Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


റംസാന്‍ വിടപറയുമ്പോള്‍...
പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ലം എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ റം​സാ​ൻ മാ​സം പ​രി​സ​മാ​പ്തി​യി​ലേ​ക്ക്. ഇ​ന്നു സൂ​ര്യാ​സ്ത​മ​യ​ത്തി​നു​ശേ​ഷം ശ​വ്വാ​ൽ മാ​സ​പ്പി​റ​വി മാ​ന​ത്ത് ദൃ​ശ്യ​മാ​യാ​ൽ നാ​ളെ​യാ​യി​രി​ക്കും ഈ​ദു​ൽ ഫി​ത്വ​ർ അ​ഥ​വാ ചെ​റി​യ പെ​രു​ന്നാ​ൾ. മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​യി​ല്ലെ​ങ്കി​ൽ റം​സാ​ൻ വ്ര​തം മു​പ്പ​തു പൂ​ർ​ത്തി​യാ​ക്കി തി​ങ്ക​ളാ​ഴ്ച ആ​യി​രി​ക്കും ഈ​ദു​ൽ ഫി​ത്വ​ർ.

പ്ര​ഭാ​തം മു​ത​ൽ പ്ര​ദോ​ഷം വ​രെ അ​ന്ന​പാ​നീ​യ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചും തെ​റ്റു​ക​ളി​ൽ​നി​ന്ന് അ​ക​ന്നു​നി​ന്നും ന​ന്മ​ക​ൾ വ​ർ​ധി​പ്പി​ച്ചും സ്ര​ഷ്ടാ​വി​ന്‍റെ ക​ൽ​പ്പ​ന​ക​ളെ ശി​ര​സാ​വ​ഹി​ച്ച വി​ശ്വാ​സി സ​മൂ​ഹം ഈ​ദു​ൽ​ഫി​ത്വ​റി​നെ വ​ര​വേ​ൽ​ക്കാ​ൻ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു.

റം​സാ​ൻ വ്ര​തം സ​മ്മാ​നി​ച്ച ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും ആ​ത്മീ​യ സ​ഹ​ന​ത്തി​ന്‍റെ​യും ചൈ​ത​ന്യം ജീ​വി​ത​ത്തി​ൽ പ​ക​ർ​ത്തി​യാ​ണ് ലോ​ക വി​ശ്വാ​സി​ക​ൾ ഈ​ദു​ൽ ഫി​ത്വ​ർ ആ​ഘോ​ഷി​ക്കു​ന്ന​ത്.

വി​ശ്വാ​സി സ​മൂ​ഹ​ത്തോ​ട് ഇ​സ്‌‌​ലാം ക​ൽ​പ്പി​ക്കു​ന്ന ര​ണ്ട് ആ​ഘോ​ഷ​ങ്ങ​ളാ​ണ് ഈ​ദു​ൽ ഫി​ത്വ​റും(​ചെ​റി​യ പെ​രു​ന്നാ​ൾ) ഈ​ദു​ൽ​അ​സ്ഹ​യും(​വ​ലി​യ പെ​രു​ന്നാ​ൾ). ഈ ​ര​ണ്ടു ദി​ന​ത്തി​ലും പ​രി​ധി ലം​ഘി​ക്കാ​തെ ആ​ഘോ​ഷി​ക്കാ​ൻ മ​തം അ​നു​വ​ദി​ക്കു​ന്നു.

ത്യാ​ഗ​നി​ർ​ഭ​ര​വും തീ​ക്ഷ്ണ​വു​മാ​യ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ന്‍റെ പ​രി​സ​മാ​പ്തി കു​റി​ച്ചു​കൊ​ണ്ട് മാ​ന​ത്ത് ശ​വ്വാ​ൽ മാ​സ​പ്പി​റ​വി ദൃ​ശ്യ​മാ​കു​ന്ന​തോ​ടെ ഓ​രോ വി​ശ്വാ​സി​യു​ടെ​യും മ​ന​സി​ൽ സ​ന്തോ​ഷ​വും ആ​ഹ്ലാ​ദ​വും നി​റ​യു​ന്നു. സു​ഖ​ദാ​യ​ക​മാ​യ അ​നു​ഭൂ​തി അ​വ​ർ അ​നു​ഭ​വി​ക്കു​ന്നു. നാ​വി​ൽ ദൈ​വ​സ്തോ​ത്ര​വും അ​ന്ത​രീ​ക്ഷ​ത്തി​ൽ ത​ക്ബീ​ർ ധ്വ​നി​ക​ളും മു​ഴ​ങ്ങു​ന്നു.

ആ​ഘോ​ഷ​മെ​ന്നാ​ണ് ഈ​ദി​ന്‍റെ അ​ർ​ഥം. സ​ന്തോ​ഷ​ത്തി​ന്‍റെ​യും ആ​മോ​ദ​ത്തി​ന്‍റെ​യും പു​ന​രാ​ഗ​മ​നം കൂ​ടി​യാ​ണ് ഈ​ദ്.

ഈ​ദാ​ഘോ​ഷ​ത്തി​ൽ ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ ത​ല​ങ്ങ​ൾ ഉ​ൾ​ച്ചേ​ർ​ന്നി​രി​ക്കു​ന്നു. അ​ല്ലാ​ഹു​വി​ന്‍റെ മ​ഹ​ത്വം പ്ര​കീ​ർ​ത്തി​ക്കാ​നും അ​വ​നോ​ട് ന​ന്ദി പ്ര​ക​ടി​പ്പി​ക്കാ​നു​മു​ള്ള അ​വ​സ​ര​മാ​ണ് ഈ​ദി​ന്‍റെ സു​വ​ർ​ണ സു​ദി​നം. കു​ളി​ച്ചൊ​രു​ങ്ങി പു​ത്ത​ൻ വ​സ്ത്രം ധ​രി​ച്ച് സു​ഗ​ന്ധം പൂ​ശി ത​ക​്ബീ​ർ​ധ്വ​നി​ക​ൾ ചൊ​ല്ലി ഈ​ദു​ഗാ​ഹു​ക​ളി​ലേ​ക്കും പ​ള്ളി​ക​ളി​ലേ​ക്കു​മെ​ത്തു​ന്ന വി​ശ്വാ​സി​ക​ൾ ന​മ​സ്കാ​ര​ത്തി​ലും പ്രാ​ർ​ഥ​ന​ക​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു. പ​ര​സ്പ​രം ആ​ശം​സ​ക​ൾ കൈ​മാ​റു​ന്നു. മ​രി​ച്ച​വ​രു​ടെ പാ​പ​മോ​ച​ന​ത്തി​നാ​യും മ​റ്റും പ്രാ​ർ​ഥി​ക്കു​ന്നു. സാ​ഹോ​ദ​ര്യബ​ന്ധം ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്നു. സാ​മൂ​ഹി​കാ​വ​ബോ​ധം വ​ള​ർ​ത്തു​ന്നു. സൗ​ഹൃ​ദ​ങ്ങ​ൾ പ​ങ്കി​ടു​ന്നു. കു​ടും​ബ​ബ​ന്ധ​ങ്ങ​ൾ പു​തു​ക്കു​ന്നു. സ​മൂ​ഹ​ത്തി​ലെ അ​ഗ​തി​ക​ളെ​യും അ​ശ​ര​ണ​രെ​യും പ​രി​ഗ​ണി​ക്കു​ന്നു. സ​ഹോ​ദ​ര സ​മു​ദാ​യ​ങ്ങ​ളു​മാ​യും അ​യ​ൽ​വാ​സി​ക​ളു​മാ​യും ഈ​ദ് ആ​ശം​സ​ക​ൾ കൈ​മാ​റു​ന്നു. അ​ങ്ങ​നെ സ​മൂ​ഹ​ത്തി​ലെ സ​ക​ല​രും സ​ന്തോ​ഷ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്നു. അ​തി​ലൂ​ടെ മാ​ന​വ​മൈ​ത്രി​യു​ടെ​യും വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും മ​ഹ​ത് സ​ന്ദേ​ശം ഈ​ദ് സു​ദി​ന​ത്തി​ൽ പ്ര​ഘോ​ഷി​ക്ക​പ്പെ​ടു​ന്നു.

ഈ​ദ് കേ​വ​ലം ആ​രാ​ധ​ന​യോ കേ​വ​ല ച​ട​ങ്ങു​ക​ളോ അ​ല്ല. ബാ​ഹ്യ​മാ​ത്രപ്ര​ധാ​ന​മാ​യ ആ​ഘോ​ഷ​ത്തി​മി​ർ​പ്പി​ല​ല്ല ഈ​ദി​ന്‍റെ ആ​ത്മാ​വും സൗ​ര​ഭ്യ​വും കു​ടി​കൊ​ള്ളു​ന്ന​ത്. ഭ​ക്തി സാ​ന്ദ്ര​മാ​യ ദി​ന​രാ​ത്ര​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​വ​ന്ന വി​ശ്വാ​സി​ക്ക് ല​ഭി​ക്കു​ന്ന നി​ർ​വൃ​തി​യും കു​ളി​ർ​മ​യും സം​തൃ​പ്തി​യു​മാ​ണ​ത്. അ​തി​ലു​പ​രി തു​ട​ർ ജീ​വി​ത​ത്തി​ൽ ആ​ദ​ർ​ശാ​ത്മ​ക ജീ​വി​തം ന​യി​ക്കാ​ൻ വി​ശ്വാ​സി നേ​ടു​ന്ന ആ​ത്മീ​യ ശാ​രീ​രി​ക വി​ശു​ദ്ധി​യും സം​സ്ക​ര​ണ​വു​മാ​ണ​ത്. ഒ​രു​മാ​സ​ക്കാ​ലം കൊ​ണ്ടു നേ​ടി​യെ​ടു​ത്ത ന​വ ചൈ​ത​ന്യം തു​ട​ർ​ജീ​വി​ത​ത്തി​ലും കെ​ടാ​തെ കാ​ത്തു​സം​ര​ക്ഷി​ക്കു​മെ​ന്നു പ്ര​തി​ജ്ഞ ചെ​യ്യു​ക കൂ​ടി​യാ​ണ് ഓ​രോ ഈ​ദ് സു​ദി​ന​ത്തി​ലും.

അ​ത്യാ​ഹ്ലാ​ദ​പൂ​ർ​വം പെ​രു​ന്നാ​ളാ​ഘോ​ഷി​ക്കു​ന്പോ​ഴും പ​ട്ടി​ണി​യി​ലും ക​ഷ്ട​ത​ക​ളി​ലും ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി വ​രു​ന്ന സ​ഹ ജീ​വി​ക​ളെ വി​സ്മ​രി​ക്ക​രു​തെ​ന്നു മ​തം പ​ഠി​പ്പി​ക്കു​ന്നു. സ​മ​സൃ​ഷ്ടി സ്നേ​ഹം ഒ​രു വി​ശ്വാ​സി​യു​ടെ ബാ​ധ്യ​ത​യാ​ണ്. അ​യ​ൽ​വാ​സി പ​ട്ടി​ണി കി​ട​ക്കു​ന്പോ​ൾ വ​യ​റു​നി​റ​ച്ച് ഉ​ണ്ണു​ന്ന​വ​ൻ വി​ശ്വാ​സി​യ​ല്ല എ​ന്ന ന​ബി​വ​ച​നം മ​നു​ഷ്യ​സ്നേ​ഹ​ത്തി​ന്‍റെ ആ​ഴ​ത്തി​ലു​ള്ള ബ​ന്ധ​ങ്ങ​ളു​ടെ പ​വി​ത്ര​ത പ​ഠി​പ്പി​ച്ചു​ത​രു​ന്നു.

ജാ​തി​മ​ത വ​ർ​ഗ വ​ർ​ണ വം​ശ ദേ​ശ​ഭാ​ഷാ ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി മ​നു​ഷ്യ​നെ കാ​ണാ​നും സ്നേ​ഹി​ക്കാ​നും പ്ര​ശ്ന​ങ്ങ​ൾ പ​ങ്കു​വ​യ്ക്കാ​നും പ​രി​ഹാ​രം കാ​ണാ​നു​മെ​ല്ലാം ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന മാ​ന​വി​ക ചി​ന്ത​യും ഈ​ദ് ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു. ബ​ന്ധ​ങ്ങ​ളു​ടെ അ​റ്റു​പോ​യ ക​ണ്ണി​ക​ൾ വി​ള​ക്കി​ച്ചേ​ർ​കകാ​നാ​യി​രി​ക്ക​ണം ഈ ​ധ​ന്യ​നാ​ളി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തേ​ണ്ട​ത്. സ്നേ​ഹാ​ശം​സ​ക​ൾ കൈ​മാ​റി​യും പി​ണ​ക്ക​ങ്ങ​ളും അ​ക​ൽ​ച്ച​യും ഇ​ല്ലാ​താ​ക്കി​യും അ​യ​ൽ​വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു​മാ​യി​രി​ക്ക​ണം ഈ​ദ് ആ​ഘോ​ഷി​ക്കേ​ണ്ട​ത്.


ശാ​രീ​രി​ക​മാ​യ സ​ന്തോ​ഷം മാ​ത്രം ആ​ശി​ക്കാ​തെ ആ​ത്മീ​യ​മാ​യ ആ​ന​ന്ദ​ത്തി​ന് പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​തും ഭൗ​തി​ക സ​ന്തോ​ഷ​പ്ര​ക​ട​ന​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഈ​ദു​ൽ ഫി​ത്വ​റി​ന്‍റെ പ്ര​ത്യേ​ക​ത.

ഒ​രു വീ​ട്ടി​ലും ദാ​രി​ദ്ര്യ​ത്തി​ന്‍റെ ക​ണി​ക കാ​ണാ​ൻ ക​ഴി​യാ​ത്ത സ​മ​ത്വ​സു​ന്ദ​ര സാ​ഹോ​ദ​ര്യ സു​ദി​ന​മാ​യി​രി​ക്ക​ണം ഈ​ദി​ന്‍റെ സു​ദി​നം. പെ​രു​ന്നാ​ൾ ദി​വ​സം ഒ​രൊ​റ്റ ഭ​വ​ന​വും ദാ​രി​ദ്ര്യ​ത്തി​ൽ ക​ഴി​യ​രു​തെ​ന്ന സ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നു കൂ​ടി​യാ​ണ് ഫി​ത്വ​ർ സ​ക്കാ​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. റം​സാ​ൻ വ്ര​താ​നു​ഷ്ഠാ​ന​ത്തി​ലെ പാ​ക​പ്പി​ഴ​വു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി ഫി​ത്വ​ർ സ​ക്കാ​ത്ത് ന​ൽ​കാ​ൻ മ​തം അ​നു​ശാ​സി​ക്കു​ന്നു. ജ​നി​ച്ചു​വീ​ണ കു​ഞ്ഞി​നു വ​രെ നി​ർ​ബ​ന്ധ​മാ​കു​ന്ന ഫി​ത്വ​ർ സ​ക്കാ​ത്തി​ന് ഇ​സ്‌‌ലാ​മി​ൽ വ​ലി​യ സ്ഥാ​ന​മു​ണ്ട്. ഫി​ത്വ​ർ സ​ക്കാ​ത്ത് ന​ൽ​കി​യ​ശേ​ഷ​മാ​യി​രി​ക്ക​ണം പെ​രു​ന്നാ​ൾ ന​മ​സ്കാ​ര​ത്തി​നാ​യി പ​ള്ളി​യി​ലേ​ക്കും ഈ​ദ്ഗാ​ഹു​ക​ളി​ലേ​ക്കും വി​ശ്വാ​സി​ക​ൾ പോ​കാ​ൻ. പെ​രു​ന്നാ​ൾ ദി​ന​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പു​ണ്യ​ക​ർ​മ​മാ​ണു പെ​രു​ന്നാ​ൾ ന​മ​സ്കാ​രം. അ​ന്നേ​ദി​വ​സം പു​ത്ത​ൻ ഉ​ടു​പ്പ​ണി​ഞ്ഞ് കു​ളി​ച്ചു ശു​ദ്ധി​വ​രു​ത്തി സു​ഗ​ന്ധ​വ​സ്തു​ക്ക​ൾ പൂ​ശി ത​ക്ബീ​ർ ചൊ​ല്ലി വേ​ണം ന​മ​സ് കാ​ര​ത്തി​നാ​യി പോ​കാ​ൻ.

വി​ശു​ദ്ധ റം​സാ​ൻ മാ​സ​ത്തെ ആ​ദ​രി​ക്കാ​ൻ

ക​ഴി​ഞ്ഞ​തി​ന് അ​ല്ലാ​ഹു​വി​നു ത​ക്ബീ​ർ ചൊ​ല്ലി ന​ന്ദി അ​ർ​പ്പി​ച്ചാ​ണ് ഓ​രോ വി​ശ്വാ​സി​യും ഈ​ദ് ദി​ന​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. അ​ല്ലാ​ഹു​വാ​ണ് വ​ലി​യ​വ​ൻ, മ​ഹ​ത്വ​മ​ത്ര​യും അ​വ​നാ​ണ്-ഇ​താ​ണ് ത​ക്ബീ​റി​ന്‍റെ സാ​രാം​ശം. പെ​രു​ന്നാ​ൾ ഉ​റ​ച്ച​തു​മു​ത​ൽ ന​മ​സ്കാ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തു​വ​രെ ത​ക്ബീ​ർ മു​ഴ​ങ്ങു​ന്നു.

ഈ​ദ് ദി​ന​ത്തി​ൽ വ്ര​താ​നു​ഷ്ഠാ​നം പാ​ടി​ല്ലെ​ന്ന് ഇ​സ്‌‌ലാം നി​ഷ്ക​ർ​ഷി​ക്കു​ന്നു. മു​പ്പ​തു ദി​വ​സം നോ​ന്പെ​ടു​ത്ത​ത​ല്ലേ, പെ​രു​ന്നാ​ൾ ദി​വ​സ​വും നോ​ന്പെ​ടു​ത്തേ​ക്കാം എ​ന്നു നി​ശ്ച​യി​ക്കാ​ൻ വി​ശ്വാ​സി​ക്ക് അ​നു​വാ​ദ​മി​ല്ലെ​ന്ന് അ​ർ​ഥം. ബ​ന്ധു​മി​ത്രാ​ദി​ക​ളെ സ​ന്ദ​ർ​ശി​ച്ചും സൗ​ഹൃ​ദം പു​തു​ക്കി​യും ഈ​ദ് ആ​ശം​സ​ക​ൾ പ​ര​സ്പ​രം കൈ​മാ​റി​യും ഈ ​ദി​വ​സ​ത്തെ വി​ശ്വാ​സി​ക​ൾ സ​ന്തോ​ഷ​പ്ര​ദ​മാ​ക്കു​ന്നു. രോ​ഗി​ക​ളെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നും മ​രി​ച്ചു​പോ​യ​വ​ർ​ക്കാ​യി പ്രാ​ർ​ഥി​ക്കു​ന്ന​തി​നും അ​വ​ർ സ​മ​യം ക​ണ്ടെ​ത്തു​ന്നു. ഒ​രു മാ​സ​ക്കാ​ലം കൊ​ണ്ട് നേ​ടി​യെ​ടു​ത്ത ആ​ത്മവി​ശു​ദ്ധി​യും മാ​ന​സി​ക സം​സ്ക​ര​ണ​വും ഈ​ദ് ദി​ന​ത്തി​ൽ ന​ഷ്ട​മാ​വു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടാ​തി​രി​ക്കാ​ൻ വി​ശ്വാ​സി ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. അ​ന്യ​രു​ടെ സ​ങ്ക​ട​ങ്ങ​ൾ സ്വ​ന്തം സ​ങ്ക​ട​ങ്ങ​ളാ​യി ക​ണ്ട് അ​വ​ർ​ക്ക് ആ​ശ്വാ​സം പ​ക​ർ​ന്നു​കൊ​ണ്ടാ​വ​ണം ഈ​ദാ​ഘോ​ഷം. രാ​ത്രി ഉ​റ​ക്ക​മി​ള​ച്ചും പ​ക​ൽ വ്ര​ത​മ​നു​ഷ്ഠി​ച്ചും ദൈ​വി​ക ശാ​സ​ന​ക​ൾ അം​ഗീ​ക​രി​ച്ചു ജീ​വി​ക്കാ​ൻ സ​ന്ന​ദ്ധ​രാ​യ വി​ശ്വാ​സി​ക​ൾ​ക്കു സ​മ്മാ​നം ന​ൽ​കു​ന്ന ദി​വ​സ​മാ​യി​ട്ടാ​ണു പെ​രു​ന്നാ​ൾ ദി​നം വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

റം​സാ​ൻ മാ​സ​ത്തി​ൽ ഒ​രു​പാ​ട് പു​ണ്യ​ങ്ങ​ൾ കൊ​യ്തെ​ടു​ത്തു​വെ​ന്ന ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ വേ​ണം ഈ ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ. മ​ഹ​ത്വ​ങ്ങ​ളു​ടെ ദി​ന​രാ​ത്ര​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞു​പോ​യ​ത്. അ​തി​നാ​ൽ ത​ന്നെ വി​ശ്വാ​സി​ക്ക് റം​സാ​ൻ വേ​ർ​പി​രി​യു​ന്ന​ത് ദുഃ​ഖ​ക​രം ത​ന്നെ. അ​ടു​ത്ത റം​സാ​നി​ലും ആ​രാ​ധ​ന​ക​ളി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ അ​വ​രു​ടെ മ​ന​സ് ആ​ഗ്ര​ഹി​ക്കും. ഒ​രു മാ​സ​ക്കാ​ലം നാ​ഥ​നു​വേ​ണ്ടി ആ​രാ​ധ​നാ​ക​ർ​മ​ങ്ങ​ളി​ൽ മു​ഴു​കി​യ​ത് ഓ​ർ​ക്കു​ന്പോ​ൾ ത​ന്നെ അ​വ​ർ ആ​ഹ്ലാ​ദ​വാ​ൻ​മാ​രാ​കും. മ​ഹ​ത്ത​ര​വും എ​ന്നാ​ൽ ക്ലേ​ശ​ക​ര​വു​മാ​യ ഒ​രു നി​ർ​ബ​ന്ധ​ക​ർ​മം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സം​തൃ​പ്തി പ്ര​ക​ടി​പ്പി​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​ണ് ഈ​ദ്.

വി​ശ്വ​സാ​ഹോ​ദ​ര്യ​ത്തിന്‍റെ വ​ക്താ​ക്ക​ളെ​ന്ന നി​ല​യ്ക്ക് പ​ര​സ്പ​ര​മു​ള്ള കൊ​ടു​ക്ക​ൽ വാ​ങ്ങ​ലിലൂ​ടെ ഇ​ത​ര മ​ത​സ്ഥ​രോ​ടും സ​മു​ദാ​യ​ങ്ങ​ളോ​ടും സ്നേ​ഹ​വും വി​ശ്വാ​സ​വും സ​ഹ​ക​ര​ണ​വും ഉൗട്ടി​യു​റ​പ്പി​ക്കാ​നും ഈ​ദ് ന​മു​ക്ക് പ്ര​ചോ​ദ​ന​മാ​വ​ണം. ദൈ​വ​ത്തി​ന്‍റെ ഭൂ​മി​യി​ൽ സൃ​ഷ്ടി​ക​ളെ​ല്ലാം തു​ല്യ​രാ​ണെ​ന്ന സ​മ​ത്വ​ചി​ന്ത​യും എ​ല്ലാ മ​നു​ഷ്യ​രും ഒ​രാ​ണി​ൽ നി​ന്നും പെ​ണ്ണി​ൽ നി​ന്നും സൃ​ഷ്ടി​ക്ക​പ്പെ​ട്ടതാ​ണെ​ന്ന സാ​ഹോ​ദ​ര്യ​ബോ​ധ​വും വ​ള​ർ​ത്തു​ന്ന ആ​ഘോ​ഷം കൂ​ടി​യാ​ണ് ഈ​ദു​ൽ​ഫി​ത്വ​ർ.

നിയാസ് മുസ്തഫ

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
മൂന്നാർ ഹർത്താലിനിടെ സംഘർഷം
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മൂന്നാറിൽ ഹർത്താൽ തുടങ്ങി
അമേരിക്കയിലെ ഫാക്ടറിയിൽ പൊട്ടിത്തെറി; 75 പേർക്ക് പരിക്ക്
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.