ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കുന്ന രാജാജി ഹാളിൽ എത്തിയാണ് അദ്ദേഹം ആദരാഞ്ജലികൾ അർപ്പിച്ചത്. തമിഴ്നാട് മുഖ്യമന്ത്രി ഒ.പനീർശെൽവുമായും അദ്ദേഹം സംസാരിച്ചു. എഐഎഡിഎംകെ എംഎൽഎമാരെ അഭിവാദ്യം ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു നേരത്തെ തന്നെ രാജാജി ഹാളിൽ എത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.