Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വിഷാദമൊരു രോഗമാവാം
ജീവിതത്തിലൊരിക്കലെങ്കിലും വിഷാദശരമേല്ക്കാത്തവരുണ്ടാവില്ല. അവ ജീവിതത്തിൽ സാധാരണമാണ്. അവയ്ക്കു ചികിൽസയൊന്നും വേണ്ടെന്നു നമുക്കറിയാം. എന്നാൽ നമ്മളെ പെട്ടെന്നൊന്നും വിട്ടുപിരിയാത്ത, നീരാളിയെപ്പോലെ നമ്മെ അഗാധ ഗർത്തത്തിലേക്ക് വലിച്ചുകൊണ്ടുപോകുന്ന ശക്തമായ വിഷാദാവസ്ഥകളുണ്ട്.
ലോകത്തിലെ ഏറ്റവും പ്രതിഫലം പറ്റുന്ന യു ട്യൂബ് സ്റ്റാറുകളിൽ ഒരാളായ ലില്ലി സിംഗ് ഒരിക്കൽ പറഞ്ഞത് ‘വിഷാദത്തിന്റെ ഏറ്റവും വലിയ പ്രശ്നമെന്നുള്ളത് ഉള്ളിലനുഭവപ്പെടുന്ന കടുത്ത ഏകാന്തതയാണ്. ഒരായിരം ആൾക്കാർ നമ്മുടെ മുറിയിലുണ്ടായിരുന്നാലും നമുക്ക് ഒറ്റപ്പെടൽ അനുഭവപ്പെടുന്ന അവസ്ഥയാണത്.’’
ഇതുതന്നെയാണ് എത്രയോ കാലം മുന്‍പ് മലയാളത്തിന്റെ മുടിചൂടാമന്നനായ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ഒറ്റ വാക്കിൽ തന്റെ പുസ്തകത്തിന്റെ തലക്കെട്ടാക്കിയത്
‘ആൾക്കൂട്ടത്തിൽ തനിയെ’’. ഭീതിദമായ അവസ്ഥയാണത്. ആരും തന്നെ മനസിലാക്കുന്നില്ല, തിരിച്ചറിയുന്നില്ല. ആരോടും ഒന്നും പറഞ്ഞിട്ടും കാര്യമില്ല എന്ന തോന്നൽ ഇവരിൽ കൂടുതലായുണ്ടാകും. അതിനാൽ തന്നിലേക്ക് ഒതുങ്ങും. ചിലരിൽ ആത്മഹത്യാ ചിന്ത ഉടലെടുക്കും. ഇത് രോഗികളുടെ ഉറക്കത്തെയും ഭക്ഷണ ശീലത്തെയും ജോലിയേയുമൊക്കെ ബാധിക്കാം.
പ്രധാന ലക്ഷണങ്ങൾ:
സ്ഥിരമായ വിഷാദ ഭാവം, നിരാശ, പ്രതീക്ഷകൾ ഇല്ലാതിരിക്കുക. മോശമായതേ തനിക്ക് ഭവിക്കു എന്നുറപ്പിക്കുക, താനെന്തോ മഹാപരാധം ചെയ്തുവെന്നുറച്ചു വിശ്വസിക്കുക. തനിക്കിഷ്ടമായിരുന്ന ഒരു കാര്യത്തിലും താത്പര്യമില്ലാതിരിക്കുക. കഠിനമായ ക്ഷീണം, എന്നാൽ അസ്വസ്ഥതകൊണ്ടു സമാധാനമായിരിക്കുവാനുമാകുന്നില്ല, ശ്രദ്ധയും ഏകാഗ്രതയും ഓർമ്മയും കുറയുക, ഉറക്കത്തിന്റെ ക്രമം തെറ്റുക. ഭക്ഷണം ശരിയാകാത്തതുകൊണ്ടു ഭാരം കുറയുക മരണ ചിന്തകൾ( ചിലർ ശ്രമിച്ചും നോക്കും). ശരീരമാകെ വേദന, വിസർജനത്തിലും ലൈം ഗികതയിലും തകരാറുകൾ... അങ്ങനെ ധാരാളം ലക്ഷണങ്ങൾ കാണാം. ഇതെല്ലാം ഒരാളിൽ കാണണമെന്നില്ല. ഇതിൽ ചിലതൊക്കെ നിങ്ങൾക്കുണ്ടെന്ന് കരുതി നിങ്ങൾ രോഗിയുമല്ല.
പാരന്പര്യം, ജീവിത സാഹചര്യങ്ങൾ, അന്തരീക്ഷ മാറ്റം, മയക്കു മരുന്നുകൾ, ഹോർമോണ്‍ വ്യതിയാനങ്ങൾ എന്നിങ്ങനെ പലകാരണങ്ങൾ കൊണ്ടും വിഷാദം നമ്മളെ ബാധിക്കാം.
ഡിപ്രഷൻ പല തരത്തിലുണ്ട്
1) പഴ്സിസ്റ്റന്റ് ഡിപ്രസീവ് ഡിസോഡർ (തുടർ വിഷാദം)--ചെറിയ ഏറ്റക്കുറച്ചിലോടെ രണ്ടുവർഷത്തിൽ കൂടുതൽ നീണ്ടു നില്ക്കുന്ന വിഷാദമാണിത്.
2) പോസ്റ്റ്പാർട്ടം ഡിപ്രഷൻ (പ്രസവാനന്തര വിഷാദം) പ്രസവശേഷം മിക്ക സ്ത്രീകളിലും ചെറിയ വിഷാദം ഉണ്ടാകാം ഇത് രണ്ടാഴ്ചയേ നീണ്ടുനില്‍ക്കൂ. ഇതിനെ ബേബി ബ്ളൂസ് , പോസ്റ്റ് പാർട്ടം ബ്ളൂസ് എന്നൊക്കെ പറയാറുണ്ട്. ഇതു വലിയ പ്രശ്നമൊന്നുമല്ല. ശരീരത്തിലെ ഹോർമോണിന്റെ നിലയിൽ പ്രസവാനന്തരം പെട്ടെന്നുണ്ടാകുന്ന കുറവു കൊണ്ടും, കുഞ്ഞു ജനിച്ച ശേഷം ഉറക്കത്തിൽ വരുന്ന വലിയ വ്യതിയാനം കൊണ്ടുമാണ്. ഇതു മിക്കവാറും ചികിൽസയൊന്നുമില്ലാതെ തന്നെ മാറും.
എന്നാൽ ഇവിടെപറയുന്ന പോസ്റ്റ് പാർട്ടം ഡിപ്രഷൻ അത്ര നിസാരക്കാരനല്ല അമിതമായ ദു:ഖവും ഉത്കണ്ഠയും അവശതയും കൂടി വരും. സ്വന്തം കുഞ്ഞിനെ ബന്ധുക്കൾ എടുക്കുന്നതുപോലും തടയുന്നവരുണ്ട്. കുഞ്ഞു മരിച്ചുപോകുമെന്ന ഭീതിയും, കുഞ്ഞിനു തകരാറുണ്ടെന്ന തോന്നലുമൊക്കെ കലശലായിരിക്കും. മാസങ്ങൾ നീണ്ടു നില്‍ക്കുകയും ചെയ്യും.
3) സൈക്കോട്ടിക് ഡിപ്രഷൻ : ഇത് ഇത്തിരി ഭീകരനാണ്. മിഥ്യാഭ്രമങ്ങളും മിഥ്യാദർശനങ്ങളുമൊക്കെ അനുഭവിക്കുന്ന സൈക്കോസിസിന്റെ കൂടെ ശക്തമായ വിഷാദവും കൂടെക്കൂടും.
4) കാലാനുസരണ വിഷാദ രോഗം: മഞ്ഞുകാലത്തും കഠിന മഴക്കാലത്തും സൂര്യപ്രകാശം കുറയുന്പോൾ ഇത്തരക്കാരിൽ ഒരു തരം വിഷാദം കടന്നെത്തുന്നു. സമൂഹത്തിൽ നിന്നൊക്കെ അകന്ന് വീട്ടിൽ കിടന്നുറങ്ങും. അങ്ങനെ തടിയൊക്ക ഒന്നു കൂടും. വെയിലു തെളിയുന്ന കാലം വരുന്പോൾ ഇതു നോർമലാവുകയും ചെയ്യും. വലിയ ചികിൽസയൊന്നും വേണ്ടങ്കിലും ഇങ്ങനെ ഒരു രോഗാവസ്ഥ തനിക്കുണ്ടെന്നു സ്വയവും ബന്ധുക്കളും മനസിലാക്കി ചെയ്യേണ്ട ജോലികളൊക്കെ നേരത്തെ ചെയ്തുവച്ചാൽ മതി.
5) ബൈ പോളാർ ഡിസോഡറിനോടൊപ്പമുള്ള വിഷാദം: ഇതൊരു ഭീകര വിഷാദം ആണ്. ഇതിനു തൊട്ടുപിന്നാലെ അമിത സന്തോഷവും പ്രവർത്തനങ്ങളും കൂടുന്ന മാനസികരോഗാവസ്ഥയും മാറി മാറി വരും. ശക്തമായ മരുന്നുകൾ ഇത്തരം ചികിൽസയിൽ വേണ്ടിവരും. ഈ രണ്ടവസ്ഥകളും മാറിമാറി വന്നു കൊണ്ടിരിക്കും
ചികിൽസ
വിഷാദ രോഗാവസ്ഥയ്ക്കു മരുന്നും മന:ശാസ്ത്ര ചികിൽസയും വേണ്ടിവരും. രോഗം വീണ്ടും വരുത്തുന്നതും തുടരാൻ പ്രേരിപ്പിക്കുന്നതുമായ സാഹചര്യങ്ങളെ കണ്ടെത്തി അവയെ ഒഴിവാക്കുക എന്നതു പ്രധാനമാണ്. അതിനു ചുറ്റുമുള്ളവരുടെ കൂടെ സഹായമാവശ്യമാണ്.
ഹോമിയോപ്പതി ചികിൽസ ഈ രോഗാവസ്ഥയ്ക്ക് വളരെ ഫലപ്രദമാണ്. മനുഷ്യന്റെ ചിന്തകൾക്കും വികാര വിചാരങ്ങൾക്കും സ്വപ്നങ്ങൾക്കും വ്യക്തിത്വമുണ്ട്. അവ ഓരോരുത്തരിലും വ്യത്യസ്തമാണ്. ഇവയെയെല്ലാം പരിഗണിച്ച് മനുഷ്യന്റെ വ്യക്തിത്വം അനുസരിച്ചുള്ള ചികിൽസയാണു ഹോമിയോപ്പതി. അതുകൊണ്ടാണു ഹോമിയോപ്പതിയിൽ രോഗത്തിനല്ല രോഗിക്കാണു ചികിൽസ എന്നു പറയുന്നത്. രോഗിക്കു പറയാനുള്ളത് കേട്ടിരിക്കാൻ മന:സാന്നിദ്ധ്യമുള്ള ഡോക്ടറെയാണു രോഗിക്കാവശ്യം. ആ പരിഗണന മിക്കപ്പോഴും നല്കാൻ സമാന്തരചികിൽസാ ശാസ്ത്രത്തിലെ ഡോക്ടർമാർക്കാകുന്നുണ്ട്. വിഷാദ രോഗാവസ്ഥയിൽ നിന്നു മോചനം ലഭിക്കാനും അവ വീണ്ടും വരാതിരിക്കുവാനോ, വിഷാദം വരുന്ന ഇടവേള കൂട്ടുവാനോ ഹോമിയോപ്പതി മരുന്നുകൾക്കാവും.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്
കണ്ണൂർ മൊബൈൽ 9447689239 :
[email protected]
ക്ഷയരോഗചികിത്സ - എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യ
അസിഡിറ്റികൊണ്ട് വിഷമിക്കുന്നവരാണോ...? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ...
"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞ
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനി
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുട
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Latest News
ഡൊമിനിക് മാര്ട്ടിന് ഏക പ്രതി; കളമശേരി സ്ഫോടനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ജെസ്ന കേസ്; തെളിവുകള്‍ ഹാജരാക്കിയാല്‍ തുടരന്വേഷണത്തിന് തയാറെന്ന് സിബിഐ
പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗം; ദൃശ്യങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് തെര. കമ്മീഷന്
മലേഷ്യയില്‍ പരിശീലനപറക്കലിനിടെ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു;10 മരണം
""പറയുമ്പോള്‍ തിരിച്ചുകിട്ടുമെന്ന് രാഹുല്‍ ആലോചിക്കണം''; അന്‍വറിനെ ന്യായീകരിച്ച് മുഖ്യമന്ത്രി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top