‘ശരണവീഥി’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
‘ശരണവീഥി’ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു
ശബരിമല: ശബരിമലയുടെ ചരിത്രവും മുൻമേൽശാന്തിമാരുടെ വ്യക്‌തി വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ രണ്ടാം പതിപ്പ് ’ശരണവീഥി’ അഖിലഭാരത അയ്യപ്പധർമ പ്രചാരസഭ പുറത്തിറക്കി. സന്നിധാനത്ത് തന്ത്രി കണ്ഠര് രാജീവര് ഫെഡറൽ ബാങ്ക് ചെയർമാൻ ശ്യാം ശ്രീനിവാസന് കൈമാറി പ്രകാശനം ചെയ്തു.

മേൽശാന്തി ടി.എം. ഉണ്ണി കൃഷ്ണൻ നമ്പൂതിരി, ശബരിമല ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ ആർ. രവിശങ്കർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ യതീന്ദ്രനാഥ് തുടങ്ങിയവർ പങ്കെടുത്തു. ശരണവീഥിയുടെ ഭാരവാഹികളായ പി.എൻ.കെ. മേനോൻ, കെ. അയ്യപ്പദാസ്, വിനോദ് കുമാർ ബാലകൃഷ്ണൻ, ടി.എ.സജീവ്, എ.പി.കലാധരൻ, മുൻമേൽശാന്തി ബ്രഹ്മശ്രീ ഇടമന എൻ. ദാമോദരൻ പോറ്റി എന്നിവർ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.