ക്യാപ് @ കാമ്പസിൽ 56 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
ക്യാപ് <font face=verdana size=2>@</font> കാമ്പസിൽ 56 സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
കേരളത്തിലെ കാൻസർ വിരുദ്ധ പോരാട്ട രംഗത്തു തരംഗമായ ക്യാപ്@കാമ്പസ് പദ്ധതിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വൻ പങ്കാളിത്തം. ദീപികയും സർഗക്ഷേത്രയും മേളം ചാരിറ്റി ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ സഹകരണത്തോടെയാണു കാൻസർ ബോധവത്കരണത്തിനും പ്രതിരോധ പരിപാടികൾക്കുമായി ക്യാപ്@കാമ്പസ് പദ്ധതി തയാറാക്കിയത്.

ആദ്യഘട്ടത്തിൽ കാൽ ലക്ഷത്തിലേറെ വിദ്യാർഥികളാണു ബോധവത്കരണ പരിപാടികളിൽ പങ്കെടുത്തത്. കാൻസർ ബോധവത്കരണരംഗത്തു പ്രവർത്തിക്കാൻ നാനൂറിലേറെ വോളണ്ടിയർമാർക്കും പരിശീലനം നൽകി. ഡോ.വി.പി.ഗംഗാധരനും മെഡിക്കൽ കോളജ് ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടക്കമുള്ള പ്രമുഖരാണു വിവിധ സ്ഥലങ്ങളിൽ ബോധവത്കരണ ക്ലാസുകൾക്കു നേതൃത്വം നൽകിയത്. മുടിദാനം ഉൾപ്പെടെയുള്ള പദ്ധതികൾ ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ക്യാപ്@കാമ്പസ് പദ്ധതി ഉദ്ഘാടനം ചെയ്തത്. നടൻ മമ്മൂട്ടി ലോഗോ പ്രകാശനം ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടം വിവിധ സ്കൂളുകളിൽ തുടരുകയാണ്.

ക്യാപ്@കാമ്പസിൽ രജിസ്റ്റർ ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ:

1. സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, ചങ്ങനാശേരി
2. സെന്റ് തെരേസാസ് ബിസിഎച്ച്എസ്എസ്, ചെങ്ങരൂർ
3. ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ഇത്തിത്താനം
4. എൻഎസ്എസ് ബിഎച്ച്എസ്, പെരുന്ന
5. സെന്റ് ജോസഫ് എച്ച്എസ്എസ്, ചങ്ങനാശേരി
6. ശ്രീഭദ്ര സിബിഎസ്ഇ സ്കൂൾ, പാപ്പാടി
7. കെ.ഇ. കോളജ്, മാന്നാനം
8. ലിറ്റിൽ ഫ്ളവർ യുപിഎസ്, മതിലകം
9. ലിറ്റിൽ തെരേസാസ്, മണപുറം
10. എൻഎസ്എസ്. ബിഎച്ച്എസ്എസ്, പെരുന്ന
11. എംഡി സെമിനാരി, കോട്ടയം
12. സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, വാഴപ്പള്ളി
13. ക്ലൂണി സ്കൂൾ, ചങ്ങനാശേരി
14. ഡിബി എച്ച്എസ്, പരുമല
15. ഗവ.ഹയർ സെക്കൻഡറി സ്കൂൾ, തൃക്കൊടിത്താനം
16. സെന്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ, കുറുമ്പനാടം
17. ഗവ.ഹയർ സെക്കൻഡറി സ്കൂൾ, പാപ്പാടി

18. ഗവ.ഹയർ സെക്കൻഡറി സ്കൂൾ, നെടുങ്കുന്നം
19. ദേവമാതാ കോളജ്, കണ്ണൂർ
20. എകെഎം സ്കൂൾ, ചങ്ങനാശേരി
21. സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, വൈക്കം
22. ശ്രീമഹാദേവ കോളജ്, വൈക്കം
23. ബിഎംഎം സീനിയർ സെക്കൻഡറി സ്കൂൾ, പാമ്പാടി
24. ബസേലിയേഴ്സ് കോളജ്, കോട്ടയം
25. സി.സി.എം. എച്ച്.എസ്.എസ്, കരിക്കാട്ടൂർ
26. സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ, ആനക്കൽ
27. എസ്ഡി കോളജ്, ആലപ്പുഴ
28. ലജനാതുൾ എച്ച്എസ്എസ്, ആലപ്പുഴ
29. സെന്റ് ജോൺസ് ദി ബാപ്റ്റിസ്റ്റ് എച്ച്എസ്എസ്, നെടുങ്കുന്നം
30. അമൽ ജ്യോതി എൻജിനിയറിംഗ് കോളജ്, കാഞ്ഞിരപ്പള്ളി
31. എസ്.ബി കോളജ്, ചങ്ങനാശേരി
32. സെന്റ് ഷാന്താൾ എച്ച്എസ്, മാമ്മൂട്
33. സെന്റ് ആൻസ് എച്ച്എസ്, ചങ്ങനാശേരി
34. ഫാ.പോരൂക്കര കോളജ് ഓഫ് ഹയർ സ്റ്റഡീസ്
35. ഹോളി ഫാമിലി എച്ച്എസ്, ചേർത്തല
36. സെന്റ് ആൻസ് എച്ച്എസ്, ചേർത്തല
37. സെന്റ് മേരീസ് എച്ച്എസ്, മേരികുളം
38. ജെപിഎം കോളേജ്, കാഞ്ഞിയാർ
39. സെന്റ് മേരീസ് എച്ച്എസ്എസ്, മരിയാപുരം
40. സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം
41. എസ്എംഎസ്ജെഎച്ച്എസ്, തൈക്കാട്ടുശേരി
42. നാട്ടകം വിഎച്ച്എസ്എസ്, കോട്ടയം
43. ഒടപ്പാലം വിഎച്ച്എസ്എസ്, വയനാട്
44. എംഇഎസ് ഇംഗ്ലീഷ് മീഡിയം, ആലപ്പുഴ
45. ലിറ്റിൽ ഫ്ളവർ എൽപിഎസ്, എടത്വാ
46. ലിയോ XIII എച്ച്എസ്എസ്, ആലപ്പുഴ
47. മുതമംഗലം ജിഎച്ച്എസ്, വയനാട്
48. സെന്റ് ഫിലോമിനാസ് എച്ച്എസ്, ആർപ്പൂക്കര
49. സെന്റ് ആന്റണീസ് സ്കൂൾ, കോക്കമംഗലം
50. രാജീവ് ഗാന്ധി എംആർഎസ് എച്ച്.എസ്.എസ്, വയനാട്
51. കാർമൽ എൻജിനിയറിംഗ് കോളജ്, ആലപ്പുഴ
52. ബീനാച്ചി ജിഎച്ച്എസ്, സുൽത്താൻ ബത്തേരി
53. വാകത്താനം യുപി സ്കൂൾ
54. സെന്റ് മേരീസ് എൽപി സ്കൂൾ, വെരൂർ
55. അസീസി മൗണ്ട് ഡെഫ് സ്കൂൾ, നീർപാറ
56. കല്ലൂർ ജിഎച്ച്എസ്എസ്, വയനാട്

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.