Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


മലാല എന്ന മാലാഖ
താ​ലി​ബാ​ൻ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ മൗ​ലീ​ക അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ജ​ന​ത​യു​ടെ ഇ​ട​യി​ൽ​നി​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ് 19 ​കാ​രി​യാ​യ മ​ലാ​ല യൂ​സ​ഫ്സാ​യ് എ​ന്ന പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി. ത​നി​ക്കു​മാ​ത്ര​മ​ല്ല, ത​നി​ക്കു ചു​റ്റു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​ദ്യാഭ്യാ​സ​ത്തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലി​ബാ​നെ​തി​രേ ധീ​ര​മാ​യ നി​ല​പാ​ടെ​ടു​ത്ത ഈ ​കൊ​ച്ചു​പെ​ണ്‍​കു​ട്ടി അ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴയ്​ക്കാ​ണ് ര​ക്ഷ​പ്പെട്ട​ത്. മ​ലാ​ല​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​വ​ളു​ടെ ജന്മദി​ന​മാ​യ ജൂ​ലൈ 12 ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന മ​ലാ​ല ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

ഭീ​ക​ര​ർ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ബാ​ല്യം

പാ​ക്കി​സ്ഥാ​നി​ലെ സ്വാ​ത് താ​ഴ്‌വ​ര​യി​ലെ മി​ൻ​ഗോ​ര എ​ന്ന ഗ്രാ​മ​ത്തി​ൽ 1997 ജൂ​ലൈ 12 നാ​യി​രു​ന്നു മ​ലാ​ല​യു​ടെ ജ​ന​നം. അഛ​ൻ സി​യാ​ദി​ൻ യൂ​സ​ഫ്സാ​യ് സ്വാ​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. സാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ഉ​യ​ർ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ​തു​കൊ​ണ്ട് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​നൊ​ന്നും മ​ലാ​ല​യ്ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും നേ​രി​ട്ടി​രു​ന്നി​ല്ല. പാ​ക്കി​സ്ഥാ​നി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ത​ന്‍റെ അ​ച്ഛ​ൻ ചെ​യ്തി​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചെ​റു​പ്പം മു​ത​ലേ മ​ലാ​ല സ​ഹ​ക​രി​ച്ചു.

എ​ന്ന​ൽ 2007 ൽ ​സ്വാ​ത് താ​ഴ്‌വ​ര​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മെ​ല്ലാം ത​ക​ർ​ത്തു​കൊ​ണ്ട് ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ൻ ഇവിടത്തെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളു​മെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി. എ​ല്ലാ​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണം താ​ലി​ബാ​ന്‍റെ കൈ​യി​ലാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​കു​ന്ന​ത് താ​ലി​ബാ​ൻ ത​ട​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നേ​ടാ​നു​ള്ള അ​വ​കാ​ശ​മി​ല്ല എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ നി​ല​പാ​ട്.

ഭീ​ക​ര​സം​ഘ​ട​ന​യാ​യ താ​ലി​ബാ​നെ എ​തി​ർ​ക്കാ​ൻ ആ​ർ​ക്കും ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ലാ​ല​യും അ​വ​ളു​ടെ അ​ച്ഛ​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി വാ​ദി​ച്ചു. ത​ന്‍റെ ര​ണ്ടു കു​ഞ്ഞു സ​ഹോ​ദ​ര​ൻ​മാ​ർ​ക്കൊ​പ്പം മ​ലാ​ല സ്കൂ​ളി​ൽ പോ​കു​ന്ന​ത് തു​ട​ർ​ന്നു. ത​ന്‍റെ കൂ​ട്ടു​കാ​രേ​യും സ്കൂ​ളി​ൽ​വ​രാ​ൻ അ​വ​ൾ പ്രേ​രി​പ്പി​ച്ചു.​അ​വ​രു​ടെ സ്കൂ​ളു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു.

ജി​ന്ന​യും ബേ​ന​സീ​ർ ഭൂട്ടോയും

മു​ഹ​മ്മ​ദ് ജി​ന്ന​യും ബേ​ന​സീ​ർ ഭൂ​ട്ടോ​യു​മാ​യി​രു​ന്നു മ​ലാ​ല​യു​ടെ റോ​ൾ മോ​ഡ​ലു​ക​ൾ. ത​ന്‍റെ അ​ച്ഛ​ന്‍റെ പി​ന്തു​ണ​യോ​ടെ താ​ലി​ബാ​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ മ​ലാ​ല തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. 2009ൽ ​ 11 ാം വ​യ​സി​ൽ ബി​ബി​സി​ക്കു വേ​ണ്ടി അ​വ​ൾ ഒ​രു ബ്ലോ​ഗ് എ​ഴു​തി​ത്തു​ട​ങ്ങി. താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ത​ന്‍റെ ജീ​വി​ത​മാ​ണ് അ​വ​ൾ ബ്ലോ​ഗി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ലു​ള്ള സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത ദു​രി​ത​ങ്ങ​ൾ ലോ​കം അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത് മ​ലാ​ല​യു​ടെ ബ്ലോ​ഗി​ലൂ​ടെ​യാ​ണ്.

പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കു​ന്ന താ​ലി​ബാ​ന്‍റെ നി​ല​പാ​ടി​നെ​തി​രേ അ​വ​ൾ ആ​ഞ്ഞ​ടി​ച്ചു. പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക് ടൈം​സ് മ​ലാ​ല​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ച്ചു. ഇ​തോ​ടെ മ​ലാ​ല എ​ന്ന പെ​ണ്‍​കു​ട്ടി​യെ ലോ​കം ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി. വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി ലോ​ക​ത്തി​ലെ പ്ര​ധാ​ന ഭീ​ക​ര​സം​ഘ​ട​യ്ക്കെ​തി​രേ സ​ധൈ​ര്യം പോ​രാ​ടു​ന്ന ഈ ​പെ​ണ്‍​കു​ട്ടി​ക്ക് ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ പ്ര​ധാ​ന സ്ഥാ​നം ന​ൽ​കി. ആർച്ച്ബിഷപ്പ് ഡെ​സ്മ​ണ്ട് ടു​ട്ടു​വി​ന്‍റെ പേ​രി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചി​ൽ​ഡ്രണ്‍​സ് പീ​സ് പ്രൈ​സി​ന് മ​ലാ​ല​യ്ക്ക് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചു.

വാ​ക്കു​ക​ളെ തോ​ക്കു​കൊ​ണ്ട് നേ​രി​ട്ട താ​ലി​ബാ​ൻ

2011ൽ ​പാ​ക്കി​സ്ഥാ​ന്‍റെ ആ​ദ്യ നാ​ഷ​ണ​ൽ യൂ​ത്ത് പീ​സ് പ്രൈ​സി​ന് മ​ലാ​ല അ​ർ​ഹ​യാ​യി. ഇ​തോ​ടെ താ​ലി​ബാ​ന് മ​ലാ​ല​യോ​ടു​ള്ള ശ​ത്രു​ത വ​ർ​ധി​ച്ചു. പ​ല സ്ഥ​​ങ്ങ​ളി​ൽ​നി​ന്നും മ​ലാ​ല​യ്ക്ക് വ​ധ​ഭീ​ഷ​ണി വ​ന്നു തു​ട​ങ്ങി.​ത​ങ്ങ​ൾ​ക്കെ​തി​രേ സം​സാ​രി​ച്ച കൊ​ച്ചു​പെ​ണ്‍​കു​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് താ​ലി​ബാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തി​ന് അ​വ​ർ തോ​ക്കെ​ടു​ത്തു.


2012 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് സ്കൂ​ളി​ൽ പോ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന മ​ലാ​ല​യെ തോ​ക്കു​ധാ​രി​യാ​യ താ​ലി​ബാ​ൻ ഭീ​ക​ര​ൻ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ലാ​ല​യെ ആ​ദ്യം റാ​വ​ൽ​പി​ണ്ടി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബ്രി​ട്ട​ണി​ലെ ക്വീ​ൻ എ​ലി​സ​ബ​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​തു​ക്കെ പ​തു​ക്കെ അ​വ​ൾ സാ​ധാ​ര​ണ ജീ​വി​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. താ​ലി​ബാ​നെ​തി​രേ പോ​രാ​ടി​യ അ​തേ വാ​ശി​യോ​ടെ അ​വ​ൾ ത​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളോ​ട് പൊ​രു​തി​യെ​ന്ന് മ​ലാ​ല​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മ​ലാ​ല​യ്ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.​ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കാ​യി പ​ല​യി​ട​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടി​യ​ത്. ഞാ​ൻ മ​ലാ​ല എ​ന്ന പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലേ​ക്ക്

പ​രി​ക്കു​ക​ളി​ൽ​നി​ന്ന് ഭേ​ദ​മാ​യ മ​ലാ​ല പാ​ക്കി​സ്ഥാ​നി​ലേ​ക്ക് തി​രി​ച്ചു​വ​ന്നി​ല്ല. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ​നി​ന്ന് പിന്മാ​റാ​ൻ മ​ലാ​ല ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക​മെ​ന്പാ​ടു​മു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നാ​യി മ​ലാ​ല ഫ​ണ്ട് എ​ന്ന പേ​രി​ൽ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന തു​ട​ങ്ങി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സം​ഘ​ട​ന​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​ത്.

ലോ​ക​മെ​ന്പാ​ടും സ​ഞ്ച​രി​ച്ച് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി മ​ലാ​ല പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ലാ​ല ഫ​ണ്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലെ​ബ​ണി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു സ്കൂ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സി​റി​യ​ൻ യു​ദ്ധ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ‍​യ പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.

അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​ങ്ങ​ൾ

2014 ൽ ​മ​ലാ​ല​യ്ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ചു. നെ​ാബേ​ൽ സ​മ്മാ​നം ല​ഭി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് മ​ലാ​ല.പാക്കിസ്ഥാനിൽനിന്ന് ഈ പുരസ്ക്കാരത്തിന് അർഹയാകുന്ന ആദ്യ വ്യക്തിയും മലാല തന്നെ. സ​ഖ​റോ​വ് പു​ര​സ്കാ​രം,സി​മോ​ണ്‍ ഡേ ​ബോ​വ​ർ പു​ര​സ്കാ​രം,ഓ​ണ​റ​റി ക​നേ​ഡി​യ​ൻ പൗ​ര​ത്വം,പാ​ക്കി​സ്ഥാ​ൻ നാ​ഷ​ണ​ൽ യൂ​ത്ത് പീ​സ് പു​ര​സ്കാ​രം, നി​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഓ​ണ​റ​റി ബി​രു​ദ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ മ​ലാ​ല​യെ തേ​ടി​യെ​ത്തി. കാ​ന​ഡ​യി​ലെ ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യും മ​ലാ​ല​യാ​ണ്. ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ ഐ ​ആം മ​ലാ​ല എ​ന്ന പു​സ്ത​ത്തി​ന്‍റെ കോ​ടിക്ക​ണ​ക്കി​ന് കോ​പ്പി​ക​ളാ​ണ് വി​റ്റു​പോ​യ​ത്.

അ​ച്ഛ​ന്‍റെ സ്വ​ന്തം മാ​ലാ​ഖ

മ​ലാ​ല​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​ത് അ​വ​ളു​ടെ അ​ച്ഛ​നാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ദേ​ഹ​ത്തി​ന് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ആ​രു പ​റ​ഞ്ഞു​കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​ലും വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ക്കാ​ത്ത ഒ​രു സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ലാ​ല​യു​ടെ പിതാവ്,സി​യാ​ദി​ൻ യൂ​സ​ഫ്സാ​യ്, അ​വ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ലി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ത്ത​ത്. ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ അ​വ​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ച്ച​ത് അ​ച്ഛ​നാ​ണ്. ഈ ​അ​റി​വാ​ണ് ലോ​ക​വു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം മ​ലാ​ല​യ്ക്കു​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​ത്.

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പം മൗ​ലീ​കാ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട കു​രു​ന്നു​ക​ൾ​ക്ക് പ്ര​ത്യാ​ശ​യു​ടെ കി​ര​ണ​ങ്ങ​ൾ ന​ൽ​കി​യ ഒ​രു മാ​ലാ​ഖ​യാ​ണ് മ​ലാ​ല. ആഭ്യന്തര യുദ്ധങ്ങളും ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്പോൾ മലാലയേപ്പോലുള്ള മാലാഖമാരുടെ സാന്നിധ്യം അനിവാര്യവും ആശ്വാസവുമാണ്.

റാഫ

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
ദിലീപിന് ദുബായിൽ പോകാൻ ഹൈക്കോടതി അനുമതി
അ​ട​ച്ചി​ട്ട മു​റി​യി​ൽ ഹാ​ദി​യ​യു​ടെ മൊ​ഴി കേൾക്കണമെന്ന് വീ​ണ്ടും ഹ​ർ​ജി
മുഖ്യമന്ത്രിയെ നീക്കണമെന്ന ഹർജിയിൽ നിലപാടറിയിക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി
ദിലീപിന് ജാമ്യത്തിൽ ഇളവ് നൽകരുതെന്ന് പോലീസ്
ലുധിയാന ഫാക്ടറി ദുരന്തം: മരണം 11 ആയി
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.