ഘാനയില്‍ നിന്നെത്തി കേരളത്തില്‍ കുടുങ്ങി
യാ​ദൃ​ച്ഛി​ക​മാ​യി​ട്ടാ​യി​രു​ന്നു കേരളാ പോലീസിന്‍റെ വലയിൽ ഒരു വന്പൻ സ്രാവ് കുടുങ്ങിയത്. ഒ​രു​മാ​സ​ത്തി​ന് മു​ന്പാണ് ഹ്വാ​ബി റോ​ബ് എ​ഡി​സ​ണ്‍ ഘാ​ന​യി​ൽ നി​ന്നു ബം​ഗ​ളൂ​രു​വി​ലെ​ത്തി​യത്. ഹ്വാ​ബി റോ​ബ് എ​ഡി​സ​ണ്‍ ഉൾപ്പെടെ 6 അം​ഗ സം​ഘ​മാണ് അന്ന് ഇന്ത്യയിലെത്തിയത്. റോ​ബി​ന്‍റെ ദൗ​ത്യം കൊ​ല്ല​ത്ത് വ്യാ​ജ ബ്രി​ട്ടീ​ഷ് പൗ​ണ്ട് എ​ത്തി​ക്കു​ക എ​ന്ന​താ​യി​രു​ന്നു. കേ​ര​ള​ത്തി​ൽ കൊ​ല്ല​ത്തും കൊ​ച്ചി​യി​ലും മു​ന്പും ത​ട്ടി​പ്പു​ക​ൾ ന​ട​ത്തി​യി​ട്ടു​ള​ള സം​ഘ​ത്തി​ന് ഈ ​ര​ണ്ടി​ട​വും സു​പ​രി​ചി​ത സ്ഥ​ല​ങ്ങ​ളു​മാ​ണ്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് കൊ​ല്ല​ത്തേ​ക്കു​ള​ള യാ​ത്ര​യ്ക്ക് വി​മാ​ന​മാ​ണ് ഉ​ദ്ദേ​ശി​ച്ചി​രു​ന്ന​തെ​ങ്കി​ലും ടി​ക്ക​റ്റ് വൈ​കി​യ​തോ​ടെ ട്രെ​യി​നി​ൽ എ​സി ടി​ക്ക​റ്റി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​യി. അ​തും ന​ട​ക്കാ​തെ വ​ന്ന​തോ​ടെ എ​സ്ആ​ർ​എം ട്രാ​വ​ൽ​സി​ന്‍റെ ആ​ഡം​ബ​ര ബ​സി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.​

തി​രു​വ​ന​ന്ത​പു​ര​ത്തി​റ​ങ്ങി കൊ​ല്ല​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. എ​ന്നാ​ൽ അ​മ​ര​വി​ള​യി​ൽ തന്നെ കാത്തിരിക്കുന്ന വിധിയെക്കുറിച്ച് അറിയാതെയാണ് ഘാ​ന പൗ​ര​നായ റോബ് എഡിസൺ ബ​സി​ൽ യാ​ത്ര ആ​രം​ഭി​ച്ച​ത്. സാ​ധാ​ര​ണ​യാ​യി ആ​ഡം​ബ​ര ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​റി​ല്ലാ​യി​രുന്ന എ​ക്സൈ​സ്, വാ​ണി​ജ്യ നി​കു​തി വ​കു​പ്പു​ക​ൾ അ​ടു​ത്തി​ടെയാണ് എ​ല്ലാ വ​ണ്ടി​ക​ളി​ലു​മു​ള​ള പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​ത്. അ​ങ്ങ​നെ റോ​ബി​ൽ അ​മ​ര​വി​ള​യി​ലെ പ​രി​ശോ​ധ​ന​യി​ൽ കു​ട​ുങ്ങു​ക​യാ​യി​രു​ന്നു. എ​സ്ആ​ർ​എം ട്രാ​വ​ൽ​സി​ന്‍റെ 38 ാം ന​ന്പ​ർ സീ​റ്റി​ൽ യാ​ത്ര​ചെ​യ്തി​രു​ന്ന റോ​ബി​ൻ പ​ക്ഷെ സാ​ധാ​ര​ണ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ണ്ട​പ്പോ​ൾ പ​തി​വ് ക​ട​ത്തു​കാ​രെ​പ്പോ​ലെ പ​രു​ങ്ങി​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല എ​ക്സൈ​സു​കാ​രെ അ​ഭി​സം​ബോധ​ന ചെ​യ്യു​ക​യും ചെ​യ്തു. അ​പ്പോ​ഴും കൈ​യി​ലു​ണ്ടാ​യി​രു​ന്നു ലോ​ക്ക​ർ രൂ​പ​ത്തി​ലു​ള​ള പ്ലാ​സ്റ്റി​ക് ബോ​ക്സ് എ​ക്സൈസി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ടാ​തി​രി​ക്കാ​ൻ പ​ര​മാ​വ​ധി ശ്ര​മി​ച്ചു.​എ​ന്നാ​ൽ ബോ​ക്സ് ക​ണ്ടെ​ത്തി​യ എ​ക്സൈ​സ് വാ​ണി​ജ്യ നി​കു​തി വി​ഭാ​ഗ​ങ്ങ​ൾ ചോ​ദ്യം ചെ​യ്യ​ൽ തു​ട​ങ്ങി​യ​തോ​ടെ റോ​ബി​ൻ ഉരുളാൻ തുടങ്ങി. തു​ട​ർ​ന്ന് കൈ​യി​ൽ വി​ല​ങ്ങ​ണി​യി​ച്ച് എ​ക്സ്ൈസ് ഓ​ഫീ​സി​ലേ​ക്ക് മാ​റ്റി​യ​തോ​ടെ രാജ്യാന്തരബന്ധമുള്ള ഓൺലൈൻ തട്ടിപ്പിന്‍റെയും വ്യാ​ജ നോ​ട്ട് ക​ട​ത്തി​ന്‍റെയും ചു​രു​ള​ഴി​യു​ക​യാ​യി​രു​ന്നു. 10 കെ​ട്ടു​ക​ളി​ലാ​യി 50 രൂ​പ​യു​ടെ 340 പൗ​ണ്ടു​ക​ളാ​ണ് റോ​ബി​ൻ പെ​ട്ടി​ക്കു​ള​ളി​ൽ സു​ക്ഷി​ച്ചി​രു​ന്ന​ത്. ഒ​രു​കെ​ട്ടി​ൽ പൂ​ർ​ണ​മാ​യും ബ്രി​ട്ടീ​ഷ് പൗ​ണ്ടു​ക​ളാ​ണെ​ങ്കി​ൽ മ​റ്റ് കെ​ട്ടു​ക​ളി​ൽ മു​ക​ളി​ലും താ​ഴെ​യു​മാ​യു​മാ​ണ് വ്യാ​ജ പൗ​ണ്ടു​ക​ൾ അ​ടു​ക്കി​യി​രു​ന്ന​ത്. ഇ​ന്ത്യ​യി​ൽ 83.35 രൂ​പ​യാ​ണ് പൗ​ണ്ടി​ന്‍റെ മൂല്യം.


17000 രൂ​പ​യു​ടെ പൗ​ണ്ടു​ക​ളാ​ണ് പി​ടി​കൂ​ടി​യ​ത് ഇ​തി​ന് ഇ​ന്ത്യ​യി​ൽ 14 ല​ക്ഷം രൂ​പ​യു​ടെ മൂ​ല്യം വ​രും .

ഓ​ണ്‍​ലൈെ​ൻ ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​ടെ വി​ള​നി​ല​മാ​യി കേ​ര​ളം മാ​റി​യ​തോ​ടെ​ കെ​നി​യ, ഘാ​ന, ലി​ബി​യ, സു​ഡാ​ൻ തു​ട​ങ്ങി​യ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ൾ കേ​ന്ദ്രീക​രി​ച്ചു​ള​ള ത​ട്ടി​പ്പ് സം​ഘ​ങ്ങ​ളു​ടെ ശ്ര​ദ്ധാ കേ​ന്ദ്ര​മാ​യി മാ​റി ന​മ്മു​ടെ കേ​ര​ള​വും. കേ​ര​ള​ത്തി​ന് പു​റ​മെ ചെ​ന്നൈ ബം​ഗ​ളൂ​രു, വി​ജ​യ​വാ​ഡ , തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളും പി​ന്നോ​ട്ട​ല്ല. എ​ന്നാ​ലും കേ​ര​ള​ത്തി​ലു​ള​ള​വ​രെ പ​റ്റി​ക്കു​ന്ന​ത് പോ​ലെ മ​റ്റ് സം​സ്ഥാ​ന​ക്കാ​രെ പ​റ്റി​ക്കു​ക അ​ത്ര എ​ളു​പ്പ​മ​ല്ലെ​ന്ന് ത​ന്നെ​യാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ളും പ​റ​യു​ന്ന​ത്. മൊ​ബൈ​ലു​ക​ളും ഇ​മെ​യി​ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ആ​ദ്യം ലോ​ട്ട​റി​യ​ടി​ച്ചെ​ന്ന സ​ന്ദേ​ശ​മെ​ത്തും തു​ട​ർ​ന്ന് ഇ​മെ​യി​ലി​ൽ മ​റു​പ​ടി അ​യ​യ്ക്കാ​ൻ നി​ർ​ദേ​ശം എ​ത്തും .

ഇ​ര​യു​ടെ ആ​ക്രാ​ന്തം മ​ന​സി​ലാ​ക്കു​ന്ന ത​ട്ടി​പ്പ് സം​ഘം ലോ​ട്ട​റി വി​ജ​യി​ച്ച തു​ക അക്കൗ​ണ്ടി​ലേ​ക്ക് അ​യ​യ്ക്കു​ന്ന​തി​ന്‍റെ പ്ര​ഥ​മി​ക ഘ​ട്ട​മെ​ന്ന നി​ല​യി​ൽ 50000 ത്തി​നും 2 ല​ക്ഷ​ത്തി​നുമി​ട​യി​ലു​ള​ള തു​ക ത​ട്ടി​പ്പ് സം​ഘത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ ഡെ​പ്പോ​സി​റ്റ് ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ടും. തു​ട​ർ​ന്നാ​ണ് ത​ട്ടി​പ്പി​ന്‍റെ യ​ഥാ​ർ​ഥ ചി​ത്രം പു​റ​ത്ത് വ​രു​ന്ന​ത് .

ത​ട്ടി​പ്പി​നി​ര​യാ​ക്ക​പ്പെ​ട്ട​യാ​ളു​ടെ മ​ന​സി​ക നി​ല​യ​നു​സ​രി​ച്ചാ​വും തു​ട​ർ​ന്നു​ള​ള ഇ​ട​പാ​ടു​ക​ൾ , ഇ​മെ​യി​ലി​ലൂ​ടെ മാ​ത്രം ആ​ശ​യ​ങ്ങ​ൾ കൈ​മാ​റു​ന്ന​വ​രുടെ തു​ക അ​ക്കൗ​ണ്ടി​ലെ​ത്തി​യാ​ൽ പി​ന്നെ ബ​ന്ധം തു​ട​രി​ല്ല . എ​ന്നാ​ൽ മ​റ്റു​ള​ള​വ​രെ നേ​രി​ൽ​ ‌ക​ണ്ടു​ള​ള പ​റ്റി​ക്ക​ൽ പി​ന്നെ​യും തു​ട​രും. പാ​റ​ശാ​ല പോ​ലി​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ കൊ​ല്ല​ത്ത് റോ​ബി​ന്‍റെ സു​ഹൃത്ത് വി​ല്ല്യം എന്നയാൾ ഉ​ണ്ടെ​ന്നും അ​യാ​ളെ കാ​ണാ​ൻ പോ​കു​ന്നു എ​ന്നു​മാ​ണ് റോബിൻ പറഞ്ഞത്.
എ​ന്നാ​ൽ റോ​ബി​ൻ പി​ടി​ക്ക​പ്പെ​ട്ടെന്ന​റി​ഞ്ഞ​തി​നാ​ൽ കൂ​ട്ടാ​ളി​ക​ൾ ഘാ​ന​യി​ലേ​ക്ക് ക​ട​ക്കാ​നാ​ണ് സാ​ധ്യ​ത കൂ​ടു​ത​ലെ​ന്ന് പോ​ലീസ് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം റോ​ബി​നെ പാ​റ​ശാ​ല പോ​ലീ​സ് ക​സ്റ്റഡി​യി​ൽ വാ​ങ്ങി​യെ​ങ്കി​ലും ത​ട്ടി​പ്പി​നെ​ക്കു​റി​ച്ചു​ള​ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്ത് വ​രാ​ൻ ഇ​രി​ക്കു​ന്ന​തേ ഉ​ള​ളു.

അനിൽ ജോസഫ്