Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കൊച്ചിയിലുണ്ട് മീനുകളുടെ കാവൽക്കാരൻ
പുള്ളി അയില...വളവോടി...കലവ... മോത... നാം രുചിയോടെ അകത്താക്കുന്ന ഈ മീനുകളെല്ലാം കണ്ടുപിടിച്ചതും ഇവയ്ക്ക് പേരിട്ടതും ആരാണെന്ന് അറിയാമോ....കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎംഎഫ്ആർഐ എന്ന കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് ഇതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത്. നാം ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ 255 പുതിയ മത്സ്യയിനങ്ങളെയാണ് സിഎംഎഫ് ആർഐ കണ്ടെത്തി പേര് നൽകിയിട്ടുള്ളത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലിൽനിന്ന് പിടിച്ചുവരുന്ന മീനുകളുടെ എണ്ണവുമായി ബന്ധപ്പെട്ട എല്ലാവിവരങ്ങളും സിഎംഎഫ്ആർഐ സൂക്ഷിച്ചുവരുന്നു. ഇതിനു പുറമെ ജിഐഎസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 1511 ഫിഷ് ലാൻഡിംഗ് സെന്ററുകളിൽനിന്ന് 1200 ലധികം മത്സ്യയിനങ്ങളുടെ കണക്കെടുപ്പ് സ്ഥിരമായി നടത്തിവരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ 70 വർഷം പൂർത്തിയാക്കിയ സിഎംഎഫ്ആർഐ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിലാണിപ്പോൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കടലിൽനിന്നും പിടിച്ചെടുക്കുന്ന മത്സ്യങ്ങളുടെ കണക്കെടുപ്പു മുതൽ സമുദ്ര മത്സ്യസന്പത്തിന്റെ മൂല്യനിർണയവും കടലിൽനിന്നുള്ള ഒൗഷധ നിർമാണവും വരെ എത്തിനിൽക്കുന്ന ഒട്ടനവധി ഗവേഷണ പ്രവർത്തനങ്ങളാണ് സ്ഥാപനം ഏറ്റെടുത്ത് നടത്തുന്നത്.
സമുദ്രമത്സ്യ മേഖലയിൽ രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്കു വഹിച്ചത് സിഎംഎഫ്ആർഐയുടെ ഗവേഷണങ്ങളും പഠനങ്ങളുമാണ്. സമുദ്രമത്സ്യ സന്പത്തിന്റെ മൂല്യ നിർണയം, സമുദ്രകൃഷിയിലൂടെയുള്ള മത്സ്യോത്പാദനം, സമുദ്ര ജൈവ വൈവിധ്യ സംരക്ഷണം, സാങ്കേതിക വിദ്യകളുടെ വികസനം, കൈമാറ്റം, പരിശീലനം, ക
്സൾട്ടൻസി സേവനങ്ങൾ എന്നിവയാണ് സിഎംഎഫ്ആർഐ ചെയ്തുവരുന്നത്.
ശ്രമം മത്സ്യോത്പാദനം വർധിപ്പിക്കാൻ
കടലിൽനിന്നുള്ള മത്സ്യ ലഭ്യത കുറഞ്ഞുവരുന്ന സാഹചര്യത്തിൽ മത്സ്യോത്പാദനം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് സിഎംഎഫ്ആർഐ. നിലവിൽ കടലിൽനിന്ന് ലഭിക്കുന്ന മത്സ്യം ഇന്ത്യയിൽ ഭക്ഷ്യ ആവശ്യത്തിന് മതിയാകാത്ത സാഹചര്യമാണുള്ളത്. 2020 ആകുന്പോഴേക്കും ഈ വിടവ് കൂടുതൽ വലുതാകുമെന്നാണ് കണക്കുകൂട്ടൽ. ഇതിനു പരിഹാരമായാണ് മത്സ്യോത്പാദനം വർധിപ്പിക്കാൻ സമുദ്രകൃഷിരീതികൾ വികസിപ്പിച്ച് വരുന്നത്. വാണിജ്യ പ്രധാനമായ കടൽ മീനുകളുടെ വിത്തുത്പാദനം നടത്തി കടലിൽ തന്നെ കൃഷി ചെയ്യുന്ന കൂടു മത്സ്യ കൃഷി സാങ്കേതിക വിദ്യയാണ് സിഎംഎഫ്ആർഐ ഇതിനായി വികസിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് അനുയോജ്യമായി പരമാവധി ചെലവ് കുറഞ്ഞ രീതിയിൽ കൂടുമത്സ്യ കൃഷി സാങ്കേതിക വിദ്യ വികസിപ്പിക്കാൻ കഴിഞ്ഞത് വൻ മുന്നേറ്റത്തിന് വഴിവച്ചിട്ടുണ്ട്.
8,119 കിലോമീറ്ററുള്ള ഇന്ത്യയുടെ കടൽ തീര ജലാശയങ്ങളിൽ ഇതിന്റെ ഒരു ശതമാനം മാത്രം ഉപ യോഗക്ഷമമാക്കിയാൽ മതിയായ തോതിൽ മത്സ്യോത്പാദനം നടത്താനാകുമെന്നാണ് സിഎംഎഫ്ആർഐ കണക്കുകൂട്ടുന്നത്. ഇതിന് ദേശീയ തലത്തിൽ സമുദ്രകൃഷി നയം രൂപപ്പെടുത്തേണ്ടതുണ്ട്. ഇതിനുള്ള മാർഗനിർദേശങ്ങൾ സിഎം എഫ്ആർഐ തയാറാക്കി വരികയാണ്.
നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1,100 ഓളം കടൽ കൂടുമത്സ്യ കൃഷി സംരംഭങ്ങൾ നടന്നുവരുന്നു. കൂടുമത്സ്യ കൃഷിയോടൊപ്പം കടൽ പായൽ കൃഷി കൂടി ഉൾപ്പെടുത്തി സംയോജിത കൃഷി രീതികളും സിഎംഎഫ്ആർഐ മത്സ്യത്തൊഴിലാളികൾക്കിടയിൽ പ്രചരിപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായി കടൽ പായൽ കൊണ്ടുള്ള ഉത്പന്നങ്ങളും സിഎംഎഫ്ആർഐ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
രാജ്യത്തിന്റെ നിലനിൽപ്പിൽ അവിഭാജ്യ ഘടകം
രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ അവിഭാജ്യ ഘടകങ്ങളായി മാറിക്കഴിഞ്ഞു മത്സ്യവും മത്സ്യ ബന്ധനവും. ഏകദേശം നാല് ദശലക്ഷം ജനങ്ങളുടെ ജീവനോപാധിയാണ് സമുദ്ര മത്സ്യ സന്പത്തും മത്സ്യബന്ധനമേഖലയും. മത്സ്യ സന്പത്ത് വരും തലമുറയ്ക്കുകൂടി ആവശ്യമാണെന്നതിനാൽ ഇതു കാത്തുസൂക്ഷിക്കേണ്ട കടമയും സിഎംഎഫ്ആർഐ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായുള്ള ഗവേഷണങ്ങളും പഠനങ്ങളും ഇപ്പോൾ സ്ഥാപനം നടത്തുന്നു. ഇതിന്റെ പ്രാഥമിക ഭാഗമാണ് കടലിലെ മൊത്ത മത്സ്യസന്പത്തിന്റെ കണക്ക് തിട്ടപ്പെടുത്തുകയും അതിൽ എത്രത്തോളം മത്സ്യബന്ധനം നടത്താമെന്ന് നിശ്ചയിക്കുകയും ചെയ്യുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ മത്സ്യബന്ധന ബോട്ടുകൾ ഒരു പ്രത്യേക പ്രദേശത്ത് എത്രത്തോളം ആവാമെന്നുവരെ നിജപ്പെടുത്തുന്നത് സിഎംഎഫ്ആർഐയാണ്. യഥാർഥത്തിൽ പിടിക്കേണ്ട അളവിൽ കൂടുതൽ മത്സ്യബന്ധനം നടത്തിയാൽ മത്സ്യസന്പ ത്തിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കും. ഈ പ്രതിസന്ധി മറികടക്കുന്നതിനാണ് അശാസ്ത്രീയവും അമിതവുമായ മത്സ്യ ബന്ധന രീതികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ഓരോ ഘട്ടത്തിലും മത്സ്യ സന്പത്തിന്റെ മൂല്യ നിർണയം ശാസ്ത്രീയമായി തന്നെ സ്ഥാപനം നടത്തിവരുന്നുണ്ട്. ഏതൊക്കെ മത്സ്യ വിഭവങ്ങളാണ് തകർച്ച നേരിടുന്നതെന്ന് ഇതിലൂടെ മനസിലാക്കാനാകും.
നേട്ടങ്ങൾ പലത്
ഇതുവരെ 255 പുതിയ മത്സ്യയിനങ്ങളെ കണ്ടെത്തുകയും പേര് നൽകുകയും ചെയ്തിട്ടുള്ള സിഎംഎഫ്ആർഐ അതാത് സമയങ്ങളിലെ മത്സ്യങ്ങളുടെ ലാൻഡിംഗ്, വിപണിയിലെ വില വിവരം തുടങ്ങി യവ ഉൾക്കൊള്ളിച്ച് "ഫിഷ് വാച്ച്’ എന്ന വെബ് പോർട്ടൽ വികസിപ്പിച്ചിട്ടുണ്ട്. ഇത് മത്സ്യത്തൊഴിലാളികൾക്കും കയറ്റുമതി, മത്സ്യ വിപണന രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും ഏറെ പ്രയോജനകരമാണ്. അഷ്ടമുടിക്കായലിലെ കക്കകൾക്ക് രാജ്യാന്തര ഏജൻസിയായ മറൈൻ സ്റ്റുവാർഡ്ഷിപ്പ് കൗണ്‍സിലിന്റെ (എംഎസ്സി) സർട്ടിഫിക്കേഷൻ ലഭ്യമാക്കാനും സ്ഥാപനത്തിന് സാധിച്ചു.
മീനുകളുടെ വയസറിയാനും പരീക്ഷണം
പല തരത്തിലുള്ള പരീക്ഷണങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും മീനുകളുടെ വയസറിയാൻ നടത്തുന്ന പരീക്ഷണം സംബന്ധിച്ച് കൂടുതൽ കേൾക്കാൻ ഇടയുണ്ടാവില്ല. മീനുകളെക്കുറിച്ച് കൂടുതൽ അറിയാനും മീനുകളുടെ വയസ് കണ്ടെത്തുന്നതിനും ഒരു പരീക്ഷണശാല തന്നെ സിഎംഎഫ്ആർഐയിൽ പ്രവർത്തിക്കുന്നു. ഉപരിതല മത്സ്യ ഗവേഷണ വിഭാഗത്തിന്റെ കീഴിലാണ് ഈ പരീക്ഷണ ശാലയിൽ മീനുകളുടെ വയസ് തിട്ടപ്പെടുത്തുന്നതിനുള്ള പരീക്ഷണങ്ങൾ നടന്നുവരുന്നത്. മത്സ്യങ്ങളെ പിടിച്ച് വയറ് കീറി അതാത് സമയങ്ങളിൽ അവ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി സ്ഥിരമായ പഠനങ്ങളും സിഎംഎഫ്ആർഐയിൽ നടത്തിവരുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മത്സ്യങ്ങളുടെ ആഹാരരീതിയെ എങ്ങനെ ബാധിക്കുന്നുവെന്ന് നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കുന്നു. മാത്രവുമല്ല, കടലിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ആധിക്യം തിരിച്ചറിഞ്ഞതും ഇത്തരം പഠനങ്ങളിലൂടെയാണ്. മത്സ്യങ്ങളുടെ വയറ്റിൽനിന്ന് അപകടകരമാം വിധത്തിൽ സൂക്ഷ്മ പ്ലാസ്റ്റിക് അംശങ്ങൾ ധാരാളമായി കണ്ടുവരുന്നതായി സിഎംഎഫ്ആർഐ നേരത്തെ നടത്തിയ പഠനത്തിൽ തെളിഞ്ഞിരുന്നു.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
Latest News
യാത്രക്കാർ ഇറങ്ങുന്പോൾ ടിക്കറ്റ് ചാർജ് വാങ്ങുന്നു; കെഎസ്ആർടിസി കണ്ടക്ടറെ വിജിലൻസ് പൊക്കി
സമ്മർ സ്പെഷൽ: രാജ്യത്ത് 9,111 ട്രിപ്പുകളുമായി റെയിൽവേ
നന്ദകുമാര്‍ തന്നെ കണ്ടത് കണ്ണൂരിലെ ഉന്നത സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാൻ: ശോഭാ സുരേന്ദ്രന്
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top