ശബരിമലയിൽ ദർശന സമയം കൂട്ടി
ശബരിമലയിൽ ദർശന സമയം കൂട്ടി
ശബരിമല: ശബരിമലയിൽ ദർശന സമയം വർധിപ്പിച്ചത് തിരക്കുള്ള ദിവസങ്ങളിലും അയ്യപ്പഭക്‌തർക്ക് അനുഗ്രഹമായി. ഇക്കൊല്ലത്തെ മണ്ഡലമകരവിളക്ക് കാലം മുതലാണ് ദർശനസമയം കൂട്ടിയ തെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു. ദർശന സമയം കൂട്ടിയതിലൂടെ അയ്യപ്പൻമാർക്ക് മെച്ചപ്പെട്ട രീതിയിൽ ദർശനം നടത്താൻ കഴിയുന്നുണ്ടെന്നും ഇത് പൊതുവെ തിരക്ക് കുറയ്ക്കാൻ സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

മൂന്നിനു നട തുറന്ന് 3.05ന് നിർമാല്യ ദർശനം തുടങ്ങും. രാവിലെ 3.30ന് ഗണപതി ഹോമം നടത്തും. നെയ്യഭിഷേകം പുലർച്ചെ 3.30ന് തുടങ്ങും. ഇത് രാവിലെ ഏഴു വരെ നീണ്ടുനിൽക്കും. തുടർന്ന് രാവിലെ 7.30ന് ഉഷഃപൂജയ്ക്കു ശേഷം രാവിലെ 8.30 മുതൽ 11 വരെയും നെയ്യഭിഷേകം നടക്കും. രാവിലെ 11.10ന് നെയ്ത്തോണിയിൽ അയ്യപ്പൻമാർ സമർപ്പിക്കുന്ന നെയ്യ് കൊണ്ടുള്ള അഭിഷേകം നടക്കും. 12.30ന് ഉച്ച പൂജയ്ക്ക് ശേഷം ഒന്നിന് നടയടയ്ക്കും. മുമ്പ് വൈകുന്നേരം നാലിനു നട തുറന്നിടത്ത് ഇപ്പോൾ ഉച്ചകഴിഞ്ഞു മൂന്നിനാണ് നട തുറക്കുന്നത്. രാത്രി 10.50ന് ഹരിവരാസനം പാടി 11 നാണ് നട അടയ്ക്കുന്നത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.