ദേവസ്വം ബോർഡ് വേദവേദാന്തവേദിക് കോളജ് തുടങ്ങും
ദേവസ്വം ബോർഡ് വേദവേദാന്തവേദിക് കോളജ് തുടങ്ങും
ശബരിമല: കൊൽക്കത്തയിലെ വിവേകാനന്ദ സർവകലാശാലയുടെ നിയന്ത്രണത്തിൽ തിരുവനന്തപുരം ശംഖുമുഖം ദേവീക്ഷേത്രം അങ്കണത്തിൽ വേദവേദാന്തവേദിക് കോളജ് തുടങ്ങുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശ്രീരാമകൃഷ്ണ മഠത്തിന്റെ തിരുവനന്തപുരം ശാഖയുടെ ശതാബ്ദി ആഘോഷത്തിന്റെ പ്രാരംഭ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ മണ്ഡലമകരവിളക്ക് ഉത്സവ കാലത്ത് 30 രാജ്യങ്ങളിലെ അയ്യപ്പ വിശ്വാസികൾ ശബരിമല സന്ദർശിച്ചിരുന്നു.


അവരുടെ അഭിപ്രായം മാനിച്ചും ശബരിമല അയ്യപ്പക്ഷേത്രം ദേശാന്തര അധ്യാത്മിക കേന്ദ്രമായി മാറിവരുന്ന സാഹചര്യവും കണക്കിലെടുത്താണ് വിശ്വോത്തര ആധ്യാത്മിക പഠന കേന്ദ്രം തിരുവിതാംകൂർ ദേവസ്വം ബോർഡ് തിരുവനന്തപുരത്ത് തുടങ്ങുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. സ്വാമി മോക്ഷപ്രതാനന്ദ അധ്യക്ഷത വഹിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.