രാജ്യത്തിനു നഷ്ടമായത് പ്രതിബദ്ധതയുള്ള നേതാവിനെ: കെ.എം. മാണി
രാജ്യത്തിനു നഷ്ടമായത് പ്രതിബദ്ധതയുള്ള നേതാവിനെ: കെ.എം. മാണി
കോട്ടയം: തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ വിയോഗത്തോടെ രാജ്യത്തിന് നഷ്ടമായത് പ്രതിബദ്ധതയുള്ള നേതാവിനെയാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം. മാണി പറഞ്ഞു. ജയലളിതയുടെ വിയോഗത്തിൽ ജോസ് കെ. മാണി എംപിയും അനുശോചിച്ചു.

ജയലളിതയെ മാതൃകയാക്കണം: പി.സി. തോമസ്

കോട്ടയം: സംസ്‌ഥാനങ്ങളുടെ വികസനത്തിന് പ്രാദേശിക പാർട്ടികൾ ശക്‌തിപ്പെടണമെന്ന അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിലപാട് മറ്റു സംസ്‌ഥാനങ്ങളും പിന്തുടരണമെന്ന് കേരള കോൺഗ്രസ് നേതാവ് പി.സി. തോമസ്. ജയലളിതയുമായി നടത്തിയ ചർച്ചയിൽ പ്രാദേശിക പാർട്ടികൾ കേന്ദ്രത്തിൽ എത്തേണ്ടതിന്റെ ആവശ്യകതയും ജയലളിത വിശദീകരിച്ചതായും തോമസ് പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.