മായം സർവത്ര മായം, തിന്നുന്നതും കുടിക്കുന്നതും വിഷം
മായം സർവത്ര മായം, തിന്നുന്നതും കുടിക്കുന്നതും വിഷം
ഉത്തരംകിട്ടാത്ത രോഗങ്ങളും വന്ന രോഗങ്ങളുടെ വ്യാകുലതയും പേറുന്ന ഒരു തലമുറയാണ് ഇപ്പോൾ ഭൂമുഖത്തുള്ളത്. നമ്മുടെ കൊച്ചുകേരളത്തിൽ ഇത്രയുമധികം രോഗങ്ങളും ആശുപത്രികളും പത്തുവർഷംകൊണ്ടുണ്ടായതാണ്. പണത്തിനോടുള്ള മനുഷ്യന്റെ ആർത്തി വർധിച്ചപ്പോൾ നിത്യവും ഉപയോഗിക്കുന്ന ആഹാര വസ്തുക്കളിൽ അവൻ മായം ചേർക്കാൻ തുടങ്ങി. അതിൽ പലതും ജീവഹാനിവരെ ഉണ്ടാക്കാവുന്ന രാസവസ്തുക്കളാണു താനും. ലാഭക്കൊതി മൂത്ത്, ഒരളവും നിയന്ത്രണവുമില്ലാതെ അവ യഥേഷ്ടം ഭക്ഷ്യവസ്തുക്കളിൽ ചേർക്കാൻ തുടങ്ങി. മായംചേർക്കുന്നതിന് ഇന്ത്യൻ ശിക്ഷാനിയമം വളരെ കടുത്ത ശിക്ഷപറയുന്നുണ്ടെങ്കിലും നടപ്പിലാക്കാനോ നടപടി സ്വീകരിക്കാനോ പലപ്പോഴും കഴിയുന്നില്ല. ഇതിനു കാരണം ഇത്തരം ലോബികളുമായി ഭരണാധികാരികൾക്കുള്ള ചങ്ങാത്തമാണ്. ഇതുമൂലം രണ്ടുമൂന്നു തലമുറ നിത്യരോഗികളായി മാറിക്കഴിഞ്ഞു. 35 വർഷമായി ആരോഗ്യ സാക്ഷരതാരംഗത്ത് ആരോഗ്യബോധവത്കരണ മാജിക് ഷോ നടത്തുന്നതു വഴി ലഭിച്ച അറിവിൽ കേരളത്തിലെ മാർക്കറ്റിൽ വിൽക്കാൻ പാടില്ലാത്ത നൂറുകണക്കിന് ഉത്പന്നങ്ങളുണ്ട്.

അത്തരം ഉത്പന്നങ്ങളും ഉത്പാദകരേയും കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കാൻ കഴിയാത്തതാണ് ഇത്തരം ഉത്പന്നങ്ങൾ പെരുകാൻ കാരണം. സിനിമാതാരങ്ങൾ പരസ്യങ്ങളിലൂടെ നമ്മോടു പറയുന്ന ഗുണമേന്മാ വിശേഷങ്ങൾ യാഥാർഥ്യമാണോ എന്ന് അവർക്ക് ഉറപ്പുപറയാൻ പറ്റില്ല. ഉദാഹരണമായി സോപ്പുകളുടെ മേന്മയെക്കുറിച്ചു താരങ്ങൾ പറയുന്നതുപോലെ (വെളിച്ചെണ്ണയ്ക്കു പകരം) ആനിമൽ ഫാറ്റ് ചേർത്തുണ്ടാക്കുന്ന സോപ്പ് വാങ്ങി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ ഉപഭോക്‌താക്കൾ അറിയുന്നില്ല. ഇങ്ങനെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്ക് ഉത്തരവാദി ഈ ഉത്പന്നം വാങ്ങാൻ പ്രേരിപ്പിച്ച മോഡൽ ആരാണോ അവർ തന്നെയാണ് അതിന്റെ ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടത്. വൈകിയാണെങ്കിലും ഇത്തരത്തിലുള്ള ബോധവത്കരണം നിയമം കൈകാര്യം ചെയ്യുന്നവരുടെ ഭാഗത്തുനിന്നു തുടങ്ങിക്കഴിഞ്ഞതിൽ സന്തോഷമുണ്ട്.

കോള ഉപയോഗിക്കുന്നതിലൂടെ പല്ലുകൊഴിച്ചിലും മറവിരോഗവും ഉണ്ടായ സംഭവങ്ങൾ നിരവധിയാണ്. കോള പോലുള്ള എനർജി ഡ്രിങ്കുകളിൽ 400 ശതമാനം കോർബോ ഹൈഡ്രേറ്റ് ഉണ്ട്. ഒരു ദിവസം ഒരു മനുഷ്യന് 25 ഗ്രാം പഞ്ചസാരയുടെ ആവശ്യമേ ഉള്ളു. അതും നിർബന്ധമില്ല. കാരണം ഒരു ദിവസം കഴിക്കുന്ന കിഴങ്ങുവർഗങ്ങളിലൂടെയും മറ്റു ഭക്ഷ്യവസ്തുക്കളിലൂടെയും ഉള്ളിലെത്തുന്ന മധുരം (പഞ്ചസാരയല്ല) പ്രമേഹം പോലുള്ള രോഗങ്ങൾ ഉണ്ടാക്കുന്നുവെന്ന മുന്നറിയിപ്പുണ്ടായിട്ടും പരസ്യങ്ങളുടെ അതിപ്രസരം മുന്നറിയിപ്പുകളെ മറയ്ക്കുന്നു.


പോഷണത്തിന്റെ കലവറയായ കശുവണ്ടിയിൽ ഗന്ധത്തിനുവേണ്ടി ചേർക്കുന്ന രാസവസ്തു ബ്യൂട്ൽ ഡിഹൈഡ് സിമന്റിൽ ചേർക്കുന്ന രാസവസ്തുവാണ്. സ്ട്രോബറിയുടെ ഗന്ധത്തിന് ഉപയോഗിക്കുന്ന ബെൻസിൽ അസിറ്റേറ്റ് ആരോഗ്യത്തിനു ദോഷകരമായി ബാധിക്കുന്നതാണ്. പായ്ക്കുചെയ്യുവാൻ ഉപയോഗിക്കുന്ന തട്ടുകളിലും ഫാസ്റ്റുഫുഡ് യൂണിറ്റിലും പ്ലാസ്റ്റിക് പേപ്പറുകളിലും പാത്രങ്ങളിലും അടങ്ങിയിരിക്കുന്ന പോളിപ്രോപിലിൻ കണ്ണിന് അസ്വസ്‌ഥതയും തൊ ണ്ടയിലും മൂക്കിലും അണുബാധയ് ക്കും കാരണമാകുകയും ചെയ്യുന്നു.

ഏറെ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതാണ് എളുപ്പത്തിൽ പാചകത്തിന് ഉപയോഗിക്കുന്ന നോൺസ്റ്റിക് പാത്രങ്ങൾ. നോൺസ്റ്റിക് പാത്രത്തിലെ ടെട്രാഫ്ളൂറോ എഥിലീൻ കണ്ണ്, മൂക്ക്, തൊണ്ട എന്നിവിടങ്ങളിൽ അസ്വസ്‌ഥത ഉ ണ്ടാക്കുന്ന രാസവസ്തുവാണ്. ഇതു ശ്വാസതടസത്തിനു കാരണമാകുന്നു. അടുത്തനാളിൽ ചിലകടകളിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ നടത്തിയ പരിശോധനയിൽ ചിപ്സ് വറക്കാൻ ഉപയോഗിക്കുന്ന എണ്ണ തിളയ്ക്കുമ്പോൾ രണ്ടുമൂന്ന് ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി ഇടുകയും അൽപസമയത്തിനു ശേഷം പ്ലാസ്റ്റിക് കുപ്പി എണ്ണയിൽ ഒരു പാടപോലെ ഒട്ടുകയും എണ്ണ ലാഭിക്കുന്നതോടൊപ്പം കറുമുറെ കടിക്കുകയും ചെയ്യുമെന്നു പറയുന്നു. കേ രളത്തിൽ വളരെ പ്രചാരണത്തിലുള്ള മുളകുപൊടി 15 ടൺ ഗൾഫിലേക്ക് അയച്ചതു തിരിച്ചയച്ചതു സോഷ്യൽ മീഡിയയിൽ വാർത്ത യായത് ഈ അടുത്തനാളിലാണ്. അപ്പോൾ കേരളത്തിൽ വിൽക്കുന്ന മുളകുപൊടിയുടെ കാര്യം പറയാനുണ്ടോ.

കേരളത്തിലെ കമ്പോളത്തിൽ വിൽക്കുന്ന മുളകുപൊടി, മല്ലിപ്പൊടി തുടങ്ങിയ എല്ലാ പൊടികളും മാസംതോറും ഗുണനിലവാരം ഉറപ്പുവരുത്താൻ കമ്പോളത്തിൽ നിന്നു സാമ്പിളുകൾ ശേഖരിച്ചു ഗവൺമെന്റ് ലാബുകളിൽ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരു ത്തേണ്ടതാണ്.

<യ>മജീഷ്യൻ നാഥ്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.