ഒത്തിരി ഇഷ്ടമാണു പൊറോട്ട, പക്ഷേ...
ഒത്തിരി ഇഷ്ടമാണു പൊറോട്ട, പക്ഷേ...
1949–ൽ ഇംഗ്ലണ്ടിൽ നിരോധിച്ച ഒരു ഭക്ഷ്യവസ്തുവാണു മൈദ. എന്നാൽ, മൈദകൊണ്ടുള്ള പൊറോട്ടയില്ലാതെ മലയാളിക്ക് ഒരു ദിവസം പോലും തള്ളിനീക്കാനാവില്ല. നമുക്ക് അത്രമേൽ പ്രിയപ്പെട്ടതാണത്. പുട്ട്, ദോശ, ഇഡ്ഡലി തുടങ്ങി കേരള സംസ്കാരത്തിനും ശരീരത്തിനും ഗുണംചെയ്യുന്ന പ്രാതലിനു പകരം നമ്മൾ പൊറോട്ട വിഴുങ്ങാൻ തുടങ്ങിയിട്ടു നാളുകളേറെയായി. ഇണങ്ങാത്ത ഭക്ഷണം ഉള്ളിൽച്ചെന്നാൽ ശരീരം പ്രതികരിക്കും. ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുകയാകും ഫലം. പൊറോട്ട അത്തരത്തിലുള്ള ഒന്നാണ്. മലയാളി പൊറോട്ടാ തിന്നാൻ എന്നു തുടങ്ങിയോ അന്നു തുടങ്ങി ആരോഗ്യപ്രശ്നങ്ങളും. കാൻസർ രോഗവും ഹൃദ്രോഗവും വ്യാപകമാകാനുള്ള ഒരുകാരണവും പൊറോട്ടയും ബീഫും തന്നെ.

എന്താണു പൊറോട്ട?

ഗോതമ്പിന്റെ തവിടും കാമ്പും നീക്കം ചെയ്താൽ ബാക്കിവരുന്ന പശ ഭാഗമാണു മൈദ. യഥാർഥ മൈദയുടെ നിറം മഞ്ഞയാണ്. ബെൻസോയിൻ പെറോക്സൈഡ് എന്ന രാസവസ്തുകൊണ്ടു ബ്ലീച്ച് ചെയ്താണ് അതിനു വെള്ളനിറം കൊടുക്കുന്നത്. ഒപ്പം മൈദാ മാവിനെ നേർത്ത പൊടിയാക്കാൻ അലോക്സിൻ എന്ന രാസവസ്തു കൂട്ടിച്ചേർക്കുകയും ചെയ്യുന്നു.

അപകടകാരിയായ രാസവസ്തുക്കൾ ചേർത്തു പൊറോട്ട രൂപത്തിൽ ഭക്ഷ്യവസ്തുവായി ഉള്ളിൽച്ചെല്ലുമ്പോൾ ശരീരത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടും. അതു പ്രമേഹം, പൊണ്ണത്തടി, കാൻസർ തുടങ്ങി മാരകമായ രോഗങ്ങൾക്കു കാരണമാകുന്നു. പരസ്യത്തിൽ പറയുന്ന വാക്കുകൾ നൂറുശതമാനവും സത്യസന്ധമാണെന്നു വിശ്വസിക്കുന്ന നല്ലശതമാനം ജനങ്ങൾ പ്രത്യേകിച്ചു സ്ത്രീകൾ നമുക്കിടയിലുണ്ട്. പരസ്യത്തിലെ ഉത്പന്നങ്ങൾ വാങ്ങി കുട്ടികൾക്കു കൊടുക്കുന്ന അമ്മമാർ അറിയുക ഇതിലൂടെ തകർന്നടിയുന്നത് ഒരു തലമുറയുടെ ആരോഗ്യമാണ്. യുകെയിലെ ശാസ്ത്രജ്‌ഞർ എലികളിലും ഗിനിപന്നികളിലും അലോക്സിൻ പരീക്ഷിച്ചുനോക്കി. അതിന്റെ ഫലങ്ങൾ ഞെട്ടിക്കുന്നതായിരുന്നു. പരീക്ഷണത്തിനു വിധേയമായ ജീവികളുടെ പാൻക്രിയാസിലെ ബീറ്റാകോശങ്ങൾ നശിച്ച് ഇൻസുലിന്റെ അളവ് കുറഞ്ഞു പ്രമേഹം രൂക്ഷമാകുന്നതായി കണ്ടെത്തി.


പാടത്തും പണിശാലകളിലും പണിയെടുക്കുന്ന തൊഴിലാളികൾ പൊറോട്ട കഴിച്ചാൽ പിന്നെ അഞ്ച്, ആറ് മണിക്കൂർ നേരത്തേക്ക് വിശക്കില്ലെന്നു പറയുന്നതു ശരിയാണ്. കാരണം പൊറോട്ട ദഹിക്കാൻ കുറഞ്ഞത് എട്ടുമണിക്കൂർ വേണം. കൂടെക്കൂടെ വെള്ളം ഒഴിച്ചുകൊടുത്തുകൊണ്ടിരിക്കണം. മൈദമാവ് ചൂടുവെള്ളത്തിൽ കുഴച്ചെടുത്താൽ അതു പശയായി മാറും. മൈദകൊണ്ട് ഉണ്ടാക്കുന്ന നൂഡിൽസുകളും ഇതേ രോഗാവസ്‌ഥയാണ് കുട്ടികൾക്കു നൽകുന്നത്. മൈദയുടെ ബൈപ്രോഡക്ടുകൾ എല്ലാംതന്നെ അപകടകാരികളാണ്. മൈദകൊണ്ടുള്ള പല ഉത്പന്നങ്ങളിലും ഉപ്പ്, പഞ്ചസാര, കൊഴുപ്പ് ഇവ അടങ്ങിയിരിക്കുന്നു. കൂടാതെ കൃത്രിമ നിറങ്ങളും. പലനിറങ്ങളും വസ്ത്രങ്ങളിൽ നിറത്തിനു ചേർക്കുന്ന വിഷാംശമുള്ള വസ്തുവാണെന്ന് അറിയാം. എങ്കിലും മലയാളി ഇത്തരം ഉത്പന്നങ്ങൾ വാങ്ങി കുഞ്ഞുങ്ങൾക്കു കൊടുക്കുന്നു. ഇത് കാൻസറിന് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

പൂപ്പലിനെ പ്രതിരോധിക്കാൻ ബേക്കറി ഉൽപന്നങ്ങളിൽ ചേർക്കുന്ന സോഡിയം ബെൻസോയെറ്റ്, പൊട്ടാസ്യം ബെൻസോയേറ്റ് എന്നിവ കാൻസറിനു കാരണമാകുന്നു. ചുരുക്കത്തിൽ മൈദ വളരെയധികം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതുകൊണ്ടുതന്നെ സംസ്‌ഥാന ആരോഗ്യവകുപ്പുമന്ത്രി മൈദയുടെ ഇറക്കുമതി നിരോധിക്കാനും മൈദയുടെ മറ്റ് ഉത്പന്നങ്ങൾ ഘട്ടംഘട്ടമായി ബേക്കറികളിൽ നിന്നും പിൻവലിക്കാനും നടപടി സ്വീകരിക്കുന്നുണ്ട്.

<യ>മജീഷ്യൻ നാഥ്

(അവസാനിച്ചു)

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.