ശബരിമലയിൽ മൂന്ന് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമലയിൽ മൂന്ന് തീർഥാടകർ ഹൃദയാഘാതം മൂലം മരിച്ചു
ശബരിമല: ഹൃദയാഘാതം മൂലം ശബരിമലയിലും പമ്പയിലുമായി മൂന്ന് തീർഥാടകൾ മരിച്ചു. പുല്ലാട് കുഴിക്കാലായിൽ പരേതനായ ചെല്ലപ്പെന്റ മകൻ കെ.സി. അനിയൻ (45) ആണ് മലകയറുന്നതിനിടയിൽ അപ്പാച്ചിമേട്ടിൽവച്ച് ഇന്ന് പുലർച്ചെ മൂന്നിന് മരിച്ചത്. മൃതദേഹം കുമ്പനാട് സ്വകാര്യ ആശുപത്രിമോർച്ചറിയിൽ. ഭാര്യ: ലത. മകൾ: അരുന്ധതി, സംസ്കാരം പിന്നീട്.

തമിഴ്നാട് വിഴുപ്പുറം സ്വദേശി ജി. ധനപാലൻ ഇന്ന് രാവിലെ 6.15–ന് പമ്പയിൽ വച്ചും. ആന്ധ്രപ്രദേശത്ത് ചിക്കമംഗ്ലൂർ സ്വദേശി മുത്തു(39) മല കയറുന്നതിനിടയിൽ നീലിമലയിൽവച്ച് പുലർച്ചെ 5.30നുമാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങൾ പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.