അണികളുടെ പ്രാർഥന ജയയെ അനശ്വരയാക്കും: കരുണാനിധി
അണികളുടെ പ്രാർഥന ജയയെ അനശ്വരയാക്കും: കരുണാനിധി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രിക്ക് ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഡിഎംകെ നേതാവ് എം.കരുണാനിധിയും.

’’ജയലളിതയുടെ വിയോഗത്തിൽ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു. രാഷ്ര്‌ടീയ പാർട്ടികളുടെ നയങ്ങളുടെ പേരിൽ ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടെങ്കിലും തന്റെ പാർട്ടിക്ക് വേണ്ടിയുള്ള അവരുടെ വിശ്രമമില്ലാത്ത പ്രവർത്തനത്തെ നിരാകരിക്കുവാൻ ആർക്കും സാധിക്കില്ല.’’ കരുണാനിധി പറഞ്ഞു.


അപ്രതീക്ഷിതമായി അവർക്ക് മരണം സംഭവിച്ചെങ്കിലും അവരുടെ പാരമ്പര്യം എന്നും നിലനിൽക്കുമെന്നും കരുണാനിധി പറഞ്ഞു. ഒപ്പം അണ്ണാ ഡിഎംകെ നേതാക്കന്മാർക്കും പ്രവർത്തകർക്കും ജയയുടെ മരണത്തിൽ ദു:ഖിക്കുന്ന എല്ലാവരോടും അദ്ദേഹം അനുശോചനം അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.