്...
അരുതേ...ഹോണ്‍ അരുതേ....
അ​മി​ത​ശ​ബ്ദ​ത്തി​ല്‍ ഹോ​ണ​ടി​ച്ച് നി​ര​ത്തു​ക​ളി​ല്‍ ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന യാ​ത്രി​ക​രു​ടെ ശ്ര​ദ്ധ​യ്ക്ക്. അ​റി​ഞ്ഞോ അ​റി​യാ​തെ​യോ നി​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കു...
റാ​ണി​പു​രം വി​ളി​ക്കു​ന്നു
സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​വു​ക​യാ​ണ് റാ​ണി​പു​രം. ക​ർ​ണാ​ട​ക​യി​ലെ പ്ര​ശ​സ്ത​മാ​യ മ​ടി​ക്കേ​രി, ത​ല​ക്കാ​വേ​രി വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ൾ​ക്കു സ​മീ​പ...
LATEST NEWS
തോ​മ​സ് ചാ​ണ്ടി​യു​ടെ റി​സോ​ർ​ട്ടി​ന്‍റെ 32 ഫ​യ​ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യി !
മു​രു​ക​ന്‍റെ കു​ടും​ബ​ത്തി​ന് കേ​ര​ള​ത്തി​ന്‍റെ കൈ​ത്താ​ങ്ങ്; 10 ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യം
രാ​ജ​ധാ​നി എ​ക്സ്പ്ര​സി​ൽ വ​ൻ ക​വ​ർ​ച്ച; യാ​ത്ര​ക്കാ​ർ​ക്കു ന​ഷ്ട​പ്പെ​ട്ട​ത് 12 ല​ക്ഷം
ഭൂമി കൈയേറ്റം: ഗതാഗതമന്ത്രിയുടെ സ്ഥലം പരിശോധിക്കുമെന്നു റവന്യൂ മന്ത്രി
ബ്ലൂ വെയ്ൽ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നുണ്ട്: മുഖ്യമന്ത്രി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.