കേരള നേതാക്കൾ ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു
കേരള നേതാക്കൾ ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് കേരളത്തിൽ നിന്നുള്ള നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ പി.സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരാണ് ആദരാഞ്ജലി അർപ്പിച്ചത്. മൃതദേഹം മറീന ബീച്ചിലേയ്ക്ക് കൊണ്ടുപോകുന്നതിന് തൊട്ടുമുൻപ് ചെന്നൈയിലെ രാജാജി ഹാളിൽ എത്തിയാണ് കേരളത്തിന്റെ ആദരം നേതാക്കൾ അർപ്പിച്ചത്.


കേരള നേതാക്കൾ സഞ്ചരിച്ച വിമാനത്തിന് ചെന്നൈയിൽ ഇറങ്ങാൻ ആദ്യം അനുമതി ലഭിച്ചില്ല. രാഷ്ര്‌ടപതിയുടെ വിമാനം സമയം വൈകി വന്നതിനാലാണിത്. പിന്നീട് കോയമ്പത്തൂർ വിമാനത്താവളത്തിൽ നിന്നും മറ്റൊരു വിമാനത്തിലാണ് കേരള നേതാക്കൾ ചെന്നൈയിൽ ഇറങ്ങിയത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.