കു​ട്ട​നാ​ട്ടി​ൽ ക​രു​ണാ​ർ​ദ്ര സാ​ന്നി​ധ്യ​മാ​യി ക​പ്പൂ​ച്ചി​ൻ, എ​ഫ്സി​സി സ​ന്യ​സ്ത സ​മൂ​ഹ​ങ്ങ​ൾ
കു​ട്ട​നാ​ട്ടി​ൽ ക​രു​ണാ​ർ​ദ്ര സാ​ന്നി​ധ്യ​മാ​യി ക​പ്പൂ​ച്ചി​ൻ, എ​ഫ്സി​സി സ​ന്യ​സ്ത സ​മൂ​ഹ​ങ്ങ​ൾ
കൊ​​​ച്ചി: വെ​​​ള്ള​​​പ്പൊ​​​ക്ക ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന കു​​​ട്ട​​​നാ​​​ട്ടി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ ജീ​​വ​​കാ​​രു​​ണ്യ​​ത്തി​​ന്‍റെ​​യും സേ​​​വ​​​ന​​​ത്തി​​​ന്‍റെ​​യും സ​​​ജീ​​​വ​​​സാ​​​ന്നി​​​ധ്യ​​​മാ​​​യി ക​​​പ്പൂ​​​ച്ചി​​​ൻ, എ​​​ഫ്സി​​​സി സ​​​ന്യ​​​സ്ത സ​​​മൂ​​​ഹ​​​ങ്ങ​​​ൾ. ക​​​പ്പൂ​​​ച്ചി​​​ൻ ആ​​​ലു​​​വ സെ​​​ന്‍റ് തോ​​​മ​​​സ് പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ​​​യും എ​​​ഫ്സി​​​സി എ​​​റ​​​ണാ​​​കു​​​ളം തി​​​രു​​​ഹൃ​​​ദ​​​യ പ്രോ​​​വി​​​ൻ​​​സി​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ കു​​​ട്ട​​​നാ​​​ട്ടി​​​ലെ പ​​​ത്തോ​​​ളം ഗ്രാ​​​മ​​​ങ്ങ​​​ളി​​​ലാ​​​ണു ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ​​​ത്. ആ​​​ർ​​​ദ്രം എ​​​ന്ന പേ​​​രി​​​ൽ ന​​​ട​​​ന്ന ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളും വ​​​സ്ത്ര​​​ങ്ങ​​​ളും വി​​​ത​​​ര​​​ണം ചെ​​​യ്ത​​​തി​​​നു പു​​​റ​​​മേ, പ്ര​​​ദേ​​​ശ​​​ത്തു ശു​​​ചീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ​​​ക്കും ക​​​പ്പൂ​​​ച്ചി​​​ൻ, എ​​​ഫ്സി​​​സി സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​ങ്ങ​​​ൾ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യോ മ​​​റ്റു സ​​​ന്ന​​​ദ്ധ പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യോ സ​​​ഹാ​​​യ​​​ങ്ങ​​​ൾ വ​​​ലി​​​യ തോ​​​തി​​​ൽ എ​​​ത്താ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ഇ​​വ​​രു​​ടെ നി​​സ്വാ​​ർ​​ഥ​​സേ​​വ​​നം. വെ​​​ള്ള​​​ക്കെ​​​ട്ട്മൂ​​​ലം ദു​​​രി​​​ത​​​മ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന അ​​​ഞ്ഞൂ​​​റോ​​​ളം കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ആ​​​യി​​​രം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന അ​​​രി ഉ​​​ൾ​​​പ്പെ​​​ടെ ഭ​​​ക്ഷ്യ​​​വ​​​സ്തു​​​ക്ക​​​ളു​​​ടെ​​​യും വ​​​സ്ത്ര​​​ങ്ങ​​​ളു​​​ടെ​​​യും കി​​​റ്റു​​​ക​​​ളാ​​​ണു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്. ആ​​​വ​​​ശ്യ​​​ത്തി​​​നു കു​​​ടി​​​വെ​​​ള്ള​​​വും എ​​​ത്തി​​​ക്കാ​​​നാ​​​യി. യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ളി​​​ല്ലാ​​​ത്ത മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വ​​​ള്ള​​​ങ്ങ​​​ളി​​​ലും ബോ​​​ട്ടു​​​ക​​​ളി​​​ലു​​​മെ​​​ത്തി​​​യാ​​​ണു ദു​​​രി​​​താ​​​ശ്വാ​​​സ സ​​​ഹാ​​​യ​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.


കാ​​​വാ​​​ലം, രാ​​​ജ​​​പു​​​രം, കി​​​ട​​​ങ്ങ​​​റ, പു​​​തു​​​വേ​​​ൽ, കു​​​ന്ന​​​ങ്ക​​​രി, പാ​​​ണാ​​​പ​​​റ​​​ന്പ്, നാ​​​ര​​​ക​​​ത്ത​​​റ, കി​​​ഴ​​​ക്കേ ചേ​​​ന്ന​​​ങ്ക​​​രി, ലി​​​സ്യൂ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ ജാ​​​തി​​​മ​​​ത​​​ഭേ​​​ദ​​​മ​​​ന്യേ​​​യു​​​ള്ള ജ​​​ന​​​ങ്ങ​​​ൾ​​​ക്കു ക​​​പ്പൂ​​​ച്ചി​​​ൻ, എ​​​ഫ്സി​​​സി സ​​​ന്യാ​​​സ സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ ആ​​​ർ​​​ദ്ര​​​സ്നേ​​​ഹം അ​​​നു​​​ഭ​​​വി​​​ക്കാ​​​നാ​​​യി. കാ​​​വാ​​​ലം ക​​​പ്പൂ​​​ച്ചി​​​ൻ ആ​​​ശ്ര​​​മ​​​ത്തി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള ഇ​​​രു​​​പ​​​തോ​​​ളം ക​​​പ്പൂ​​​ച്ചി​​​ൻ വൈ​​​ദി​​​ക​​​ർ വി​​​വി​​​ധ സേ​​​വ​​​ന​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​തി​​​ന​​​ഞ്ചു ദി​​​വ​​​സ​​​ത്തോ​​​ളം ഇ​​​വി​​​ടെ ക്യാ​​​ന്പ് ചെ​​​യ്തു. വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലെ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ലും സം​​​ഘം സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നു.

ക​​​പ്പൂ​​​ച്ചി​​​ൻ ആ​​​ലു​​​വ സെ​​​ന്‍റ് തോ​​​മ​​​സ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ ഫാ. ​​​പോ​​​ളി മാ​​​ട​​​ശേ​​​രി, എ​​​ഫ്സി​​​സി എ​​​റ​​​ണാ​​​കു​​​ളം തി​​​രു​​​ഹൃ​​​ദ​​​യ പ്രോ​​​വി​​​ൻ​​​സ് സു​​​പ്പീ​​​രി​​​യ​​​ർ സി​​​സ്റ്റ​​​ർ ആ​​​നീ​​​സ് വ​​​ള്ളി​​​പ്പാ​​​ലം, ഫാ. ​​​ഡേ​​​വി​​​ഡ് ഫ്രാ​​​ൻ​​​സി​​​സ് പേ​​​രാ​​​മം​​​ഗ​​​ലം, ഫാ. ​​​കു​​​ര്യാ​​​ക്കോ​​​സ് ക​​​ണ്ണ​​​ങ്ക​​​ര, ഫാ. ​​​സൈ​​​മ​​​ണ്‍ ചെ​​​റു​​​വ​​​ത്തൂ​​​ർ, ഫാ. ​​​ഷാ​​​ജു വ​​​ട​​​ക്ക​​​ൻ, എ​​​ഫ്സി​​​സി അ​​​സി​​​സ്റ്റ​​​ന്‍റ് പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സി​​​സ്റ്റ​​​ർ ലൂ​​​സി മ​​​രി​​​യ, കൗ​​​ണ്‍​സി​​​ല​​​ർ​​​മാ​​​രാ​​​യ സി​​​സ്റ്റ​​​ർ സോ​​​ണി മ​​​രി​​​യ, സി​​​സ്റ്റ​​​ർ ജെ​​​ൻ​​​സി തെ​​​രേ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ദു​​​രി​​​താ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.