എക്സൈസ് ഉദ്യോഗസ്‌ഥരുടെ പഞ്ചാരിമേളം: ആഭ്യന്തരവകുപ്പ് വിശദീകരണം തേടി
എക്സൈസ് ഉദ്യോഗസ്‌ഥരുടെ പഞ്ചാരിമേളം: ആഭ്യന്തരവകുപ്പ് വിശദീകരണം തേടി
ശബരിമല: എക്സൈസ് ഉദ്യോഗസ്‌ഥർ ഇന്നലെ രാത്രി സന്നിധാനത്ത് നടത്തിയ പഞ്ചാരിമേളത്തെക്കുറിച്ച് ആഭ്യന്തരവകുപ്പ് വിശദീകരണം തേടി. ശബരിമലയിൽ സേവനം ചെയ്യുന്ന എക്സൈസ് ഉദ്യോഗസ്‌ഥർ ക്ഷേത്രമതിലകത്തെ മേലേതിരുമുറ്റത്ത് ഇന്നലെ രാത്രി 9.30–നാണ് പഞ്ചാരിമേളം നടത്തിയത്. മേളത്തോടനുബന്ധിച്ച് ഒരു ഉദ്യോഗസ്‌ഥൻ ട്രാക്സ്വുഡ് അണിഞ്ഞ് താളത്തിനൊത്ത് നൃത്തച്ചുവടുകൾ വച്ചതാണ് വിവാദമായിരിക്കുന്നത്.

ആചാരനുഷ്‌ടമങ്ങൾക്ക് വിരുദ്ധമായാണ് നൃത്തംചെയ്യുന്നതെന്ന് പറഞ്ഞാണ് അയ്യപ്പഭക്‌തർ പോലീസിന്റെയും ഉന്നത ഉദ്യോഗസ്‌ഥരെയും വിവരം അറിയിച്ചത്. ഇതേ തുടർന്ന് സ്‌ഥലം എസ്ഐ വി. വിനോദ് കുമാറും സംഘവും സംഘവും നൃത്തം നിർത്തിവയ്ക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ട്. എന്നാൽ ഇവർ ചെവിക്കൊണ്ടില്ല. ബലമായി മാറ്റിയാൽ ക്രമസമാധന പ്രശ്നം ഉണ്ടാകുമെന്ന് കരുതി ഒഴിവാക്കുകയാണെന്നാണ് സന്നിധാനം പോലീസ് മേലധികാരികളെ അറിയിച്ചത്. ഇതേ തുടർന്ന് വിശദമായ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.


സന്നിധാനം പോലീസും ശബരിമലയിലുള്ള മറ്റ് രഹസ്യാന്വേഷണ ഏജന്റുമാരും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്ഷേത്രമതിലകത്ത് ഇത്തരം മേളങ്ങൾ നടത്തുന്നതിന് ആരാണ് അനുവാദം നൽകിയെന്ന് ദേവസ്വം മന്ത്രാലയം അന്വേഷണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.