Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Viral   | Health


തി​ന്മ​യു​​ടെ ചൂ​​ണ്ട​​യി​​ൽ ഇ​​ര ത​​യാ​​ർ!
ഒ​​രു നേ​​ര​​ന്പോ​​ക്ക് ആ​​യി​​ട്ടു ക​​ട​​ന്നു​​വ​​രും, പി​​ന്ന​​തു നേ​​ര​​ല്ലാ​​താ​​കും, പി​​ന്നൊ​​ന്നി​​നും നേ​​ര​​മി​​ല്ലാ​​താ​​കും, ഒ​​ടു​​വി​​ൽ നേ​​ര​​മെ​​ത്തും​​മു​​ന്പേ തീ​​രും... ഓ​​ണ്‍​ലൈ​​ൻ ഗെ​​യി​​മു​​ക​​ളു​​ടെ​​യും വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളു​​ടെ​​യും ദു​​രൂ​​ഹ​​മാ​​യ സ്വാ​​ധീ​​ന​​ത്തെ ഏ​​റ്റ​​വും കു​​റ​​ഞ്ഞ വാ​​ക്കു​​ക​​ളി​​ൽ ഇ​​ങ്ങ​​നെ വി​​ശേ​​ഷി​​പ്പി​​ക്കാം. നേ​​ര​​ല്ലാ​​ത്ത​​താ​​ണോ മ​​ക്ക​​ൾ കാ​​ണു​​ന്ന​​തെ​​ന്നു നോ​​ക്കാ​​ൻ നേ​​ര​​മി​​ല്ലാ​​ത്ത ര​​ക്ഷാ​​ക​​ർ​​ത്താ​​ക്ക​​ൾ പെ​​രു​​കു​​ന്ന കാ​​ല​​ത്തു വീ​​ഡി​​യോ ഗെ​​യിം ലോ​​ക​​ത്തു​​നി​​ന്നു പു​​റ​​ത്തു​​വ​​രു​​ന്ന കാ​​ഴ്ച​​ക​​ൾ സ​​മൂ​​ഹ​​ത്തെ കൂ​​ടു​​ത​​ൽ ആ​​ശ​​ങ്ക​​പ്പെ​​ടു​​ത്തേ​​ണ്ട​​വ​​യാ​​ണ്. കു​​ട്ടി​​ക​​ളെ​​യും യു​​വ​​ത​​ല​​മു​​റ​​യെ​​യും ല​​ക്ഷ്യ​​മി​​ട്ടു പു​​റ​​ത്തി​​റ​​ങ്ങു​​ന്ന വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളി​​ലെ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളെ​​യും വി​​ഷ​​യ​​ങ്ങ​​ളെ​​യു​​മൊ​​ക്കെ മാ​​താ​​പി​​താ​​ക്ക​​ൾ ശ്ര​​ദ്ധ​​യോ​​ടെ വീ​​ക്ഷി​​ക്ക​​ണ​​മെ​​ന്ന മു​​ന്ന​​റി​​യി​​പ്പു​​കൂ​​ടി​​യാ​​ണി​​വ. കു​​റ്റ​​കൃ​​ത്യ​​ങ്ങ​​ളെ മ​​ഹ​​ത്വ​​വ​​ത്ക​​രി​​ച്ചും സാ​​ത്താ​​നി​​ക​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ വി​​ഷ​​യ​​മാ​​ക്കി​​യും ഡെ​​വി​​ളി​​നെ ക​​ഥാ​​പാ​​ത്ര​​മാ​​ക്കി​​യു​​മൊ​​ക്കെ ലോ​​ക​​മെ​​ന്പാ​​ടും നി​​ര​​വ​​ധി ഗെ​​യി​​മു​​ക​​ളാ​​ണു പ്ര​​ച​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​ൽ പ​​ല​​തും ന​​മ്മു​​ടെ നാ​​ട്ടി​​ലെ കു​​ട്ടി​​ക​​ൾ​​ക്കും പ്രി​​യ​​മാ​​യി​​ത്തു​​ട​​ങ്ങി​​യി​​രി​​ക്കു​​ന്നു​​വെ​​ന്നു​​ള്ള​​തും ഓ​​ർ​​മി​​ക്കു​​ക.

Doom, Dante’s Inferno, Shin Megami Tensei: Nocturne, Tecmo’s Deception, Guitar Hero III, Devil May Cry, The Binding Of Isaac,The Ninja Kids തു​​ട​​ങ്ങി​​യ​​വ​​യൊ​​ക്കെ ഇ​​ത്ത​​രം വി​​ഷ​​യ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ള്ള വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളാ​​ണ്. The Ninja Kids കു​​ട്ടി​​ക​​ൾ​​ക്ക് ഇ​​ട​​യി​​ൽ ഏ​​റെ പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ണ്ട്. സ്മാ​​ർ​​ട്ട് ഫോ​​ണു​​ക​​ളി​​ലും ഇ​​ത് അ​​പ്‌​ലോ​​ഡ് ചെ​​യ്യ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​തു ജാ​​പ്പ​​നീ​​സ് ഗെ​​യിം ആ​​ണെ​​ങ്കി​​ലും ഇ​​തി​​ൽ നി​​ൻ​​ജ ടൗ​​ണ്‍ പി​​ടി​​ച്ചെ​​ടു​​ക്കാ​​നെ​​ത്തു​​ന്ന സാ​​ത്താ​​നെ​​യും സം​​ഘ​​ത്തെ​​യു​​മാ​​ണു ചി​​ത്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

സാ​​ത്താ​​നും ക​​ഥാ​​പാ​​ത്രം!

നി​​ഗൂ​​ഢ​​ശ​​ക്തി​​ക​​ളെ അ​​നാ​​വ​​ര​​ണം ചെ​​യ്യു​​ന്ന മ​​റ്റൊ​​രു പ്ര​​ചാ​​രം നേ​​ടി​​യ വീ​​ഡി​​യോ ഗെ​​യിം ആ​​ണ് Castlevania: Lords of Shadow.. ലൂ​​സി​​ഫ​​റി​​നെ​​യും മ​​റ്റും ഇ​​തി​​ൽ ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. ന​​ര​​ക​​ത്തെ​​യും ന​​ര​​ക​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​യും അ​​വ​​ത​​രി​​പ്പി​​ക്കു​​ക​​യാ​​ണ് Diablo എ​​ന്ന ഗെ​​യി​​മി​​ൽ. ജ​​പ്പാ​​നി​​ൽ​​നി​​ന്ന് ഉ​​ദ​​യം​​കൊ​​ണ്ട് അ​​ന്താ​​രാ​​ഷ്‌​ട്ര പ്ര​​ചാ​​രം നേ​​ടി​​യി​​ട്ടു​​ള്ള ഒ​​ന്നാ​​ണു പോ​​ക്മോ​​ൻ(​Pokemon). അ​​ക്ര​​മ​​വും പോ​​രാ​​ട്ട​​വും നി​​ഗൂ​​ഢ​​ശ​​ക്തി​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​വു​​മൊ​​ക്കെ​​യാ​​ണ് പ​​ല എ​​പ്പി​​സോ​​ഡു​​ക​​ളു​​ടെ​​യും ഇ​​തി​​വൃ​​ത്തം. ക​​ളി​​ക്കു​​ന്ന വ്യ​​ക്തി​​ക​​ളെ വ്യ​​ത്യ​​സ്ത കാ​​ര്യ​​ങ്ങ​​ൾ ചെ​​യ്യാ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന ഇ​​തി​​ന്‍റെ പു​​തി​​യ പ​​തി​​പ്പ് ലോ​​ക​​മെ​​ന്പാ​​ടും​​ത​​ന്നെ പ്ര​​ച​​രി​​ക്കു​​ക​​യും വി​​വാ​​ദ​​മാ​​വു​​ക​​യും ചെ​​യ്തി​​രു​​ന്നു. മാ​​ജി​​ക്ക​​ൽ പ​​വ​​ർ ല​​ഭി​​ക്കു​​ന്ന ഓ​​രോ മ​​നു​​ഷ്യ​​നും ദൈ​​വ​​ത്തെ​​പ്പോ​​ലെ​​യാ​​കാ​​ൻ ക​​ഴി​​യു​​മെ​​ന്ന സ​​ന്ദേ​​ശ​​മാ​​ണു പ​​ല പോ​​ക്മോ​​ൻ ഗെ​​യി​​മു​​ക​​ളും പ​​ങ്കു​​വ​​യ്ക്കു​​ന്ന​​ത്. ചി​​ല​​തി​​ൽ കു​​രി​​ശി​​നെ പ​​രാ​​ജ​​യ​​ചി​​ഹ്ന​​മാ​​യും ചി​​ത്രീ​​ക​​രി​​ക്കു​​ന്നു. കു​​ട്ടി​​ക​​ളി​​ൽ വാ​​ശി​​യും വൈ​​രാ​​ഗ്യ​​വും നി​​ഗൂ​​ഢ ​ക​​ർ​​മ​​ങ്ങ​​ളോ​​ടു​​ള്ള പ്ര​​തി​​പ​​ത്തി​​യും വ​​ള​​ർ​​ത്താ​​ൻ കാ​​ര​​ണ​​മാ​​കു​​ന്ന​​താ​​ണ് പോ​​ക്മോ​​ൻ എ​​ന്നു വി​​ദ​​ഗ്ധ​​ർ വി​​മ​​ർ​​ശി​​ക്കു​​ന്നു. യ​​ഥാ​​ർ​​ഥ​​ത്തി​​ൽ പോ​​ക്മോ​​ൻ (Pokemon) എ​​ന്ന​​തു പോ​​ക്ക​​റ്റ് മോ​​ണ്‍​സ്റ്റ​​ർ (Pocket monster) ​എ​​ന്ന​​തി​​ന്‍റെ ചു​​രു​​ക്ക​​പ്പേ​​രാ​​ണെ​​ന്ന് അ​​റി​​യാ​​വു​​ന്ന​​വ​​ർ അ​​ധി​​ക​​മി​​ല്ല. കു​​ട്ടി​​ക​​ളെ വ​​ഴി​​തെ​​റ്റി​​ക്കു​​ക​​യും കു​​ഴ​​പ്പ​​ത്തി​​ൽ ചാ​​ടി​​ക്കു​​ക​​യും ചെ​​യ്യു​​ന്നു എ​​ന്ന കു​​റ്റം ചു​​മ​​ത്തി സൗ​​ദി അ​​റേ​​ബ്യ പോ​​ക്മോ​​ൻ ഗെ​​യി​​മി​​നു നി​​രോ​​ധ​​നം ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യും പോ​​ക്മോ​​ന്‍റെ ജ​ന്മ​ദേ​​ശ​​മാ​​യ ജ​​പ്പാ​​നും പോ​​ലും നി​​ര​​വ​​ധി പോ​​ക്മോ​​ൻ എ​​പ്പി​​സോ​​ഡു​​ക​​ൾ നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്. അ​​മി​​ത​​മാ​​യ അ​​ക്ര​​മം, വം​​ശീ​​യ​​ത തു​​ട​​ങ്ങി​​യ കാ​​ര​​ണ​​ങ്ങ​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി​​യാ​​യി​​രു​​ന്നു നി​​രോ​​ധ​​നം.

ആ​​ദ്യം ക​​ളി പി​​ന്നെ തീ​​ക്ക​​ളി

ഭീ​​തി​​പ്പെ​​ടു​​ത്തു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ടു​​ത്തി 2000ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ വി​​വാ​​ദ വീ​​ഡി​​യോ ഗെ​​യിം ആ​​ണ് The Devil Inside. എ​​ന്നാ​​ൽ, ഇ​​ത്ത​​രം വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളി​​ൽ മാ​​ത്ര​​മ​​ല്ല പ​​ല കാ​​ർ​​ട്ടൂ​​ണു​​ക​​ളി​​ലും നെ​​ഗ​​റ്റീ​​വ് ആ​​ശ​​യ​​ങ്ങ​​ൾ സ​​ജീ​​വ​​മാ​​ണെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു. വ​​യ​​ല​​ൻ​​സും തെ​​റ്റാ​​യ കാ​​ഴ്ച​​പ്പാ​​ടു​​ക​​ളു​​മൊ​​ക്കെ ഇ​​വ​​യി​​ലൂ​​ടെ വി​​ത​​ര​​ണം ചെ​​യ്യ​​പ്പെ​​ടു​​ന്നു. പ​​ക്ഷേ, പ​​ല മാ​​താ​​പി​​താ​​ക്ക​​ളും ഇ​​തി​​നൊ​​ന്നും കാ​​ര്യ​​മാ​​യ ഗൗ​​ര​​വം ക​​ല്പി​​ക്കു​​ന്നി​​ല്ല. കു​​ട്ടി​​ക​​ൾ ശ​​ല്യ​​മി​​ല്ലാ​​തെ അ​​ട​​ങ്ങി​​യൊ​​തു​​ങ്ങി ഇ​​രി​​ക്കു​​മ​​ല്ലോ​​യെ​​ന്ന ധാ​​ര​​ണ​​യി​​ലാ​​ണു കു​​ട്ടി​​ക​​ൾ​​ക്കു കം​​പ്യൂ​​ട്ട​​റു​​ക​​ൾ​​ക്കും കാ​​ർ​​ട്ടൂ​ണ്‍ ചാ​​ന​​ലു​​ക​​ൾ​​ക്കും മു​​ന്നി​​ൽ സ​​ർ​​വ​​സ്വാ​​ത​​ന്ത്ര്യം അ​​നു​​വ​​ദി​​ച്ചി​​രി​​ക്കു​​ന്ന​​ത്.


സാ​​ത്താ​​നി​​ക​​മാ​​യ ആ​​ശ​​യ​​ങ്ങ​​ൾ​​ക്കും ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്കും അ​​തീ​​വ വ​​ശീ​​ക​​ര​​ണ​​ശേ​​ഷി​​യു​​ണ്ട്. ന​​മ്മു​​ടെ കു​​ട്ടി​​ക​​ളും കൗ​​മാ​​ര​​ക്കാ​​രും യു​​വ​​ത​​ല​​മു​​റ​​യു​​മൊ​​ക്കെ അ​​തു​​കൊ​​ണ്ടു​ത​​ന്നെ വ​​ള​​രെ എ​​ളു​​പ്പ​​ത്തി​​ൽ ഇ​​ത്ത​​രം പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളി​​ലേ​​ക്കു വ​​ഴു​​തി വീ​​ഴാ​​നു​​ള്ള സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. ഇ​​ത്ത​​രം വീ​​ഡി​​യോ ഗെ​​യി​​മു​​ക​​ളു​​ടെ​​യും മ​​റ്റും അ​​ടി​​മ​​ക​​ളാ​​യി കു​​ട്ടി​​ക​​ൾ എ​​ളു​​പ്പ​​ത്തി​​ൽ മാ​​റു​​ന്ന​​തും ഇ​​തി​​ന്‍റെ ഫ​​ല​​മാ​​ണ്. ഇ​​പ്പോ​​ൾ വി​​വാ​​ദ​​മാ​​യി​​രി​​ക്കു​​ന്ന ബ്ലൂ​​വെ​​യ്ൽ ഗെ​​യിം ക​​ളി​​ക്കാ​​ൻ ഇ​​റ​​ങ്ങി​​പ്പു​​റ​​പ്പെ​​ടു​​ന്ന​​വ​​രും ആ​​ന​​യി​​ക്ക​​പ്പെ​​ടു​​ന്ന​​തു സാ​​ത്താ​​നി​​ക​​മാ​​യ പ്ര​​വൃ​​ത്തി​​ക​​ളി​​ലേ​​ക്കും ആ​​ശ​​യ​​ങ്ങ​​ളി​​ലേ​​ക്കു​​മാ​​ണ്. പ്രേ​​ത​​സി​​നി​​മ​​ക​​ൾ ത​​ന്നെ​​യി​​രു​​ന്നു കാ​​ണാ​​നും പാ​​തി​​രാ​​ത്രി​​യി​​ൽ ശ​​വ​​ക്കോ​​ട്ട​​യി​​ൽ സ​​മ​​യം ചെ​​ല​​വ​​ഴി​​ക്കാ​​നും ശ​​രീ​​ര​​ത്തി​​ൽ മു​​റി​​വു​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​നു​​മൊ​​ക്കെ​​യു​​ള്ള നി​​ർ​​ദേ​​ശ​​ങ്ങ​​ൾ ഈ ​​സൂ​​ച​​ന​​യാ​​ണു ന​​ൽ​​കു​​ന്ന​​ത്. അ​​ഡ്മി​​ൻ അ​​യ​​ച്ചു​​ത​​രു​​ന്ന ഭീ​​ക​​ര​​സി​​നി​​മ​​ക​​ൾ ദി​​വ​​സം മു​​ഴു​​വ​​ൻ കാ​​ണാ​​നു​​ള്ള ടാ​​സ്കും ഇ​​തി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്നു​​ണ്ട്.

പൈ​​ശാ​​ചി​​ക ക​​ഥാ​​പാ​​ത്ര​​ങ്ങ​​ൾ ഉ​​ൾ​​പ്പെ​​ട്ട വീ​​ഡി​​യോ ഗെ​​യി​​മി​​ന് അ​​ടി​​മ​​ക​​ളാ​​യി മാ​​റി​​യ കു​​ട്ടി​​ക​​ൾ മ​​ണി​​ക്കൂ​​റു​​ക​​ളോ​​ളം ഇ​​തി​​നു മു​​ന്നി​​ൽ ചെ​​ല​​വ​​ഴി​​ക്കു​​ന്ന​​തു മ​​നഃ​​ശാ​​സ്ത്ര​​ജ്ഞ​​ർ പ​​ല​​പ്പോ​​ഴും ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ണ്ട്. സ​​മ​​യ​​വും ആ​​രോ​​ഗ്യ​​വും മ​​റ​​ന്ന് ഇ​​ത്ത​​രം അ​​പ​​ക​​ട​​ക​​ര​​മാ​​യ വി​​നോ​​ദ​​ങ്ങ​​ൾ​​ക്കു മു​​ന്നി​​ൽ ചെ​​ല​​വ​​ഴി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ നേ​​രി​​ട്ട ദു​​ര​​ന്ത​​ങ്ങ​​ൾ പ​​ല​​പ്പോ​​ഴും ലോ​​ക​​മാ​​ധ്യ​​മ​​ങ്ങ​​ൾ റി​​പ്പോ​​ർ​​ട്ട് ചെ​​യ്തി​​ട്ടു​​ണ്ട്. ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വും സാ​​മൂ​​ഹി​​ക​​വു​​മാ​​യ വ​​ലി​​യ ദു​​ര​​ന്ത​​ങ്ങ​​ളാ​​ണ് ഇ​​ത്ത​​രം ഗെ​​യി​​മു​​ക​​ൾ​​ക്ക് അ​​ടി​​മ​​ക​​ളാ​​കു​​ന്ന​​വ​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​തെ​​ന്നു വി​​ദ​​ഗ്ധ​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു.

ചി​കി​ത്സ​യ്ക്കാ​യി വീ​ഡി​യോ ഗെ​യി​മു​ക​ൾ!

||

കു​ട്ടി​ക​ളെ ഗു​രു​ത​ര​മാ​യ മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന ബ്ലൂ ​വെ​യി​ൽ ഗെ​യി​മി​നെ​ക്കു​റി​ച്ചു​ള്ള വാ​ർ​ത്ത​ക​ൾ ഇ​പ്പോ​ൾ നി​ര​ന്ത​രം വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ കം​പ്യൂ​ട്ട​ർ- വീ​ഡി​യോ ഗെ​യി​മു​ക​ൾ കു​ട്ടി​ക​ളു​ടെ നാ​ശ​ത്തി​നു​ള്ള​വ​യ​ല്ലെ​ന്നും ബു​ദ്ധി​പൂ​ർ​വം ഉ​പ​യോ​ഗി​ച്ചാ​ൽ അ​വ​യെ ഗു​രു​ത​ര​മാ​യ രോ​ഗ​ങ്ങ​ൾ​ക്കു​ള്ള ചി​കി​ത്സ​യാ​യി​പ്പോ​ലും ഉ​പ​യോ​ഗി​ക്കാ​മെ​ന്നും തെ​ളി​യി​ക്കു​ക​യാ​ണ് ഗെ​യ്മേ​ഴ്സ് ഒൗ​ട്ട്റീ​ച്ച് എ​ന്ന ക​ന്പ​നി.

രോ​ഗ​ങ്ങ​ളോ​ട് മ​ല്ല​ടി​ച്ച് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി വീ​ഡി​യോ ഗെ​യി​മു​ക​ൾ ഡി​സൈ​ൻ ചെ​യ്യു​ക​യും അ​ത് ക​ളി​ക്കാ​നാ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്ന ക​ന്പ​നി​യാ​ണി​ത്. ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ അ​സു​ഖ​ബാ​ധി​ത​രാ​യി കി​ട​ക്കു​ന്ന കു​ട്ടി​ക​ളെ മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യി ഉന്മേഷ​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക എ​ന്ന​താ​ണ് ഇ​വ​ർ ഡി​സൈ​ൻ ചെ​യ്യു​ന്ന ഗെ​യി​മു​ക​ളു​ടെ ല​ക്ഷ്യം. രോ​ഗ​ത്തോ​ട് പൊ​രു​തി രോ​ഗ​ക്കി​ട​ക്ക​യി​ൽ​നി​ന്ന് എ​ത്ര​യും​ വേ​ഗം എ​ഴു​ന്നേ​ൽ​ക്കാ​ൻ ഈ ​ഗെ​യി​മു​ക​ൾ കു​ട്ടി​ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​താ​യി ഗെ​യിം ഇ​ൻ​സ്റ്റാ​ൾ ചെ​യ്തി​രി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു. 27കാ​ര​നാ​യ സാ​ക് വി​ഗ​ലാ​ണ് ക​ന്പ​നി​യു​ടെ സ്ഥാ​പ​ക​ൻ. പ്ര​ശ​സ്ത കൃ​തി​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗെ​യി​മു​ക​ളാ​ണ് കൂ​ടു​ത​ൽ. ന​ല്ല സ​ന്ദേ​ശ​ങ്ങ​ൾ ന​ൽ​കു​ന്ന ക​ഥ​ക​ൾ കു​ട്ടി​ക​ളി​ലെ​ത്തി​ച്ച് അ​വ​രെ കൂ​ടു​ത​ൽ ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രാ​ക്കി മാ​റ്റു​ക​യാ​ണ് ഇ​വ​യു​ടെ ഉദേശ്യ​മെ​ന്ന് സാ​ക് പ​റ​യു​ന്നു.

ഡ്രോ​ണു​ക​ൾ​ കൊ​ണ്ടു​ള്ള ഉ​പ​കാ​ര​ങ്ങ​ളേ!

||

റി​മോ​ട്ട് സം​വി​ധാ​ന​ങ്ങ​ളും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​നു​ഷ്യ​ന് ഭൂ​മി​യി​ലി​രു​ന്നു നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഇ​ത്തി​രി​ക്കു​ഞ്ഞ​ൻ വി​മാ​ന​ങ്ങ​ളാ​ണ് ഡ്രോ​ണു​ക​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. ആ​ദ്യ​മൊ​ക്കെ ഇ​വ​യെ യു​ദ്ധ​മേ​ഖ​ല​യി​ലാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഡ്രോ​ണു​ക​ൾ ക​ട​ന്നു ചെ​ല്ലാ​ത്ത മേ​ഖ​ല​ക​ൾ കു​റ​വാ​ണ്.

ന​മ്മു​ടെ നാ​ട്ടി​ൽ ക​ല്യാ​ണ​ത്തി​നും മ​റ്റ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ക്കു​മൊ​ക്കെ ഫോ​ട്ടോ എ​ടു​ക്കാ​ൻ വ​രെ ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്.ഡ്രോ​ണു​ക​ൾ​ക്ക് പു​തി​യൊ​രു ഉ​പ​യോ​ഗ​വു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ല​ണ്ട​ണി​ലെ ഡ്രോ​ണ്‍ ഡ​യ​റ​ക്ട് എ​ന്ന ക​ന്പ​നി. ഇ​നി​മു​ത​ൽ നി​ങ്ങ​ളു​ടെ നാ​യ​യെ ന​ട​ക്കാ​ൻ കൊ​ണ്ടു​പോ​കാ​ൻ സ​മ​യ​മി​ല്ലെ​ങ്കി​ൽ ഒ​ട്ടും വി​ഷ​മി​ക്കേ​ണ്ട്. ക​ന്പ​നി നി​ർ​മി​ച്ച നാ​യ ഡ്രോ​ണ്‍ ഒ​രെ​ണ്ണം വാ​ങ്ങി​യാ​ൽ മ​തി. നാ​യ​യു​മാ​യി ഡ്രോ​ണ്‍ ന​ട​ക്കാ​ൻ പൊ​യ്ക്കൊ​ള്ളും. ജി​പി​എ​സ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് പോ​കേ​ണ്ട വ​ഴി ഡ്രോ​ണി​ന് പ​റ​ഞ്ഞു​കൊ​ടു​ക്ക​ണ​മെ​ന്നു മാ​ത്രം. 30 മി​നി​റ്റ​ത്തെ ന​ട​ത്ത​ത്തി​നു​ശേ​ഷം നാ​യ​യെ സു​ര​ക്ഷി​ത​മാ​യി ഡ്രോ​ണ്‍ വീ​ട്ടി​ലെ​ത്തി​ക്കു​മെ​ന്നാ​ണ് ക​ന്പ​നി അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
(തു​​ട​​രും).

ജോൺസൺ പൂവന്തുരുത്ത്

ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ
മുംബൈ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്‌ഥാനാർഥി ഡൊണാൾഡ് ട്രംപിന്റെ വിജയത്തിനായി മുംബൈയിൽ പൂജ. വിദേശ ഇന്ത്യക്കാരാണു ട്രംപിനുവേണ്ടി പൂജ നടത്ത...
??????????? ?????????
?????? ???????????
????????????? ??????? ?????? ???????????????
?????? ?????????
?????? ???????????????
?????? ???????????????
????????? ?????? ?????????????
??????? ?????? ???? ???????...
?????? ??????? ??????????
???? ???????? ?????
??????? ?????????
LATEST NEWS
പാ​പ​ത്തി​ന്‍റെ ശമ്പളം അ​ർ​ബു​ദ​മ​ത്രെ..! വി​വാ​ദ പ്ര​സ്താ​വ​ന​യു​മാ​യി ബി​ജെ​പി ആ​രോ​ഗ്യ മ​ന്ത്രി
ക​ണ്ട​യ്ന​റി​ൽ ക​ട​ത്താ​ൻ ശ്ര​മി​ച്ച ഏ​ഴു കോ​ടി​യു​ടെ ര​ക്ത​ച​ന്ദ​നം പി​ടി​ച്ചു
എ​മേ​ഴ്സ​ൺ എം ​ന​ൻഗാ​ഗ്വ സിം​ബാ​ബ്‌​വേ​യു​ടെ അ​മ​ര​ത്തേ​ക്ക്
കാ​ഷ്മീ​രി​ൽ തീ​വ്ര​വാ​ദി​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; സൈ​നി​ക​ൻ വീ​ര​മൃ​ത്യു​വ​രി​ച്ചു
കാ​ഷ്മീ​രി​ൽ ന​വം​ബ​റി​ൽ മാ​ത്രം സു​ര​ക്ഷാ​സേ​ന വ​ധി​ച്ച​ത് 21 ഭീ​ക​ര​രെ
Deepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
4Wheel
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.