Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


ആറടി മണ്ണിനും അവകാശം നിഷേധിക്കപ്പെട്ടവര്‍
നി​ന്നു തി​രി​യാ​നു​ള്ള മ​ണ്ണും നി​ലം​പൊ​ത്താ​റാ​യ കൂ​ര​ക​ളു​മു​ള്ള ച​ക്ലിയ​രു​ടെ കൈ​വ​ശ​മു​ള്ള​ത് എ​പി​എ​ൽ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ. ഇ​വ​ർ ജോ​ലി ചെ​യ്യു​ന്ന ഭൂ​വു​ട​മ​ക​ളി​ൽ ഏ​റെ​പ്പേ​ർ​ക്കും ബി​പി​എ​ൽ കാ​ർ​ഡു​ക​ൾ. ഗോ​വി​ന്ദാ​പു​ര​ത്തെ റേ​ഷ​ൻ കാ​ർ​ഡ് വി​വേ​ച​ന​ത്തി​ന് കാ​ല​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ മ​റി​ച്ചു വി​ൽ​ക്കു​ന്ന​തും അ​ള​വി​ൽ കു​റ​ച്ചു കൊ​ടു​ക്കു​ന്ന​തും എ​ക്കാ​ല​ത്തെ​യും പ​രാ​തി​യാ​ണ്. വാ​ർ​ത്ത​ക​ൾ​ക്കു ചൂ​ടേ​റു​ന്പോ​ൾ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി മ​ന്ത്രി​മാ​രും പ​രി​വാ​ര​ങ്ങ​ളും ഇ​വി​ടേ​ക്ക് ഓ​ടി​വ​ന്നു വാ​ർ​ത്ത​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഓ​രോ ത​വ​ണ​യും വാ​ഗ്ദാ​ന​ങ്ങ​ളും ഉ​റ​പ്പു​ക​ളും ന​ൽ​കി അ​ധി​കാ​രി​ക​ൾ മ​ട​ങ്ങും.

കോ​ള​നി​ക്കാ​രെ ദാ​രി​ദ്ര്യരേ​ഖ​യ്ക്കു മു​ക​ളി​ൽ പ്ര​തി​ഷ്ഠി​ച്ച​തോ​ടെ പാ​വ​ങ്ങ​ൾ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട അ​ന്ത്യോ​ദ​യ, അ​ന്ന​പൂ​ർ​ണ അ​രി, ഗോ​ത​ന്പ് ആ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം നി​ഷേ​ധി​ക്ക​പ്പെ​ട്ടു. സൗ​ജ​ന്യ​നി​ര​ക്കി​ലു​ള്ള ഒ​രു ധാ​ന്യ​വും ഇ​വ​ർ​ക്കു കി​ട്ടി​യി​ട്ടി​ല്ല. ചി​കി​ത്സ​മു​ത​ൽ സ​ർ​ക്കാ​ർ വീ​ടു​സ​ഹാ​യം വ​രെ​യു​ള്ള ആ​നൂ​കൂ​ല്യ​ങ്ങ​ളും അ​ന​ർ​ഹ​മാ​യ റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പേ​രി​ൽ നി​ഷേ​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

രാ​ഷ്്ട്രീ​യ​ക്കാ​രും ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ഗ​ണ​ന​യു​ടെ പു​റ​ന്പോ​ക്കി​ൽ ത​ള്ളി​യ ചക്ലിയ​ർ നീ​തി​ക്കാ​യി നി​ല​വി​ളി​ക്കു​ക​യാ​ണ്. മു​ത​ല​മ​ട പ​ഞ്ചാ​യ​ത്ത് ഗോ​വി​ന്ദാ​പു​ര​ത്തെ അം​ബേ​ദ്ക​ർ കോ​ള​നി എ​ക്കാ​ല​ത്തും ദു​രി​ത​ങ്ങ​ളു​ടെ അ​ഴു​ക്കു​ചാ​ലാ​ണ്. നാ​യും ന​രി​യും ന​ര​നും ഒ​രു​മി​ച്ചു പാ​ർ​ക്കു​ന്ന ദ​യ​നീ​യ കാ​ഴ്ച. വി​സ​ർ​ജി​ക്കാ​ൻ പു​റ​ന്പോ​ക്കു മാ​ത്ര​മു​ള്ള മ​നു​ഷ്യ​ർ.
വൈ​ദ്യു​തി​യും വെ​ള്ള​വും വെ​ളി​ച്ച​വും മാ​ത്ര​മ​ല്ല അ​ർ​ഹ​മാ​യ റേ​ഷ​ന​രി​യും ഇ​വ​ർ​ക്ക് നി​ഷേ​ധി​ക്ക​പ്പെ​ടു​ന്നു. ത​ല​മു​റ​ക​ൾ മു​റ​വി​ളി കൂ​ട്ടി​യ​പ്പോ​ഴെ​ല്ലാം അ​ധി​കാ​ര​ത്തി​ന്‍റെ വാ​തി​ൽ​പ്പ​ടി​ക​ളി​ൽ നി​ന്ന് ച​ക്ലിയ​ർ ആ​ട്ടി​യോ​ടി​ക്ക​പ്പെ​ടു​ന്നു. ആ​ൾ​ക്കൂ​ട്ട​ത്തി​ലും അ​ധി​കാ​ര​ക്ക​സേ​ര​ക​ളി​ലും ഇ​വ​ർ​ക്ക് ഇ​ട​മി​ല്ല.

ച​ക്ലി​യ കി​ടാ​ത്ത​ൻ​മാ​ർ​ക്കും കി​ടാ​ത്തി​മാ​ർ​ക്കും കു​പ്പാ​യം തു​ന്നി​ക്കൊ​ടു​ക്കു​ന്ന​തി​ലു​മു​ണ്ട് അ​യി​ത്തം. തു​ന്ന​ൽ ക​ട​ക​ളു​ടെ പു​റ​ത്തു നി​റു​ത്തി ഉ​ദ്ദേ​ശ അ​ള​വി​ൽ തു​ന്ന​ൽ ന​ട​ത്തു​ന്ന​താ​ണ് രീ​തി. തു​ന്നി​ക്കൊ​ടു​ക്കാ​ൻ മ​റ്റാ​രും കാ​ണാ​തെ രാ​ത്രി ക​ട​യി​ലെ​ത്ത​ണം. എ​ക്കാ​ല​വും ച​ക്ലിയ​രി​ലെ ഒ​രു വി​ഭാ​ഗം പൊ​ള്ളാ​ച്ചി​യി​ലെ നി​ര​ത്തു​ക​ട​ക​ളി​ൽ നി​ന്ന് പ​ഴ​യ വ​സ്ത്രം വാ​ങ്ങി വ​രി​ക പ​തി​വാ​ണ്. സ്കൂ​ൾ തു​റ​ക്കു​ന്ന കാ​ല​ത്ത് ഉ​ട​യാ​ട തു​ന്നാ​നും മു​ടി വെ​ട്ടാ​നും അ​തി​ർ​ത്തി​ക്ക​പ്പു​റം പോ​കേ​ണ്ട​തു​ണ്ട്. പൊ​ങ്ക​ൽ, ദീ​പാ​വ​ലി ആ​ഘോ​ഷ​ത്തി​നും മ​ധു​രൈ​വീ​ര​ൻ കോ​വി​ലി​ലെ ഉ​ത്സ​വ​ത്തി​നും ജ​നം ഒ​ന്നാ​കെ തി​രു​പ്പൂ​രി​ൽ​പോ​യി ഉ​ട​യാ​ട​ക​ളും ക​ണ്‍​മ​ഷി​യും കു​പ്പി​വ​ള​ക​ളും പൊ​ട്ടും വാ​ങ്ങി മ​ട​ങ്ങും. ക​ർ​ക്കടക വാ​വു​ദി​ന​ത്തി​ൽ മ​ങ്ക​ര പു​ഴ​യോ​ര​ത്ത് ബ​ലിത​ർ​പ്പ​ണം ന​ട​ത്ത​ണം. അ​തി​നു​ള്ള പു​ല്ലും പൂ​വും അ​വ​ലും മ​ല​രും വാ​ങ്ങി​വ​രു​ന്ന​തും ത​മി​ഴ​ക​ത്തു നി​ന്നു​മാ​ണ്. ബ​ലി​ത​ർ​പ്പണ​ത്തി​ന് സ​വ​ർ​ണ​ർ ഇ​വ​രെ കൂ​ട്ടി​ല്ല. ന​ദി​യി​ൽ മു​ങ്ങി ഇ​വ​ർ പൂ​ർ​വി​ക​ർ​ക്ക് ബ​ലി​യി​ടും.

ച​ക്ലിയ​ൻ മ​രി​ച്ചാ​ൽ മ​ങ്ക​ര​പ്പു​ഴ​യോ​ര​ത്താ​ണ് മ​റ​വു ചെ​യ്യു​ക. വീ​ട്ടു​മു​റ്റ​ത്ത് അ​ട​ക്കാ​നോ ചി​ത​യെ​രുക്കാ​നോ ആ​റ​ടി ഇ​ടം സ്വ​ന്ത​മാ​യി​ല്ല. ഓ​രോ പ്ര​ള​യ​കാ​ല​ത്തും പു​ഴ പൂ​ർ​വി​ക​രെ മ​ണ്ണി​ൽ​നി​ന്നും വ​ക​ഞ്ഞെ​ടു​ത്തു കു​ത്തി​യൊ​ഴു​കി​പ്പോ​കും.

അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ക​ടു​ത്ത വേ​ന​ലും വ​റു​തി​യുമാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ. ക​രി​നാ​ഗ​ങ്ങ​ൾ​പോ​ലെ ത​ല​പൊ​ക്കി​യ ക​രി​ന്പ​ന​ക​ൾ​ക്ക് തീ ​പി​ടി​ച്ച​പോ​ലെ ഉ​ഷ്ണ​ക്കാ​റ്റ്. കൊ​ടും​ചൂ​ട് പാ​ല​ക്കാ​ട​ൻ ക​രി​മ​ണ്ണി​നെ മാ​ന്തി​ക്കീ​റി. ഉൗ​ഷ​ര​ഭൂ​മി​യി​ൽ കി​ള​യും വി​ത​യും മു​ട​ങ്ങി​യ​തോ​ടെ ആ​ർ​ക്കും​ത​ന്നെ കൂ​ലി​വേ​ല​യി​ല്ലാ​താ​യി​രി​ക്കു​ന്നു. ബ​നി​യ​ൻ ക​ന്പ​നി​ക​ൾ​പൂ​ട്ടി​യ​തി​നാ​ൽ ജോ​ലി​ക്കു തി​രു​പ്പൂ​ർ​ക്കു പോ​യ​വ​രും മ​ട​ങ്ങി​യെ​ത്തി​യി​രി​ക്കു​ന്നു. ഇ​നി വൈ​കി മ​ഴ കി​ട്ടി​യാ​ലും വി​ത ന​ട​ക്കി​ല്ല.

കൃ​ഷി കൈ​യൊ​ഴി​ഞ്ഞ ഭൂ​വു​ട​മ​ക​ൾ പാ​ട​ങ്ങ​ൾ ത​രി​ശി​ട്ടു​തു​ട​ങ്ങി. ചി​ല​രാ​വ​ട്ടെ അ​വി​ടെ കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്നു. ഗോ​വി​ന്ദാ​പു​ര​ത്തും പു​തൂ​രും കി​ണ​റോ കു​ള​മോ കു​ഴി​ച്ചി​ട്ടു കാ​ര്യ​മി​ല്ല. ആ​ഴ​ങ്ങ​ൾ ഏ​റെ താ​ണ്ടി​യ കു​ഴ​ൽ​കി​ണ​റു​ക​ളി​ലും വെ​ള്ള​മി​ല്ല. അ​ണ​ക്കെ​ട്ടു​നി​റ​ഞ്ഞ് മ​ങ്ക​ര ക​നാ​ൽ ക​നി​യ​ണം ഇ​വി​ട​ത്തെ മ​ണ്ണു​ന​ന​യാ​ൻ. ക​രി​ന്പ​ന​ക​ൾ അ​തി​രി​ടു​ന്ന ക​രി​ന്പാ​റ​ക​ൾ​ക്കു ന​ടു​വി​ലെ ച​ക്ലിയ സ​മു​ദാ​യം ദു​രി​ത​ങ്ങ​ളി​ൽ വീ​ർ​പ്പുമു​ട്ടു​ക​യാ​ണ്. മ​ങ്ക​ര പു​ഴ​യി​ൽ ഓ​ലി കു​ത്തി​യാ​ൽ കി​ട്ടാ​നി​ല്ല നാ​ഴി വെ​ള്ളം. കു​ടി​വെ​ള്ള​മി​ല്ലാ​തെ നാ​വു വ​ര​ണ്ട കോ​ള​നി​ക്കാ​ർ​ക്ക് അ​ടു​ത്ത കാ​ല​ത്ത് കു​ടി​വെ​ള്ളം എ​ത്തി​ച്ചു. ഗോ​വി​ന്ദാ​പു​ര​ത്തു​വ​ച്ചു വ​ലി​യ കു​ടി​വെ​ള്ള ടാ​ങ്കി​നു ര​ണ്ടു പൈ​പ്പു​ക​ളു​ണ്ടാ​യി​രു​ന്നു. ഒ​രെ​ണ്ണം ച​ക്്ലി​യ​ന്. മ​റ്റേ​ത് സ​വ​ർ​ണ​ന്. വെ​ള്ള​ത്തി​നാ​യി ആ​ർ​്തി​പൂ​ണ്ടെ​ത്തി​യ​വ​രു​ടെ കു​ട​ങ്ങ​ൾ കൂ​ട്ടി​മു​ട്ടി​യ​തി​ന്‍റെ പേ​രി​ലു​മു​ണ്ടാ​യി ഗോ​വി​ന്ദാ​പു​ര​ത്ത് പ​ല​പ്പോ​ഴും തീ​ണ്ട​ലും ത​ല്ലും. ഇ​പ്പോ​ഴും ഇ​തേ ടാ​ങ്കി​നു​ള്ള​ത് ജാ​തി വേ​ർ​തി​രി​വി​ന്‍റെ അ​ട​യാ​ള​മാ​യി ര​ണ്ട് പൈ​പ്പു​ ക​ൾ.


പൊ​ള​ളാ​ച്ചി മു​ത​ൽ മു​ത​ല​മ​ട​വ​രെ​യു​ള്ള നെ​ൽ​പാ​ട​ങ്ങ​ളും ക​ര​ഭൂ​മി​യു​മൊ​ക്കെ മാ​വി​ൻ തോ​പ്പു​ക​ളാ​യി മാ​റു​ക​യാ​ണ്. മാ​വി​ൻ​തോ​പ്പു​ക​ളി​ൽ നാ​ലു മാ​സം ഇ​ട​വി​ട്ട് അ​ള​വും ക​ണ​ക്കു​മൊ​ന്നു​മി​ല്ലാ​തെ കീ​ട​നാ​ശി​നി ത​ളി​ക്കും. വി​ഷം ത​ളി​ക്കാ​ൻ ത​മി​ഴ​ക​ത്തു നി​ന്നും യ​ന്ത്ര​വ​ണ്ടി​ക​ൾ വ​രി​ക​യാ​ണ് പ​തി​വ്. നീ​റും കീ​ട​വും ചാ​കു​ന്ന​തു വ​രെ വി​ഷ​മ​ടി ന​ട​ത്തി​യി​ട്ടേ ക​രാ​റു​കാ​ർ മ​ട​ങ്ങു. കേ​ര​ള​ത്തി​ൽ നി​രോ​ധ​ന​മു​ള്ള കീ​ട​നാ​ശി​നി​ക​ൾ ത​മി​ഴ് നാ​ട്ടി​ൽ അ​നു​വ​ദ​നീ​യ​മാ​യി​രി​ക്കെ വി​ഷ​ക്കാ​റ്റി​ന്‍റെ താ​ഴ് വാ​ര​മാ​യി മാ​റി​യി​രി​ക്കു​ന്നു ഇ​വ​രു​ടെ ഭൂ​മി. ജോ​ലി​യും വേ​ല​യും വ​രു​മാ​ന​വു​മി​ല്ലാ​തെ മാ​ര​ക​രോ​ഗ​ങ്ങ​ളു​ടെ ഇ​ര​ക​ളാ​കും മു​ൻ​പ് 18 കി​ലോ​മീ​റ്റ​ർ താ​ണ്ടി പൊ​ള്ളാ​ച്ചി​യി​ലേ​ക്കോ അ​പ്പു​റം കോ​യ​ന്പ​ത്തൂ​രി​ലേ​ക്കോ പ​ലാ​യ​നം ചെ​യ്യാ​ൻ നി​ർ​ബ​ന്ധി​ത​രാ​വു​ക​യാ​ണ് ജാ​തി​ഭ്രാ​ന്തി​ന്‍റെ ഇ​ര​ക​ളാ​യ ച​ക്ലിയ​ർ.

അ​തി​രു​ക​ളി​ല്ലാ​ത്ത തോ​ട്ട​ങ്ങ​ളു​ടെ അ​ധി​കാ​രി​ക​ളാ​യ ഗൗ​ണ്ട​ർ​മാ​ർ ക​ഴി​ഞ്ഞ നൂ​റ്റാ​ണ്ടി​ന്‍റെ പ​കു​തി​യി​ൽ കൃ​ഷിപ്പ​ണി​ക്കു കൊ​ണ്ടു​വ​ന്ന​വ​രാ​ണ് ഗോ​വി​ന്ദാ​പു​രം, എം ​പു​തൂ​ർ, മീ​ങ്ക​ര, നീ​ലി​പ്പാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലെ ച​ക്ലിയ​ർ. പൊ​ള്ളാ​ച്ചി, കോ​യ​ന്പ​ത്തൂ​ർ, ചി​ന്ന​പ്പാ​ള​യം വ​ഴി​യോ​ര​ങ്ങ​ളി​ൽ തോ​ട്ടി​പ്പ​ണി ചെ​യ്തി​രു​ന്ന​വ​രാ​ണ് കേ​ര​ള​ത്തി​ലേ​ക്കു വ​ന്ന​ത്. വേ​ല തേ​ടി വ​ന്ന​വ​രെ ഗൗ​ണ്ട​ർ​മാ​ർ കൂ​ര കെ​ട്ടി പാ​ർ​പ്പി​ച്ച് അ​ടി​മ​ക​ളെ​പ്പോ​ലെ വേ​ല​യെ​ടു​പ്പി​ച്ചു. പാ​ല​ക്കാ​ട​ൻ ക​രി​മ​ണ്ണ് ഇ​വ​രു​ടെ വി​യ​ർ​പ്പി​ൽ ന​ന​ഞ്ഞ​പ്പോ​ൾ റാ​ഗി​യും അ​രി​യും ചോ​ള​വും വി​ള​ഞ്ഞു. തോ​ട്ട​ങ്ങ​ളി​ൽ പ​ണി​ക​ഴി​ഞ്ഞെ​ത്തു​ന്പോ​ൾ രാ​ത്രി വൈ​കും.

ജ​ന്മി​മാ​രു​ടെ അ​റ​പ്പു​ര​യ്ക്കു പി​ന്നി​ൽ കാ​ര്യ​സ്ഥ​ൻ അ​ള​ന്നു കൊ​ടു​ക്കു​ന്ന ധാ​ന്യ​മാ​യി​രു​ന്നു ഇ​വ​ർ​ക്ക് വേ​ത​നം.

ആ​ഴ്ച​യി​ൽ നാ​ല​ള​വു ധാ​ന്യ​മാ​യി​രു​ന്നു കൂ​ലി. മാ​സം നാ​ലു ത​വ​ണ പ​റ​യി​ൽ അ​ള​ന്നു കൊ​ടു​ക്കും. ഒ​രു പ​റ ധാ​ന്യം അ​നു​ഭ​വ​ത്തി​ൽ അ​ര പ​റ​യേ കാ​ണു. ചോ​ദി​ക്കാ​നും ചോ​ദ്യം ചെ​യ്യാ​നും അ​ധ​ഃസ്ഥി​ത​നെ​ന്ത് അ​വ​കാ​ശം. ധാ​ന്യം പാ​ള​യി​ലോ തോ​ൾ​മു​ണ്ടി​ലോ വീ​ട്ടി​ലെ​ത്തി​ച്ചു കു​ത്തി​യാ​ണ് ച​ക്ലിയ​ർ അ​ത്താ​ഴം ക​ഴി​ച്ചു​റ​ങ്ങി​യ​ത്. ക​ല​ത്തി​ൽ ശേ​ഷി​ക്കു​ന്ന പ​ഴ​യ​ങ്ക​ഞ്ഞി പ്ര​ഭാ​ത ഭ​ക്ഷ​ണ​വും.

ഗൗ​ണ്ട​റു​ടെ കാ​ലി​പ്പു​ര​യി​ലും ക​ച്ചി​പ്പു​ര​യി​ലും ഉ​ച്ച​ക്ക​ഞ്ഞി കൊ​ടു​ത്തി​രു​ന്ന കാ​ല​മു​ണ്ട്. കാ​ലി​ക്കു തീ​റ്റ കൊ​ടു​ക്കു​ന്ന ത​ടി​ത്തോ​ണി​യി​ൽ ക​ഞ്ഞി ഒ​ഴി​ച്ചു കൊ​ടു​ക്കും. കു​റെ​ക്കാ​ലം ക​ഴി​ഞ്ഞ​പ്പോ​ൾ മ​ണ്‍ കോ​പ്പ​യി​ലാ​യി ക​ഞ്ഞി. കൂ​ലി​യാ​യി പ​ണം കി​ട്ടി​ത്തു​ട​ങ്ങി​യി​ട്ട് ഏ​റെ​ക്കാ​ല​മാ​യി​ട്ടി​ല്ല. ഒ​രു പ​ക​ൽ പ​ണി​ത​തി​ന് മൂ​ന്നു രൂ​പ കൂ​ലി എ​നി​ക്കു കി​ട്ടി​യ കാ​ല​മു​ണ്ട്. കോ​ള​നി​യി​ലെ കാ​ര​ണ​വ​ർ വെ​ള്ള​യാ​ന്‍റെ ഓ​ർ​മ​ക​ൾ ക​രു​ണ വ​റ്റി​യ​വ​രു​ടെ ക്രൂ​ര​ത​ക​ളെ ചി​ക​ഞ്ഞെ​ടു​ത്തു.

മ​രു​ന്നും ചി​കി​ത്സ​യും നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രാ​ണ് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ വ​ഴി​പോക്ക​രെ​പ്പോ​ലെ ക​ഴി​യു​ന്ന ച​ക്ലിയ​ർ. ഒ​രു സ​ർ​ക്കാ​ർ പ്രാ​ഥ​മി​ക ചി​കി​ത്സാ​ലയം പോ​ലും ഇ​വി​ടി​ല്ല.
ചി​കി​ത്സ കി​ട്ടാ​ൻ ചക്ലിയ​ർ​ക്ക് കോ​യ​ന്പ​ത്തൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ പോ​ക​ണം. അ​ത​ല്ലെ​ങ്കി​ൽ പാ​ല​ക്കാ​ട്ട് വ​ര​ണം. ദൂ​ര​മേ​റെ താ​ണ്ടേ​ണ്ട​തി​നാ​ൽ പ്ര​സ​വം വ​ഴി​യി​ലും വ​ണ്ടി​യി​ലു​മൊ​ക്കെ ന​ട​ക്കാ​റു​ണ്ട്. ചി​ല വാ​ഹ​ന​ങ്ങ​ളി​ൽ ക​യ​റ്റു​ന്ന​തി​ലു​മു​ണ്ട് ച​ക്ലിയ​ർ​ക്ക് ഭ്ര​ഷ്ട്.
അ​ടു​ത്ത കാ​ലം വ​രെ പ്ര​സ​വം ഈ​രി​ൽ ത​ന്നെ​യാ​യി​രു​ന്നു. തി​രു​മാ​ൾ വ​യ​റ്റാ​ട്ടി കോ​ള​നി​യി​ൽ അ​ഞ്ഞൂ​റു പ്ര​സ​വ​മെ​ങ്കി​ലും കൂ​ര​ക​ൾ ക​യ​റി​യി​റ​ങ്ങി എ​ടു​ത്തി​ട്ടു​ണ്ടാ​കും. ന​മ്മുടെ പൊ​ണ്ടാ​ട്ടി കാ​ളി​യു​ടെ മൂ​ന്നു പേ​റെ​ടു​ത്ത​തും തി​രു​മാ​ൾ പാ​ട്ടി ത​ന്നെ. കാ​ളി മൂ​ന്നു പെ​റ്റ​തും പാ​ട​ത്തെ പ​ണി ക​ഴി​ഞ്ഞു വ​ന്ന മ​ട്ടി​ലാ​ണ്. ഉ​ച്ച​യ്ക്ക് ക​ഞ്ഞി​കു​ടി​ച്ചു നോ​വു ക​യ​റി കൂ​ര​യി​ലേ​ക്ക് ഓ​ടി വ​ന്നു കാ​ളി മൂ​ത്ത​വ​ൾ മാ​രി​യെ പെ​റ്റു. വി​ത ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി ക​ർ​ക്കട​കത്തിലെ അ​ന്തി​ക്കോ​ളി​നാ​ണ് വെ​ള്ള​യാ​നെ​യും ഒ​ടു​ക​നെ​യും അ​വ​ൾ പെ​റ്റ​ത്. പേ​റു ക​ഴി​ഞ്ഞ പെ​ണ്ണി​നു മ​രു​ന്നു​ണ്ടാ​ക്കാ​നും തി​രു​മാ​ൾ പാ​ട്ടി​ക്ക് ന​ല്ല വ​ശ​മാ​യി​രു​ന്നു. ചു​ക്കും കു​രു​മു​ള​കും പ​നം ശ​ർ​ക്ക​ര​യും കു​റു​ന്തോ​ട്ടി​യു​മൊ​ക്കെ കൂ​ട്ടി​യ ക​ഷാ​യം. ക​ഷാ​യ സേ​വ ക​ഴി​ഞ്ഞാ​ൽ നാ​ട​ൻ കോ​ഴി​യെ വെ​ള്ളം നീ​ട്ടി വേ​വി​ച്ച് സേ​വി​ക്കാ​ൻ കോ​ഴി​ര​സം കൊ​ടു​ത്തി​രു​ന്നു . ഇ​തി​നൊ​പ്പം ചൂ​ടു​വെ​ള്ള​ത്തി​ൽ കു​ളി​യും. ഒ​രു മാ​സം ക​ഴി​ഞ്ഞാ​ൽ പെ​റ്റ പെ​ണ്ണും പ​ണി​ക്കു ചെ​ന്നേ പ​റ്റു. പ​ണി​യെ​ടു​ത്താ​ല​ല്ലേ വി​ശ​പ്പി​നു​ള്ള വ​ക കി​ട്ടൂ- ക​ള്ളി​ച്ചെ​ടി​ക​ൾ വ​ള​ർ​ന്ന കു​ന്നി​ൻ​ചെ​രു​വി​ലെ ക​രി​ന്പാ​റ​യി​ലി​രു​ന്നു മാ​രി​യ​പ്പ​ൻ പ​റ​ഞ്ഞു. (തു​ട​രും)

റെ​ജി ജോ​സ​ഫ്

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും
ജോർജിയയിൽ ഹോട്ടലിൽ അഗ്നിബാധ: 11 മരണം
റവന്യൂമന്ത്രി മന്ത്രിസഭയിൽ തുടരണോ എന്ന് അദ്ദേഹം തീരുമാനിക്കണമെന്ന് ചെന്നിത്തല
തിരുവനന്തപുരത്ത് ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു
നടിയെ ആക്രമിച്ച കേസ്: മാധ്യമ ചർച്ചകൾ വിലക്കണമെന്ന് പോലീസ്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.