Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
നല്ല ചിന്തകൾ തെരഞ്ഞെടുക്കൂ, ഹാപ്പി കെമിക്കൽസ് സൃഷ്ടിക്കൂ..
ആധിയുടെ ഈ നൂറ്റാണ്ടിൽ ആധുനിക മനുഷ്യനെ നിരന്തരം വേട്ടയാടുന്ന ഏറ്റവും വലിയ നീറുന്ന പ്രശ്നങ്ങളിലൊന്ന് അവന്റെ നെഗറ്റീവ് (നിഷേധാത്മകമായ) ചിന്തകളാണ് എന്നതിൽ സംശയമില്ല. നെഗറ്റീവ് ചിന്തകൾ നെഗറ്റീവ് എനർജി ഉണ്ടാക്കുന്നുവെന്നത് ഇന്ന് ഏതു സാധാരണക്കാരനും തന്റെ അനുഭവമണ്ഡലത്തിലൂടെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഒരു മനുഷ്യന്റെ മനസിലൂടെ കടന്നുപോകുന്ന അനന്തമായ ചിന്തകൾ അവന്റെ ചിന്തയിലും പെരുമാറ്റത്തിലും മാത്രമല്ല അവന്റെ ശരീരത്തിന്റെ കെമിസ്ട്രിയെയും ബയോളജിയെയും എല്ലാം മാറ്റിമറിക്കുന്നതായി ചിന്തയുടെ രസതന്ത്രത്തെക്കുറിച്ചു നടത്തിയിട്ടുള്ള ഗവേഷണങ്ങൾ തെളിയിക്കുന്നു. എന്താണ് നമ്മുടെ ചിന്തകൾ? ലോകത്ത് ഇന്നേവരെ ഒരു ശാസ്ത്രജ്ഞനും മനുഷ്യന്റെ ചിന്തകളെ നേരിട്ടു കണ്ടിട്ടില്ല. കാരണം ചിന്തകൾ നമ്മുടെ കണ്ണിന്റെ ഫ്രെയിംസ്കൊണ്ട് കാണാൻകഴിയാത്ത ക്വാണ്ടം വേൾഡിൽനിന്ന് ഉത്ഭവിക്കുന്ന നോൺ മെറ്റീരിയൽ റിയാലിറ്റി ആണ്.
ചിന്തകൾ പദാർഥങ്ങളുടെ ഗണത്തിൽപ്പെടുന്നതല്ല എന്നുള്ളതാണ്. എന്നാൽ ചിന്തകളാകട്ടെ മറ്റേതു പദാർഥങ്ങളെക്കാളും വാസ്തവികതമായ എനർജി വേവ്സ് ആണ്. മനുഷ്യരിൽ കുതിപ്പും കിതപ്പും ഉണ്ടാക്കാൻ ചിന്തകൾക്ക് അനായാസം കഴിയും. നമ്മുടെ അനുഭവങ്ങൾക്ക് നിദാനമായ നമ്മുടെ മനസാണ് ചിന്തകളെക്കുറിച്ച് നമുക്ക് ബോധ്യംതരുന്നത്. പക്ഷേ, നേരിട്ട് കാണാനാവാത്ത നമ്മുടെ ചിന്തകളാകട്ടെ നമ്മുടെ അറിവിന്റെ ലോകത്തെയും വികാരങ്ങളുടെ ലോകത്തെയും നേരിട്ടു കാണുന്ന നമ്മുടെ ഈ മഹത്തായ പ്രപഞ്ചത്തിന്റെ ഫിസിക്സിനെയും കെമിസ്ട്രിയെയുംകുറിച്ചൊക്കെ അറിവുനൽകുന്ന ഏറ്റവും വലിയ ധൈഷണിക ഊർജകേന്ദ്രമാണ്. ആധുനിക ഗവേഷണങ്ങൾ കാണിക്കുന്നത് നമ്മൾ ചിന്തിക്കുന്ന ഓരോ ചിന്തകളും അവയെ ഉണ്ടാക്കുന്ന വികാര പ്രതികരണങ്ങളും മനുഷ്യശരീരത്തിന്റെ ഓരോ സെല്ലുകളിൽവരെ അവയുടെ സ്വാധീനം ചെലുത്തുന്നതായിട്ടാണ്. അത്രമേൽ ശക്തമാണ് നമ്മുടെ ചിന്തകൾ എന്നർഥം. നിലവിലുള്ള ശാസ്ത്രീയജ്ഞാനം വെളിവാക്കുന്നത് ന്യൂറോ പെപ്റ്റൈഡുകൾ എന്നറിയപ്പെടുന്ന കെമിക്കൽ മോളിക്യൂൾസുകളാണ് നമ്മുടെ ചിന്തകളെ നമ്മുടെ ശരീരവുമായി അഭേദ്യമായി ബന്ധപ്പെടുത്തിക്കൊണ്ടിരിക്കുന്നതെന്നുള്ളതാണ്. അതുകൊണ്ടാണ് നമ്മുടെ വിശ്വാസം നമ്മുടെ ബയോളജിയെ മാറ്റിമറിക്കുന്ന, ശാസ്ത്രലോകത്തെ ഞെട്ടിക്കുന്ന അദ്ഭുതപ്രതിഭാസമായ പ്ലേസ്ബോ എഫക്ട് മൂലം രോഗസൗഖ്യം ഉണ്ടാകുന്നത്. രോഗചികിത്സ നടത്തുന്ന ഡോക്ടർ രോഗത്തിനുള്ള നല്ല മരുന്നാണെന്നു പറഞ്ഞു വിശ്വസിപ്പിച്ച് ഒരു രോഗിക്ക് വെറുമൊരു ഡമ്മി ടാബ്ലറ്റ് അല്ലെങ്കിൽ ഷുഗർ പിൽസോ നൽകിയാലും രോഗിയുടെ വിശ്വാസം കാരണം രോഗി സൗഖ്യപ്പെടുന്നതായി ശാസ്ത്രലോകം അവിതർക്കമായി തെളിയിച്ചിട്ടുണ്ട്. ഈ അദ്ഭുത പ്രതിഭാസത്തെയാണ് ശാസ്ത്രജ്ഞന്മാർ പ്ലേസ്ബോ എഫക്ട് എന്നു പറയുന്നത്.
നമ്മുടെ ചിന്തകൾ ശരീരത്തിലുണ്ടാക്കുന്ന മേൽപറഞ്ഞ എഫക്ടിനെക്കുറിച്ച് ആദ്യമായി ശാസ്ത്രലോകത്ത് പഠനം നടത്തിയത് 1799-ൽ ലോകപ്രസിദ്ധ ബ്രിട്ടീഷ് ഫിസിഷ്യനായ ഡോ. ജോൺ ഹേഗാർത് ആണ്. അദ്ദേഹത്തിന്റെ വാക്യം ഞാൻ ഇവിടെ ഉദ്ധരിക്കട്ടെ, ""An important lesson in physics is have to be learned the wonderful and powerful influence of the passions of the mind upon the state and disorder of the body.'' (Dr. John Hayharth, 1801).
ചുരുക്കത്തിൽ നമ്മുടെ ചിന്തകൾക്കനുസരിച്ച് തലച്ചോറിന്റെ രസതന്ത്രം മാറുന്നതായി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ചിന്തയുടെ ലോകത്ത് നമ്മൾ തെരഞ്ഞെടുപ്പ് നടത്തുന്പോൾ മനസ് വോട്ടിട്ട് തെരഞ്ഞെടുക്കുന്ന ചിന്തകൾ നമ്മുടെ കെമിസ്ട്രിയെ മാറ്റിമറിച്ച് ശരീരത്തിൽ ആരോഗ്യത്തിന്റെയോ രോഗത്തിന്റെയോ വിത്തുകൾ വിതയ്ക്കാൻ പര്യാപ്തമാണെന്നുള്ള കാര്യം നാം പ്രത്യേകം ഓർക്കേണ്ടതുണ്ട്. നല്ല ചിന്തകളെ നാം ബോധപൂർവം തെരഞ്ഞെടുക്കുകയാണെങ്കിൽ ഡോപാമിൻ, സെറോടോണിൻ മുതലായ ന്യൂറോ ട്രാൻസ്മിറ്ററുകളെയും എൻഡോജെനസ് ഓപിയാറ്റ്സ് പോലുള്ള ഹാപ്പി കെമിക്കൽസിനെയുംവരെ സൃഷ്ടിക്കാൻ നമ്മുടെ മനഃശക്തികൊണ്ടു കഴിയും. നാം നിത്യജീവിതത്തിൽ അനുഭവിക്കുന്ന സംഘർഷങ്ങൾ ഗ്ലൂക്കോകോർട്ടിസോയ്ഡ്സ്, കെയ്റ്റ്കൊളാമിൻസ്, പ്രോലാക്ടിൻ ഗ്രോത്ത് ഹോർമോൺ തുടങ്ങി വിവിധ ഹോർമോണുകളുടെ സെറം ലവലിൽവരെ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നതായി ഗവേഷണങ്ങൾ തെളിയിക്കുന്നു.
നാം മറ്റെല്ലാം മറന്ന് സന്തോഷിക്കുന്പോൾ പെട്ടെന്ന് ഏറ്റവും ഉറ്റവരായ ഒരു ബന്ധുവിന്റെ മരണവാർത്ത ഒരു ടെലഗ്രാം സന്ദേശമായി എത്തുന്നുവെന്ന് വിചാരിക്കുക. എന്താണ് നമ്മുടെ ശരീരത്തിൽ വരുന്ന മാറ്റം? ഞെട്ടിപ്പിക്കുന്ന അത്തരം ചിന്തകൾ നമ്മുടെ കെമിസ്ട്രിയെ അല്ലെങ്കിൽ നമ്മുടെ ഹോർമോൺ സിസ്റ്റത്തെ ആകമാനം മാറ്റിമറിച്ച് നാം അറിയാതെ പൊട്ടിക്കരഞ്ഞുപോകാറുണ്ട്. അതിവേഗം, അതിസൂഷ്മം നമ്മുടെ എൻഡോക്രൈൻ ഗ്രന്ഥി കണ്ണീർ ഉത്പാദിപ്പിക്കുന്നു. മനസ് ഒരു പ്രോഗ്രാമറും ശരീരം ആശയം നടപ്പാക്കുന്ന ഒരു ഫാക്ടറിയുമായി മാറി ചുടുകണ്ണീരിന്റെ ഒരു മലവെള്ളപ്പാച്ചിൽ അതിശീഘ്രമായി വരുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? എന്താണ് ഈ ചുടുകണ്ണീർ? ലബോറട്ടറി പരിശോധനയിൽ നിങ്ങളുടെ ചുടുകണ്ണീരിൽ സോഡിയം ക്ലോറൈഡ് ഉണ്ടെന്നു തെളിഞ്ഞിട്ടുണ്ട്. ശരീരത്തിന്റെ രക്തസമ്മർദം വർധിപ്പിക്കാൻ കാരണമാകാവുന്ന ചുടുകണ്ണീരെന്നു പറയാം. ദുഃഖിച്ചിട്ടാണോ നിങ്ങൾ കരയുന്നത്. അതോ കരഞ്ഞിട്ടാണോ നിങ്ങൾ ദുഃഖിക്കുന്നത്? പെട്ടെന്നുള്ള ഒരു മരണവാർത്തയുടെ ക്വാണ്ടം ജംപ് നമ്മുടെ ചിന്തയെ വികാരമാക്കി നമ്മുടെ കെമിസ്ട്രിയെ മാറ്റിമറിക്കുന്നത് എത്രയോ അദ്ഭുതാവഹമാണെന്നു സൈക്കോന്യൂറോ ഇമ്യൂണോളജിയും ക്വാണ്ടം കെമിസ്ട്രിയും പഠിച്ചിട്ടുള്ള ഒരു മനഃശാസ്ത്രജ്ഞന് ഇത് നന്നായി അറിയാം. അതുകൊണ്ടാണ് വളരെ മുൻപുതന്നെ ശ്രീബുദ്ധൻ പറഞ്ഞത്, ""The mind is everything. what you think you become.'' ശ്രീബുദ്ധൻ പറഞ്ഞത് അക്ഷരാർഥത്തിൽ ശരിയാണ്. നിങ്ങളുടെ ഭാവിയും നിങ്ങളുടെ ജീവിതവിജയവും നിങ്ങളുടെ ആരോഗ്യവും അനാരോഗ്യവുമെല്ലാം സൃഷ്ടിക്കാൻ നിങ്ങളുടെ ചിന്തകൾക്കുള്ള അദ്ഭുതകരമായ കഴിവ് ലോകത്തുള്ള എല്ലാ ദാർശനികന്മാരും അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. ( (തുടരും)
ഡോ.ജോസഫ് ഐസക്,
(റിട്ട. അസിസ്റ്റൻറ് പ്രഫസർ ഓഫ് ക്ലിനിക്കൽ സൈക്കോളജി, മെഡിക്കൽ കോളജ്)
കാളിമഠത്തിൽ, അടിച്ചിറ റെയിൽവേ ക്രോസിനു സമീപം, തെളളകം പി.ഒ
കോട്ടയം 686 016 ഫോണ്‍: 9847054817
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരിക്കുമ്പോൾ
ആൽസ്ഹൈമേഴ്സ് ബാധിതരെ പരിചരി ക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.
കൊഞ്ച് കഴിച്ചാല്‍ അലര്‍ജി ഉണ്ടാകാറുണ്ടോ...? എന്തുകൊണ്ട് അലര്‍ജി, കാരണങ്ങള്‍ ഇവയാണ്...
കൊഞ്ചും ചെമ്മീനുമൊക്കെ കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജി പ്രശ്നം ഉണ്ടാകാറുണ്ട്
ആൽസ്ഹൈമേഴ്സ്: ചെറിയ ഓർമപ്പിശകിൽ തുടക്കം
ആൽസ്ഹൈമേഴ്സ് അഥവാ മറവിരോഗത്തെ ക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറ്റി ആളുകളെ ബോ
ശ്രദ്ധിക്കുക; ഹൃദ്രോഗം നേരത്തേ തിരിച്ചറിയാന്‍ സഹായിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്...
ഹൃദ്രോഗം ഇപ്പോള്‍ സര്‍വസാധാരണമാണ്. ജീവിതശൈലി മൂലവും പാരമ്പര്യം മൂലവുമെല്ലാ
ക്ഷയരോഗചികിത്സ - എങ്ങനെ, എവിടെ നിന്ന്?
ക്ഷയരോഗ പരിശോധനകളും ചികിത്സയും പൂർണമായും സൗജന്യമാണ്. ഇതിൽ നിന്നു തന്നെ വ്യ
അസിഡിറ്റികൊണ്ട് വിഷമിക്കുന്നവരാണോ...? എങ്കില്‍ ഈ ഭക്ഷണങ്ങള്‍ ട്രൈ ചെയ്ത് നോക്കൂ...
"നെഞ്ചെരിച്ചില്‍, പുളിച്ചു തെകട്ടല്... ഹൊ എന്തൊരു കഷ്ടമാണിത്' എന്നു സ്വയം പറഞ്ഞ
ഹെപ്പറ്റൈറ്റിസ് പ്രതിരോധം എങ്ങനെ?
ഹെപ്പറ്റൈറ്റിസ്-എ മുതല്‍ ഇ വരെ പലതരത്തിലുള്ള വൈറസുകള്‍ ഉണ്ടെങ്കിലും ഹെപ്പറ്റ
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Latest News
മതത്തിന്റെ പേരിൽ വോട്ട് തേടി, മോദിയെ തെരഞ്ഞെടുപ്പിൽ നിന്ന് വിലക്കണം; ഹർജി കോടതി ഇന്ന് പരിഗണിക്കും.
ചെന്നൈ റെയിൽവേ സ്റ്റേഷനിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
തെലങ്കാനയിൽ മുസ്ലീം സംവരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
വ്യാജ വാർത്ത പ്രചരിപ്പിച്ചു; പ്രതിപക്ഷ നേതാവ് പരാതി നൽകി
ഹൈദരാബാദ് തകർന്നു വീണു; ബംഗളൂരുവിന് ജയം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top