ചിലങ്കകൊണ്ട് ഏലൂരിലും അരങ്ങുണർത്തിയ ജയലളിത
ചിലങ്കകൊണ്ട് ഏലൂരിലും അരങ്ങുണർത്തിയ ജയലളിത
കളമശേരി: തമിഴകത്തിന്റെ അമ്മയായി മാറിയ ജയലളിത 17—ാം വയസിൽ നൃത്തചുവടുകൾകൊണ്ട് അരങ്ങുണർത്തിയത് ഏലൂരിലും. ഫാക്ട് ലളിത കലാകേന്ദ്രത്തിൽ 1967—ലാണ് ജയലളിത അമ്മയോടൊപ്പമെത്തി നൃത്തം അവതരിപ്പിച്ചത്. 1966—ൽ ഫാക്ട് ലളിത കലാകേന്ദ്രം നടത്തിയ മൂന്ന് ദിവസത്തെ കലാപരിപാടിയിലാണ് ഭരതനാട്യം അവതരിപ്പിക്കാൻ കുമാരി ജയലളിതയും എത്തിയത്. 1965—ൽ പുറത്തിറങ്ങിയ വെണ്ണിലാ ആടൈ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സിനിമാനടിയായി ജയലളിത അന്നേ മാറിയിരുന്നു.

ഫാക്ടിെ*ൻറ സുവർണ കാലഘട്ടമായിരുന്നു അത്. അന്ന് ജയലളിതയ്ക്ക് ഡാൻസിനുള്ള പ്രതിഫലമായി, 25,000 രൂപ കൊടുത്തതായുള്ള രേഖകൾ കലാകേന്ദ്രം ഓഫീസിലുണ്ടായിരുന്നു. 1966 കാലത്തെ വളരെ വലിയ തുകയാണിത്.


ഫാക്ട് സിഎംഡിയായിരുന്ന എം.കെ.കെ.നായരുടെ നേതൃത്വത്തിൽ 1966 ഫെബ്രുവരി 11നാണ് കലാകേന്ദ്രം തുടങ്ങുന്നത്. ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചതു നടൻ സത്യനായിരുന്നു. ഫാക്ട് ജീവനക്കാരുടെ കലാ സാംസ്കാരിക കഴിവുകൾ പരിപോഷിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ലളിതകലാകേന്ദ്രം സ്ഥാപിച്ചത്. കഥകളിയടക്കമുള്ള കേരളീയകലകൾക്കു പ്രചാരം നൽകുന്നതിൽ കലാകേന്ദ്രം വലിയ പങ്കുവഹിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.