ജയലളിതയ്ക്ക് അനുശോചനം അറിയിച്ച് കമൽഹാസൻ വിവാദത്തിൽ
ജയലളിതയ്ക്ക് അനുശോചനം അറിയിച്ച് കമൽഹാസൻ വിവാദത്തിൽ
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് അനുശോചനം രേഖപ്പെടുത്തി ഉലകനായകൻ കമൽഹാസൻ വിവാദത്തിൽ പെട്ടു. തമിഴിൽ ട്വിറ്ററിലൂടെയായിരുന്നു കമൽഹാസന്റെ അനുശോചന സന്ദേശനം. ജയയുടെ ഒപ്പമുള്ളവരോട് സഹതാപം രേഖപ്പെടുത്തുന്നു എന്നതായിരുന്നു ട്വീറ്റിലെ വാചകങ്ങൾ.

ഉലകനായകന്റെ ട്വീറ്റ് വന്നതിന് പിന്നാലെ നിരവധി പേർ അദ്ദേഹത്തിനെതിരേ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ രംഗത്തുണ്ട്. പലരും രൂക്ഷമായാണ് പ്രതികരിച്ചിരിക്കുന്നത്.

കമൽഹാസന്റെ ’വിശ്വരൂപം’ എന്ന സിനിമയുടെ റിലീസ് ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് തടഞ്ഞിരുന്നു. പിന്നീട് ഒരുപാട് നിയമ യുദ്ധത്തിലൂടെയാണ് ചിത്രം തമിഴ്നാട്ടിൽ റിലീസ് ചെയ്തത്. ഒരുവേള താൻ രാജ്യം വിടുമെന്ന് വരെ കമൽഹാസൻ പ്രഖ്യാപിക്കുകയും ചെയ്ത സംഭവം വൻ വാർത്തയായിരുന്നു. ഈ അകൽച്ചയാണ് ഇത്തരമൊരു ട്വീറ്റിൽ കാരണമെന്നാണ് ജയലളിത ആരാധകരും എഐഎഡിഎംകെ പ്രവർത്തകരും കരുതുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.