NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
കാഴ്ചയുടെ ചരിത്രം കണ്ണടയ്ക്കുന്നില്ല
WhatsApp
അയിരം വാക്കുകളേക്കാൾ മനസിൽ പതിയാൻ ഒരു ഫോട്ടോയ്ക്കു കഴിയുമെന്നാണ്് ചൊല്ല്. അനേകായിരം പേർ ലക്ഷക്കണക്കിനു ചിത്രങ്ങൾ പകർത്തിയ ഏഴായിരത്തോളം കാമറകളുടെ ശേഖരവുമായി ഫോട്ടോഗ്രഫിയുടെ തന്നെ കഥപറയുകയാണ് കോട്ടയം പാലാ സ്വദേശി ജെയ്സണ്‍സ് പാലാ എന്ന ഫോട്ടോഗ്രാഫർ. ഫോട്ടോഗ്രഫി ചരിത്രം ഡിജിറ്റൽ കാമറകളുടെ മൂന്നാംതലമുറ വരെ എത്തിനില്ക്കുന്പോൾ അപൂർവമായ ഒരു കാഴ്ചാനുഭവമാണ് ജെയ്സണ്‍സ് പാലാ പട്ടണത്തിലുള്ള തന്റെ കാമറ മ്യൂസിയത്തിലൂടെ സമ്മാനിക്കുന്നത്. 112 വർഷം പഴക്കമുളള ക്രൗണ്ഗ്രാഫിക് എന്ന കാമറ മുതൽ ഒരു കാലത്ത് ഫോട്ടോഗ്രാഫർമാരുടെ സ്വപ്നമായിരുന്ന റോളി ഫ്ളക്സ് കാമറകൾ വരെയുള്ള അപൂർവമായ ശേഖരം ദക്ഷിണേന്ത്യയിൽ മറ്റൊരിടത്തും ഉണ്ടാവില്ല. ചരിത്രത്തിലെ അനർഘങ്ങളായ കാഴ്ചകൾക്കു പിന്നാലെ അലഞ്ഞ കാമറകൾ സ്വന്തം ജരാനരകളെ കഴുകിത്തുടച്ച് അണിഞ്ഞൊരുങ്ങി ഇവിടെ വീണ്ടും പോസ് ചെയ്യുകയാണ്.
കാമറ തേടിയുള്ള യാത്ര
ചെറുപ്പത്തിൽ ബന്ധുക്കളിൽ ഒരാൾ സമ്മാനിച്ച ക്ലിക്ക് ത്രീ കാമറ യാത്രയ്ക്കിടയിൽ എവിടെയോ കളഞ്ഞുപോയതോടെയാണു കാമറകൾ തേടിയുളള ജെയ്സണ്സിന്റെ യാത്ര ആരംഭിക്കുന്നത്. വർഷങ്ങൾ തേടി നടന്ന് ഒടുവിൽ ആദ്യം നഷ്്ടപ്പെട്ടുപോയ ക്ലിക്ക് ത്രീ കാമറ കണ്ടെത്തിയെങ്കിലും കാമറകൾ ശേഖരിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്നത് തുടർന്നു. ഓരോ കാമറ ലഭിക്കുന്പോഴും അടുത്തതു സ്വന്തമാക്കാനുള്ള ആവേശം ഈ കാമറ പ്രേമിയിൽ കൂടിവന്നു. കഴിഞ്ഞ 40വർഷമായി തുടരുന്ന ഈ കാമറശേഖരണം ഇന്നും തുടരുന്നു. രണ്ടു നൂറ്റാണ്ടുകളുടെയെങ്കിലും ചരിത്ര കഥപറയുന്ന കാമറകളാണ് ജെയ്സണ്സിന്റെ ശേഖരത്തിലുള്ളത്. ഇന്ത്യൻ നിർമിതവും വിദേശനിർമിതവു
ുണ്ട്. കേരളത്തിന്റെ മുക്കിലും മൂലയിലും അല്ല ഇന്ത്യയിൽ തന്നെ ജെയ്സണ്‍സ് കാമറ തേടി പോകാത്ത സംസ്ഥാനങ്ങളില്ല. ലക്ഷക്കണക്കിനു രൂപ ഇതിനോടകം കാമറകൾ ശേഖരിക്കാനായി മുടക്കിയിട്ടുണ്ട്.
ക്രൗണ്‍ ഗ്രാഫിക് മുതൽ റോളി ഫ്ളക്സ് വരെ
100 വർഷത്തിലധികം പഴക്കമുള്ള ക്രൗണ്‍ ഗ്രാഫിക് കാമറയാണു ജെയ്സണ്സിന്റെ കാമറ ശേഖരണത്തിലെ മാസ്റ്റർപീസ്. ഇന്ത്യയിലെ തന്നെ ആദ്യത്തെ വനിതാ ഫോട്ടോഗ്രാഫർ ഹോമായ് വ്യാരവല്ല ഉപയോഗിച്ചിരുന്ന തരം കാമറയാണിത്. ഫീൽഡ് കാമറകൾ മുതൽ ഫോൾഡിംഗ് കാമറ, ടിഎൽആർ, എസ്എൽആർ കാമറകൾ, 1903ൽ പുറത്തിറങ്ങിയ ബോക്സ് കാമറ, ഫോട്ടോ എടുത്താൽ ഉടൻ പ്രിന്റ് ലഭിച്ചിരുന്ന പോളറോയിഡ് കാമറ, മൂവി കാമറ, നിക്കോണിന്റെ ആദ്യകാലത്തെ കാമറകളായ നിക്കോണ്‍ എഫ്, നിക്കോണ്‍ എഫ് 5, ജപ്പാനിലെ പുരാതന കാമറ നിർമാതാക്കളായ യാഷിക്കാ കന്പനിയുടെ വിവിധ കാമറകൾ, ശംഖായി കാമറ, ഇന്ത്യൻ നിർമിത ബണ്ണി കാമറ, റഷ്യൻ നിർമിത സെനിറ്റ് കാമറ, വിൻഹോൾ, ബോക്സ്, ഫീൽഡ്, കാനോണ്‍ മൂവി കാമറകൾ, സിനി പ്രൊജക്്ടർ ലെൻസുകൾ, ഫിൽറ്റർ ഹോൾഡറുകൾ, റേഞ്ച് ഫൈൻഡർ കാമറകൾ, ബൾബ് ഉപയോഗിച്ചുള്ള ഫ്ളാഷുകളുള്ള കാമറകൾ തുടങ്ങി തലമുറകളുടെ ചരിത്രസംഗമമാണ് പാലായിലെ ഈ കാമറ മ്യൂസിയം.
കാമറകളുടെ വൈകാരിക മൂല്യം
അജ്ഞാതരായ അനവധി ഫോട്ടോഗ്രാഫർമാരുടെ ഹൃദയമിടിപ്പിനൊപ്പം സഞ്ചരിച്ച വൈകാരിക മൂല്യമുള്ളതാണ് ഓരോ കാമറകളും. മഞ്ഞും മഴയും വെയിലുമേൽക്കാതെ സ്വന്തം മക്കളെപ്പോലെ കാത്തു സൂക്ഷിക്കുന്ന കാമറകൾ കൈവിടുന്പോൾ ഹൃദയം പറിഞ്ഞുപോകുന്ന വേദനയാണ് ഓരോ ഫോട്ടോഗ്രഫറും അനുഭവിക്കുന്നതെന്നാണ് കാമറ ശേഖരണത്തിനിടയിൽ ജെയ്സണ്‍സ് മനസിലാക്കിയത്. 1984ലെ ലോസ് ആഞ്ചലസ് ഒളിന്പിക്സ് ചിത്രീകരിച്ച കാമറ സേലത്തുണ്ടെന്ന് അറിഞ്ഞ് അവിടെയെത്തി പണം നൽകി കാമറ വാങ്ങി പോരാൻ തുടങ്ങിയപ്പോൾ ആ ഫോട്ടോഗ്രാഫർ പറഞ്ഞ വാക്കുകളാണ് കാമറകളുടെ വൈകാരിക മൂല്യം വിളിച്ചറിയിച്ചത്. ദയവായി ആ കാമറ തന്റെ കണ്മുന്പിൽ കൂടി കൊണ്ടുപോകരുതെന്നാണ് ഫോട്ടോഗ്രാഫർ ജെയ്സണ്സിനോടു പറഞ്ഞത്. നാളുകൾക്കു മുന്‍പ് ജെയ്സണ്സിനു ഫേസ്ബുക്ക് വഴി ബ്രസീലിൽ നിന്ന് ഒരു സുഹൃത്തിനെ ലഭിച്ചു. സൗഹൃദം ദൃഢമായതോടെ ഇയാൾ തന്റെ പക്കലുണ്ടായിരുന്നു കാപ്സ എന്ന കാമറ ജെയ്സണിന് അയച്ചുകൊടുത്തു. അപൂർവമായ ഈ മോഡൽ കാമറ ഇന്ത്യയിൽ തന്നെ കാണാൻ സാധ്യതയില്ല. കാമറ മ്യൂസിയത്തിലെ ഏറ്റവും പുതിയ അതിഥി ഇപ്പോൾ കാപ്സയാണ്. സ്റ്റുഡിയോകളും മറ്റും അടച്ചുപൂട്ടുന്നു എന്നു കേൾക്കുന്പോൾ സുഹൃത്തുകൾ ജെയ്സണ്സിനെയാണു വിളിക്കുന്നത്. ഇതു കേൾക്കേണ്ട താമസം അവിടെ പാഞ്ഞെത്തി കാമറകൾ പണം കൊടുത്തു വാങ്ങുകയാണ് പതിവ്. കോട്ടയത്തെ ആയിരക്കണക്കിനാളുകളുടെ മുഖങ്ങൾ പകർത്തി വർഷങ്ങൾക്കു മുന്‍പ് അടച്ചുപൂട്ടിയ വീനസ് സ്റ്റുഡിയോയിലെ ക്രൗണ്ഗ്രാഫിക് കാമറ അതേ തിളക്കത്തിൽ ഇദ്ദേഹം തന്റെ കാമറ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.
മെമ്മറി മേക്കേഴ്സ്
ജെയ്സണ്‍സ് മുൻകൈയെടുത്ത് സുഹൃത്തുക്കളുമായി ചേർന്ന് മെമ്മറി മേക്കേഴ്സ് എന്ന പേരിൽ ഫോട്ടോഗ്രഫി അവേർനസും നടത്തുണ്ട്. ഫോട്ടോഗ്രഫി ക്ലാസുകൾ, സെമിനാറുകൾ, എക്സിബിഷനുകൾ എന്നിവയാണ് പ്രധാന പരിപാടികൾ. നിരവധി ഫോട്ടോഗ്രാഫർമാരും ഫോട്ടോഗ്രഫി വിദ്യാർഥികളും ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. ഫോട്ടോഗ്രഫി മേഖലയിലെ സമഗ്രമായ സംഭാവനകൾ നല്‍കിയതിനു ജയ്സണെ 2012ൽ സംസ്ഥാന സർക്കാരും 2015ൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷനും ആദരിച്ചിരുന്നു. 15വർഷത്തോളം ഫ്രീലാൻസ് ഫോട്ടോഗ്രാഫറായിരുന്ന ഇദ്ദേഹം ഇപ്പോൾ സെക്കൻഡ് ഹാൻഡ് കാമറകളുടെ വിൽപ്പനയിലൂടെയാണ് ഉപജീവനമാർഗം കണ്ടെത്തുന്നതും കാമറശേഖരണം നടത്തുന്നതും. ചലച്ചിത്ര താരവും ഫോട്ടോഗ്രാഫറുമായ എൻ.എൽ. ബാലകൃഷ്ണൻ, ഇന്ത്യയിൽ വുഡ് ഫീൽഡ് കാമറകൾ നിർമിച്ചിരുന്ന ആലപ്പുഴ സ്വദേശിയായ കെ. കരുണാകരൻ തുടങ്ങിയ ഒട്ടേറെ പ്രമുഖർ ജെയ്സണ്സിന്റെ കാമറ മ്യൂസിയം തേടിയെത്തിയിട്ടുണ്ട്. കാമറകൾക്കു പുറമേ വിവിധ രാജ്യങ്ങളുടെ നാണയങ്ങൾ, കറൻസികൾ, സ്റ്റാന്പ്, തപാൽ കവറുകൾ, ഗ്രാമഫോണുകൾ, റോഡിയോ, ക്ലോക്കുകൾ, ടൈംപീസ്, വാച്ചുകൾ പ്രധാനപ്പെട്ട സംഭവങ്ങളുണ്ടായ ദിവസത്തെ ദിനപത്രങ്ങൾ എന്നിവയും കാമറ ശേഖരത്തിനൊപ്പമുണ്ട്. ഭാര്യ ലൗലി, മക്കളായ അനു, അഞ്്ജു എന്നിവർ സഹായത്തിനായി എപ്പോഴും ഒപ്പമുണ്ട്. ലാഭേച്ഛ എന്നതിലുപരി പഴയ ഫോട്ടോഗ്രാഫിയേയും കാമറകളെയും പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുകയാണ് ജെയ്സണ്‍സ്. ചില കന്പനികളുടെ ആദ്യകാല കാമറകൾ കണ്ടെത്തി വാങ്ങി തന്റെ ശേഖരത്തിലേക്കു ചേർക്കുന്നതിനു വേണ്ടിയുള്ള അന്വേഷണത്തിലാണ് ഇദ്ദേഹം. ഒപ്പം തന്റെ അപൂർവശേഖരങ്ങൾ നഷ്്ടപ്പെടാതിരിക്കുന്നതിനായി സ്വന്തമായി കെട്ടിടം നിർമിച്ചു കാമറ മ്യൂസിയം അങ്ങോട്ടേക്കു മാറ്റാനുള്ള തയാറെടുപ്പിലാണ്. ഫോട്ടോഗ്രഫിയുടെ ചരിത്രം മനസിലാക്കാനും പഠിക്കാനും പ്രബന്ധം തയാറാക്കാനും താത്പര്യമുള്ളവരെ സഹായിക്കുകയും ചെയ്യുന്നു.
ജെയ്സണ്‍സ് പാലാ - 9847712976. ബ്ലോഗ് - |
http://antiqueframes.blogspot.com
|
ജെവിൻ കോട്ടൂർ
ഫോട്ടോ: അനൂപ് ടോം
മ്മടെ പൂരം....തൃശൂര്‍ പൂരം
ഇന്നാണ് മ്മടെ പൂരം...ഒരാണ്ട് നമ്മള് കാത്ത്കാത്തിരുന്ന മ്മടെ തൃശൂർ പൂരം. പൂരം വിവ
അന്‍പത്തി നാലിലും ആന്റണി സിന്പിളാണ്, പവർഫുള്ളും
ആഗ്രഹം, ആത്മാർഥത ഇത്രയുമുണ്ടെങ്കിൽ എന്തും വെട്ടിപ്പിടിക്കാം... അന്‍പത്തി നാലാം വ
ഉയരങ്ങളിലെ അപകടക്കാഴ്ച
കേരളത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിര്‍മാണ മേഖല.നിര്‍മാ
മാലിന്യമല്ലിത് മാണിക്യം
മാലിന്യങ്ങൾ വാതക നീരാവിയാക്കി മാറ്റിയശേഷം അതുവഴി വൈദ്യുതി നിർമിക്കുക...ഈ വൈ
കണികാണും നേരം....
മലയാളികൾക്ക് മറക്കാനാവാത്തതും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമാണ് മേടത്തിലെ വിഷു. സ്വ
പുണ്യജീവിതത്തിന്റെ കാണാപ്പുറങ്ങൾ
ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റിട്ട് അഞ്ചുവർഷം പൂർത്തിയായ ഈ മാർച്ച് 19-ന് അദ്ദേ
മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മംഗളാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ചിത്രാ പൗർണ
സൂര്യനെയും മനുഷ്യൻ കീഴടക്കുമോ?
മനുഷ്യവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി സൗ
വല വിരിക്കാന്‍ സൈബര്‍ഡോം
ഇത് സോഷ്യല്‍ മീഡിയകളുടെ കാലമാണ്. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ചര്‍ച്ചയാകുന്
അറബിക്കടലിന്റെ റാണിയെ കാണാൻ
അറബിക്കടലിന്റെ റാണിയെ അടുത്തറിയാനും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്ന
ഒാട്ടം നിലയ്ക്കുന്ന ഒാൺലൈൻ ടാക്സികൾ
ആളുകള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് യാത്രചെയ്യാന്‍ അവകാശമില്ലേ...യാത്രാ
സിഎൻജി അഥവാ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം
നമ്മുടെ നിരത്തുകളിൽ കുറഞ്ഞ ഇന്ധന ചെലവിൽ വാഹനങ്ങൾ ഇറക്കാൻ ആഗ്രഹിക്കാത്ത ആരെ
കണ്ണൂരിന് ആകാശം കൈയെത്തും ദൂരത്ത്
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള
കൂണുകൾ പോലെ കന്പനികൾ; കബളിപ്പിക്കുന്നത് കോടികൾ
മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് (ഇഒഡബ്ല്യു) ഒരു സ്വകാര്യ കന്പനിയു
ജീനയാണ് താരം
ഒരു വർഷം മുൻപ് മാത്രം ബൈക്ക് ഓടിക്കാൻ പഠിച്ച് ബംഗളൂരുവില്‍ നിന്നു പൂനെ വരെയും
അവിട
രജനീകാന്ത് ഹിമാലയത്തിൽ തേടുന്നത്...
സ്റ്റൈൽമന്നൻ രജനീകാന്ത് അഭിനയത്തിൽ പലരുടേയും ഗുരുവായിട്ടാണ് അറിയപ്പെടുന്
വിസ്മയ വരകളുമായി വിന്‍സെന്റ്
നിറങ്ങളുടെ കടൽപോലെ കാൻവാസിൽ പലനിറത്തിലുള്ള വരകൾ അലയടിക്കുന്നു. ഒറ്റനോട
ചരിത്രം കപ്പലേറിവരുന്ന അനുഭവം!
പഴയ കൊച്ചിയിൽനിന്നും പുതിയ കൊച്ചിയിലേക്കുള്ള കുതിപ്പിന്റെ ആദ്യകാല നിർമിതി
ശപിക്കും ഗ്രാമം!
എപ്പോഴും മൗനം തളംകെട്ടിനിൽക്കുന്ന അന്തരീക്ഷം..നാലുവരി നിരത്തുകളിൽപ്പോലും അ
പ്രചോദനമായി, പാഠമായി പ്രിയ
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആണ്-പെണ് സമത്വം, സ്ത്രീയുടെ സാമൂഹിക ഒൗന്ന
എന്തു ചെയ്യണം?
കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കുള്ളിൽ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്
ശിവദാസന്‍ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാന്‍
വിശന്നുവലയുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാൾ വലിയ പുണ്യകർമമില്ല. ഒരു നേരത്
കാരണങ്ങള്‍ അനവധി
പൊന്നുപോലെ വളർത്തുന്ന മക്കളിൽ ആരെങ്കിലും സ്വയം ജീവനൊടുക്കിയാൽ, അതിൽ കൂടുത
വിടരും മുമ്പേ......
കേരളത്തിൽ പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികളിൽ, പ്രത്യേകിച്ച് പെണ്‍കുട്ടികൾ
കണ്ണൂരില്‍ പണമില്ലെങ്കിലും ഭക്ഷണം തയാര്‍
വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം
നിര്‍ധന രോഗികളെ അന്നമൂട്ടി അശോകന്
വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ അവതരിക്കുമെന്നു ഗാന്ധി
ലക്ഷ്യം പട്ടിണിക്കാരില്ലാത്ത നഗരം
ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്
ആരും പട്ടിണി കിടക്കരുത്
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ
വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അ
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ...
ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്
എല്‍സിയെ കാത്ത് പാവങ്ങളുടെ കൊച്ചി
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാ
തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാ
അവനെ എനിക്കു തന്നേക്കാന്‍ മേലാരുന്നോ?
ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടു
പറന്നു ചരിത്രത്തിലേക്ക്
സൂപ്പർസോണിക് യുദ്ധവിമാനം പറത്തുക. അതും ഒറ്റയ്ക്ക്! അവ്നി ചതുർവേദിയെന്ന മധ്യ
"ചുവരെഴുത്തുകൾ' തെറ്റുന്പോൾ
സോഷ്യൽ മീഡിയകൾ നാടിന്റെ ചുവരെഴുത്തുകളായി മാറിയതോടെ സമൂഹത്തിൽ ഒന്നും മറച്ചു
നാടകവീട്; സംവിധാനം: മകൾ, അഭിനയം: അമ്മ, കലാസംവിധാനം: മകൻ
രചനയും സംവിധാനവും മകൾ, അഭിനയിക്കുന്നത് അമ്മ, അഭിനയത്തിനൊപ്പം കലാസംവിധാനം
പ്രശാന്തിയുടെ നഗരം
പുലരിയോടെ ഈ പാതയോരങ്ങളിൽ പുതുപൂക്കൾ വില്പനയ്ക്കെത്തും. പല നിറങ്ങളും പല സു
കുടുംബം കൊലയറയാകുമ്പോള്....
ജീവനു തുല്യം താൻ സ്നേഹിക്കുന്ന ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് ബിനോദ് പഥ
ശിവരാത്രി മാഹാത്മ്യം
മാഘമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. എല്ലാ വർഷവും ഈ രാത്ര
പുകയടങ്ങാത്ത ചിത
പയ്യന്നൂർ തെക്കേ മന്പലത്തെ എം.ദാമോദരൻ എന്ന ഹക്കീമി(45)നെ തല്ലിക്കൊന്ന് പയ്യന്
കണ്ണുണ്ടായാൽ പോരാ കണ്ണട വയ്ക്കണം...
ആരോഗ്യമന്ത്രിയും സ്പീക്കറുമൊക്കെ വാങ്ങിയ വില കൂടിയ കണ്ണടകളാണ് ഇപ്പോൾ
കേ
കരുതാം നമ്മുടെ പൊന്നോമനകളെ...
സ്കൂളിൽനിന്ന് വീട്ടിലേക്കു നടന്നു വരികയായിരുന്ന കുട്ടിയെ വാനിലെത്തിയ അജ്ഞാതസം
അക്രമിയെ തുരത്താൻ ചില പൊടിക്കൈകൾ
ആത്മവിശ്വാസത്തോടെയുള്ള ശരീരഭാഷ അക്രമിയെ പിന്തിരിപ്പിച്ചേക്കാം. അല്ലെങ്കിൽ ഈ
സ്വയം പ്രതിരോധം ശീലിക്കാം
പ്രണയാഭ്യാർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു, എടിഎമ്മിൽ നിന്നിറങ്ങിയ സ്ത്രീ
മണ്ണിനും ഏഴഴക്
മണ്ണ്- ഭൂമിയിലെ സകല സസ്യങ്ങൾക്കും അതുവഴി ജന്തുജാലങ്ങൾക്കും ജീവൻ പകർന്നു നൽ
ചക്കരക്കല്ല് പോലീസ് വേറെ ലെവലാണ്...
കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ചക്കരക്കല്ല് പോലീസ് സ്റ്റേ
മയങ്ങിവീഴുന്ന യുവത്വം....
രാത്രിയിൽ നഗരങ്ങളിൽ സമയം ചെലവഴിക്കുന്ന യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്
കുട്ടനാട്ടിൽ ലഹരി മണക്കുന്നു
കുട്ടനാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരി ഉപയോഗം അനുദിനം വർധിക്കുന്നു.<
മോഷണത്തിന്റെയും അന്വേഷണത്തിന്റെയും കഥ
അടുത്തടുത്ത ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന രണ്ടു മോഷണങ്ങൾക്കു പിന്നിൽ പ്രവ
Latest News
മകളെ കൊന്നത് യുവാക്കൾക്കൊപ്പം കിടക്കുന്നത് കണ്ടതിനാൽ; സൗമ്യയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്
പെട്രോള്‍, ഡീസല്‍ നികുതി കുറക്കില്ലെന്നാവർത്തിച്ച് തോമസ് ഐസക്
കേരള പോലീസിന്റെ പ്രവർത്തനം രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി
2,000 കോടിയുടെ തട്ടിപ്പ്; ഹവാല ഇടപാടുകാരൻ അറസ്റ്റിൽ
കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
Latest News
മകളെ കൊന്നത് യുവാക്കൾക്കൊപ്പം കിടക്കുന്നത് കണ്ടതിനാൽ; സൗമ്യയുടെ കുറ്റസമ്മതം ഞെട്ടിക്കുന്നത്
പെട്രോള്‍, ഡീസല്‍ നികുതി കുറക്കില്ലെന്നാവർത്തിച്ച് തോമസ് ഐസക്
കേരള പോലീസിന്റെ പ്രവർത്തനം രാജ്യത്തിനുതന്നെ മാതൃക: മുഖ്യമന്ത്രി
2,000 കോടിയുടെ തട്ടിപ്പ്; ഹവാല ഇടപാടുകാരൻ അറസ്റ്റിൽ
കൗമാരക്കാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; യുവാവ് അറസ്റ്റിൽ
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top