NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
മയങ്ങിവീഴുന്ന യുവത്വം....
WhatsApp
രാത്രിയിൽ നഗരങ്ങളിൽ സമയം ചെലവഴിക്കുന്ന യുവാക്കൾക്കും കോളജ് വിദ്യാർഥികൾക്കും സ്ഥിരമായി മയക്കുമരുന്ന് എത്തിച്ചിരുന്ന ഒരാളെ മുംബൈ ആന്റി നാർക്കോട്ടിക് സെൽ (എഎൻസി) കഴിഞ്ഞ ദിവസം വലയിലാക്കി. സന്ധ്യയാകുന്പോഴാണ് ഈ ലഹരിക്കൂട്ടം നിരത്തിലിറങ്ങുക. കൂടുതൽ പേരും ആഡംബര ബൈക്കുകളുടെ ആരാധകരാണ്.
ലഹരി തലയ്ക്ക് പിടിച്ച് കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ പൊതുജനങ്ങൾക്ക് നിരന്തര ശല്യമായതോടെ നിയമപാലകരും ജാഗരൂകരായി. എംഡി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെഫിഡ്രോണ്‍ ആണ് ഈ യുവാക്കൾക്ക് വിതരണം ചെയ്തിരുന്നത്. എഎൻസി യുടെ ബാന്ദ്രാ യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തിയ അപ്രതീക്ഷിത പരിശോധനയിൽ ഭൂര എന്ന് വിളിക്കുന്ന സർഫരസ് സാബിർ അലി ഖാൻ (32) പിടിയിലാവുകയും ഇയാളിൽ നിന്നും ഒന്നേകാൽ ലക്ഷത്തിലധികം രൂപയുടെ എംഡി കണ്ടെടുക്കുകയും ചെയ്തു. തന്നെ അറസ്റ്റ് ചെയ്യുന്നതിലൂടെ കയ്പേറിയ പരിണിതഫലങ്ങൾ അനുഭവിക്കുമെന്ന് അയാൾ എഎൻസി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി.
മുംബൈയിലെ കുർല, ബാന്ദ്രാ പ്രവിശ്യകളിലെ പ്രധാന മയക്കുമരുന്ന് വിതരണക്കാരനാണ് ഭൂരയെന്നും എഎൻസി വൃത്തങ്ങൾ പറയുന്നു. ബാന്ദ്രാ പ്രദേശത്ത് മയക്കുമരുന്ന് വിൽപ്പന പതിവാക്കിയ സലിം ഷേക്ക് എന്ന യുവാവിനെ ബാന്ദ്രാ പോലീസ് രണ്ടാഴ്ച മുന്‍പാണ് അറസ്റ്റ് ചെയ്തത്. മ്യാവു മ്യാവു എന്നറിയപ്പെടുന്ന മയക്കുമരുന്ന് തെരുവിൽ വിൽപ്പന നടത്തുന്നതിനി
യിലായിരുന്നു ഇയാൾ പിടിയിലായതെന്ന് പോലീസ് അറിയിച്ചു. പല പേരുകളിലും മയക്കുമരുന്ന് ആവശ്യക്കാർക്ക് ലഭിക്കുന്നുണ്ട്. എം കാറ്റ്, വൈറ്റ് മാജിക് എന്നീ പേരുകൾ അവയിൽ ചിലത് മാത്രം.
ജമ്മു- കാഷ്മീരിലെ സാംബാ ജില്ലയിൽ മൂന്നു യുവാക്കൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത് മയക്കുമരുന്ന് കടത്തിയതിനാണ്. വിജയപൂരിലെ റെയിൽവേ റോഡിൽ വാഹന പരിശോധനയ്ക്കിടയിലാണ് ദിലീപ് രാജ്, അമിത് ശർമ്മ, സുശീൽകുമാർ എന്നിവർ പോലീസിന്റെ കൈകളിൽ അകപ്പെട്ടത്.അഞ്ച് കിലോയോളം കറുപ്പും ഇവരിൽ നിന്നും കണ്ടെത്തി. പുതുവർഷത്തലേന്ന് ജമ്മു പോലീസിന്റെ വലയിലായ രണ്ട് ഉത്തർപ്രദേശ് സ്വദേശികളുടെ പക്കലുണ്ടായിരുന്നത് ആയിരത്തിലധികം മയക്കുമരുന്ന് ഗുളികകളുടെ ശേഖരമാണ്.
മയക്കുമരുന്ന് കടത്തുന്നതിൽ വനിതകളും
മുംബൈ പോലീസിലെ എഎൻസി രണ്ടു വനിതകളെ മയക്കുമരുന്ന് വിൽപ്പനയ്ക്കിടയിൽ അറസ്റ്റ് ചെയ്തത് ഇക്കഴിഞ്ഞയാഴ്ചയാണ്. വഡാല ട്രക്ക് ടെർമിനസിൽ ഉപഭോക്താവിനെ കാത്തുനിൽക്കുകയായിരുന്നു മെറി ടെവാർ. ആ പ്രദേശത്ത് മയക്കുമരുന്ന് വിതരണം നടക്കാറുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടം എഎൻസി യുടെ നിരീക്ഷണത്തിലായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ മെറി പെട്ടെന്ന് സ്ഥലം കാലിയാക്കാൻ ശ്രമിച്ചു. വനിതാ പോലീസ് അതിവേഗത്തിൽ മെറിയെ പിന്തുടരുകയും നിമിഷങ്ങൾക്കകം കീഴടക്കുകയും ചെയ്തു. മെറിയുടെ കൈവശമുണ്ടായിരുന്ന കറുത്ത പ്ലാസ്റ്റിക് ബാഗിൽ നിന്നും 272 ഗ്രാം ഹെറോയിൻ പിടിച്ചെടുത്തു. ലാലി എന്ന മൊത്തക്കച്ചവടക്കാരിയിൽ നിന്നാണ് താൻ മയക്കുമരുന്ന് വിൽപ്പനയ്ക്കായി വാങ്ങുന്നതെന്ന് മെറി മൊഴി നൽകിയതായി പോലീസ് ചൂണ്ടിക്കാട്ടി. റായ്ചാർ സ്ട്രീറ്റിൽ നിന്നാണ് നസ്രിൻ ഇമാം ഷേക്കി (25) നെ എഎൻസി അറസ്റ്റ് ചെയ്തത്. ലഹരിക്കായി ഉപയോഗിക്കുന്ന നിരവധി ഗുളികകളും കഫ് സിറപ്പുകളും ഇവരിൽ നിന്നും കണ്ടെടുത്തു.
പ്രധാന വിപണി ഗോവ; കേരളവും ലഹരിക്കടിമയാകുന്നോ ?
സഞ്ചാരികളുടെ പറുദീസയായ ഗോവയാണ് മയക്കുമരുന്നുകളുടെ മുഖ്യവിപണികളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഇക്കഴിഞ്ഞയാഴ്ചയും ഗോവ പോലീസ് മൂന്നു മയക്കുമരുന്ന് കടത്തുകാരെ പിടികൂടി.
മംഗളൂരു, മുംബൈ സ്വദേശികളാണ് ഇവർ. എൽഎസ്ഡി ലിക്വിഡ്, ചരസ്, കഞ്ചാവ് എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. അതേ സമയം, കേരളത്തിലും വിവിധയിനം മയക്കുമരുന്നുകളുടെ ആരാധകരുടെ സംഖ്യ വർധിക്കുന്നതായാണ് പറയപ്പെടുന്നത്. മയക്കുമരുന്നുകൾ ഉപയോഗിച്ച്, ലഹരി തലയ്ക്ക് പിടിച്ച്, നടത്തുന്ന കുറ്റകൃത്യങ്ങളും പെരുകുന്നുണ്ട്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയ കൊച്ചി വഴിയാണ് കേരളത്തിലേക്ക് മയക്കുമരുന്ന് കാര്യക്ഷമമായി ഇറക്കുമതി ചെയ്യുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
നെടുന്പാശേരി വിമാനത്താവളത്തിൽ നിന്നും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ കോടികളുടെ കൊക്കെയ്ൻ കടത്താണ് അധികൃതർ തടഞ്ഞത്. വിദേശികൾ ഉൾപ്പെടെയുള്ള കടത്തുകാരെ സന്ദർഭോചിതമായ നീക്കത്തിലൂടെ പിടികൂടാനും സാധിച്ചു. മുതിർന്നവർ വിദേശമദ്യ വിൽപ്പനശാലകളിൽ ക്യൂ നിൽക്കുന്പോൾ പുതിയ തലമുറയിലെ ആവശ്യക്കാരുടെ അടുത്തേക്ക് ലഹരി പദാർഥങ്ങൾ സുലഭമായി എത്തുന്നു. സ്കൂൾ, കോളേജ് വിദ്യാർഥികളുടെ ഇടയിൽ ലഹരിവസ്തുക്കളുടെ ഉപയോഗം കൂടുന്നുവെന്നത് ആശങ്കാജനകമായ സ്ഥിതിവിശേഷമാണ്.
വിദ്യാർഥികളെ ലഹരിക്കെണിയിൽ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്ന മുട്ടനാടുകളെ യഥാവിധി പ്രതിരോധിച്ചില്ലെങ്കിൽ ഭാവിയിലെ പൗരന്മാരെ വാർത്തെടുക്കാനാവില്ലായെന്നത് സങ്കടകരമായ യാഥാർഥ്യം.
സ്കൂളുകളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും നാഷണൽ സർവീസ് സ്കീം യൂണിറ്റുകളുടെയും പ്രവർത്തനം ഒരു പരിധി വരെ വിദ്യാർഥികളിൽ ലഹരിവിരുദ്ധ ബോധവത്കരണത്തിന് സഹായകമാകുന്നു.
വിമുക്തി എന്ന പേരിൽ എക്സൈസും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുമായി വിദ്യാർഥികൾക്കൊപ്പമുണ്ട്. എന്നാൽ, പൂർണ്ണമായും ഇതൊക്കെ ഫലപ്രദമാകുന്നോ എന്നതിൽ ഇനിയും സംശയം ബാക്കി.
സ്കൂൾ അധികൃതരും അധ്യാപകരും മാത്രമല്ല, രക്ഷിതാക്കളും ക്രിയാത്മകമായി ചിന്തിക്കുകയും ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുകയും ചെയ്താലേ ഇളംതലമുറക്കാരെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനാവുകയുള്ളൂ.
ഗിരീഷ് പരുത്തിമഠം
ഉയരങ്ങളിലെ അപകടക്കാഴ്ച
കേരളത്തില്‍ അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് നിര്‍മാണ മേഖല.നിര്‍മാ
മാലിന്യമല്ലിത് മാണിക്യം
മാലിന്യങ്ങൾ വാതക നീരാവിയാക്കി മാറ്റിയശേഷം അതുവഴി വൈദ്യുതി നിർമിക്കുക...ഈ വൈ
കണികാണും നേരം....
മലയാളികൾക്ക് മറക്കാനാവാത്തതും ഗൃഹാതുരത്വം സമ്മാനിക്കുന്നതുമാണ് മേടത്തിലെ വിഷു. സ്വ
പുണ്യജീവിതത്തിന്റെ കാണാപ്പുറങ്ങൾ
ഫ്രാൻസിസ് മാർപാപ്പ സ്ഥാനമേറ്റിട്ട് അഞ്ചുവർഷം പൂർത്തിയായ ഈ മാർച്ച് 19-ന് അദ്ദേ
മംഗളാദേവിയില്‍ ചിത്രാപൗര്‍ണമി
നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മംഗളാദേവി ക്ഷേത്രത്തിലെ ഈ വർഷത്തെ ചിത്രാ പൗർണ
സൂര്യനെയും മനുഷ്യൻ കീഴടക്കുമോ?
മനുഷ്യവാസയോഗ്യമായ ഏതെങ്കിലും ഗ്രഹങ്ങളുണ്ടോ എന്ന അന്വേഷണത്തിന്റെ ഭാഗമായി സൗ
വല വിരിക്കാന്‍ സൈബര്‍ഡോം
ഇത് സോഷ്യല്‍ മീഡിയകളുടെ കാലമാണ്. ലോകത്ത് നടക്കുന്ന സംഭവങ്ങള്‍ ചര്‍ച്ചയാകുന്
അറബിക്കടലിന്റെ റാണിയെ കാണാൻ
അറബിക്കടലിന്റെ റാണിയെ അടുത്തറിയാനും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്ന
ഒാട്ടം നിലയ്ക്കുന്ന ഒാൺലൈൻ ടാക്സികൾ
ആളുകള്‍ക്ക് തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് യാത്രചെയ്യാന്‍ അവകാശമില്ലേ...യാത്രാ
സിഎൻജി അഥവാ കുറഞ്ഞ ചെലവിൽ കൂടുതൽ ദൂരം
നമ്മുടെ നിരത്തുകളിൽ കുറഞ്ഞ ഇന്ധന ചെലവിൽ വാഹനങ്ങൾ ഇറക്കാൻ ആഗ്രഹിക്കാത്ത ആരെ
കണ്ണൂരിന് ആകാശം കൈയെത്തും ദൂരത്ത്
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവള
കൂണുകൾ പോലെ കന്പനികൾ; കബളിപ്പിക്കുന്നത് കോടികൾ
മുംബൈ പോലീസിന്റെ ഇക്കണോമിക് ഒഫൻസസ് വിംഗ് (ഇഒഡബ്ല്യു) ഒരു സ്വകാര്യ കന്പനിയു
ജീനയാണ് താരം
ഒരു വർഷം മുൻപ് മാത്രം ബൈക്ക് ഓടിക്കാൻ പഠിച്ച് ബംഗളൂരുവില്‍ നിന്നു പൂനെ വരെയും
അവിട
രജനീകാന്ത് ഹിമാലയത്തിൽ തേടുന്നത്...
സ്റ്റൈൽമന്നൻ രജനീകാന്ത് അഭിനയത്തിൽ പലരുടേയും ഗുരുവായിട്ടാണ് അറിയപ്പെടുന്
വിസ്മയ വരകളുമായി വിന്‍സെന്റ്
നിറങ്ങളുടെ കടൽപോലെ കാൻവാസിൽ പലനിറത്തിലുള്ള വരകൾ അലയടിക്കുന്നു. ഒറ്റനോട
ചരിത്രം കപ്പലേറിവരുന്ന അനുഭവം!
പഴയ കൊച്ചിയിൽനിന്നും പുതിയ കൊച്ചിയിലേക്കുള്ള കുതിപ്പിന്റെ ആദ്യകാല നിർമിതി
ശപിക്കും ഗ്രാമം!
എപ്പോഴും മൗനം തളംകെട്ടിനിൽക്കുന്ന അന്തരീക്ഷം..നാലുവരി നിരത്തുകളിൽപ്പോലും അ
പ്രചോദനമായി, പാഠമായി പ്രിയ
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആണ്-പെണ് സമത്വം, സ്ത്രീയുടെ സാമൂഹിക ഒൗന്ന
എന്തു ചെയ്യണം?
കഴിഞ്ഞ മുപ്പതുവർഷങ്ങൾക്കുള്ളിൽ കുട്ടികളിലെ ആത്മഹത്യാനിരക്ക് പഴയതിലും മൂന്
ശിവദാസന്‍ ചുമടെടുക്കുന്നത് വിശക്കുന്നവന് അന്നം തേടാന്‍
വിശന്നുവലയുന്നവരെ ഭക്ഷിപ്പിക്കുന്നതിനേക്കാൾ വലിയ പുണ്യകർമമില്ല. ഒരു നേരത്
കാരണങ്ങള്‍ അനവധി
പൊന്നുപോലെ വളർത്തുന്ന മക്കളിൽ ആരെങ്കിലും സ്വയം ജീവനൊടുക്കിയാൽ, അതിൽ കൂടുത
വിടരും മുമ്പേ......
കേരളത്തിൽ പതിനെട്ടു വയസിൽ താഴെയുള്ള കുട്ടികളിൽ, പ്രത്യേകിച്ച് പെണ്‍കുട്ടികൾ
കണ്ണൂരില്‍ പണമില്ലെങ്കിലും ഭക്ഷണം തയാര്‍
വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം
നിര്‍ധന രോഗികളെ അന്നമൂട്ടി അശോകന്
വിശക്കുന്നവന്റെ മുന്നില്‍ ദൈവം അപ്പത്തിന്റെ രൂപത്തില്‍ അവതരിക്കുമെന്നു ഗാന്ധി
ലക്ഷ്യം പട്ടിണിക്കാരില്ലാത്ത നഗരം
ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്
ആരും പട്ടിണി കിടക്കരുത്
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ
വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അ
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ...
ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്
എല്‍സിയെ കാത്ത് പാവങ്ങളുടെ കൊച്ചി
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാ
തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാ
അവനെ എനിക്കു തന്നേക്കാന്‍ മേലാരുന്നോ?
ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടു
പറന്നു ചരിത്രത്തിലേക്ക്
സൂപ്പർസോണിക് യുദ്ധവിമാനം പറത്തുക. അതും ഒറ്റയ്ക്ക്! അവ്നി ചതുർവേദിയെന്ന മധ്യ
"ചുവരെഴുത്തുകൾ' തെറ്റുന്പോൾ
സോഷ്യൽ മീഡിയകൾ നാടിന്റെ ചുവരെഴുത്തുകളായി മാറിയതോടെ സമൂഹത്തിൽ ഒന്നും മറച്ചു
നാടകവീട്; സംവിധാനം: മകൾ, അഭിനയം: അമ്മ, കലാസംവിധാനം: മകൻ
രചനയും സംവിധാനവും മകൾ, അഭിനയിക്കുന്നത് അമ്മ, അഭിനയത്തിനൊപ്പം കലാസംവിധാനം
പ്രശാന്തിയുടെ നഗരം
പുലരിയോടെ ഈ പാതയോരങ്ങളിൽ പുതുപൂക്കൾ വില്പനയ്ക്കെത്തും. പല നിറങ്ങളും പല സു
കുടുംബം കൊലയറയാകുമ്പോള്....
ജീവനു തുല്യം താൻ സ്നേഹിക്കുന്ന ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് ബിനോദ് പഥ
ശിവരാത്രി മാഹാത്മ്യം
മാഘമാസത്തിലെ കറുത്തപക്ഷ ചതുർദ്ദശി ദിവസമാണ് ശിവരാത്രി. എല്ലാ വർഷവും ഈ രാത്ര
പുകയടങ്ങാത്ത ചിത
പയ്യന്നൂർ തെക്കേ മന്പലത്തെ എം.ദാമോദരൻ എന്ന ഹക്കീമി(45)നെ തല്ലിക്കൊന്ന് പയ്യന്
കണ്ണുണ്ടായാൽ പോരാ കണ്ണട വയ്ക്കണം...
ആരോഗ്യമന്ത്രിയും സ്പീക്കറുമൊക്കെ വാങ്ങിയ വില കൂടിയ കണ്ണടകളാണ് ഇപ്പോൾ
കേ
കരുതാം നമ്മുടെ പൊന്നോമനകളെ...
സ്കൂളിൽനിന്ന് വീട്ടിലേക്കു നടന്നു വരികയായിരുന്ന കുട്ടിയെ വാനിലെത്തിയ അജ്ഞാതസം
അക്രമിയെ തുരത്താൻ ചില പൊടിക്കൈകൾ
ആത്മവിശ്വാസത്തോടെയുള്ള ശരീരഭാഷ അക്രമിയെ പിന്തിരിപ്പിച്ചേക്കാം. അല്ലെങ്കിൽ ഈ
സ്വയം പ്രതിരോധം ശീലിക്കാം
പ്രണയാഭ്യാർഥന നിരസിച്ച യുവതിയെ കുത്തിക്കൊന്നു, എടിഎമ്മിൽ നിന്നിറങ്ങിയ സ്ത്രീ
മണ്ണിനും ഏഴഴക്
മണ്ണ്- ഭൂമിയിലെ സകല സസ്യങ്ങൾക്കും അതുവഴി ജന്തുജാലങ്ങൾക്കും ജീവൻ പകർന്നു നൽ
ചക്കരക്കല്ല് പോലീസ് വേറെ ലെവലാണ്...
കണ്ണൂർ നഗരത്തിൽ നിന്നും പത്ത് കിലോമീറ്റർ അകലെയുള്ള ചക്കരക്കല്ല് പോലീസ് സ്റ്റേ
കുട്ടനാട്ടിൽ ലഹരി മണക്കുന്നു
കുട്ടനാട്ടിൽ ലഹരി മാഫിയ പിടിമുറുക്കുന്നു. ലഹരി ഉപയോഗം അനുദിനം വർധിക്കുന്നു.<
മോഷണത്തിന്റെയും അന്വേഷണത്തിന്റെയും കഥ
അടുത്തടുത്ത ദിവസങ്ങളിലായി കൊച്ചിയിൽ നടന്ന രണ്ടു മോഷണങ്ങൾക്കു പിന്നിൽ പ്രവ
ആന അലറലോടലറൽ
ഒരാനയ്ക്ക് ഇത്രമാത്രം ആശങ്കകളും പ്രശ്നങ്ങളും ഉണ്ടാകാൻ കഴിയുമോ? അതും ശാന്തനാ
ഇപ്പോൾ എല്ലാം ഓൺലൈനാണ്
സംസ്ഥാനത്തു പെണ്‍വാണിഭ സംഘങ്ങൾ ശക്തമാണെന്നതു പുതിയ അറിവൊന്നുമല്ല. ഒരിക്കൽ
ഗോൾഡൻ തേക്ക്
രാജ്യത്ത് ഭൗമസൂചിക പദവി ലഭിച്ച ആദ്യവനവിഭവമായതിന്റെ തലയെടുപ്പിലാണ് നിലന്‍
Latest News
വില്ല്യംസണിന്റെ പോരാട്ടം പാഴായി; സൂപ്പർ കിംഗ്സിനു വീണ്ടും വിജയം
പ്രധാനമന്ത്രി ചൈന സന്ദർശനത്തിന്; ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും
ആർച്ച്ബിഷപ് വിരുത്തക്കുളങ്ങര: അന്നു സൈക്കിൾ ഓടിച്ചെത്തിയ ബിഷപ് !
യുഎസിൽ നഗ്നനായ അക്രമിയുടെ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
പറക്കലിനിടെ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; മൂന്നു പേർക്കു പരിക്ക്
Latest News
വില്ല്യംസണിന്റെ പോരാട്ടം പാഴായി; സൂപ്പർ കിംഗ്സിനു വീണ്ടും വിജയം
പ്രധാനമന്ത്രി ചൈന സന്ദർശനത്തിന്; ചിൻപിംഗുമായി കൂടിക്കാഴ്ച നടത്തും
ആർച്ച്ബിഷപ് വിരുത്തക്കുളങ്ങര: അന്നു സൈക്കിൾ ഓടിച്ചെത്തിയ ബിഷപ് !
യുഎസിൽ നഗ്നനായ അക്രമിയുടെ വെടിവയ്പ്; മൂന്നു പേർ കൊല്ലപ്പെട്ടു
പറക്കലിനിടെ എയർ ഇന്ത്യ വിമാനം ആകാശച്ചുഴിയിൽപ്പെട്ടു; മൂന്നു പേർക്കു പരിക്ക്
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top