'പൊന്മുട്ടയിടുന്ന താറാവ്'
വയ​നാ​ടി​ന്‍റെ ജീ​വ​നാ​ഡി​യാ​യ ചു​രം റോ​ഡ് വ​ർ​ഷാ​വ​ർ​ഷം ഇ​ടി​ഞ്ഞു​തീ​രു​ന്നു. ചു​രം അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​ാരോ വ​ർ​ഷ​വും ചെ​ല​വി​ടു​ന്ന കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ പ​ല​രു​ടെ​യും കീ​ശ​യി​ലെ​ത്തു​ന്ന​ത​ല്ലാ​തെ ​റോ​ഡി​ന് ത​ക​ർ​ച്ച​യി​ൽ​നി​ന്ന് മോ​ച​നം ല​ഭി​ക്കു​ന്നി​ല്ല. ആ​ദ്യം സം​സ്ഥാ​ന പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ​യും, ര​ണ്ടു പ​തി​റ്റാ​ണ്ടാ​യി ദേ​ശീയ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ​യും കറവപ്പശുവാ​ണ് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ചു​രം റോ​ഡ്. ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലു​ള്ള​വ​രും ഏ​താ​നും സ്ഥി​രം ക​രാ​റു​കാ​രും " ത​ടി​ച്ചു കൊ​ഴു​ക്കു​ന്പോ​ൾ' ചു​രം വ​ർ​ഷാ​വ​ർ​ഷം ശോ​ഷി​ച്ചു​തീ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​രെ​യും ക​രാ​റു​കാ​രെയും സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം "പൊ​ന്മു​ട്ട​യി​ടു​ന്ന താ​റാ​വാ​ണ് ' ഒ​ാരോ​രു​ത്ത​ർ​ക്കും കോ​ടി​ക​ൾ നേ​ടി​ക്കൊ​ടു​ക്കു​ന്ന ഈ ​അ​ക്ഷ​യ​ഘ​നി. ചു​രം റോ​ഡി​ന്‍റെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യെ​ക്കു​റി​ച്ച് രാഷ്്ട്രദീ​പി​ക ന​ട​ത്തി​യ അ​ന്വേ​ഷ​ണം.

ബം​ഗ​ളൂ​രു ദേ​ശീ​യ​പാ​ത​യി​ൽ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ അ​ടി​വാ​ര​വും ക​ട​ന്ന് വാ​ഹ​നം ചു​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. പ​ച്ച​പു​ത​ച്ച മ​ല​യി​ടു​ക്കു​ക​ൾ​ക്കി​ട​യി​ലൂ​ടെ മു​ക​ളി​ലേ​ക്കും താ​ഴേ​ക്കും ചീ​റി​പ്പാ​യു​ന്ന വാ​ഹ​ന​ങ്ങ​ൾ.​ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ അ​ൽ​പം മാ​റി​യാ​ൽ അ​പ​ക​ടം ഉ​റ​പ്പ്. ശ്ര​ദ്ധ മാ​റ്റാ​നെ​ന്ന വി​ധം റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ത​ല​ഉ​യ​ർ​ത്തി നി​ൽ​ക്കു​ന്ന പ​ടു​കൂ​റ്റ​ൻ പ​ര​സ്യ ഹോ​ർ​ഡിംഗുക​ൾ. ബോ​ർ​ഡി​ലെ അ​ൽ​പ​വ​സ്ത്ര​ധാ​രി​യാ​യ യു​വ​തി​ക​ളെ പാ​ളി​നോ​ക്കി ഇ​റ​ക്ക​മി​റ​ങ്ങി വ​രു​ന്ന ച​ര​ക്കു​ലോ​റി​യു​ടെ ഡ്രൈ​വ​ർ. ഞ​ങ്ങ​ളു​ടെ നീ​ണ്ട ഹോ​ൺ​കേ​ട്ട് ഡ്രൈ​വ​ർ ലോ​റി വെ​ട്ടി​ച്ച​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി. പ​ര​സ്യ​ബോ​ർ​ഡു​ക​ൾ മു​ൻ​പു വ​രു​ത്തി​യ അ​പ​ക​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​വി​ട​വി​ടെ. അ​ടി​വാ​ര​ത്തി​നും- നാ​ലാം വ​ള​വി​നു​മി​ട​യി​ൽ ഡ​സ​ൻ​ക​ണ​ക്കി​നാ​ണ് നി​യ​മം ലം​ഘി​ച്ചു​ള്ള ഹോ​ർ​ഡി​ംഗുക​ൾ. അ​രി​കി​ലെ സ്വ​കാ​ര്യ ഭൂ​മി​യി​ൽ നി​ന്നും റോ​ഡി​ലേ​ക്ക് ത​ല​നീ​ട്ടി​നി​ൽ​ക്കു​ന്ന മ​ര​ച്ചി​ല്ല​ക​ളും, കാ​ട്ടു​പ​യ​റും. വാ​ഹ​ന​ങ്ങ​ളു​ടെ സൈ​ഡി​ലി​ടി​ച്ച് അ​വ ഒ​ടി​ഞ്ഞു​ തൂ​ങ്ങി​ക്കി​ട​ക്കു​ന്നു.

ഈ ​വ​ർ​ഷം ടാ​ർ​ചെ​യ്ത ഒ​ന്നാം വ​ള​വി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തി​ലെ വി​സ്തൃ​ത​മാ​യ കു​ഴി ഒ​ഴി​വാ​ക്കാ​ൻ വ​ല​തു​വ​ശം ചേ​ർ​ന്ന് ഇ​റ​ങ്ങി​വ​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ്. ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ ചി​പ്പി​ലി​ത്തോ​ടി​നും- ര​ണ്ടാം വ​ള​വി​നും ഇ​ട​യി​ൽ പ​ല​യി​ട​ത്തും മ​ണ്ണി​ടി​ച്ചി​ൽ. ഇ​ടി​ഞ്ഞ മ​ണ്ണി​നു മു​ക​ളി​ലാ​യി, ഏ​തു​നി​മി​ഷ​വും റോ​ഡി​ലേ​ക്ക് പ​തി​ക്ക​ത്ത​ക്ക​വി​ധം വേ​രി​ള​കി​യ മ​ര​ങ്ങ​ൾ. ചി​പ്പി​ലി​ത്തോ​ടി​നും- നാ​ലാം വ​ള​വി​നു​മി​ട​യി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ.
ഇ​ട​തു​വ​ശ​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി പ​ല​യി​ട​ത്തും ത​ക​ർ​ന്ന​ടി​ഞ്ഞു. ത​ക​ർ​ച്ച പൂ​ർ​ണ​മാ​ക്കാ​നെ​ന്ന​പോ​ലെ, സം​ര​ക്ഷ​ണ​ഭി​ത്തി​യോ​ടു ചേ​ർ​ന്ന് വ​യ​നാ​ട്ടി​ലേ​ക്കു ക​ട​ന്നു​പോ​കു​ന്ന സ്വകാര്യ കന്പനിയുടെ ഒ​പ്ടി​ക്ക​ൽ ഫൈ​ബ​ർ കേ​ബി​ൾ ലൈ​ൻ.

ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട​വി​രി​ച്ച ര​ണ്ട്-​നാ​ല് വ​ള​വു​ക​ൾ​ക്കി​ട​യി​ൽ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് കു​ഴി​യാ​യി മൂ​ന്നാം വ​ള​വ്. ഈ ​വ​ള​വ് തി​രി​ച്ചെ​ടു​ക്കാ​ൻ പ​ല​ത​വ​ണ മു​ന്നോ​ട്ടും പി​ന്നോ​ട്ടും നീ​ക്കു​ന്ന കൂ​റ്റ​ൻ കണ്ടെയ്ന​ർ ലോ​റി. ഇ​തോ​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളു​ടെ നീ​ണ്ട നിര. ​പ​ത്തു​മി​നി​ട്ട് ക​ഠി​നാ​ധ്വാ​നം ചെ​യ്ത് കണ്ടെയ്നർ മു​ന്നോ​ട്ടു നീ​ങ്ങി​യ​തോ​ടെ ഹോ​ണ​ടി​ച്ചും നി​ര​തെ​റ്റി​ച്ചും മു​ന്നേ​റാ​ൻ ഡ്രൈ​വ​ർ​മാ​രു​ടെ മ​ത്സരം. നാ​ലാം വ​ള​വു മു​ത​ൽ മു​ക​ളി​ലേ​ക്ക് നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ മ​ണ്ണി​ടി​ഞ്ഞി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ റീ​ടാ​ർ ചെ​യ്തഅ​ഞ്ച്- ആ​റ്-​ഏ​ഴ്-​എ​ട്ട് വ​ള​വു​ക​ളി​ലും ആ​ഴ​മേ​റി​യ കു​ഴി​ക​ൾ. ആ​റ്-​ഏ​ഴ് വ​ള​വു​ക​ൾ​ക്കി​ട​യി​ലെ പൊ​ട്ടി​ത്ത​ക​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ആ​രെ​യും ഭ​യ​പ്പെ​ടു​ത്തും. തൊ​ട്ടു​താ​ഴെ അ​ഗാ​ധ​മാ​യ കൊ​ക്ക​യി​ൽ ഒ​രു ഓ​ട്ടോ​റി​ക്ഷ​യു​ടെ തു​രു​ന്പി​ച്ച അ​സ്ഥി​പ​ഞ്ജ​രം. ലോ​ഡ് ക​ണ​ക്കി​ന് മാ​ലി​ന്യ ചാ​ക്കു​ക​ൾ നി​റ​ഞ്ഞ കൊ​ക്ക​യു​ടെ ഓ​ര​ത്താ​യി ത​ക​ർ​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു.

വാ​ഹ​ന​ങ്ങ​ളി​ടി​ച്ച് വി​ണ്ടുകീ​റി​യ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഉ​ള്ളി​ൽ ക​രി​ങ്ക​ല്ല​ല്ലാ​തെ സി​മ​ന്‍റി​ന്‍റേ​യോ മ​ണ​ലി​ന്‍റേ​യോ അം​ശം പൊ​ടി​പോ​ലു​മി​ല്ല ക​ണ്ടു​പി​ടി​ക്കാ​ൻ.ഏ​ഴ്,എ​ട്ട് വ​ള​വു​ക​ൾ​ക്കു സ​മീ​പ​വും പ​ല​യി​ട​ത്തും സം​ര​ക്ഷ​ണ​ഭി​ത്തി​യി​ല്ല. ചി​ല​യി​ട​ങ്ങ​ളി​ൽ പ​ക​രം കോ​ൺ​ക്രീ​റ്റി​ന്‍റെ ഭി​ത്തി​ക​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യ്ക്ക് വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്താ​നു​ള്ള ഉ​റ​പ്പു​പോ​രാ.

എ​ട്ടാം വ​ള​വും ക​ഴി​ഞ്ഞു​ള്ള ത​ക​ര​പ്പാ​ടി​യി​ൽ കോ​ൺ​ക്രീ​റ്റ് സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മാ​ണം ന​ട​ക്കു​ക​യാ​ണ്. ര​ണ്ട് ബം​ഗാ​ളി​ക​ൾ കോ​ൺ​ക്രീ​റ്റ് ചെ​യ്യു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ചു​രം സം​ര​ക്ഷ​ണ​സ​മി​തി ര​ക്ഷാ​ധി​കാ​രി മൊ​യ്തു മു​ട്ടാ​യി ഒ​രു ക​ല്ലെ​ടു​ത്ത് ഉ​ര​ച്ച​തോ​ടെ കോ​ൺ​ക്രീ​റ്റി​ന്‍റെ ഭാ​ഗം അ​പ്പാ​ടെ പൊ​ളി​ഞ്ഞു​വീ​ണു. മൂ​ന്നു​ദി​വ​സം മു​ൻ​പ് ഇ​വി​ടെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത​താ​ണെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ. എ​ൻജി​നി​യ​റു​ടെ​യോ, ഓ​വ​ർ​സി​യ​റു​ടെ​യോ സാ​ന്നി​ധ്യ​ത്തി​ല​ല്ലാ​തെ കോ​ൺ​ക്രീ​റ്റ് പാ​ടി​ല്ലെ​ന്ന നി​യ​മം ചു​ര​ത്തി​ൽ ബാ​ധ​ക​മ​ല്ല. ഒ​രാ​ഴ്ച​യാ​യി ഉ​ദ്യോ​ഗ​സ്ഥ​രാ​രും ഇ​തു​വ​ഴി വ​ന്നി​ട്ടി​ല്ലെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ.

||

ത​ക​ര​പ്പാ​ടി​ക്കും ഒ​ൻ​പ​താം വ​ള​വി​നു​മി​ട​യി​ൽ നി​ര​വ​ധി സ്ഥ​ല​ത്ത് മ​ണ്ണി​ടി​ഞ്ഞു കി​ട​ക്കു​ന്നു. റോ​ഡി​ലേ​ക്ക് മ​റി​ഞ്ഞു​വീ​ണ മ​രം വെ​ട്ടി​മാ​റ്റി​യ​തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ അ​വി​ട​വി​ടെ.
ഒ​ൻ​പ​താം വ​ള​വി​ന് ഒ​രു കിലോമീറ്റർ താ​ഴെ ചു​ര​ത്തി​ലെ ഏ​റ്റ​വും വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​ക്കു​മേ​ൽ നി​ര​നി​ര​യാ​യി ഇ​രു​ന്പ് ക്‌​ളാ​ന്പു​ക​ൾ. ഇ​ത് ഭി​ത്തി​ക്ക് ബ​ലം കൂ​ട്ടാ​ൻ ചെ​യ്ത​താ​ണെ​ന്നു ക​രു​തി​യാ​ൽ തെ​റ്റി. ഇ​റ​ങ്ങി​നോ​ക്കി​യാ​ൽ ക്‌​ളാ​ന്പു​ക​ളി​ൽ തൂ​ങ്ങി​ക്കി​ട​ക്കു​ന്ന കൂ​റ്റ​ൻ ഇ​രു​ന്പ് പൈ​പ്പ് കാ​ണാം. സ്വകാര്യ കന്പനിയുടെ ഒ​എ​ഫ്സി കേ​ബി​ൾ സു​ര​ക്ഷി​ത​മാ​യി കൊ​ണ്ടു​പോ​കാ​ൻ സ്ഥാ​പി​ച്ച​താ​ണ് നെ​ടു​നീ​ള​ത്തി​ലു​ള്ള ഇ​രു​ന്പ് പൈ​പ്പ്. ഏ​റ്റ​വും അ​ഗാ​ധ​മാ​യ കൊ​ക്ക​യോ​ടു ചേ​ർ​ന്ന സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ബ​ലം ക്ഷ​യ​പ്പെ​ടു​ത്തും വി​ധ​ത്തി​ലാ​ണ് പൈ​പ്പ് നി​ർ​മാ​ണം.

ഒ​ൻ​പ​താം വ​ള​വി​നും ജി​ല്ലാ അ​തി​ർ​ത്തി​യാ​യ ല​ക്കി​ടി​ക്കു​മി​ട​യി​ൽ പ​തി​മൂ​ന്നി​ട​ത്ത് മ​ണ്ണി​ടി​ഞ്ഞി​ട്ടു​ണ്ട്. വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ൽ ഏ​തു​നി​മി​ഷ​വും റോ​ഡി​ലേ​ക്ക് വീ​ഴാ​ൻ പാ​ക​ത്തി​ലാ​ണ് മ​ണ്ണ​ടി​ഞ്ഞ ഭാ​ഗ​ത്തെ പാ​റ​ക്കെ​ട്ടു​ക​ൾ. ചു​രം വ്യൂ​പോ​യി​ന്‍റി​നു സ​മീ​പം, ത​ക​ർ​ന്നു തൂ​ങ്ങി​യ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഇ​രു​ന്പ് കൈ​വ​രി ഇ​തു​വ​രെ ന​ന്നാ​ക്കി​യി​ട്ടി​ല്ല. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​യ​ന്ത്ര​ണം വി​ട്ടു ചു​ര​മി​റ​ങ്ങി​വ​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​നെ ത​ട​ഞ്ഞു​നി​ർ​ത്തി​യ കൈ​വ​രി​യാ​ണി​ത്. ഇ​തി​നോ​ട് ചാ​രി​നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​ന്ന ഫ്രീ​ക്ക​ന്മാ​രും കു​ടും​ബ​ങ്ങ​ളും. ല​ക്കി​ടി ഗേ​റ്റി​നു മു​ന്നി​ൽ​ത​ന്നെ പ​തി​വു​പോ​ലെ പോ​ലീ​സ് ജീ​പ്പു​ണ്ട്. അ​മി​ത​ഭാ​രം ക​യ​റ്റി​വ​രു​ന്ന ലോ​റി​ക​ളെ വ​ല​വീ​ശാ​നാ​ണ് ക​ണ്ണി​ലെ​ണ്ണ​യൊ​ഴി​ച്ചു​ള്ള ആ ​കാ​ത്തി​രി​പ്പ്.

ഒ​ന്നു​ക്കൊ​ന്ന് കൂ​ട്ട് !

ഒ​രു​ചാ​ക്ക് സി​മ​ന്‍റി​ന് എ​ട്ടു കൊ​ട്ട മ​ണ​ൽ എ​ന്ന​താ​ണ് കോ​ൺ​ക്രീ​റ്റി​ങ്ങി​ലെ അ​നു​പാ​തം. ര​ണ്ടു​കൊ​ട്ട​യ​ട​ങ്ങു​ന്ന​താ​ണ് ഒ​രു​ചാ​ക്ക് സി​മ​ന്‍റ്. ഈ ​അ​നു​പാ​ത​ത്തി​ന് നാ​ലു​ക്കൊ​ന്ന് എ​ന്നു പ​റ​യും.

എ​ന്നാ​ൽ ചു​രം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളി​ലെ അ​നു​പാ​തം "ഒ​ന്നു​ക്കൊ​ന്ന് കൂ​ട്ട്' എ​ന്നു പ​റ​യും, ഒ​രു ലോ​ഡ് മ​ണ​ലി​ന് ഒ​രു ചാ​ക്ക് സി​മ​ന്‍റ് എ​ന്ന​താ​ണ് ക​രാ​റു​കാ​രു​ടെ ക​ണ​ക്ക്. ഫ​ല​മോ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി ദി​വ​സ​ങ്ങ​ൾ​ക്ക​കം അ​ത് എ​ട്ടു​നി​ല​യി​ൽ പൊ​ളി​യു​ന്നു. എ​ട്ടു​ക്കൊ​ന്ന് കൂ​ട്ടി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ചു​രം റോ​ഡി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ.
ക​രി​ങ്ക​ല്ലു​ക​ൾ അ​ടു​ക്കി​വെ​ച്ച് ഇ​ട​യി​ൽ എ​ട്ടു​ക്കൊ​ന്ന് കൂ​ട്ട് സി​മ​ന്‍റ് മി​ശ്രി​തം നി​റ​യ്ക്കും. അ​തി​നു മു​ക​ളി​ൽ ന​ല്ല വെ​ടി​പ്പാ​യി സി​മ​ന്‍റ് തേ​ച്ച് ചാ​യം പൂ​ശും.

ത​ട്ടി​യാ​ൽ പൊ​ട്ടും കോ​ഴി​മു​ട്ട പോ​ലെ

ഏ​തെ​ങ്കി​ലും വാ​ഹ​ന​ത്തി​ന്‍റെ ട​യ​ർ ത​ട്ടി​യാ​ൽ കോ​ഴി​മു​ട്ട ക​ണ​ക്കെ പൊ​ട്ടി​ത്ത​ക​രു​ക​യാ​ണ് ചു​ര​ത്തി​ലെ ക​രി​ങ്ക​ൽ സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ. ഉ​ള്ളി​ൽ സി​മ​ന്‍റി​ന്‍റെ അം​ശം പോ​ലു​മി​ല്ലാ​തെ, മ​ണ​ൽ​കൂ​ട്ട് നി​റ​ച്ച സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ത​ട്ടി​പ്പി​ന്‍റെ നേ​ർ​സാ​ക്ഷ്യ​മാ​യി ചു​ര​ത്തി​ലെ​ന്പാ​ടു​മു​ണ്ട്. കാ​ലാ​കാ​ല​ങ്ങ​ളാ​യി ന​ട​ക്കു​ന്ന ഈ ​ഉ​ദ്യോ​ഗ​സ്ഥ- ക​രാ​ർ ത​ട്ടി​പ്പ് ഇ​പ്പോ​ഴും നി​ർ​ബാ​ധം തു​ട​രു​ന്നു.

നി​ർ​മാ​ണം ന​ട​ക്കു​ന്പോ​ൾ അ​വി​ടെ ദേ​ശീ​യ​പാ​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യം ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നി​യ​മം. ചു​ര​ത്തി​ൽ ഇ​ന്നും നി​ർ​മാ​ണ​പ്ര​വൃത്തി​ക​ൾ ന​ട​ക്കു​ന്നു​ണ്ട്. അ​വി​ടെ മ​ഷി​യി​ട്ടു നോ​ക്കി​യാ​ൽ​പോ​ലും ഒ​റ്റ ഉ​ദ്യോ​ഗ​സ്ഥ​നേ​യും കാ​ണി​ല്ല.

വ​ല്ല​പ്പോ​ഴും കാ​റി​ൽ വ​ന്നി​റ​ങ്ങി നി​രീ​ക്ഷ​ണം ന​ട​ത്തി​പോ​കു​ന്ന ഇ​വ​ർ, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ള​വെ​ടു​ക്കാ​ൻ ജാ​ഗ്ര​ത​യോ​ടെ രം​ഗ​ത്തു​ണ്ടാ​കും. ഒ​ന്നു​ക്കൊ​ന്ന് കൂ​ട്ടി​ന്‍റെ ലാ​ഭം ര​ണ്ടു​ക്കൊ​ന്ന് എ​ന്ന അ​നു​പാ​ത​ത്തി​ൽ പ​ങ്കു​വ​ച്ചു പോ​വു​ക​യാ​ണെ​ന്ന് ചി​ല പ​ഴ​യ ക​രാ​റു​കാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

ത​ക​ർ​ക്ക​ലിന് കുത്തക കന്പനിയും

ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ണ​ക്കൊ​തി​യി​ൽ ഓ​രോ വ​ർ​ഷ​വും ത​ക​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വ​യ​നാ​ട് ചു​രം റോ​ഡി​ന്‍റെ ത​ക​ർ​ച്ചയ്ക്ക് ആക്കം കൂട്ടി സ്വ​കാ​ര്യ കു​ത്ത​ക ക​ന്പ​നി​യും. വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് സു​ഗ​മ​മാ​യ ഇ​ന്‍റ​ർ​നെ​റ്റ് ക​ണ​ക്ഷ​ൻ എ​ത്തി​ക്കു​ന്നു​വെ​ന്ന പേ​രി​ലാ​ണ് ചു​ര​ത്തി​ലെ സം​ര​ക്ഷ​ണ ഭി​ത്തി​ക്ക് കൂ​ടു​ത​ൽ ബ​ല​ക്ഷ​യം ഉ​റ​പ്പാ​ക്കു​ന്ന കേ​ബി​ൾ നി​ർ​മാ​ണം. പ​ണ്ടേ ദു​ർ​ബ​ല​യാ​യ സം​ര​ക്ഷ​ണ ഭി​ത്തി​യോ​ടു തൊ​ട്ടു​ചേ​ർ​ന്ന ഭാ​ഗം എ​യ​ർ കം​പ്ര​സ​ർ ഉ​പ​യോ​ഗി​ച്ച് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ചു​ര​ത്തി​ലൂ​ടെ കേ​ബി​ൾ വ​ലി​ച്ച​ത്. ചു​രം റോ​ഡി​ൽ ഒ​രു​ത​ര​ത്തി​ലു​ള്ള സ്വ​കാ​ര്യ നി​ർ​മാ​ണ​വും അ​നു​വ​ദി​ക്കാ​ത്ത ദേ​ശീ​യ​പാ​താ വി​ഭാ​ഗ​ത്തി​ന്‍റെ ഒ​ത്താ​ശ​യോ​ടെ​യാ​ണ് കു​ത്ത​ക ക​ന്പ​നി വ​യ​നാ​ടി​ന്‍റെ സ​പ്ത​നാ​ഡി​യാ​യ ചു​രം റോ​ഡ് താ​റു​മാ​റാ​ക്കി​യ​ത്. അ​ടി​വാ​രം മു​ത​ൽ മു​ക​ളി​ലേ​ക്ക് ഇ​ട​തു​വ​ശ​ത്തെ സം​ര​ക്ഷ​ണ ഭി​ത്തി​യോ​ടു ചേ​ർ​ന്ന് ര​ണ്ടു​മാ​സം മു​ൻ​പാ​രം​ഭി​ച്ച നി​ർ​മാ​ണം ഏ​താ​ണ്ട് പൂ​ർ​ത്തി​യാ​യി.

സം​ര​ക്ഷ​ണ​ഭി​ത്തി​ക്ക് നാ​ശ​മു​ണ്ടാ​ക്കും​വി​ധം കം​പ്ര​സ​ർ ഉ​പ​യോ​ഗി​ച്ച് റോ​ഡ് വെ​ട്ടി​ക്കീ​റു​ന്ന​ത് ചു​രം സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി പി.​കെ.​സു​കു​മാ​ര​ൻ, സെ​ക്ര​ട്ട​റി ഷാ​ഹി​ദ് കു​ട്ട​ന്പൂ​ര് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ത​ട​ഞ്ഞി​രു​ന്നു. ഇ​ത​റി​ഞ്ഞ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ക​ന്പ​നി​ക്ക് അ​നു​കൂ​ല​മാ​യി രം​ഗ​ത്തെ​ത്തി. എ​ല്ലാ​യി​ട​ത്തും ഇ​ന്‍റ​ർ​നെ​റ്റ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ക എ​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ ന​യ​മാ​യ​തി​നാ​ൽ ത​ട​സം നി​ൽ​ക്ക​രു​തെ​ന്നും, നി​ന്നാ​ൽ പോ​ലീ​സ് സ​ഹാ​യ​ത്തോ​ടെ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നും അ​വ​ർ നാ​ട്ടു​കാ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ചു​രം​റോ​ഡ് ന​ശി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പ്ര​ദേ​ശ​വാ​സി​ക​ൾ മു​ൻ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.​വെ​ട്ടി​ക്കീ​റി​യ ഭാ​ഗം ക​ന്പ​നി സി​മ​ന്‍റി​ട്ട് അ​ട​ച്ചെ​ങ്കി​ലും സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ ബ​ലം ക്ഷ​യി​ച്ച​താ​യി ചു​രം സം​ര​ക്ഷ​ണ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചു​ര​ത്തി​ലെ ഏ​റ്റ​വും അ​പ​ക​ടം​പി​ടി​ച്ച ഒ​ൻ​പ​താം വ​ള​വി​ന​ടു​ത്ത വീ​തി​കു​റ​ഞ്ഞ ഭാ​ഗ​ത്ത് സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു​മേ​ൽ ക​ന്പ​നി ക്ളാ​ന്പ് സ്ഥാ​പി​ച്ച​ത് ഗു​രു​ത​ര സു​ര​ക്ഷാ​പ്ര​ശ്ന​മാ​യി​രി​ക്ക​യാ​ണ്. കേ​ബി​ൾ നി​ർ​മാ​ണം തു​ട​ങ്ങി​യ​തി​നു ശേ​ഷം വ​ൻ​തോ​തി​ൽ സം​ര​ക്ഷ​ണ​ഭി​ത്തി ത​ക​ർ​ന്നി​ട്ടു​ണ്ട്.


||

ഗുണം കരാറുകാർക്ക്

നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​ർ​ന്നി​ട്ടും, ഓ​രോ വ​ർ​ഷ​വും കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ചി​ട്ടും ചു​രം റോ​ഡ് ന​ന്നാ​വു​ന്നി​ല്ല.​സം​ര​ക്ഷ​ണ ഭി​ത്തി​ക​ൾ ഇ​ടി​ഞ്ഞും, റോ​ഡാ​കെ പൊ​ട്ടി​പ്പൊ​ളി​ഞ്ഞും ചു​രം വ​ർ​ഷാ​വ​ർ​ഷം ശോ​ഷി​ച്ചു​വ​രു​ന്പോ​ൾ ഇതിന്‍റെ ഗുണഫലം കൂടുതലും കരാറുകാർക്കു മാത്രമാണെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും പക്ഷം.

ഈ ​വ​ർ​ഷം മാ​ത്രം ഇ​രു​പ​ത് കോ​ടി രൂ​പ​യു​ടെ പ്ര​വൃ​ത്തി​ക്ക് അ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. മൂ​ന്ന്-​അ​ഞ്ച് ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ വീ​തി​കൂ​ട്ടി ഇ​ന്‍റ​ർ​ലോ​ക്ക് ക​ട്ട വി​രി​ക്കു​ന്ന​ത​ട​ക്കം നി​ർ​മാ​ണം ഇ​തി​ൽ​പെ​ടും. ഏ​താ​നും വ​ർ​ഷ​മാ​യി ഒ​രേ ക​ന്പ​നി​യാ​ണ് ക​രാ​റു​കാ​ർ.

മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും ടി​പ്പ​റു​ക​ളും നി​യന്ത്രിക്ക​ണം

ചു​രം​റോ​ഡ് കൂ​ടു​ത​ൽ ത​ക​രാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ൾ​ക്കും, ടി​പ്പ​ർ ലോ​റി​ക​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ചു​ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ദേ​ശീ​യ​പാ​താ വി​ഭാ​ഗം അ​സി.​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻജിനി​യ​ർ ജി.​കെ.​ഹാ​ഷിം. അ​നു​വ​ദി​ച്ച​തി​ന്‍റെ മൂ​ന്നും നാ​ലും ഇ​ര​ട്ടി ഭാ​രം ക​യ​റ്റി​യാ​ണ് ക​ണ്ടെ​യ്ന​ർ ലോ​റി​ക​ളും, ടി​പ്പ​റു​ക​ളും, മ​ൾ​ട്ടി ആ​ക്സി​ൽ വാ​ഹ​ന​ങ്ങ​ളും ചു​ര​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. അ​മി​ത​ഭാ​ര​വും, നീ​ള​ക്കൂ​ടു​ത​ലും മൂ​ലം ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ തി​രി​ഞ്ഞു​കി​ട്ടി​ല്ല. അ​തി​നാ​ൽ പ​ല​ത​വ​ണ റി​വേ​ഴ്സ് എ​ടു​ക്കേ​ണ്ടി വ​രു​ന്ന​താ​ണ് വ​ള​വു​ക​ൾ പൊ​ട്ടി​ത്ത​ക​രാ​ൻ കാ​ര​ണം. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ച​ര​ക്കു​ലോ​റി​ക​ളു​ടെ പ്ര​വാ​ഹ​മാ​ണ്. ഇ​ത് നി​യ​ന്ത്രി​ച്ചാ​ൽ ത​ക​ർ​ച്ച ഒ​രു പ​രി​ധി​വ​രെ ഒ​ഴി​വാ​ക്കാം- അ​ദ്ദേ​ഹം പ​റ​ഞ്ഞു.2012ൽ ​ഡോ.​പി.​ബി.​സ​ലിം കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്‌്ട​റാ​യി​രി​ക്കെ മൂ​ന്നു വ​ർ​ഷം ചു​ര​ത്തി​ൽ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ​ക്ക് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി. ആ ​കാ​ല​യ​ള​വി​ൽ ചു​രം അ​ധി​കം ത​ക​ർ​ന്നി​ല്ല. ക​ണ്ടെ​യ്ന​റു​ക​ളും മ​റ്റും പൂ​ർ​ണ​മാ​യി നി​രോ​ധി​ക്കു​ക​യാ​ണ് ഏ​ക പോം​വ​ഴി. മൂ​ന്ന്-​അ​ഞ്ച് ഹെ​യ​ർ​പി​ൻ വ​ള​വു​ക​ൾ വൈ​കാ​തെ ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യു​ക​യാ​ണ്. മൊ​ത്തം ഒ​ൻ​പ​ത് വ​ള​വു​ക​ളി​ൽ, ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്ത മൂ​ന്നെ​ണ്ണ​ത്തി​ന് നി​ല​വി​ൽ കു​ഴ​പ്പ​മി​ല്ല. ബാ​ക്കി​യു​ള്ള ആ​റും ഇ​ന്‍റ​ർ​ലോ​ക്ക് ചെ​യ്യാ​ൻ പ​ദ്ധ​തി​യു​ണ്ട്.

ഒ​രു ക​രി​ന്ത​ണ്ട​ൻ വീ​ര​ഗാ​ഥ...

ജീ​വി​ത​ത്തി​ൽ ഒ​രി​ക്ക​ലെ​ങ്കി​ലും വ​യ​നാ​ട് ചു​ര​ത്തി​ലൂ​ടെ യാ​ത്ര​ചെ​യ്യാ​ത്ത​വ​ർ കു​റ​വാ​യി​രി​ക്കും. മ​ല​ക​ളും, വ​നാ​ന്ത​ര​ങ്ങ​ളും, വ​ൻ​മ​ര​ങ്ങ​ളും, പാ​റ​ക്കെ​ട്ടു​ക​ളും, പാ​ദ​സ​ര​മ​ണി​ഞ്ഞ കൊ​ച്ച​രു​വി​ക​ളും താ​ണ്ടി വാ​ഹ​ന​ങ്ങ​ൾ മു​ക​ളി​ലേ​ക്കും തി​രി​കെ അ​ടി​വാ​ര​ത്തേ​ക്കും ഊ​ളി​യി​ടു​ന്പോ​ൾ ഏ​തൊ​രു​വ​ന്‍റെ​യും മ​ന​സ് ഒ​രു​വേ​ള​ശാ​ന്ത​മാ​കും. ഇ​ന്നു ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ കു​തി​ച്ചു​പാ​യു​ന്ന വ​യ​നാ​ട് ചു​ര​ത്തി​ന് ഒ​രു ച​രി​ത്ര​മു​ണ്ട്. ക​രി​ന്ത​ണ്ട​നെ​ന്ന ആ​ദി​വാ​സി യു​വാ​വ് ചു​രം​റോ​ഡ് പു​റം​ലോ​ക​ത്തി​നു കാ​ണി​ച്ചു​കൊ​ടു​ത്ത ആ ​ക​ഥ ഇ​ങ്ങ​നെ-

ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ അ​ട​ക്കി​ഭ​രി​ക്കു​ന്ന കാ​ലം. വ​യ​നാ​ട്ടി​ൽ കാ​പ്പി​യും,തേ​യി​ല​യും,ഏ​ല​വും,കു​രു​മു​ള​കു​മ​ട​ക്കം നാ​ണ്യ​വി​ള​ക​ൾ ചു​ര​ത്തി​നു മു​ക​ളി​ൽ സ​മൃ​ദ്ധ​മാ​യി വ​ള​രു​മെ​ന്നു തി​രി​ച്ച​റി​ഞ്ഞ സാ​യ്പ് അ​വി​ടെ​യെ​ത്താ​ൻ വ​ഴി​യി​ല്ലാ​തെ വി​ഷ​മി​ച്ചു. വ​ൻ​വൃ​ക്ഷ​ങ്ങ​ൾ ഇ​ട​തൂ​ർ​ന്നു വ​ള​രു​ന്ന ചെ​ങ്കു​ത്താ​യ മ​ല​മ​ട​ക്കു​ക​ൾ താ​ണ്ടാ​ൻ കു​തി​ര​പ്പു​റ​ത്തേ​റി ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. പ​ല​ദി​വ​സ​ങ്ങ​ളി​ലും വ​ഴി​തേ​ടി സാ​യ്പ് ചു​ര​ത്തി​നു മു​ക​ളി​ലേ​ക്ക് കു​തി​ര​സ​വാ​രി ന​ട​ത്തി. ആ​ദി​വാ​സി​ക​ളോ​ട് അ​ന്വേ​ഷി​ച്ച​പ്പോ​ൾ, ഒ​രാ​ൾ കാ​ലി​ക​ളെ മേ​യ്ക്കാ​ൻ ദി​വ​സ​വും മു​ക​ളി​ലേ​ക്കു പോ​കാ​റു​ണ്ടെ​ന്ന​റി​ഞ്ഞു. സാ​യ്പ് കാ​ത്തി​രു​ന്ന​പ്പോ​ഴ​താ, ച​പ്ര​ത്ത​ല​യ​ൻ മു​ടി​യു​മാ​യി ക​റു​ത്തു കു​റു​താ​യ ഒ​രു ആ​ദി​വാ​സി യു​വാ​വ് മ​ല​യി​റ​ങ്ങി വ​രു​ന്നു.

മു​ക​ളി​ലേ​ക്ക് വ​ഴി​കാ​ണി​ക്കാ​മോ എ​ന്നു സാ​യ്പ് ആം​ഗ്യ​ഭാ​ഷ​യി​ൽ ചോ​ദി​ച്ചു. പു​ഞ്ചി​രി​യോ​ടെ "ഓ ​അ​ന്പ്രാ ' എ​ന്നു മൊ​ഴി​ഞ്ഞ് പി​റ്റേ​ന്നു രാ​വി​ലെ സാ​യ്പു​മൊ​ത്ത് മ​ല​ക​യ​റി. അ​നാ​യാസേ​ന മ​ല​ക​ളും മ​ല​യി​ടു​ക്കു​ക​ളും താ​ണ്ടി മു​ക​ളി​ലേ​ക്കു കു​തി​ച്ച ക​രി​ന്ത​ണ്ട​ൻ എ​ന്ന പ​ണി​യ യു​വാ​വി​നൊ​പ്പ​മെ​ത്താ​ൻ സാ​യ്പ് ന​ന്നേ പ​ണി​പ്പെ​ട്ടു. മ​ണി​ക്കൂ​റു​ക​ൾ​കൊ​ണ്ട് ഇ​രു​വ​രും വ​യ​നാ​ട് അ​തി​ർ​ത്തി​യാ​യ ല​ക്കി​ടി​യി​ലെ​ത്തി.

ത​ന്നേ​ക്കാ​ൾ സ​മ​ർ​ഥ​നാ​യ ക​രി​ന്ത​ണ്ട​നെ ജീ​വ​നോ​ടെ ബാ​ക്കി​വയ്ക്കാ​ൻ സാ​യ്പി​ന്‍റെ ദു​ര​ഭി​മാ​നം അ​നു​വ​ദി​ച്ചി​ല്ല. റോ​ഡ് ക​ണ്ടു​പി​ടി​ച്ച​തി​ന്‍റെ ക്രെ​ഡി​റ്റ് സ്വ​ന്ത​മാ​ക്കു​ന്ന​തി​നാ​യി, തി​രി​ച്ചു ചു​ര​മി​റ​ങ്ങ​വെ ക​രി​ന്ത​ണ്ട​നെ സാ​യ്പ് വെ​ടി​വെ​ച്ചു കൊ​ന്ന് കൊ​ക്ക​യി​ൽ ത​ള്ളി​യെ​ന്നാ​ണ് വി​ശ്വാ​സം. ശാ​ന്തി ല​ഭി​ക്കാ​തെ പ​ണി​യ​ന്‍റെ ആ​ത്മാ​വ് പ​ക​യോ​ടെ ചു​ര​ത്തി​ൽ ക​റ​ങ്ങി​ന​ട​ന്നു​വെ​ന്ന​തും വി​ശ്വാ​സം.

വാ​ഹ​ന​ങ്ങ​ൾ പോ​കു​ന്ന റോ​ഡ് ഉ​ണ്ടാ​യ​തി​നു ശേ​ഷ​വും ക​രി​ന്ത​ണ്ട​ന്‍റെ ശ​ല്യം വി​ട്ടൊ​ഴി​ഞ്ഞി​ല്ല. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ പെ​രു​കി​യ​തോ​ടെ, ഒ​രു മ​ന്ത്ര​വാ​ദി​യെ​ത്തി ക​രി​ന്ത​ണ്ട​ന്‍റെ ആ​ത്മാ​വി​നെ ച​ങ്ങ​ല​യി​ൽ ബ​ന്ധി​ച്ച് ല​ക്കി​ടി​യി​ലെ മ​ര​ത്തി​ൽ ത​ള​ച്ചു​വെ​ന്ന​തും വി​ശ്വാ​സം. ചു​രം ക​യ​റി​ച്ചെ​ല്ലു​ന്ന ല​ക്കി​ടി​യി​ൽ ഇ​ന്നും ആ ​മ​ര​വും, ച​ങ്ങ​ല​യു​മു​ണ്ട്. ചു​രം​റോ​ഡ് ക​ണ്ടു​പി​ടി​ച്ച ക​രി​ന്ത​ണ്ട​ന്‍റെ സ്മ​ര​ണ​ക്കാ​യി ഈ ​റോ​ഡി​ന് ക​രി​ന്ത​ണ്ട​ൻ ചു​രം എ​ന്നു പേ​രി​ട​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സു​രേ​ഷ് ഗോ​പി എം​പി ഈ ​ആ​വ​ശ്യം അ​ടു​ത്തി​ടെ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ക​യു​ണ്ടാ​യി.എ​ന്നാ​ൽ ഈ ​ക​ഥ​യ്ക്ക് ച​രി​ത്ര​പ​ര​മാ​യ യാ​തൊ​രു വി​ശ്വ​ാസ്യ​ത​യു​മി​ല്ലെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ളാ​യ വ​യ​നാ​ട് ചു​രം സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു. ടി​പ്പു​വി​ന്‍റെ പ​ട​യോ​ട്ടകാ​ല​ത്ത് ചു​ര​ത്തി​ലൂ​ടെ ഊ​ടു​വ​ഴി​ക​ളു​ണ്ടാ​യി​രു​ന്ന​തി​നും, പി​ന്നീ​ട് ബ്രീ​ട്ടീ​ഷു​കാ​രു​ടെ ഭ​ര​ണ​കാ​ല​ത്ത് കാ​ള​വ​ണ്ടി പോ​കു​ന്ന കൂ​പ്പു​റോ​ഡ് ഉ​ണ്ടാ​യി​രു​ന്ന​തി​നും തെ​ളി​വു​ക​ളു​ണ്ടെ​ന്ന് അ​വ​ർ ചു​ണ്ടി​ക്കാ​ട്ടു​ന്നു. ചു​രം​റോ​ഡി​ന്‍റെ പി​തൃ​ത്വം സ്ഥാ​പി​ച്ചു​കി​ട്ടാ​ൻ ചി​ല​ർ ന​ട​ത്തു​ന്ന ശ്ര​മ​മാ​ണ് ക​രി​ന്ത​ണ്ട​ൻ ക​ഥ​യ്ക്കു പി​ന്നി​ലെ​ന്നും അ​വ​ർ പ​റ​യു​ന്നു. സ​ത്യം ഏ​താ​യാ​ലും പ​ണി​യ​നും ച​ങ്ങ​ല​മ​ര​വും ഒ​രു ഐ​തി​ഹ്യ​മാ​യി ജ​ന​ങ്ങ​ളു​ടെ മ​ന​സി​ൽ ആ​ധി​പ​ത്യ​മു​റ​പ്പി​ച്ചി​രി​ക്ക​യാ​ണ്.

ഇ​വ​ർ ചു​ര​ത്തി​ന്‍റെ കാ​വ​ൽ​ഭ​ട​ന്മാ​ർ...

||

വ​യ​നാ​ട് ചു​ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യാ​ൻ ഇ​നി ആ​ർ​ക്കും ഭ​യം വേ​ണ്ട, നാ​ടി​ന് ത​ണ​ലാ​യ് ചു​രം സം​ര​ക്ഷ​ണ സ​മി​തി​ക്കാ​ർ ഇ​വി​ടെ​യു​ണ്ട്. ഒ​രി​ക്ക​ലെ​ങ്കി​ലും ചു​ര​ത്തി​ലൂ​ടെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്കു​ണ്ടാ​കു​ന്ന ആ​ശ്വാ​സ​മാ​ണി​ത്. 2006ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചതാ​ണ് വ​യ​നാ​ട് ചു​രം സം​ര​ക്ഷ​ണ സ​മി​തി. ചു​രം റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ അ​ഴി​മ​തി ത​ട​യു​ന്ന​തി​നും ചു​ര​ത്തി​ൽ അ​ക്കാ​ല​ത്തു​ണ്ടാ​യി​രു​ന്ന സാ​മൂ​ഹിക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​യു​ന്ന​തി​നും ചു​രം മ​ലി​ന​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​മാ​യി രൂ​പീ​ക​രി​ച്ച നാ​ട്ടു​കാ​രു​ടെ പ്ര​സ്ഥാ​നം.

വി​ശാ​ല​മാ​യ ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ന്ന​വ​രെ നാ​ടി​ന്‍റെ പ്രി​യ​പ്പെ​ട്ട സാ​മൂ​ഹി​ക സാ​ംസ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. 70 സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി​ഫ​ല​മി​ല്ലാ​തെ രാ​പ​ക​ൽ പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​ടി​വാ​രം പ്ര​ദേ​ശ​ത്ത് 2016ൽ ​ഡെ​ങ്കി​പ്പ​നി​യു​ൾ​പ്പെ​യു​ള്ള പ​ക​ർ​ച്ച വ്യാ​ധി​ക​ൾ വ്യാ​പ​ക​മാ​യി പ​ട​ർ​ന്നു പി​ടി​ക്കു​ക​യും മ​ര​ണ​ത്തി​നി​ട​യാ​ക്കു​ക​യും ചെ​യ്ത​ത് ചു​ര​ത്തി​ലെ മ​ലി​നീ​ക​ര​ണ​ം മൂലമാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ച്ച​ത്.

അ​ടി​വാ​രം പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ എ​ല്ലാം ത​ന്നെ ആ​രം​ഭി​ക്കു​ന്ന​ത് ചു​ര​ത്തി​ൽ നി​ന്നാ​ണ്. ഇ​വി​ടെ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മാ​ലി​ന്യ​ങ്ങ​ൾ താ​ഴെ അ​ടി​വാ​ര​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലേ​ക്കും ചി​പ്പി​ലി​ത്തോ​ട്ടി​ലെ പു​ഴ​യി​ലേ​ക്കും ഒ​ഴു​കി​യി​റ​ങ്ങു​ന്ന കാ​ഴ്ച​യാ​ണ് മു​ഴു​വ​ൻ സ​മ​യ സേ​വ​ന​ത്തി​ന് ഇ​വ​രെ പ്രേ​രി​പ്പി​ച്ച​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദൂ​രസ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ൾ, ച​ത്ത ഉ​രു​ക്ക​ൾ, കോ​ഴി​വേ​സ്റ്റ്, അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ, ബാ​ർ​ബ​ർ ഷോ​പ്പി​ലെ മാ​ലി​ന്യ​ങ്ങ​ൾ, ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ചു​ര​ത്തി​ലെ നീ​ർ​ച്ചാ​ലു​ക​ളി​ലേ​ക്ക് ത​ള്ളു​ന്ന സ്ഥി​തി​യായി​രു​ന്നു.

പ്ര​വ​ർ​ത്ത​ന ശൈ​ലി

ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും ചു​രം​സം​ര​ക്ഷ​ണ സ​മി​തി പ്ര​വ​ർ​ത്ത​ക​രി​ൽ അ​ഞ്ചാ​റു പേ​രെ​ങ്കി​ലും യൂ​ണി​ഫോ​മാ​യ ഇ​ളം​പ​ച്ച ടീ​ഷ​ർ​ട്ട് ധ​രി​ച്ച് ചു​ര​ത്തി​ലു​ണ്ടാ​കും. എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ച്ചാ​ൽ ഉ​ട​ൻ പോ​ലീ​സി​ല​റി​യി​ച്ച് അ​വ​രു​ടെ അ​നു​വാ​ദ​ത്തോ​ടെ ഇ​വ​ർ സം​ഭ​വ സ്ഥ​ല​ത്തെ​ത്തി പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നു​ള്ള പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ന്ന​താ​ണ് ശൈ​ലി. ബൈ​ക്കു​ക​ളാ​ണി​വ​രു​ടെ വാ​ഹ​നം.

മ​ന​സി​ൽനി​ന്ന് മാ​യാ​ത്ത ര​ക്ഷാ​പ്ര​വ​ർ​ത്ത​നം

മൂ​ന്നു മാ​സ​ം മു​ന്പ് ചു​ര​ത്തി​ൽ ഏ​ഴും എ​ട്ടും വ​ള​വു​ക​ൾ​ക്കി​ട​യി​ൽ രാ​ത്രി​യി​ൽ ബൈ​ക്കി​ൽ നി​ന്ന് വീ​ണ് അ​ബോ​ധാ​വ​സ്ഥ​യി​ലാ​യ പി​താ​വി​ന്‍റെ​യ​രി​കി​ൽ നി​സഹാ​യ​യാ​യി ഒന്പതുവ​യ​സുകാ​രി പെ​ണ്‍​കു​ട്ടി ക​ര​ഞ്ഞു​കൊ​ണ്ടു നി​ൽ​ക്കു​ന്ന കാ​ഴ്ച ഇ​വ​രു​ടെ മ​ന​സി​ൽ നി​ന്ന് മാ​യു​ന്നി​ല്ല.

ര​ണ്ടാം വ​ള​വി​നു സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന വോ​ള​ണ്ടി​യ​ർ​മാ​രോ​ട് അ​തുവ​ഴി​വ​ന്ന വ​ണ്ടി​ക്കാ​രി​ൽ ഒ​രാ​ൾ വി​വ​രം പ​റ​യു​ക​യാ​യി​രു​ന്നു. വാ​ഹ​ന​വു​മാ​യി ഉ​ട​ൻ കു​തി​ച്ചെ​ത്തി​യ സ​മി​തി പ്ര​വ​ർ​ത്ത​ക​ർ പി​താ​വി​നെ​യും മ​ക​ളെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ര​ണ്ടാ​ഴ്ച​ മു​ന്പ് നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​ർ മു​ന്നോ​ട്ടെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്പോ​ൾ നി​യ​ന്ത്ര​ണം വി​ട്ട് പു​റ​കോ​ട്ടു പോ​യി 100 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് പ​തി​ച്ച​പ്പോ​ൾ ക​യ​ർ കെ​ട്ടി​യി​റ​ങ്ങി​യാ​ണ് ഇ​വ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ല​ക്ഷ്യ​ങ്ങ​ൾ

ചു​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളു​ന്ന​ത് പൂ​ർ​ണമാ​യും ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക, നി​ല​വി​ലു​ള്ള​മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം​ചെ​യ്യു​ക, സ​ദാ​സ​മ​യ​വും വോ​ള​ണ്ടി​യ​ർ​മാ​രു​ടെ സേ​വ​നം ചു​ര​ത്തി​ൽ ല​ഭ്യ​മാ​ക്കു​ക, നി​ര​ന്ത​ര​മാ​യു​ണ്ടാ​കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കു​ന്ന​തി​ന് സ​ഹാ​യി​ക്കു​ക, യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം ചു​ര​ത്തി​ൽ കു​ടു​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ത​ട​സം നീ​ക്കു​ന്ന​തി​ന് മെ​ക്കാ​നി​ക്കു​ക​ളെ ല​ഭ്യ​മാ​ക്കു​ക, വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്പോ​ൾ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക, ആം​ബു​ല​ൻ​സ് സൗ​ക​ര്യം, ഫ​യ​ർ​ഫോ​ഴ്സ് സേ​വ​നം എ​ന്നി​വ​യെ​ത്തി​ക്കു​ക, മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​കു​ന്പോ​ഴും മ​ര​ങ്ങ​ൾ വീ​ണ് ഗ​താ​ഗ​തം ത​ട​സപ്പെ​ടു​ന്പോ​ഴും ഇ​വ നീ​ക്കം ചെ​യ്യു​ക, ചു​ര​ത്തി​ലെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​രി​ന്‍റെ​യും ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ക​രു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​ക, പു​തി​യ പ​ദ്ധ​തി​ക​ൾ സ​മ​ർ​പ്പി​ക്കു​ക, ആ​വ​ശ്യ​മാ​യ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന ഉ​ദ്ദേ​ശ്യ ല​ക്ഷ്യ​ങ്ങ​ൾ.

റിപ്പോർട്ട്: ബാ​ബു ചെ​റി​യാ​ൻ, ജി​ൽ​സ് തോ​മ​സ്
ചി​ത്ര​ങ്ങ​ൾ: ര​മേ​ഷ് കോ​ട്ടൂളി