മലാല എന്ന മാലാഖ
താ​ലി​ബാ​ൻ എ​ന്ന ഭീ​ക​ര സം​ഘ​ട​ന​യു​ടെ ഭ​ര​ണ​ത്തി​നു കീ​ഴി​ൽ മൗ​ലീ​ക അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്ക​പ്പെ​ട്ട് ക​ഴി​ഞ്ഞി​രു​ന്ന ഒ​രു ജ​ന​ത​യു​ടെ ഇ​ട​യി​ൽ​നി​ന്ന് ലോ​ക​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​യാ​യി വ​ള​ർ​ന്നി​രി​ക്കു​ക​യാ​ണ് 19 ​കാ​രി​യാ​യ മ​ലാ​ല യൂ​സ​ഫ്സാ​യ് എ​ന്ന പാ​ക്കി​സ്ഥാ​നി പെ​ണ്‍​കു​ട്ടി. ത​നി​ക്കു​മാ​ത്ര​മ​ല്ല, ത​നി​ക്കു ചു​റ്റു​മു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും വി​ദ്യാഭ്യാ​സ​ത്തി​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലി​ബാ​നെ​തി​രേ ധീ​ര​മാ​യ നി​ല​പാ​ടെ​ടു​ത്ത ഈ ​കൊ​ച്ചു​പെ​ണ്‍​കു​ട്ടി അ​വ​രു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​ത്തി​ൽ​നി​ന്ന് ത​ല​നാ​രി​ഴയ്​ക്കാ​ണ് ര​ക്ഷ​പ്പെട്ട​ത്. മ​ലാ​ല​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി അ​വ​ളു​ടെ ജന്മദി​ന​മാ​യ ജൂ​ലൈ 12 ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന മ​ലാ​ല ദി​ന​മാ​യി ആ​ച​രി​ക്കു​ന്നു.

ഭീ​ക​ര​ർ ക​രി​നി​ഴ​ൽ വീ​ഴ്ത്തി​യ ബാ​ല്യം

പാ​ക്കി​സ്ഥാ​നി​ലെ സ്വാ​ത് താ​ഴ്‌വ​ര​യി​ലെ മി​ൻ​ഗോ​ര എ​ന്ന ഗ്രാ​മ​ത്തി​ൽ 1997 ജൂ​ലൈ 12 നാ​യി​രു​ന്നു മ​ലാ​ല​യു​ടെ ജ​ന​നം. അഛ​ൻ സി​യാ​ദി​ൻ യൂ​സ​ഫ്സാ​യ് സ്വാ​ത്തി​ൽ നി​ര​വ​ധി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു. സാ​ന്പ​ത്തി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും ഉ​യ​ർ​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ​തു​കൊ​ണ്ട് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം നേ​ടു​ന്ന​തി​നൊ​ന്നും മ​ലാ​ല​യ്ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും നേ​രി​ട്ടി​രു​ന്നി​ല്ല. പാ​ക്കി​സ്ഥാ​നി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നാ​യി ത​ന്‍റെ അ​ച്ഛ​ൻ ചെ​യ്തി​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ചെ​റു​പ്പം മു​ത​ലേ മ​ലാ​ല സ​ഹ​ക​രി​ച്ചു.

എ​ന്ന​ൽ 2007 ൽ ​സ്വാ​ത് താ​ഴ്‌വ​ര​യി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷ​മെ​ല്ലാം ത​ക​ർ​ത്തു​കൊ​ണ്ട് ഭീ​ക​ര സം​ഘ​ട​ന​യാ​യ താ​ലി​ബാ​ൻ ഇവിടത്തെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്തു. ഇ​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും സാം​സ്കാ​രി​ക കേ​ന്ദ്ര​ങ്ങ​ളു​മെ​ല്ലാം അ​ട​ച്ചു​പൂ​ട്ടി. എ​ല്ലാ​ത്തി​ന്‍റെ​യും നി​യ​ന്ത്ര​ണം താ​ലി​ബാ​ന്‍റെ കൈ​യി​ലാ​യ​തോ​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ വീ​ണ്ടും തു​റ​ന്നു. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക​ൾ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ പോ​കു​ന്ന​ത് താ​ലി​ബാ​ൻ ത​ട​ഞ്ഞു. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നേ​ടാ​നു​ള്ള അ​വ​ാ​ശ​മി​ല്ല എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ നി​ല​പാ​ട്.

ഭീ​ക​ര​സം​ഘ​ട​ന​യാ​യ താ​ലി​ബാ​നെ എ​തി​ർ​ക്കാ​ൻ ആ​ർ​ക്കും ധൈ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ മ​ലാ​ല​യും അ​വ​ളു​ടെ അ​ച്ഛ​നും പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി വാ​ദി​ച്ചു. ത​ന്‍റെ ര​ണ്ടു കു​ഞ്ഞു സ​ഹോ​ദ​ര​ൻ​മാ​ർ​ക്കൊ​പ്പം മ​ലാ​ല സ്കൂ​ളി​ൽ പോ​കു​ന്ന​ത് തു​ട​ർ​ന്നു. ത​ന്‍റെ കൂ​ട്ടു​കാ​രേ​യും സ്കൂ​ളി​ൽ​വ​രാ​ൻ അ​വ​ൾ പ്രേ​രി​പ്പി​ച്ചു.​അ​വ​രു​ടെ സ്കൂ​ളു​ക​ളി​ൽ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ച്ചി​രു​ന്നു.

ജി​ന്ന​യും ബേ​ന​സീ​ർ ഭൂട്ടോയും

മു​ഹ​മ്മ​ദ് ജി​ന്ന​യും ബേ​ന​സീ​ർ ഭൂ​ട്ടോ​യു​മാ​യി​രു​ന്നു മ​ലാ​ല​യു​ടെ റോ​ൾ മോ​ഡ​ലു​ക​ൾ. ത​ന്‍റെ അ​ച്ഛ​ന്‍റെ പി​ന്തു​ണ​യോ​ടെ താ​ലി​ബാ​നെ​തി​രെ​യു​ള്ള പോ​രാ​ട്ട​ങ്ങ​ൾ മ​ലാ​ല തു​ട​ർ​ന്നു​കൊ​ണ്ടി​രു​ന്നു. 2009ൽ ​ 11 ാം വ​യ​സി​ൽ ബി​ബി​സി​ക്കു വേ​ണ്ടി അ​വ​ൾ ഒ​രു ബ്ലോ​ഗ് എ​ഴു​തി​ത്തു​ട​ങ്ങി. താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ത​ന്‍റെ ജീ​വി​ത​മാ​ണ് അ​വ​ൾ ബ്ലോ​ഗി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു കീ​ഴി​ലു​ള്ള സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത ദു​രി​ത​ങ്ങ​ൾ ലോ​കം അ​റി​ഞ്ഞു​തു​ട​ങ്ങി​യ​ത് മ​ലാ​ല​യു​ടെ ബ്ലോ​ഗി​ലൂ​ടെ​യാ​ണ്.

പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ക്കു​ന്ന താ​ലി​ബാ​ന്‍റെ നി​ല​പാ​ടി​നെ​തി​രേ അ​വ​ൾ ആ​ഞ്ഞ​ടി​ച്ചു. പി​ന്നീ​ട് ന്യൂ​യോ​ർ​ക്ക് ടൈം​സ് മ​ലാ​ല​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി ഒ​രു ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മി​ച്ചു. ഇ​തോ​ടെ മ​ലാ​ല എ​ന്ന പെ​ണ്‍​കു​ട്ടി​യെ ലോ​കം ശ്ര​ദ്ധി​ച്ചു തു​ട​ങ്ങി. വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി ലോ​ക​ത്തി​ലെ പ്ര​ധാ​ന ഭീ​ക​ര​സം​ഘ​ട​യ്ക്കെ​തി​രേ സ​ധൈ​ര്യം പോ​രാ​ടു​ന്ന ഈ ​പെ​ണ്‍​കു​ട്ടി​ക്ക് ലോ​ക​മാ​ധ്യ​മ​ങ്ങ​ൾ പ്ര​ധാ​ന സ്ഥാ​നം ന​ൽ​കി. ആർച്ച്ബിഷപ്പ് ഡെ​സ്മ​ണ്ട് ടു​ട്ടു​വി​ന്‍റെ പേ​രി​ലു​ള്ള ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ചി​ൽ​ഡ്രണ്‍​സ് പീ​സ് പ്രൈ​സി​ന് മ​ലാ​ല​യ്ക്ക് നാ​മ​നി​ർ​ദേ​ശം ല​ഭി​ച്ചു.

വാ​ക്കു​ക​ളെ തോ​ക്കു​കൊ​ണ്ട് നേ​രി​ട്ട താ​ലി​ബാ​ൻ

2011ൽ ​പാ​ക്കി​സ്ഥാ​ന്‍റെ ആ​ദ്യ നാ​ഷ​ണ​ൽ യൂ​ത്ത് പീ​സ് പ്രൈ​സി​ന് മ​ലാ​ല അ​ർ​ഹ​യാ​യി. ഇ​തോ​ടെ താ​ലി​ബാ​ന് മ​ലാ​ല​യോ​ടു​ള്ള ശ​ത്രു​ത വ​ർ​ധി​ച്ചു. പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും മ​ലാ​ല​യ്ക്ക് വ​ധ​ഭീ​ഷ​ണി വ​ന്നു തു​ട​ങ്ങി.​ത​ങ്ങ​ൾ​ക്കെ​തി​രേ സം​സാ​രി​ച്ച കൊ​ച്ചു​പെ​ണ്‍​കു​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്ന​ന്നേ​ക്കു​മാ​യി അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് താ​ലി​ബാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​തി​ന് അ​വ​ർ തോ​ക്കെ​ടു​ത്തു.


2012 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​ന് സ്കൂ​ളി​ൽ പോ​യി തി​രി​ച്ചു​വ​രു​ക​യാ​യി​രു​ന്ന മ​ലാ​ല​യെ തോ​ക്കു​ധാ​രി​യാ​യ താ​ലി​ബാ​ൻ ഭീ​ക​ര​ൻ ആ​ക്ര​മി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മ​ലാ​ല​യെ ആ​ദ്യം റാ​വ​ൽ​പി​ണ്ടി​യി​ലു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി ബ്രി​ട്ട​ണി​ലെ ക്വീ​ൻ എ​ലി​സ​ബ​ത്ത് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പ​തു​ക്കെ പ​തു​ക്കെ അ​വ​ൾ സാ​ധാ​ര​ണ ജീ​വി​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​ന്നു. താ​ലി​ബാ​നെ​തി​രേ പോ​രാ​ടി​യ അ​തേ വാ​ശി​യോ​ടെ അ​വ​ൾ ത​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റി​വു​ക​ളോ​ട് പൊ​രു​തി​യെ​ന്ന് മ​ലാ​ല​യെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. മ​ലാ​ല​യ്ക്കെ​തി​രേ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ലോ​ക​മെ​ന്പാ​ടു​മു​ള്ള ആ​ളു​ക​ൾ പ്ര​തി​ഷേ​ധി​ച്ചു.​ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ​ക്കാ​യി പ​ല​യി​ട​ങ്ങ​ളി​ൽ ഒ​ത്തു​കൂ​ടി​യ​ത്. ഞാ​ൻ മ​ലാ​ല എ​ന്ന പ്ല​ക്കാ​ർ​ഡു​ക​ളു​മേ​ന്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലേ​ക്ക്

പ​രി​ക്കു​ക​ളി​ൽ​നി​ന്ന് ഭേ​ദ​മാ​യ മ​ലാ​ല പാ​ക്കി​സ്ഥാ​നി​ലേ​ക്ക് തി​രി​ച്ചു​വ​ന്നി​ല്ല. സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ളാ​യി​രു​ന്നു ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ ത​ന്‍റെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ​നി​ന്ന് പിന്മാ​റാ​ൻ മ​ലാ​ല ത​യാ​റാ​യി​രു​ന്നി​ല്ല. ലോ​ക​മെ​ന്പാ​ടു​മു​ള്ള കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​ത്തി​നാ​യി മ​ലാ​ല ഫ​ണ്ട് എ​ന്ന പേ​രി​ൽ ഒ​രു സ​ന്ന​ദ്ധ സം​ഘ​ട​ന തു​ട​ങ്ങി. നി​ര​വ​ധി​യാ​ളു​ക​ളാ​ണ് സം​ഘ​ട​ന​യി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കു​ന്ന​ത്.

ലോ​ക​മെ​ന്പാ​ടും സ​ഞ്ച​രി​ച്ച് കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി മ​ലാ​ല പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​ലാ​ല ഫ​ണ്ടി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ലെ​ബ​ണി​ൽ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു സ്കൂ​ൾ തു​ട​ങ്ങി​യി​ട്ടു​ണ്ട്. സി​റി​യ​ൻ യു​ദ്ധ​ത്തി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ‍​യ പെ​ൺ​കു​ട്ടി​ക​ളാ​ണ് ഇ​വി​ടെ പ​ഠി​ക്കു​ന്ന​ത്.

അ​ർ​ഹ​മാ​യ അം​ഗീ​കാ​ര​ങ്ങ​ൾ

2014 ൽ ​മ​ലാ​ല​യ്ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ല​ഭി​ച്ചു. നെ​ാബേ​ൽ സ​മ്മാ​നം ല​ഭി​ച്ച ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യാ​ണ് മ​ലാ​ല.പാക്കിസ്ഥാനിൽനിന്ന് ഈ പുരസ്ക്കാരത്തിന് അർഹയാകുന്ന ആദ്യ വ്യക്തിയും മലാല തന്നെ. സ​ഖ​റോ​വ് പു​ര​സ്കാ​രം,സി​മോ​ണ്‍ ഡേ ​ബോ​വ​ർ പു​ര​സ്കാ​രം,ഓ​ണ​റ​റി ക​നേ​ഡി​യ​ൻ പൗ​ര​ത്വം,പാ​ക്കി​സ്ഥാ​ൻ നാ​ഷ​ണ​ൽ യൂ​ത്ത് പീ​സ് പു​ര​സ്കാ​രം, നി​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ഓ​ണ​റ​റി ബി​രു​ദ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ മ​ലാ​ല​യെ തേ​ടി​യെ​ത്തി. കാ​ന​ഡ​യി​ലെ ഹൗ​സ് ഓ​ഫ് കോ​മ​ണ്‍​സി​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ വ്യ​ക്തി​യും മ​ലാ​ല​യാ​ണ്. ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി പു​റ​ത്തി​റ​ക്കി​യ ഐ ​ആം മ​ലാ​ല എ​ന്ന പു​സ്ത​ത്തി​ന്‍റെ കോ​ടിക്ക​ണ​ക്കി​ന് കോ​പ്പി​ക​ളാ​ണ് വി​റ്റു​പോ​യ​ത്.

അ​ച്ഛ​ന്‍റെ സ്വ​ന്തം മാ​ലാ​ഖ

മ​ലാ​ല​യു​ടെ പോ​രാ​ട്ട​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കു​ന്ന​ത് അ​വ​ളു​ടെ അ​ച്ഛ​നാ​ണ്. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന അ​ദേ​ഹ​ത്തി​ന് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ആ​രു പ​റ​ഞ്ഞു​കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു. ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നു പോ​ലും വ​ലി​യ പ്രാ​ധാ​ന്യം കൊ​ടു​ക്കാ​ത്ത ഒ​രു സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മ​ലാ​ല​യു​ടെ പിതാവ്,സി​യാ​ദി​ൻ യൂ​സ​ഫ്സാ​യ്, അ​വ​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ വ​ലി​യ വാ​താ​യ​ന​ങ്ങ​ൾ തു​റ​ന്നു കൊ​ടു​ത്ത​ത്. ചെ​റി​യ പ്രാ​യ​ത്തി​ൽ​ത്ത​ന്നെ അ​വ​ളെ ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ച്ച​ത് അ​ച്ഛ​നാ​ണ്. ഈ ​അ​റി​വാ​ണ് ലോ​ക​വു​മാ​യി സം​വ​ദി​ക്കാ​നു​ള്ള അ​വ​സ​രം മ​ലാ​ല​യ്ക്കു​ണ്ടാ​ക്കി​ക്കൊ​ടു​ത്ത​ത്.

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​ങ്ങ​ൾ​ക്കൊ​പ്പം മൗ​ലീ​കാ​വ​കാ​ശ​ങ്ങ​ളും നി​ഷേ​ധി​ക്ക​പ്പെ​ട്ട കു​രു​ന്നു​ക​ൾ​ക്ക് പ്ര​ത്യാ​ശ​യു​ടെ കി​ര​ണ​ങ്ങ​ൾ ന​ൽ​കി​യ ഒ​രു മാ​ലാ​ഖ​യാ​ണ് മ​ലാ​ല. ആഭ്യന്തര യുദ്ധങ്ങളും ഐഎസ് പോലുള്ള ആഗോള ഭീകര സംഘടനകളും ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി ആശങ്കയിലാക്കുന്പോൾ മലാലയേപ്പോലുള്ള മാലാഖമാരുടെ സാന്നിധ്യം അനിവാര്യവും ആശ്വാസവുമാണ്.

റാഫ