Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


വെന്നിമലയിലെ നിധികുംഭം
യ​ക്ഷി​ക്ക​ഥ പോ​ലെ പ​ണ്ടു​കാ​ലം മു​ത​ലേ മ​നു​ഷ്യ​നെ ഭ്ര​മി​പ്പി​ക്കു​ന്ന​താ​ണു നി​ധി​യുടെയും നി​ധി​വേ​ട്ട​യു​ടെ​യും ക​ഥ​ക​ളൊ​ക്കെ. ലോ​ക​ത്തി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള നി​ധി​യു​ടെ ക​ഥ​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. നി​ധി തേ​ടി പ​ല​രും വ​ർ​ഷ​ങ്ങ​ൾ നീ​ണ്ട യാ​ത്ര​ക​ളും ന​ട​ത്തി​യി​ട്ടു​ണ്ട്. കോ​ട്ട​യം ജി​ല്ല​യി​ലെ വെ​ന്നി​മ​ല​യി​ലും നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന വാ​ർ​ത്ത വീ​ണ്ടും മാ​ധ്യ​മ​ങ്ങ​ളി​ൽ നി​റ​യു​ക​യാ​ണ്. വെ​ന്നി​മ​ല​യി​ൽ ഉ​ണ്ടാ​കാ​മെ​ന്ന് കു​റ​ച്ചു പേ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​ന്ന ഈ ​നി​ധി​ശേ​ഖ​ര​ത്തി​ന്‍റെ വാ​ർ​ത്ത ത​ന്നെ​യാ​ണ് നാ​ട്ടി​ൻ പുറ​ത്തെ പ്ര​ധാ​ന ച​ർ​ച്ചാ​വി​ഷ​യം. വെ​ന്നി​മ​ല​യി​ൽ നി​ധി​ശേ​ഖ​രം ഉ​ണ്ടെ​ന്ന വാ​ർ​ത്ത പ​ര​ന്ന​തോ​ടെ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത ക​ഥ​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ പ​ഴ​മ​ക്കാ​ർ പ​റ​യു​ന്ന​തും ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന​തും ത​മ്മി​ൽ ചേ​ർ​ത്തു​വ​ച്ചാ​ൽ വ​ലി​യൊ​രു പ​ഴ​ങ്ക​ഥ പോ​ലു​ണ്ട് ഈ ​നി​ധി​യു​ടെ ക​ഥ.

നിധി​ക്കു പി​ന്നി​ൽ

മ​ധ്യ​കാ​ല​ഘ​ട്ടി​ൽ പ്ര​ബ​ല​മാ​യ നാ​ടു​വാ​ഴി രാ​ജ​വം​ശ​ങ്ങ​ൾ ഉ​പേ​ക്ഷി​ച്ചു​പോ​യ​തോ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ അ​ധി​കാ​രം ന​ഷ്ട​പ്പെ​ട്ട് വി​ട്ടു​പോ​കേ​ണ്ടി വ​ന്ന​തോ​ആ​യ ആ​സ്ഥാ​ന​ങ്ങ​ളി​ലൊ​ക്കെ രാ​ജ​കീ​യ സ്വ​ത്ത് ഒ​ളി​പ്പി​ച്ചു വ​ച്ചി​ട്ടു​ണ്ടാ​കു​മെ​ന്ന് മു​ൻ​ധാ​ര​ണ​ക​ളു​ണ്ട്. പോ​യ​കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വ​ലി​യ​നി​ധി​ശേ​ഖ​ര​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ട്ടു​മു​ണ്ട്. വെ​ന്നി​മ​ല​യി​ൽ നി​ധി ഉ​ണ്ടെ​ന്നു​പ​റ​യ​പ്പെ​ടു​ന്ന സ്ഥ​ല​ത്തി​ന്‍റെ ഉ​ട​മ മീ​ന​ടം പു​ത്ത​ൻ​പു​ര​പ്പ​ടി മ​ല്ല​കാ​ട്ട് പ്രി​ൻ​സ് പു​ന്ന​ൻ മാ​ർ​ക്സും നി​ധി സ്വ​പ്ന​ത്തി​ന് അ​ടി​പ്പെ​ട്ടി​രി​ക്കാം. ഏ​താ​യാ​ലും നി​ധി​ശേ​ഖ​ര​മു​ണ്ടോ ഇ​ല്ല​യോ​യെ​ന്ന് ഉ​റ​പ്പാ​ക്കി​യാ​ലേ സ്ഥ​ല​മു​ട​മ​യ്ക്ക് സ്വ​സ്ഥ​ത ഉ​ണ്ടാ​കൂ​വെ​ന്ന​താ​ണ് സ​ത്യം. 15-ാം നൂ​റ്റാ​ണ്ടി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ലാ​ണ് തെ​ക്കും​കൂ​ർ നാ​ടു​വാ​ഴി​ക​ൾ വെ​ന്നി​മ​ല​യി​ലെ രാ​ജ​ധാ​നി ഉ​പേ​ക്ഷി​ച്ച് ആ​ദ്യം ച​ങ്ങ​നാ​ശേ​രി​യും പി​ന്നീ​ട് ത​ളി​ക്കോ​ട്ട​യും ത​ല​സ്ഥാ​ന​മാ​യി തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. രാ​ജ​ധാ​നി​യു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്ത് വ​ലി​യ നി​ധി ശേ​ഖ​രം ഉ​ണ്ടാ​യി​രി​ക്കാം എ​ന്നാ​ണ് വി​ശ്വാ​സം. ഈ ​വി​ശ്വാ​സം പു​തു​ത​ല​മു​റ​യ്ക്ക് പ​ഴ​യ​ത​ല​മു​റ വാ​മൊ​ഴി​യാ​യി കൈ​മാ​റു​ക​യാ​യി​രു​ന്നു.

വെ​ന്നി​മ​ല​യു​ടെ ച​രി​ത്രം

ച​രി​ത്ര​ത്തെ​ക്കാ​ൾ കൂ​ടു​ത​ൽ ഐ​തി​ഹ്യം നി​റ​ഞ്ഞ സ്ഥ​ല​മാ​ണ് വെ​ന്നി​മ​ല. വ​ന​വാ​സ​കാ​ല​ത്ത് രാ​മ​ല​ക്ഷ്മ​ണന്മാ​ർ ഇ​വി​ടെ​യെ​ത്തി​യെ​ന്നും താ​പ​സന്മാ​രു​ടെ ത​പ​സു മു​ട​ക്കി​യ രാ​ക്ഷ​സ​നെ വ​ധി​ച്ചു​വെ​ന്നും ഐ​തി​ഹ്യ​മാ​ല​യി​ൽ കൊ​ട്ടാ​ര​ത്തി​ൽ ശ​ങ്കു​ണ്ണി വി​വ​രി​ക്കു​ന്നു. രാ​ക്ഷ​സ​നു​മാ​യി ഏ​റ്റു​മു​ട്ടി ല​ക്ഷ്മ​ണ​ൻ വി​ജ​യി​ച്ച​തി​നാ​ൽ വെ​ന്നി​മ​ല അ​ഥ​വാ വി​ജ​യാ​ദ്രി​യെ​ന്ന് ഈ ​കൊ​ടു​മു​ടി​ക്കു പേ​രു​വ​ന്നു. മൂ​ട​ൽ​മ​ഞ്ഞ് ഒ​രി​ക്ക​ലു​മു​ണ്ടാ​കാ​ത്ത എ​ല്ലാ കാ​ല​ത്തും സ​മ​ശീ​തോ​ഷ്ണ​മു​ള്ള പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ സ്ഥ​ല​മാ​ണ് വെ​ന്നി​മ​ല. ഒ​ന്പ​താം നൂ​റ്റാ​ണ്ടി​ൽ കേ​ര​ളം വാ​ണ​ ചേ​ര​മാ​ൻ പെ​രു​മാ​ൾ (ഭാ​സ്ക​ര ര​വി​വ​ർ​മ്മ ര​ണ്ടാ​മ​ൻ) ഇ​വി​ടെ​യെ​ത്തി രാ​മ​ല​ക്ഷ്മ​ണ​ൻ​മാ​രു​ടെ സാ​ന്നി​ധ്യം നി​ല​നി​ർ​ത്തു​ന്ന വൈ​ഷ്ണ​വ​ക്ഷേ​ത്രം സ്ഥാ​പി​ച്ച​തോ​ടെ​യാ​ണു വെ​ന്നി​മ​ല ച​രി​ത്ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. വെ​ന്നി​മ​ല ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​യി​രു​ന്നു തെ​ക്കും​കൂ​റി​ന്‍റെ ഇ​ട​ത്തി​ൽ കോ​വി​ല​കം. എ​ഡി 1152-ൽ ​മ​ണി​ക​ണ്ഠ​പു​രം ന​ഗ​ര​പ​ദ​മാ​യി വി​ക​സി​പ്പി​ച്ചു. പി​ന്നീ​ട് ഇ​വി​ടെ മ​ണി​ക​ണ്ഠ​രാ​ജാ​വ് മ​ണി​ക​ണ്ഠ​പു​രം മ​ഹാ​വി​ഷ്ണു ക്ഷേ​ത്രം പ​ണി​ക​ഴി​പ്പി​ച്ചു. അ​ക്കാ​ലം മു​ത​ൽ വെ​ന്നി​മ​ല​യി​ലെ രാ​ജ​ധാ​നി വി​ട്ടു പോ​രു​ന്ന​തു​വ​രെ തെ​ക്കും​കൂ​റി​ന്‍റെ ത​ല​സ്ഥാ​ന ന​ഗ​രം വാ​ക​ത്താ​ന​ത്തി​നു കി​ഴ​ക്കു​ള്ള മ​ണി​ക​ണ്ഠ​പു​ര​മാ​യി​രു​ന്നു. പ​ഴ​യ ബ്രാ​ഹ്മ​ണ ഗ്രാ​മ​മാ​യ കാ​ട​മു​റി​യോ​ടു ചേ​ർ​ന്നു വി​കാ​സം പൂ​ണ്ട അ​ഞ്ചു ചേ​രി​ക​ളും മ​ണി​ക​ണ്ഠ​പു​ര​വു​മാ​യി​രു​ന്നു ജ​ന​വാ​സ​മേ​ഖ​ല​ക​ൾ. ഉ​ള്ളാ​ട​ർ അ​ഥ​വാ വേ​ട​ർ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് ആ​ദി​മ​നി​വാ​സി​ക​ൾ. ആ​യു​ധ​ധാ​രി​ക​ളാ​യ ഉ​ള്ളാ​ടന്മാ​രെ മ​റി​ക​ട​ന്ന് വെ​ന്നി​മ​ല​യി​ൽ ക​ട​ന്നു​ക​യ​റാ​ൻ അ​ന്യ​ർ​ക്ക് സാ​ധ്യ​മാ​യി​രു​ന്നി​ല്ല.

വെ​ന്നി​മ​ല കോ​ട്ട​യും ഗു​ഹ​ക​ളും

നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ന്പ് ക​ടു​ത്തു​രു​ത്തി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മ​ണി​ക​ണ്ഠ​പു​ര​ത്ത് അ​വ​സാ​നി​ക്കു​ന്ന തെ​ക്കു​വ​ട​ക്കാ​യു​ള്ള ഒ​രു നാ​ട്ടു​പാ​ത​യു​ണ്ടാ​യി​രു​ന്നു. ക​ടു​ത്തു​രു​ത്തി, കാ​ഞ്ഞി​ര​ത്താ​നം, വെ​ന്പ​ള്ളി, ക​ട​പ്പൂ​ർ, കി​ട​ങ്ങൂ​ർ, അ​മ​യ​ന്നൂ​ർ, മ​ണ​ർ​കാ​ട്, വെ​ള്ളൂ​ർ(​പാ​ന്പാ​ടി) എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വെ​ന്നി​മ​ല​യി​ൽ എ​ത്തി​ച്ചേ​രു​ന്ന​താ​യി​രു​ന്നു നാ​ട്ടു​പാ​ത. ഉ​ണ്ണു​നീ​ലി​സ​ന്ദേ​ശ​ത്തി​ൽ വെ​ന്നി​മ​ല​യെ പ​റ്റി പ​രാ​മ​ർ​ശ​മു​ണ്ട്. അ​താ​ക​ട്ടെ 14-ാം നൂ​റ്റാ​ണ്ടി​ലെ രാ​മ​വ​ർ​മ്മ എ​ന്ന തെ​ക്കും​കൂ​റി​ലെ രാ​ജാ​വി​നെ കു​റി​ച്ച് പ​റ​യു​ന്ന ’വെ​ൻ​റി​ക്കു​ന്നി​നൊ​രു തി​ല​ക​മാം രാ​മ​വ​ർ​മാ​ഭി​ധാ​നം’ എ​ന്ന പ​ദ്യ​ഭാ​ഗ​ത്താ​ണ്. വെ​ന്നി​മ​ല​യ്ക്കു തി​ല​ക​മാ​യി വാ​ഴു​ന്ന രാ​മ​വ​ർ​മ്മ​യെ കാ​ണു​ന്ന​തി​ന് വെ​ന്നി​മ​ല​യി​ലേ​ക്കു പോ​കേ​ണ്ടി​വ​രി​ല്ല, ത​ല​സ്ഥാ​ന​ന​ഗ​രി​യാ​യ മ​ണി​കണ്ഠ​പു​ര​ത്താ​ണു മി​ക്ക​പ്പോ​ഴും വാ​സം എ​ന്നാ​ണ് ഇ​തി​ൽ​നി​ന്നു മ​ന​സി​ലാ​ക്കാം. ഉ​ണ്ണു​നീ​ലി​സ​ന്ദേ​ശ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന ​"രാ​ജ്യാ​ന്ത​ര​പാ​ത​'ധ​യാ​ക​ട്ടെ മ​ണി​ക​ണ്ഠ​പു​ര​ത്തു​നി​ന്നു കാ​ട​മു​റി ക​ട​ന്ന് തൃ​ക്കോ​ത​മം​ഗ​ലം കൊ​ട്ടാ​ര​ത്തി​ൽ ക​ട​വി​ലെ​ത്തി മു​റി​യു​ന്നു. പി​ന്നെ കൊ​ടൂ​രാ​റ്റി​ലൂ​ടെ വ​ഞ്ചി​യാ​ത്ര​യാ​ണ്. അ​ത് മാ​ങ്ങാ​നം പാ​ലൂ​ർ​ക്ക​ട​വി​ല​ടു​ക്കും. പി​ന്നെ വീ​ണ്ടും പാ​ത​യാ​രം​ഭി​ക്കു​ന്നു. തി​രു​വ​ഞ്ചൂ​രും ക​ണ്ട​ൻ​ചി​റ​യും ഏ​റ്റു​മാ​നൂ​രും വേ​ദ​ഗി​രി​യും കോ​ത​ന​ല്ലൂ​രും ക​ട​ന്ന് ക​ടു​ത്തു​രു​ത്തി വ​രെ​യാ​ണു പാ​ത. വെ​ന്നി​മ​ല​യി​ൽ​നി​ന്നും മ​ണി​ക​ണ്ഠ​പു​ര​ത്തേ​ക്കും ഞാ​ലി​യാ​കു​ഴി​യി​ലേ​ക്കും ഭൂ​ഗ​ർ​ഭ തു​ര​ങ്ക​പ്പാ​ത​ക​ൾ ഉ​ണ്ടെ​ന്ന​തും വാ​മൊ​ഴി​യാ​യി നി​ല​നി​ൽ​ക്കു​ന്ന വി​വ​ര​മാ​ണ്. വാ​യു നി​ർ​ഗ​മ​ന ദ്വാ​ര​ങ്ങ​ൾ പ​ല​യി​ട​ത്തും പ്ര​ദേ​ശ​വാ​സി​ക​ൾ ക​ണ്ടി​ട്ടു​ണ്ട്. ഞാ​ലി​യാ​കു​ഴി​യി​ൽ പി​ഡ​ബ്ല്യു​ഡി റോ​ഡി​ന​ടി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഒ​രു തു​ര​ങ്ക​പ്പാ​ത ഇ​ത്ത​ര​ത്തി​ലു​ള്ള​താ​ണോ എ​ന്നും സം​ശ​യി​ക്കു​ന്നു. രാ​ജ​വാ​ഴ്ച​ക്കാ​ല​ത്ത് സു​ര​ക്ഷി​ത​മാ​യി യാ​ത്ര ചെ​യ്യാ​നാ​വാം ഒ​രു​പ​ക്ഷേ ഈ ​തു​ര​ങ്ക​ങ്ങ​ൾ നി​ർ​മി​ച്ചി​ട്ടു​ണ്ടാ​കു​ക.


വെ​ന്നി​മ​ല​യെ പ​ഠ​നവി​ഷ​യ​മാ​ക്ക​ണം

പ്രാ​ചീ​ന മ​നു​ഷ്യ​വാ​സ​ത്തി​ന്‍റെ അ​വ​ശേ​ഷി​പ്പു​ക​ളി​ലൊ​ന്നാ​യി ഉ​ള്ളാ​ട ജ​ന​സ​മൂ​ഹ​ത്തി​ന്‍റെ മാ​തൃ​ദേ​ശ​മാ​യ വെ​ന്നി​മ​ല​യി​ലെ ഗു​ഹ​യെ പു​രാ​വ​സ്തു വി​ദ​ഗ്ധ​ർ​ക്ക് പ​ഠ​ന​വി​ധേ​യ​മാ​ക്കാം. ഇ​ന്ത്യ​യാ​കെ കീ​ർ​ത്തികേ​ട്ട മ​ഹാ​ഗാ​യ​ക​ൻ ഷ​ഡ്കാ​ല ഗോ​വി​ന്ദ മാ​രാ​ർ ജ​നി​ച്ച​ത് വെ​ന്നി​മ​ല​യി​ലെ പു​ളി​ക്ക​ൽ മാ​രാ​ത്ത് എ​ന്ന മാ​തൃ​ഗൃ​ഹ​ത്തി​ലാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​താ​വി​ന്‍റെ സ്വ​ദേ​ശ​മാ​യ പി​റ​വം രാ​മ​മം​ഗ​ല​മാ​ണ് ജന്മദേ​ശ​മാ​യി ഇ​പ്പോ​ൾ കൊ​ണ്ടാ​ട​പ്പെ​ടു​ന്ന​തെ​ങ്കി​ലും വെ​ന്നി​മ​ല ഉ​പേ​ക്ഷി​ച്ച തെ​ക്കും​കൂ​ർ രാ​ജ​വം​ശം കോ​ട്ട​യ​ത്തെ ത​ളി​ക്കോ​ട്ട ആ​സ്ഥാ​ന​മാ​ക്കി പി​ന്നീ​ടു​ള്ള മൂ​ന്ന​ര നൂ​റ്റാ​ണ്ടു ഭ​ര​ണം ന​ട​ത്തി. എ​ഡി 1749 ൽ ​തി​രു​വി​താം​കൂ​റി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ അ​ധി​കാ​ര​ഭ്ര​ഷ്ടനാ​കും വ​രെ​യും. വെ​ന്നി​മ​ല​യി​ൽ​നി​ന്നു പോ​ന്ന് ആ​റു നൂ​റ്റാ​ണ്ടോ​ളം ഒ​രു നി​ധി​ശേ​ഖ​രം രാ​ജാ​ക്കന്മാർ അ​വി​ടെ​ത്ത​ന്നെ സൂ​ക്ഷി​ക്കാ​ൻ ഒ​രു സാ​ധ്യ​ത​യും കാ​ണു​ന്നി​ല്ല. അ​തി​നാ​ൽ ത​ന്നെ ഇ​വി​ടെ പ​ഠ​ന വി​ഷ​യ​മാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന

നി​ധി ശേ​ഖ​ര​മു​ണ്ടെ​ന്നു പ്ര​ച​രി​ക്കു​ന്ന തെ​ക്കും​കൂ​ർ രാ​ജ​വം​ശ​ത്തി​ന്‍റെ ത​ല​സ്ഥാ​ന​മാ​യി​രു​ന്ന വെ​ന്നി​മ​ല​യി​ൽ പു​രാ​വ​സ്തു വ​കു​പ്പ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. പു​രാ​വ​സ്തു വ​കു​പ്പ് സൂ​പ്ര​ണ്ട് ആ​ർ​ക്ക​ിയോ​ള​ജി​സ്റ്റ് കെ.​ആ​ർ. സോ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മൂ​ന്ന​ര ഏ​ക്ക​ർ പു​ര​യി​ട​ത്തി​ലു​ട​നീ​ളം പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ധി​കൃ​ത​ർ വെ​ള്ള​ച്ചാ​ലു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​ത്തും പാ​റ​ക്കെ​ട്ടു​ക​ൾ നി​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലും സ​ന്ദ​ർ​ശി​ച്ചു. പു​രാ​വ​സ്തു വ​കു​പ്പി​നു പു​റ​മെ ജി​യോ​ള​ജി വ​കു​പ്പു കൂ​ടി സ​ഹ​ക​രി​ച്ചാ​ലേ പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു. അ​തേ​സ​മ​യം പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ നി​ധി​ശേ​ഖ​ര​മു​ണ്ടെ​ന്ന വാ​ദ​ത്തി​ന് അ​നു​കൂ​ല​മാ​യ ഘ​ട​ക​ങ്ങ​ളൊ​ന്നും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ല്കു​ന്ന​മെ​ന്നും പു​രാ​വ​സ്തു വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

നി​ധി ക​ഥ​യ്ക്കു പി​ന്നി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യോ?

വെ​ന്നി​മ​ല​യി​ൽ നി​ധി നി​ക്ഷേ​പ​മു​ണ്ടെ​ന്ന പ്ര​ചാ​ര​ണ​ത്തി​നു പി​ന്നി​ൽ റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ചി​ല​ർ. ഇ​തു സാ​ധൂ​ക​രി​ക്കു​ന്ന പ​ല കാ​ര്യ​ങ്ങ​ളും ഇ​വ​ർ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്നു. ര​ണ്ടു വ​ർ​ഷ​ം മു​ന്പ് നി​ധി​യു​ണ്ടെ​ന്ന് പ​റ​യ​പ്പെ​ടു​ന്ന മീ​ന​ടം പു​ത്ത​ൻ​പു​ര​പ്പ​ടി മ​ല്ല​കാ​ട്ട് പ്രി​ൻ​സ് പു​ന്ന​ൻ മാ​ർ​ക്സി​ന്‍റെ​യും മാ​താ​വ് ഏ​ലി​യാ​മ്മ മാ​ർ​ക്കോ​സി​ന്‍റെ​യും മൂ​ന്നേ​ക്ക​ർ സ്ഥ​ലം വി​ൽ​പ്പ​ന​യ്ക്കാ​യി ശ്ര​മി​ച്ചി​രു​ന്നു. ഇ​തി​നാ​യി സ്ഥ​ലം ഉ​ട​മ​ക​ൾ പ്ര​മു​ഖ പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ളും ന​ൽ​കി. നി​ധി​യു​ണ്ടെ​ന്ന് പ​റ​യു​ന്ന മൂ​ന്നേ​ക്ക​ർ സ്ഥ​ല​ത്ത് പാ​റ​മ​ട​ഖ​ന​നം ന​ട​ത്താ​നാ​ണ് ആ​ദ്യം തീ​രു​മാ​നി​ച്ച​ത്. ഈ ​സ്ഥ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു ത​ന്നെ പാ​റ​മ​ട സ്ഥി​തി​ചെ​യ്യു​ന്നു​മു​ണ്ട്. എ​ന്നാ​ൽ നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് പാ​റ​മ​ട​ഖ​ന​നം ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഈ ​സ്ഥ​ലം സ്വ​ന്ത​മാ​ക്കാ​ൻ എ​ത്തി​യ​ത് റി​യ​ൽ എ​സ്റ്റേ​റ്റ് മാ​ഫി​യ​ക​ൾ ആ​യി​രു​ന്നു. സ്ഥ​ല​ത്ത് വി​ല്ല​ക​ൾ പ​ണി​ത് മ​റി​ച്ചു വി​ൽ​ക്കാ​നാ​ണ് ഇ​വ​രു​ടെ നീ​ക്കം. പാ​റ​മ​ട​ഖ​ന​ന​ത്തി​നും വി​ല്ല​ക​ൾ പ​ണി​യു​ന്ന​തി​നും പ്ര​ദേ​ശ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്യ​ണം. മീ​ന​ടം പ​ഞ്ചാ​യ​ത്തി​ൽ മ​ണ്ണ് ഖ​ന​ന​ത്തി​നു വി​ല​ക്കു​ള്ള​തി​നാ​ൽ പ്ര​ദേ​ശ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്യാ​ൻ സാ​ധി​ക്കാ​തെ​വ​ന്ന​തോ​ടെ സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വി​ൽ ഈ ​മ​ണ്ണ് നീ​ക്കം ചെ​യ്യാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യി നി​ധി ക​ഥ ഒ​രു ഭൂ​ത​ത്തെ​പ്പോ​ലെ കു​പ്പി​യി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ട​തെ​ന്നാ​ണ് മ​റ്റൊ​രു വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
കൂ​ട്ട​മാ​ന​ഭം​ഗ​ക്കേ​സി​ൽ റോ​ബി​ഞ്ഞോ​യ്ക്ക് ഒ​മ്പ​തു വ​ർ​ഷം ജ​യി​ൽ
വനിതാ ഫോറസ്റ്റ് ഓഫീസറെ കിണറ്റിൽ തള്ളിയിട്ടു
സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ വെ​ള്ളി​യാ​ഴ്ച ഒ​പി ബ​ഹി​ഷ്ക​രി​ക്കും
മോ​ദി​യെ ചെ​രി​പ്പെ​റി​ഞ്ഞാ​ൽ ഒ​രു ല​ക്ഷം രൂ​പ പാ​രി​തോ​ഷി​കം: സം​വി​ധാ​യ​ക​ൻ
ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം ദു​രൂ​ഹ​മെ​ന്ന് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ്
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.