ശബരിമല: ശബരിമലയിൽ മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ 25–ാം ദിവസം പിന്നിട്ടപ്പോൾ വരുമാന ത്തിൽ 13 കോടി രൂപയുടെ വർധ നയുണ്ടായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ അറിയിച്ചു.
കഴിഞ്ഞ വർഷം ഡിസംബർ പത്തിന് വരവ് 72,98,27,134 രൂപയായിരുന്നത് ഈ വർഷം 85,96,66,932 കോടി രൂപയായി വർധിച്ചു.അഭിഷേകം 84,79,573 രൂപ, അപ്പം 7,31,80,365 രൂപ, അരവണ 37,71,85,410 രൂപ, ശർക്കര പായസം 28,64,560 രൂപ, അർച്ചന 6,34,420 രൂപ, അന്നദാന സംഭാവന 44,87,346 രൂപ എന്നിങ്ങനെയാണ് പത്തു വരെ വിവിധയിനങ്ങളിലായുള്ള വരുമാനം.