നിയമസഹായവുമായി ലീഗൽ എയ്ഡ് ക്ലിനിക്
നിയമസഹായവുമായി ലീഗൽ എയ്ഡ് ക്ലിനിക്
സൗജന്യ നിയമസഹായവുമായി ശബരിമല സന്നിധാനത്ത് ലീഗൽ എയ്ഡ് ക്ലിനിക്. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിയുടെയും ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയുടെയും നിയന്ത്രണത്തിലാണ് ലീഗൽ എയ്ഡ് ക്ലിനിക് പ്രവർത്തിക്കുന്നത്. അയ്യപ്പൻമാരുൾപ്പെടെ ശബരിമലയിലെത്തുന്ന എല്ലാവർക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുകയാണ് ലീഗൽ എയ്ഡ് ക്ലിനിക്കിന്റെ ലക്ഷ്യം. സന്നിധാനത്തിനു പുറമേ പമ്പയിലും ലീഗൽ എയ്ഡ് ക്ലിനിക്ക് പ്രവർത്തിക്കുന്നുണ്ട്. 9846700100 എന്ന മൊബൈൽ നമ്പരിൽ 24 മണിക്കൂറും നിയമസഹായം ലഭിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.